ഞാൻ എണീറ്റുകൊണ്ട് വണ്ടി നിവർത്താനായി നോക്കി വീണതിൽ കൈ ഒന്ന് ഉരസി തോൽ പോയിരുന്നു ആ വേദനയും നീറ്റലും കാരണം കനം താങ്ങാൻ പറ്റുന്നില്ല അത് മനസിലാക്കി ഇത്തയും കൂടെ ചേർന്ന് വണ്ടി ഉയർത്തി…
എന്നെ പിടിച്ചു എഴുന്നേൽപ്പിച്ചു കൊണ്ട് കയ്യ് നോക്കി നിന്നു.
വാ വന്നു കൈകാലുകൾ ഒക്കെ കഴുകിമരുന്ന് വെക്കാം എന്ന് പറഞ്ഞോണ്ട് ഇത്ത എന്നെ വിളിച്ചു.
വാ അകത്തേക്ക് പോര് എന്നു വീണ്ടും വിളിച്ചു കൊണ്ട് എന്നെ പിടിച്ചു..
ഇത്തയുടെ കണ്ണ് ചുവന്നിരുന്നു.
ഇപ്പൊ കരയും എന്ന അവസ്ഥ. എനിക്കൊന്നും ഇല്ല എന്ന് പറഞ്ഞോണ്ട് ഞാൻ നിവർന്നു നിന്നു.
വാടാ വന്നു കഴുകിക്കേ ഇനി ഇന്ന് കോളേജിൽ പോകണ്ട. എന്നും പറഞ്ഞു അമ്മായി അവിടെ നിന്നു
അതിനു മാത്രം ഒന്നും ഇല്ല അമ്മായി എന്ന് പറഞ്ഞോണ്ട് ഞാൻ അകത്തേക്ക് വന്നു.
വലിയവർ പറഞ്ഞാൽ കേട്ടാൽ മതി എന്ന് പറഞ്ഞോണ്ട് ഉമ്മ വേഗം മരുന്നെടുത്തു വന്നു.
ഇനി കഴുക് എന്ന് പറഞ്ഞോണ്ട് ഉമ്മ.
ഇത്തയാണെങ്കിൽ ഞാനെന്തോ വല്യ അപകടം കയിഞ്ഞു നിൽക്കുന്നപോലെ ഒരു നിറുത്തം
ഇത്ത തന്നെ കൈയൊക്കെ തുടച്ചു കൊണ്ട് വെള്ളം കൊണ്ട് ഒന്നുടെ തുടച്ചു. വെള്ളം തട്ടിയതും ഒരു നീറ്റൽ അനുഭവപ്പെട്ടു.
ഞാൻ ഹാ എന്ന് പറഞ്ഞു.
ആ ഇപ്പൊ കിടന്നു മോങ്ങിയിട്ടെന്താ കിടന്നു ചിലക്കുമ്പോൾ ആലോചിക്കണമായിരുന്നു അതിന്നു മാത്രം ഇന്ന് പറഞ്ഞു കൂട്ടിയിട്ടുണ്ടല്ലോ എന്നും പറഞ്ഞോണ്ട് ഇത്ത തുടച്ച ഇടതൊക്കെ ഉമ്മ മരുന്ന് സ്പ്രൈ ചെയ്തു.
ഹാവു എന്ന് പറഞ്ഞു ഞാൻ തുള്ളിചാടി..
ഇപ്പഴും ചെറിയ കുട്ടികളെ പോലെ കിടന്നു ചാടുകയ മറുനാടിക്കുമ്പോൾ. എന്നു പറഞ്ഞു ഉമ്മ കളിയാക്കി മോൾക്ക് വരെ ഇതടിക്കുമ്പോ ഒരു കുഴപ്പവും ഉണ്ടാകാറില്ല എന്നിട്ടാണോടാ നീ.
ഞാനും ഉമ്മയുടെ ചെറിയ കുട്ടി തന്നെ അല്ലെ എന്ന് പറഞ്ഞതും നിശബ്ദമായ അന്തരീക്ഷം ചിരിയുടെ ശബ്ദത്തിനു വഴിമാറി.
ഇത്തയും അമ്മായിയും ഉമ്മയും ചിരിച്ചോണ്ട് നിന്നു.
ആ ചിരിച്ചോ ഞാനല്ലേ വേദനയും നീറ്റലും അനുഭവിക്കുന്നത്.
