എന്റെ ഡോക്ടറൂട്ടി – 2 23അടിപൊളി 

ഈ സമയംകൊണ്ട് ഞാൻ കറിയുംവാങ്ങിവെച്ച് രണ്ടുപ്ലേറ്റിലേയ്ക്കായി ചപ്പാത്തി പകുത്തു വെയ്ക്കാനും തുടങ്ങിയിരുന്നു…

“”…അതേ ഒരു പ്ലേറ്റിലെടുത്താ മതീട്ടോ..!!”””_ ഫോൺ ചെവിയിൽനിന്നുമെടുക്കാതെ മൈക്ക് പൊത്തിക്കൊണ്ട് പിന്നിൽനിന്നുമവൾ വിളിച്ചുപറഞ്ഞതും ഞാൻ രണ്ടുംകൂടി ഒന്നിലാക്കി, ഒരു പാത്രത്തിൽ കറിയുമെടുത്ത് അവൾടെ പിന്നാലെ ബാൽക്കണിയിലേയ്ക്ക് ചെന്നു…

അവൾ ബാൽക്കണിയുടെ അങ്ങറ്റമിങ്ങറ്റംനടന്ന് അമ്മയോട് കൊഞ്ചിക്കുഴയുന്നതിനിടയിലും എന്നെനോക്കി അർത്ഥംവെച്ചൊക്കെ ചിരിയ്ക്കുന്നുണ്ടായിരുന്നു…

കുറച്ചുനേരത്തെ സംസാരത്തിനൊടുവിൽ ഫോൺകട്ട്ചെയ്ത മീനാക്ഷി, വന്നെന്റെ കയ്യിലിരുന്ന കറിയുടെ ബൗൾവാങ്ങി ബാൽക്കണിയിലിട്ടിരുന്ന ടീപ്പോയുടെ പുറത്തേയ്ക്കുവെച്ചു…

“”…മ്മ്മ്..?? എന്തായ്രുന്നൂ അമ്മായമ്മയോടൊരു കുശുകുശുപ്പ്..?? ആരുടെ നുണയായിരുന്നു പറഞ്ഞോണ്ടിരുന്നേ..??”””

“”…ഓ.! നമ്മളു പെണ്ണുങ്ങൾക്ക് സംസാരിക്കാനാണോ വിഷയങ്ങൾക്കുപഞ്ഞം..?? എന്നുകരുതി അതൊന്നുമിപ്പോ കുട്ടൂസറിയണ്ട..!!”””_ അവളെന്നെനോക്കി ആക്കിയപോലെ ചിരിച്ചിട്ട് എന്റെ കയ്യിൽനിന്നും പ്ലേറ്റ്മേടിച്ചു…

പിന്നെ ഞാനൊന്നും മിണ്ടാൻപോയില്ല…

മീനാക്ഷി പലപ്രാവശ്യം പാളിനോക്കിയിട്ടും ഗൗരവം വിട്ടുമാറാതെനിന്ന എന്നെകണ്ടപ്പോൾ പെണ്ണിന്റെ ഉള്ളിന്റെയുള്ളിൽ ചിരി പൊട്ടിക്കാണണം…

“”…എടാ… പിന്നെ അമ്മയെന്താ ചോദിച്ചേന്നറിയോ..??”””_
ബാൽക്കണിയുടെ വശത്തായുള്ള ഭിത്തിയിൽചാരി ഇടതുകൈ കൈവരിയിൽ വെച്ചുകൊണ്ട് താഴേയ്ക്കു നോക്കിനിന്ന എന്നോടായവൾ ചോദിച്ചു…

“”…മ്മ്മ്.! അറിയാം..!!”””_ കുറച്ചു ഗൗരവത്തിൽതന്നതു പറഞ്ഞതും പെണ്ണ് വായുംപൊളിച്ചെന്നെ നോക്കി;

“”…അതെങ്ങനെ കുട്ടൂസറിഞ്ഞു..?? എങ്കിപ്പറ, അമ്മയെന്താന്നോടു പറഞ്ഞേ..??”””_ പ്ലേറ്റിന്റെ വശത്തായി കറിയൊഴിച്ചുകൊണ്ടവൾ ചോദിച്ചു…

“”…ഏയ്‌.! അതൊന്നും പുറത്തുപറയാമ്പറ്റില്ല.. രഹസ്യാ..!!”””_ ഞാൻ പറഞ്ഞതുകേട്ട് മീനാക്ഷി കുറച്ചുനേരം കണ്ണുകൾ മുകളിലേയ്ക്കുയർത്തി എന്തൊക്കെയോ ആലോചിച്ചു…

