ഇണക്കുരിവികള്‍

അല്ലേലും ഈ പൊട്ടൻ ഇങ്ങനെയാണ്, ഇടി മൊത്തം കൊണ്ടാലും ഇടിയുടെ കാരണമെന്താണെന്ന് പോലും ആലോചിക്കാനുള്ള ബോധമില്ല.! അവനെയും പറഞ്ഞട്ടു കാര്യമില്ല, സ്കൂളിൽ വരുന്നത് തന്നെ ഉച്ചക്കഞ്ഞിക്കാണ്, പിന്നെ സുമതി ടീച്ചറെ കാണാനും.!

” എടാ തെണ്ടി, ആ അനുപമയുടെ കാര്യമാ ഞാൻ പറഞ്ഞത്, എനിക്കാ രജനി ടീച്ചറുടെ അടുക്കലുണ്ടായ എല്ലാ വെലയും അവള് കളഞ്ഞു.!” എനിക്ക് ദേഷ്യത്തിലേക്കാളേറെ അവളോടുള്ള വെറുപ്പാണ് സഹിക്കാൻ പറ്റാതിരുന്നത്

” ഇയ്യത് വിടു സുനിയെ , അവളതിന് ഇല്ലാത്തതൊന്നുമല്ലലോ പറഞ്ഞെ , ഇയ്യ താരയുടെ പുറകെ നടക്കണ കാര്യമല്ലേ, അയിന് ടീച്ചര് അന്നോട് ചൂടൊന്നുമായില്ലലോ, ഇത് പടിക്കണ പ്രായാണ് എന്നല്ലേ പറഞ്ഞുള്ളു, അതിനിത്ര ബേജാറാവാൻ എന്തിരിക്കുന്നു.?!”

എനിക്ക് അവന്റെ ഈ കാര്യത്തിലുള്ള നിസാരമട്ടു മനസിലാക്കാം, അവനല്ലാല്ലോ ടീച്ചറുടെ മുന്നിൽ നിന്ന് ഉരുകിയതു , അല്ലേൽ തന്നെ ഇവനെ പറഞ്ഞിട്ട് എന്ത് കാര്യം, സുമതി ടീച്ചറുടെ സാരിക്കിടയിലൂടെ കണ്ട വയറു നോക്കിയതിനു ടീച്ചർ ചീത്ത പറഞ്ഞപ്പോ, ടീച്ചറുടെ വയറിൽ ഈച്ച ഇരിക്കണ കണ്ടത് നോക്കിയതാണ് പറഞ്ഞ ടീമാണ്.! ബോധം ആൻഡ് ഉളുപ്പ് ഏഴയലക്കത്തോടെ പോയിട്ടില്ല

“അല്ലേൽ തന്നെ ഞാൻ താരയെ നോക്കുന്നതിനു ഇവൾക്കിതെന്തിന്റെ കേടാണ് .?” ഞാൻ ഈർഷ്യയോടെ അവളെത്തന്നെ നോക്കിക്കൊണ്ടു പറഞ്ഞു
എന്റെ നോട്ടം മനസിലായിട്ടോ എന്തോ പെട്ടെന്ന് അവളെന്നെ ഒന്ന് നോക്കി , നല്ല നീണ്ട വിടർന്ന കണ്ണുകൾ, അവളുടെ ഈ കോപ്പിലെ സ്വഭാവം മാറ്റി വെച്ച് നോക്കിയാൽ മെലിഞ്ഞിട്ടാണെലും അവൾ ഒരു സുന്ദരിയായി എനിക്ക് തോന്നി, നീണ്ട മുഖം അതിനൊത്ത കണ്ണുകൾ,ചെറിയ നീണ്ട മൂക്ക് അതിൽ ഒരു സ്വർണത്തിന്റെ മറ്റോ ആണെന്ന് തോന്നുന്നു ഒരു വജ്രത്തിന്റെ കളറുള്ള കല്ലുള്ള ഒരു മൂക്കുത്തി , ആ മൂക്കുത്തി അവളുടെ മൂക്കിന് നന്നായി ചേരുന്നുണ്ടായിരുന്നു, ചെറിയ മേൽചുണ്ട് അൽപം തടിച്ചു വീർത്ത കീഴ്ചുണ്ട് ആര് കണ്ടാലും ആ ചുണ്ടിൽ ഒന്ന് മുത്തം വെയ്ക്കാൻ തോന്നും, ഇത്തിരി വലിയ നെറ്റിയാണെലും അവൾ ചെറിയ മുടികൾ മുന്നിലേക്കിട്ടു അത് മറക്കാൻ ശ്രെമിച്ചട്ടുണ്ട്, മുടി പിന്നിലേക്ക് കെട്ടി പിന്നിയിട്ടേക്കുകയാണ്, നന്നായി വെളുത്തിട്ടാണ് അവൾ ഞങ്ങളുടെ യൂണിഫോമായ വെള്ള ഷർട്ടും കറുത്ത പാവാടയുമാണ് അവളുടെ വേഷം, അവളുടെ മെലിഞ്ഞ കയ്യിൽ ഒന്നോ രണ്ടു സ്വർണവളകൾ, ആ വളകളുടെ നിറത്തിനെ അവളുടെ വെളുപ്പ് വെല്ലുവിളിക്കുന്നതായി എനിക്ക് തോന്നി, അവൾ’ അവിടെ കൂട്ടുകാരികളുടെ കൂടെ ഇരിക്കുകായണ്‌ കറുത്ത പാവാടയുടെ കീഴേ അവളുടെ കാലുകൾ എനിക്ക് കാണാമായിരുന്നു നല്ല വെളുത്ത കാലുകൾ അത് പരസ്പരം പിണഞ്ഞാണ് അവൾ ഇരിക്കുന്നത്, മെലിഞ്ഞട്ടാണേലും അവൾ ഒരു സുന്ദരിയാണെന്ന് എനിക്ക് തോന്നി

