“”…അതാവശ്യമില്ലാത്ത കാര്യോ..?? ആ നാറി നിന്നെക്കേറി തോണ്ടീട്ടല്ലേടീ പുല്ലേ ഞാൻതല്ലിയേ..?? എന്നിട്ടതിനും എനിയ്ക്കായോ കുറ്റം..??”””_ ഞാനവൾടെ കഴുത്തിനുപിന്നിൽ രണ്ടുകൈകൂട്ടി കോർത്തുപിടിച്ച് എന്റെ മുഖത്തോട് മുഖമടുപ്പിച്ചുകൊണ്ട് ചോദിച്ചപ്പോൾ മീനാക്ഷിയുടെ കണ്ണൊന്നു തിളങ്ങി…
“”…ഞാനപ്പോത്തന്നെ അവനെ തല്ലീതാണല്ലോ… അവൻ സോറീമ്പറഞ്ഞു… പിന്നെ പോയി തല്ലീതെന്തിനാ..??”””
“”…നീ തല്ലിയെന്നുമ്പറഞ്ഞ് എനിയ്ക്കു തല്ലിക്കൂടേ..??”””
“”…പിന്നേ… അല്ലാതെ തല്ലുണ്ടാക്കാൻ വേറെ കാരണമൊന്നും കിട്ടാഞ്ഞിട്ടല്ല..!!”””
“”…ആടീ.! നാട്ടുകാർടെ മുന്നിക്കിടന്ന് ആ നാറിയെ തല്ലാഞ്ഞിട്ടെനിയ്ക്കു
പിന്നെ കൈ തരിക്കുവായ്രുന്നല്ലോ..!!”””
“”…ആർക്കറിയാം ഇല്ലാന്ന്… അങ്ങനെയാണെങ്കി കഴിഞ്ഞമാസം തല്ല്കൂടിതോ..?? അന്നെന്നെയാരും തൊണ്ടിയിട്ടല്ലല്ലോ..??”””
“”…അതുപിന്നെ അവനെന്റെ തന്തയ്ക്കു വിളിച്ചിട്ടല്ലേ..!!”””
“”…ഓഹോ.! അച്ഛനു വിളിച്ചാലുടനെ തല്ലുവാ വേണ്ടേ..??”””
“”…ആ തന്തയുള്ളോരു ചിലപ്പോ തല്ലീന്നൊക്കെയിരിയ്ക്കും… അതിനു ബുദ്ധിമുട്ടുള്ളവരു വിളിയ്ക്കാൻ പോകരുത്..!!”””
“”…എന്നാപ്പിന്നെ ഇനി ഞാനുമങ്ങനെ ചെയ്യാം… ഒരുദിവസമെത്ര തവണയാടാ നീയെന്റച്ഛനു വിളിയ്ക്കുന്നെ..??”””
“”…ആ.! അതുപോലെയാണോ അവൻ വിളിയ്ക്കുന്നത്..?? ഞാനെന്റെ മിന്നൂസിനെ സ്നേഹത്തോടെ വിളിയ്ക്കുന്നതല്ലേ…!!”””
ഞാൻ പറഞ്ഞുനിർത്തിയതും അവൾ കലിപ്പെടുത്ത് എന്നെ പിടിച്ചുതള്ളിയിട്ട്, എന്റെ ലോക്കുപൊട്ടിച്ച് പുറത്തിറങ്ങി…
“”…മിണ്ടാതെ പൊക്കോട്ടോ ചെക്കാ നീ… കറിക്കത്തിയാ കയ്യിലിരിയ്ക്കുന്നെ… ഒന്നങ്ങോട്ടു വെച്ചുതരും ഞാൻ..!!”””
“”…ദേ വീണ്ടും ഭീക്ഷണി.! നീ കാണിയ്ക്കുമ്പോ ആഹാ… ഞാൻ കാണിച്ചാൽ ഓഹോ…!! അല്ലേടീ ഡോക്ടറൂട്ടീ..??”””
