ഇണക്കുരിവികള്‍

എനിയ്ക്കാ മുഖത്തെ ചിരി മാത്രം വായിച്ചെടുക്കാൻ സാധിക്കുന്നുണ്ട്,

അവൾ എന്നെ നോക്കിയാണോ ചിരിക്കുന്നെ.?
പെട്ടെന്ന് ഒരു സ്ത്രീ വന്നു എന്നെ ചേർത്ത് പിടിച്ചു,

നിനക്ക് ഒരിക്കലെങ്കിലും ഒന്ന് പൊട്ടി കരഞ്ഞുകൂടേ എന്റെ സുനീ..! ആ സ്ത്രീ എന്നെ ചേർത്ത് നിർത്തി പുലമ്പി..

മാറി നിക്ക് എന്റെ അംബികേ..! പെട്ടെന്ന് ആരോ ആ സ്ത്രീയെ പിടിച്ചു മാറ്റി

അംബിക, അംബിക, അത് അപ്പൊ എന്റെ അമ്മയായിരുന്നോ.?

ഞാൻ അപ്പോഴും ആ വെള്ള പുതപ്പിൽ കിടത്തിയിരിക്കുന്ന ആ മുഖത്തേയ്ക്കു നോക്കി,

എന്തൊരു ഭംഗിയാണ് ആ മുഖത്തിന്, എന്തൊരു അഴകാണ് ആ വിരിഞ്ഞിരിക്കുന്ന ആ ചിരിയ്ക്കു.

പിന്നെ ഒരു മാസത്തോളം നടന്ന സംഭവങ്ങളെ കുറിച്ച് എനിയ്ക്കു യാതൊരു ഓർമയുമില്ല,
എന്റെ അച്ഛനേയും, അമ്മയേയും, ചേച്ചിയേയും, ഇടയ്ക്കെപ്പോഴെല്ലാം കണ്ട ഓർമ മാത്രം ഉണ്ടായിരുന്നു,
ഞാൻ ഒരു മാസത്തോളം എവിടെയൊക്കെയോ ചികിത്സയിലായിരുന്നു എന്ന് പിന്നീട് അമ്മ പറഞ്ഞു അറിഞ്ഞു,
ആ ഒരു മാസത്തിൽ എപ്പഴെല്ലാമോ ഞാൻ പെട്ടെന്ന് ഉറക്കേ അനുവിനെ വിളിച്ചു നിലവിളിച്ചിരുന്നതല്ലാതെ വേറൊന്നും പറഞ്ഞിരുന്നില്ല..!

ഞാൻ തിരിച്ചു വീണ്ടും എന്റെ ജീവിതത്തിലേയ്ക്ക് തിരിച്ചു വന്നുകൊണ്ടിരുന്നു,
പക്ഷെ സ്കൂളിലേക്കുള്ള എന്റെ പോക്ക് മാത്രം അസഹനീയമായിരുന്നു,
എന്നോട് പിന്നെ അങ്ങോട്ട് വരണ്ട എന്ന് ഹെഡ്മാസ്റ്ററും പറഞ്ഞു,
പരീക്ഷ എഴുതാൻ മാത്രം ഞാൻ അങ്ങോട്ട് പോയി,
എങ്ങനെയെല്ലാമോ ഞാൻ പത്താം തരാം പാസ്സായി,
എനിയ്ക്കു പിന്നെയും പഠിക്കാൻ യാതൊരു തല്പരയാവും ഉണ്ടായിരുന്നില്ല,
പക്ഷെ അച്ഛന്റെ നിർബന്ധം സഹിക്കവയ്യാതെ,
അച്ഛന്റെ വീട്ടിൽ പോയി നിന്നുകൊണ്ട് ഞാൻ ഒരു പോളിടെക്‌നിക്‌നിക്കിൽ ചേർന്നു,
ഒരു ഗവണ്മെന്റ് കോളേജായിരുന്ന അവിടെ മാസത്തിൽ വിരലിലെണ്ണാവുന്ന ദിവസങ്ങൾ മാത്രമേ ക്‌ളാസ് ഉണ്ടായിരുന്നുള്ളു,
എനിയ്ക്കും അത് സൗകര്യമായി,
ഞാനും എന്റെ ഒറ്റയ്ക്കുള്ള നിമിഷങ്ങളിലേയ്ക്ക് ഉൾവലിഞ്ഞു,
പക്ഷെ സത്യത്തിൽ ഞാൻ ഒരിക്കൽ പോലും ഒറ്റയ്ക്കായിരുന്നില്ല,
എന്നെ തഴുകുന്ന ഈ കാറ്റിലും,
എന്നെ തൊടാതെ തൊടുന്ന ഈ പ്രപഞ്ചത്തിലെ മറ്റു പലതിലും ഞാൻ വേറെ ആരെയോ എപ്പോഴും അറിഞ്ഞുകൊണ്ടേ ഇരുന്നു,