പിന്നെയെന്നെയൊന്നു ചുഴിഞ്ഞു നോക്കി;

“”…വെർതേയെന്നെ പറ്റിയ്ക്കാൻ നോക്കീതാല്ലേ..?? എനിയ്ക്കു മനസ്സിലാവൂലാന്ന് കരുതിയല്ലേ..?? കള്ളക്കുട്ടൂസ്..!!”””_ ഒരുകൈയിൽ പ്ലേറ്റുംപിടിച്ച് മറുകൈകൊണ്ടവളെന്റെ കിറിയ്ക്കിട്ട് കുത്തി…

“”…എടീ… കോപ്പേ.! സംഗതിയിവടത്തെ നാട്ടുകാര് തെണ്ടികളുപറയുമ്പോലെ എനിയ്ക്കുനിന്നെ പേടിയൊക്കെയാ… എന്നുകരുതി ഇമ്മാതിരി പൊട്ടവർത്താനം പറഞ്ഞാൽ ഞാമ്പിടിച്ച് തള്ളിത്തരുവേ..!!”””_ ഞാൻ സ്വരംകടുപ്പിച്ചതും പെണ്ണിന്റെയും ഭാവംമാറി…

“”…എന്നോട് ദേഷ്യപ്പെടേന്നും വേണ്ട… ഞാൻവെർതേ തമാശപറഞ്ഞതാ… നിനക്കതു മനസ്സിലാകാത്തത് എന്റെകുറ്റമാണോ..??”””_ പതംപറഞ്ഞതിനൊപ്പം ആരോടോ വാശിതീർക്കുമ്പോലെ ചപ്പാത്തിമുറിച്ച് അതിൽ കറിയുംചേർത്ത് എന്റെവായിലേയ്ക്കു കുത്തിക്കയറ്റി…

“”…അതേ… അമ്മയെന്താ പറഞ്ഞേന്നറിയോ..??”””_ മീനാക്ഷി വീണ്ടും നിഷ്കളങ്കമായി ചോദിച്ചു…

“”…അതെനിയ്ക്കെങ്ങനെ അറിയാനാ..?? നിന്നോടല്ലേ പറഞ്ഞേ..??”””_ ഞാനല്പം ദേഷ്യംപിടിച്ചതും ഡോക്ടറു പെട്ടെന്നു സൈലന്റായി…

“”…നീപറേടീ… പറയാണ്ടെങ്ങനാ ഞാനറിയുന്നേ..??”””_ അടുത്തറൗണ്ടിനായി വായ തുറന്നുകൊണ്ട് ചോദിച്ചു…

“”…ഓ.! വല്യ ഡിമാന്റല്ലേ..?? അതോണ്ട് പറയണില്ല..!!”””_ പെണ്ണ് മുഖംവീർപ്പിച്ചു…

“”…എടീ… നെനക്ക്… നെനക്കിതെന്താ..??
നിന്നെക്കൊണ്ടിത് വല്യ എടങ്ങേറായല്ലോ..??!! ആ… പോട്ടേ… ഒരു ഡിമാന്റുമില്ല… എന്റെ മിന്നൂസ്പറ..!!”””_ ഞാൻ സമ്മതംമൂളിയതും പെണ്ണിന്റെ മുഖംവിടർന്നു…

അതല്ലെങ്കിലും അങ്ങനെയാ, രാവിലെ ഫ്ലാറ്റിൽ നിന്നിറങ്ങുന്നതുമുതൽ തിരിച്ചുവന്ന് ഫ്ലാറ്റിൽ കയറുന്നതുവരെയുള്ള സകല പൊട്ടും പൊടിയും രാത്രിയിലെന്നെ പറഞ്ഞു കേൾപ്പിച്ചില്ലെങ്കിൽ പുള്ളിക്കാരിയ്ക്കൊരു സമാധാനവുമുണ്ടാകില്ല….

ഇനിയിപ്പോൾ ഞാൻ കേൾക്കാൻ കൂട്ടാക്കിയില്ലേൽ പിന്നെ സിദ്ധാർത്ഥിനെ തിരഞ്ഞിങ്ങോട്ടാരും വരണോന്നുമില്ല…

Leave a Reply

Your email address will not be published. Required fields are marked *