ഞാൻ അപ്പോഴാണ് അവളുടെ മുഖത്തേക്ക് പിന്നേം ശ്രെധിച്ചതു, എന്റെ അടിമുടിയുള്ള നോട്ടം കണ്ടട്ടു എന്നെയവള് രൂക്ഷമായി ഒന്ന് നോക്കി.!
അത്രെയും നേരം എനിക്ക് അവളോട് തോന്നിയ താല്പര്യം ടപ്പേന്ന് പറഞ്ഞു ഇറങ്ങി പോയി, ആ നശൂലം എന്നെ തുറിച്ചു നോക്കുന്നത് കണ്ടപ്പോൾ തന്നെ തിരിച്ചു ഒരു ഇടി കൊടുക്കാനാണ് ഇപ്പൊൾ മനസ്സിൽ തോന്നുന്നത് , പക്ഷേ രജനി ടീച്ചർ ചിലപ്പോൾ ഇതിൽ ഇടപെട്ടേക്കും, അതുകൊണ്ടു മനസ്സിൽ തികട്ടി വന്ന എല്ലാ കലിയും ഞാൻ കടിച്ചൊതുക്കി..

” എടാ സുനി .” പെട്ടെന്ന് ക്ലാസിലേക്കു കേറിവന്ന രജിത ടീച്ചറെ കണ്ടു എല്ലാരും എണീറ്റു

“എന്താ ടീച്ചറെ,” ഞാൻ വേഗം എണീറ്റ് ടീച്ചറുടെ ഭാഗത്തേക്ക് ചെന്നു
ഒരു ചുവന്ന സാരിയും അതിനു മാച്ചായ ഒരു ബ്ലൗസുമാണ് ടീച്ചറുടെ വേഷം, ഇരുനിറമാണേലും ടീച്ചറെ കാണാൻ നല്ല ഐശ്വര്യമായിരുന്നു , ഈ ലോകത്തു എന്റെ ‘അമ്മ കഴിഞ്ഞാൽ എനിക്ക് ഇത്രയും ബഹുമാനവും സ്നേഹവും വേറെ ആരോടും തോന്നിയിട്ടില്ല, എന്റെ ടീച്ചറോടുള്ള സ്നേഹം അറിയാവുന്നതു കൊണ്ട് തന്നെ വേറെ എല്ലാരേം കണ്ണ് വെക്കുന്ന ഷമീർ പോലും ടീച്ചറെ വളരെ സ്നേഹത്തോടെയും ബഹുമാനത്തോടെയുമാണ് നോക്കുന്നത്

ഞാൻ വേഗം ടീച്ചറുടെ സൈഡിൽ വന്നു നിന്നു, ടീച്ചറുടെ കൂടെ ഒരു പടതന്നെയുണ്ട് , ഞാനപ്പോഴാണ് താരയെ ശ്രെദ്ധിച്ചതു, അവളും അവളുടെ കൂട്ടുകാരികളും, അവൾ എന്നെ തന്നെ നോക്കുകയായിരുന്നു, ഞാൻ മെല്ലെ അവളെനോക്കി ഒന്ന് പുഞ്ചിരിച്ചു അവൾ തിരിച്ചും

” ഡാ ഷമീറെ നീയും ഇങ്ങു വന്നേ, നീയും വാ അനു .”