ഞാൻ പലപ്പോഴും ആത്മഹത്യയെ പറ്റി ചിന്തിച്ചതാണു,

പക്ഷെ അവൾക്കു കൊടുത്ത വാക്കു എന്നെ പിന്നിലേയ്ക്ക് വലിച്ചുകൊണ്ടേ ഇരുന്നു, അല്ലെങ്കിൽ അവളെ വേഗം കാണാനായി ഞാൻ ഓടിച്ചെല്ലുമ്പോൾ അവൾ ചിലപ്പോ എന്നോട് മിണ്ടാതെ പിന്നെയും അകന്നു പോയിക്കൊണ്ടേ ഇരുന്നാലുള്ള എന്റെ ഭയമായിരുന്നു ഏറ്റവും വലുത്, വാശിയുടെ കാര്യത്തിൽ അവൾ ഒരു തരത്തിലും വിട്ടു കൊടുത്തിരുന്നില്ല

ഞാൻ എങ്ങനെയെല്ലാമോ എന്റെ മൂന്നുവർഷ ഡിപ്ലോമ പൂർത്തിയാക്കി,

അതും ഉയർന്ന മാർക്കോടെ,

എനിക്ക് ഒരുപാട് കമ്പനികളിൽ ജോലി അവസരം കിട്ടിയെങ്കിലും ഞാൻ ഒരു എം.ൻ.സി യുടെ

ഓഫ്‌ഷോർ റിഗ്ഗിലേക്കുള്ള ട്രെയിനിങ് ആണ് തിരഞ്ഞെടുത്തത്,

തുടക്കത്തിൽ തന്നെയുള്ള ഉയർന്ന ശമ്പളവും, പിന്നെ വർഷത്തിൽ ആറു മാസം മാത്രം ജോലി ബാക്കി ആറു മാസം പകുതി ശമ്പളത്തോടെയുള്ള ലീവും.! ആ ജോലിയുടെ അപകട സാധ്യത ചൂണ്ടി കാട്ടിയുള്ള ഒരുപാട് പേരുടെ മുന്നറിയിപ്പുകൾ ഞാൻ വകവെച്ചില്ല,

എന്റെ ഉള്ളിൽ വേറെ കുറെ നിഗൂഢ ഉദ്ദേശങ്ങൾ ഉണ്ടായിരുന്നു.!

പിന്നെ എന്നെ ഇപ്പോഴും സഹതാപത്തോടെ നോക്കുന്ന ചില കണ്ണുകളിൽ നിന്നുമുള്ള ഒളിച്ചോടൽ കൂടിയായിരുന്നു എനിയ്ക്കു ഈ ജോലി,

തുടക്കത്തിലേ ആറു മാസം അതികഠിനമായിരുന്നു,

പക്ഷെ ഞാനതു വകവെച്ചില്ല, കിട്ടിയ ശമ്പളത്തിലെ നല്ല പങ്കും ഞാൻ വീട്ടിലേക്കയച്ചു,

പക്ഷെ കുറച്ചു ഞാൻ എനിയ്ക്കായി മാറ്റി വെച്ചു,

എന്റെ ജോലി കഴിഞ്ഞുള്ള ആറു മാസത്തിനായി ഞാൻ കാത്തിരുന്നു,

എന്റെ ഒഴിവു തുടങ്ങിയ ആ ആഴ്ച തന്നെ എനിയ്ക്കു വേണ്ട കുറച്ചു സാധനങ്ങൾ മാത്രമെടുത്തു ഞാൻ ഈ ലോകം ചുറ്റാൻ ഇറങ്ങി, ലക്ഷ്യബോധമില്ലാത്ത ഒരു കറക്കം,

എനിയ്ക്കു എന്തൊക്കെയോ കാണണമായിരുന്നു,

എന്തെല്ലാമോ തൊട്ടറിയണമായിരുന്നു,

ഞാൻ അവളക്കു കൊടുത്ത വാക്കുകൾ ഞാൻ അറിയാതെ ഞാൻ പാലിച്ചുകൊണ്ടേ ഇരുന്നു

അങ്ങനെ പന്ത്രണ്ടു വർഷം എന്റെ ജീവിതം ഒരു വിസ്മയം പോലെ എന്റെ മുന്നിലൂടെ കടന്നു പോയി,

ആറു മാസമുള്ള എന്റെ കഠിനമായ ജോലിയും,

ആറു മാസമുള്ള എന്റെ ഉലകം ചുറ്റലും നടന്നു കൊണ്ടേ ഇരുന്നു,.!

