“”…എന്നത്തെ ഓണാഘോഷം..??”””_ ഞാൻ മനസ്സിലാകാതെ ചോദിച്ചതും,
“”…അന്നത്തെ.! ഞാൻ പ്ലസ്സ്ടൂന് പഠിയ്ക്കുമ്പം… ലെറ്ററൊക്കെ കൊണ്ടേത്തന്നത്… ഓർക്കുന്നില്ലേ..??”””_ അവള് ചുണ്ടിന്റെ കോണിലൊരു ചിരിയിട്ടതും എനിയ്ക്കങ്ങോട്ടു ചൊറിഞ്ഞുകേറി…
“”…പൊക്കോണം.! ഓരോന്നൊക്കെ കുത്തിപ്പൊക്കിക്കൊണ്ട് വരുവാണ് നാശം.! എന്നെവെർതേ പേടിപ്പിച്ചിട്ട്..!!”””_ അവളേയും തള്ളിമാറ്റി ബാൽക്കണിയുടെ മൂലയിലിരുന്ന ചൂരൽ കസേരയിലേയ്ക്ക് ഞാനിരുപ്പുറപ്പിച്ചതും,
“”…പറേടാ… നിനക്കോർമ്മയുണ്ടോ..??”””_ എന്നും ചോദിച്ചവൾ വന്നെന്റെ മടിയിലേയ്ക്ക് കാലുകളൊരുവശമിട്ട് കയറിയിരുന്ന് തോളിലൂടെ കയ്യിട്ടു…
“”…മ്മ്മ്ഹ്.! പറേടാ..!!”””_ അവൾ ചിണുങ്ങിക്കൊണ്ട് മുഖമെന്റെ തോളിലേയ്ക്കു ചായ്ച്ചപ്പോൾ എന്റെമുഖത്തും ഒരു പുഞ്ചിരിവിടർന്നു…
ഞാനാ ചിരിയോടെ അവളുടെകവിളിൽ മുഖംപൂഴ്ത്തിയപ്പോൾ അതേദിവസത്തിന്റെ ഓർമ്മയിൽ മീനാക്ഷിയും ചിരി പൊഴിയ്ക്കുന്നുണ്ടായിരുന്നു…
…തുടരും.!
❤️അർജ്ജുൻ ദേവ്❤️
