അവളെ ഞാൻ ഗാന്ധർവ വിധി പ്രകാരം വിവാഹം കഴിക്കുന്നു, അതിനടയാളമായി ഞാൻ അവളുടെ കയ്യിൽ എന്റെ രാജമോതിരം അണിയിക്കുന്നു,
പിന്നീട് രാജശാസന പ്രകാരം എനിയ്ക്കു തിരിച്ചു കൊട്ടാരത്തിലേക്കു വരേണ്ട വരുന്നു,
ഇതിനിടയിൽ എന്നെയും സ്വപ്നം കണ്ടുകൊണ്ടിരിന്ന വേളയിൽ ആശ്രമത്തിലേക്കു ഷമീർ ദുർവാസാവ് കടന്നു വന്നതറിയാതെ ഇരുന്ന അവളെ , ഷമീർ ശപിക്കുന്നു, ഞാൻ അവളെ മറന്നുപോവട്ടെ എന്ന്.! ശാപവിമോചനത്തിനായി കരയുന്ന അവളോട് സഹതാപം തോന്നിയ ഷമീർ എന്തെങ്കിലും അടയാളം കാണിച്ചാൽ എനിയ്ക്കു ഓര്മവരുമെന്നു പറയുന്നു,
പിന്നെ അവൾ ഒരു കുട്ടിയ്ക്ക് ജന്മം നൽകുന്നു, പിന്നെ എന്നെ കാണാനായി കൊട്ടാരത്തിൽ, ആളെ കണ്ടട്ടും മനസിലാവാത്ത എന്റെ വക കോൺട്രാ സീൻ , അവൾ അവസാനം ആ മോതിരം കാണിയ്ക്കുന്നു, ഞാൻ അവളെ തിരിച്ചറിയുന്നു., പിന്നെ എല്ലാം ശുഭം .!
ടീച്ചർ ഇത്രയും പറഞ്ഞു നിർത്തി ഏകദേശം നാൽപതു മിനിറ്റോളം ഉള്ള നാടകം.!
എനിയ്ക്കങ്ങു ശെരിയ്ക്കും ബോധിച്ചു, അപ്പൊ അനുവുമായി ഒന്ന് രണ്ടു കെട്ടിപിടിക്കൽ സീൻ ആൻഡ് ലാവിഷ് പ്രണയ സീനുകളും ഉണ്ട്, ഈയൊരു അവസരം തന്ന രജിത ടീച്ചർക്കും, അനുവിനെ ശകുന്തളയാക്കിയ ഷമീറിനോടും, താരയോടും മനസാ നന്ദിപറഞ്ഞു ഞാൻ കട്ടയ്ക്കു അഭിനയിച്ചു തുടങ്ങി ,
അനുവിനോട് ടീച്ചർ ഇന്നത്തേക്ക് നോക്കി വായിച്ചോളാൻ പറഞ്ഞു,
നാടകത്തിന്റെ ഒറ്റ ഓടിച്ചുള്ള റിഹേഴ്സൽ കഴിഞ്ഞപ്പോൾ തന്നെ ഉച്ചയ്ക്കുള്ള ഭക്ഷണത്തിനുള്ള ബെല്ലടിച്ചു, ഞങ്ങളോട് ഭക്ഷണം കഴിഞ്ഞു ഇവിടെത്തന്നെ കാണണമെന്ന് പറഞ്ഞു ടീച്ചറും പോയി,
ഞങ്ങൾ നാടകക്കാരെല്ലാം വട്ടമിട്ടിരുന്നു , വാചകമടിയും തീറ്റയും തുടങ്ങി,
‘അമ്മ അന്നും എനിയ്ക്കു ഏറ്റവും ഇഷ്ടപെട്ട മീൻ വറുത്തത് തന്നെ വെച്ചിരുന്നു, ഞാൻ അത് എല്ലാവർക്കുമായി വീതിച്ചു നൽകി,
അനുവിനു നൽകാനായി നീട്ടിയപ്പോൾ അവൾ പെട്ടെന്ന് പാത്രം മാറ്റി ,
ഞാൻ എന്താ പറ്റിയതെന്ന ഭാവത്തിൽ അവളെ നോക്കി, എനിയ്ക്കു മറുപടി തന്നത് അഭിരാമിയാണ്
” എടാ സുനി, നീയായിട്ടു അവളെ മീൻ തീറ്റിക്കണ്ട, അവള് പട്ടര് കുട്ടിയാ.!”