“ഞാനോ?” തന്റെ സുന്ദരമായ ഉറക്കം ശല്യപെട്ടല്ലോ എന്ന വിഷമത്തോടെ അവൻ മെല്ലെ എണീറ്റ് വന്നു, അനു വന്നു പെൺകുട്ടികൾ നിന്ന ഭാഗത്തു നിലയുറപ്പിച്ചു

രജിത ടീച്ചറുടെ കയ്യിൽ കുറെ പേപ്പറുകൾ ഞാൻ കണ്ടു, ടീച്ചർ വളരെ തിരക്കുപിടിചു അതു തിരിച്ചും മറിച്ചും നോക്കുകയാണ്

” എന്റെ സുനി, ഇതെന്തോ പണി തരാനുള്ള പുറപ്പാടാണ്,” എന്നോട് ചേർന്നുനിന്ന് ഷമീർ എന്റെ ചെവിയിൽ പറഞ്ഞു, ടീച്ചറുടെ മുഖത്തുള്ള സീരിയസ്നെസും എല്ലാം കണ്ടപ്പോൾ എനിക്കും എന്തോ പന്തികേട് തോന്നി

ഞാൻ താരയെ നോക്കി എന്താണ് കാര്യമെന്ന് കണ്ണുകൊണ്ടു ചോദിച്ചു.. അവൾ ഇപ്പൊ ടീച്ചർ പറയുമെന്ന രീതിയിൽ എന്നെ കണ്ണടച്ച് കാണിച്ചു

“ആ നിങ്ങള്ക്ക് അറിയാലോ ഇത്തവണത്തെ യുവജനോത്സവത്തിനു നമ്മടെ സ്കൂളിൽ നിന്നും പരിപാടികൾ അവതരിപ്പിക്കുന്നുണ്ട്, ഞാൻ ക്ലാസ് ടീച്ചറായിട്ടു കൂടി എന്റെ ക്ലാസ്സിൽ നിന്ന് ആകെ പരുപാടി അവതരിപ്പിക്കുന്നത് മൂന്നു പേരാണ്, ഭരതനാട്യത്തിന് താരയും, അനുവും, പിന്നെ മോണോ ആക്റ്റിനുള്ള സതീഷും , ഞാൻ അതെന്തായാലും സമ്മതിക്കില്ല, ബാക്കിയുള്ള എല്ലാ ക്ലാസ്സിൽ നിന്നും പത്തും ഇരുപതും പേരൊക്കെയാണ് പരിപാടികൾ അവതരിപ്പിക്കുന്നത് .!”

എനിക്ക് ടീച്ചർ പറഞ്ഞു പറഞ്ഞു എങ്ങോട്ടാ പോവുന്നതെന്ന് ഒരു ചെറിയ പിടികിട്ടി, പണ്ടാറടങ്ങാൻ ഇനി ടീച്ചർ എന്നെ പിടിച്ചു വെല്ല പരിപാടിയും അവതരിപ്പിപ്പിക്കാനാണോ?.. ആഹാ എന്നാൽ തകർക്കും.! തട്ടേൽ കേറി പരുപാടി അവതരിപ്പിക്കാൻ പോയിട്ട് ,

തട്ടെന്നു കേട്ടാൽ ഞാൻ മുള്ളും , ഇവരിതെന്തിനുള്ള പുറപ്പാടാണെന്നു അറിയാതെ ഞാൻ നിന്ന് വിയർത്തു., ഞാൻ ഷമീറിനെ നോക്കി അപ്പോഴും ഇതൊക്കെ എന്തു എന്ന സാ മട്ടാണ് അവനു

എന്റെ പേടിക്കെല്ലാം അറുതി വരുത്താനെന്ന രീതിയിയിൽ , ഒന്ന് മുരടനക്കി ടീച്ചർ തുടർന്ന്

” അതുകൊണ്ടു നമ്മൾ ഒരു നാടകമാണ് അവതരിപ്പിക്കാൻ പോവുന്നത് !”

“നാടകമോ.! എന്ത് നാടകം ;!” ഞാൻ ആശ്ചര്യവും കൂടെ പേടിയും കലർന്ന സ്വരത്തിൽ ചോദിച്ചു

” ചരിത്ര നാടകം ‘അഭിജ്ഞാന ശാകുന്തളം’.!” ടീച്ചര് ഒരു നാടകാവതരണ ശൈലിയിൽ പറഞ്ഞു

” അവിഞ്ഞ ശകുന്തളയെ.?” ഷമീറിന്റെ വകയാരുന്നു ചോദ്യം ! പെൺക്കുട്ടികളെല്ലാം പെട്ടെന്ന് പൊട്ടി ചരിച്ചു, ടീച്ചർക്കും ചിരി സഹിക്കാൻ പറ്റിയില്ല , ഞാനാ തെണ്ടിയുടെ മുഖത്തേക്ക് നോക്കി ഇതെന്താടാ ഊളെ എന്ന ഭാവത്തിൽ നോക്കി , അവൻ വളിച്ച ഒരു ചിരി മാത്രം ചിരിച്ചു

Leave a Reply

Your email address will not be published. Required fields are marked *