ടാ അവൻ വീണ്ടും തുടങ്ങി.
മിണ്ടാതെ അവിടെവിടെയെങ്കിലും പോയി ഇരിക്കാൻ നോക്ക്. എന്നും പറഞ്ഞോണ്ട് ഉമ്മ മരുന്ന് കൊണ്ട് പോകാനായി അകത്തോട്ടു പോയി.
സലീന അവനെ അകത്തോട്ടു കയറ്റി ഇരുത്തിക്കെ എന്നും പറഞ്ഞു അമ്മായിയും ഉള്ളിലേക്ക് കയറി.
എന്താടാ നല്ല വേദനയുണ്ടോടാ
ഹോസ്പിറ്റലിൽ പോണോ എന്ന് ചോദിച്ചോണ്ട് ഇത്ത എന്നെ അകത്തേക്ക് കയറ്റാൻ ശ്രമിച്ചു.
അതല്ല ഇപ്പൊ എന്റെ വിഷമം ഇന്ന് കോളേജിൽ പോകാൻ പറ്റില്ലല്ലോ എന്നതാണ്.
ഇന്നൊരു ദിവസമല്ലേ നാളെ പോകാല്ലോ.
ഇന്നാണെങ്കിൽ ഞാൻ അവളോട് വരാന്നും പറഞ്ഞതാ ഇനി അവൾ വന്നു ബോറടിക്കും അതാണ് ഒരു വിഷമം
ആരാടാ.
അതാന്ന് അമീന ഷെറിയോട്..
അത് കേട്ടതും ഇത്ത എന്നെ പിടിവിട്ടു. അപ്പൊ അതാണല്ലേ വിഷമം. നീ ഒറ്റയ്ക്ക് കയറിയാൽ മതി എന്നും പറഞ്ഞോണ്ട് വാ മോളെ അങ്കിൾ ഒന്നനുഭവിക്കുന്നത് നല്ലതാ എന്നും പറഞ്ഞോണ്ട് അകത്തേക്ക് കയറി.
അങ്കിലെ വാ അങ്കിലെ എന്നും പറഞ്ഞു മോൾ എന്നെ വിളിച്ചോണ്ടിരുന്നു..
ഞാൻ ഇത്തയുടെ കൈകിട്ടാൻ വേണ്ടി അഭിനയിച്ചതാണെന്ന് അവർക്കാർക്കും മനസ്സിലായില്ല ഞാൻ വേഗം അകത്തോട്ടു കയറി ബുക്കെല്ലാം എടുത്തു വെച്ചുകൊണ്ട് അവിടെ ഇരുന്നു..
അപ്പോയെക്കും മോൾ വന്നു അടുത്ത് കൂടി.
അങ്കിലെ ഞ്ഞല്ല വേജനണ്ടോ എന്ന് ചോദിച്ചോണ്ട്
അവളോട് എന്തു പറയാനാ എന്ന് കരുതി ഇല്ല എന്നു പറഞ്ഞുകൊണ്ട് ഞാൻ തല പൊന്തിച്ചു
മുന്നിൽ ഇത്ത
എന്തിയെടാ പോകുന്നില്ലേ അവളെ കാണാൻ
ഞാൻ ചിരിച്ചോണ്ട് കണ്ണിറുക്കി കാണിച്ചു.
നിന്റെ ഫോൺ എവിടെ എന്നു ചോദിച്ചു.
അതെന്തിനാ ഇപ്പൊ എന്റെ ഫോൺ
അതൊക്കെ ആവിശ്യമുണ്ട് കാണിച്ചേ
എന്ന് പറഞ്ഞോണ്ട് ഞാൻ ഫോൺ എടുത്തതും കയ്യിൽ നിന്നും അത് പിടിച്ചു വാങ്ങിച്ചോണ്ട്.
ഇതിന്നിനി എന്റെ കയ്യിൽ ഇരിക്കട്ടെ
അല്ല ഇതിന്റെ പാസ്സ് വേർഡ് എത്രയാടാ
അതിന്റെ പാസ്സ്‌വേർഡ് എനിക്കറിയില്ല
പറയെടാ ഇല്ലേൽ
എന്നാ കേട്ടോ
അതിന്റെ പാസ്സ്‌വേർഡ് സലീന എന്നാ