ഞാൻ പിന്നെയും ഞെട്ടി
” ആ ബെസ്റ്, നീ പെട്ടട സുനിയെ, മീനില്ലാതെ ഇറങ്ങൂല്ലാത്ത നിനക്ക് പട്ടര് പെണ്ണ്.! സൂപ്പർ രണ്ടും ചേരും ബുഹുഹു ” ഷമീർ പെട്ടെന്ന് എന്നെ നോക്കി ചെവിയിൽ പറഞ്ഞു
അത് എനിയ്ക്കും ഒരു പുതിയ അറിവായിരുന്നു .! ഞാൻ അനുവിനെ നോക്കി അവൾ എന്നെ നോക്കാതെ പാത്രത്തിൽ തന്നെ നോക്കി ഭക്ഷണം കഴിക്കായിരുന്നു
” എടാ നീയെന്തായാലും പേടിക്കണ്ട, അവള് പട്ടരാണെന്നു എനിയ്ക്കു തോന്നുന്നില്ല.!” ഷമീർ പിന്നെയും എന്റടുത്തു വന്നു പറഞ്ഞു
” അതെന്താണ്ടാ..?” ഞാൻ വളരെ ആകാംഷയോടെ അവനോടു ചോദിച്ചു
” അല്ല പട്ടരിൽ പൊട്ടരില്ല എന്ന് ഇയ്യ കേട്ടട്ടില്ലേ, ഓള് നിന്നെ പ്രേമിക്കണില്ലേ , അപ്പൊ തന്നെ ആ വാദം പൊളിഞ്ഞില്ലേ.!” അവൻ എന്നെ നോക്കി ആക്കി ചിരിച്ചു
” എണീറ്റ് പോയെടാ മൈരേ..” എന്നും പറഞ്ഞു ഞാൻ അവനെ ഇരുന്നുകൊണ്ട് ചവിട്ടി, അവൻ അത് കൊള്ളാതെ വളരെ വിദഗ്ദ്ധമായി ഒഴിഞ്ഞുമാറി
ഭക്ഷണമെല്ലാം കഴിഞ്ഞു ഞങ്ങൾ എണീറ്റു, പക്ഷെ അനു വെജിറ്റേറിയൻ ആണെന്നുള്ളത് എനിക്കൊരു പുതിയ അറിവായിരുന്നു,
സ്വന്തം വയറു മറന്നുള്ള പ്രേമം വേണമോ.? എന്റെ വയറും ഹൃദയവും പിന്നെയും എന്റെ തലച്ചോറിനെ പിടിച്ചു വലിക്കാൻ തുടങ്ങി, ഏകദേശം എന്റെ വയറു ജയിക്കാറായ നിമിഷമാണ്, എന്റെ അടുക്കലേക്കു താര വന്നത്
” എടാ സുനി, നീയൊന്നു വന്നേ എനിയ്ക്കു കുറച്ചു സംസാരിക്കാനുണ്ട്..” അവൾ പെട്ടെന്ന് എന്റെ കയ്യിൽ പിടിച്ചു
ഞാൻ പെട്ടെന്ന് അനുവിനെ പരതി, ക്ലാസ് മുറിയിലൊന്നും അവളെ കാണുന്നില്ല, എന്റെ നോട്ടം പെട്ടെന്നു പോവുന്നത് കണ്ട താര പെട്ടെന്ന് എന്റെ അടുക്കലേക്കു നീങ്ങി വന്നു സ്വകാര്യമെന്നോണം പറഞ്ഞു
” അനുവിനെ ആണ് നോക്കുന്നതെങ്കിൽ പേടിയ്ക്കേണ്ട അവൾക്കു അറിയാം.!” ഞാൻ ഞെട്ടി അപ്പോൾ ഇവൾക്കും അറിയാമോ.? ഞാൻ പിന്നെ ഒന്നും മിണ്ടാതെ താരയുടെ കൂടെ ചെന്നു,