അവളെ പലപ്പോഴും മറക്കാനായി ഞാൻ പിന്നീടും പലതും ചെയ്തുകൊണ്ടേ ഇരുന്നിരുന്നു,

ഇടയ്ക്കു രണ്ടു വട്ടം അതിനായി ഞാൻ മദ്യത്തിനെ പോലും കൂട്ടിപ്പിടിച്ചു,

പക്ഷെ എന്റെ കൂടെ ജോലി ചെയ്യുന്നവർ,
ഞാൻ മദ്യം കഴിച്ചുകഴിഞ്ഞു അവളെ വിളിച്ചു നിലവിളിക്കുന്നതും, കരയ്യുന്നതും എന്നെ പറഞ്ഞു ബോധ്യപെടുത്തിയപ്പോൾ ഞാൻ അതും നിർത്തി,

അവളെ മറക്കാനായി ചെയ്തത് അവളെ എന്നിലേയ്ക്ക് കൂടുതൽ അടുപ്പിച്ചത് എന്നെ ഭയപെടുത്തിയിരുന്നു,

പിന്നീട് അവളെ പോലെ എന്റെ സന്തത സഹചാരി ആയതു മാൽബൊറോയും, ന്യൂപോർട്ടും, ട്രിപ്പിൾ ഫൈവുമെല്ലാം ആയിരുന്നു,

വർക്കുള്ള ടൈം ഒഴികെ ഞാൻ പുകച്ചു തള്ളിയ സിഗരറ്റു കെട്ടുകൾക്കു കണക്കില്ലായിരുന്നു,

ഒരു ആവറേജ് ദിവസം ഞാൻ നാല് പാക്കറ്റ് സിഗരറ്റ് വരെ വലിച്ചിരുന്നു, ഒഴിവു ദിവസങ്ങളിലെ കണക്കു അതിലും ഭീമാകാരമായിരുന്നു

ഞാൻ ഇതിനിടയിൽ കുറച്ചു തവണ പരസ്ത്രീകളുമായി ബന്ധപ്പെടാൻ വരെ ശ്രമിച്ചു,

പക്ഷെ അവരെ ആരുടെയെങ്കിലും മുഖം ചുംബിക്കാനായി എന്റെ കൈകളിയെക്കു എടുത്താൽ എനിയ്ക്കു എന്റെ അനുവിന്റെ ആ കണ്ണുകളടച്ചുള്ള എന്റെ ചുടുചുംബനം സ്വീകരിക്കാനായി നിന്ന് തരുന്ന ആ മുഖം തികട്ടി തികട്ടി വന്നുകൊണ്ടേ ഇരുന്നു,

അങ്ങനെ ഒരു തവണ ഞാൻ ഒരു പെൺകുട്ടിയുടെ മടിയിൽ കിടന്നു കരയുക വരെ ഉണ്ടായിട്ടുണ്ട്, അങ്ങനെ അവളെ മറക്കാനുള്ള എന്റെ ആ ശ്രമവും പൊട്ടി പാളീസായി കൊണ്ടേ ഇരുന്നു

ഞാൻ ഇതിനിടയിൽ നാലഞ്ചു തവണ നാട്ടിലേയ്ക്ക് വന്നിരുന്നു,

എന്റെ ചേച്ചിയുടെ കല്യാണത്തിന്,

എന്റെ അമ്മയുടെ മരണത്തിനു,

അനുവിന്റെ ചേച്ചിയുടെ കല്യാണത്തിന്, ഷമീറിന്റെ നിക്കാഹിനു അങ്ങനെ വിരലിലെണ്ണാവുന്ന അവസരങ്ങളിൽ മാത്രം,

അവളുടെ മരണത്തോടെ ഞാൻ അവളുടെ വീടും എന്റെ വീടായി കണ്ടിരുന്നു,

അവരും അതിനെ എതിർത്തിരുന്നില്ല,

അവളുടെ ചേച്ചിയുടെ കല്യാണത്തിന്റെ മുഴുവൻ ചിലവും ഞാൻ ആണ് എടുത്തത്,

അവരതു ഒരുപാട് എതിർത്തിരുന്നെങ്കിലും, എന്റെ അനുവിന് വേണ്ടി ഇതെങ്കിലും ചെയ്യാൻ വിടണമെന്ന എന്റെ അപേക്ഷയുടെ മുന്നിൽ പിന്നെ അവരൊന്നും മിണ്ടിയില്ല,!

എന്റെ ജീവിതത്തിലെ പിന്നെയുള്ള നല്ല നിമിഷങ്ങൾ ഞാനും എന്റെ ഒപ്പമുള്ള അവളും ഒരുമിച്ചുള്ള ഈ ലോകം ചുറ്റലായിരുന്നു,

Leave a Reply

Your email address will not be published. Required fields are marked *