“”…നീ പറയുവല്ലല്ലോ, ചെയ്യുവല്ലേ ചെയ്യുന്നത്… ഞാൻ പറയുന്നല്ലേയുള്ളൂ…
എന്തായാലും ഓരോദിവസോം ഓരോരോ കാരണവും കണ്ടുപിടിച്ചോണ്ടു വന്നോണം തല്ലുണ്ടാക്കാൻ… കുറച്ചു ദിവസായ്ട്ട് വല്യകുഴപ്പമില്ലാതെ പോകുവായ്രുന്നു… അപ്പഴാ അവന്റെ…”””
“”…പിന്നെ… എന്റെ മുന്നിൽവെച്ച് എന്റെ ദേവസേനേനെ അപമാനിയ്ക്കാൻ നോക്കിയാൽ ഈ ബാഹുബലി കയ്യുംകെട്ടി നോക്കിനിൽക്കുമെന്നു കരുതിയോടീ..?? ജയ് മഹിഷ്മതി..!!”””_ ഞാനൊരു വെകിടച്ചിരിയോടെ ചോദിച്ചപ്പോൾ സംഗതി പെണ്ണിന് സുഖിച്ചെന്ന് മുഖഭാവത്തിൽ നിന്നും വ്യക്തമായെങ്കിലും അതങ്ങനെയങ്ങ് സമ്മതിച്ചുതരാനൊരു വിഷമമുണ്ട് കള്ളിയ്ക്ക്….
അതുകൊണ്ടുതന്നെ ചിരികോട്ടിക്കൊണ്ടാണ് അടുത്തത് എടുത്തിട്ടത്…
“”…അത്രയ്ക്കു സ്നേഹമുണ്ടായ്ട്ടാണോ ആ ആശയെന്നെ അത്രേം പേരുടെമുന്നിൽ അങ്ങനൊക്കെപ്പറഞ്ഞപ്പോൾ നോക്കിക്കൊണ്ട് നിന്നേ..??”””
അവളെന്നെ നോക്കി പുരികമുയത്തിക്കൊണ്ട് ചോദിച്ചു…
“”…അതേ… അവരോടൊരു കാര്യോമില്ലാതെ തല്ലുണ്ടാക്കാൻ പോയതാരാ..?? എന്റെ മിന്നൂസ്.! അത്രേമാള് നോക്കി നിയ്ക്കുവാണെന്നൊന്നും ചിന്തിയ്ക്കാതെ വായിത്തോന്നീതൊക്കെ പറഞ്ഞതാരാ..?? എന്റെ മിന്നൂസ്.! അവരെയത്രേം നാണങ്കെടുത്തീട്ട് പിന്നെ സോറിപറയാൻ ചെല്ലുമ്പോൾ അവരങ്ങനൊക്കെ ചെയ്തത് അത്രവലിയ തെറ്റാണോ..?? ഇപ്പോ ആശേച്ചീടെ സ്ഥാനത്ത് നീയായിരുന്നെങ്കി അവിടപ്പോ യുദ്ധം നടക്കൂലാരുന്നോ..?? അങ്ങനൊക്കെ വെച്ചുനോക്കീപ്പോ പ്രശ്നമവടെ സോൾവ് ചെയ്യുന്നതാണ് നല്ലതെന്നുതോന്നി… അതോണ്ടല്ലേ ഞാൻ കൂടുതലായൊന്നും മിണ്ടാതെ വിളിച്ചോണ്ടുവരാൻ നോക്കിയെ… അപ്പൊ ദേ പോയി തല്ലിയേക്കുന്നു..!!”””
അപ്പോഴേയ്ക്കും പച്ചക്കറിയെടുത്തവൾ അരിയാൻ തുടങ്ങിയിരുന്നു…
ഇനിയുംവിട്ടാൽ ഡോക്ടറുവെറുതെ കാടുകയറുമെന്ന് അറിയാവുന്നതിനാലും അവളുടെ മുന്നുംപിന്നും തള്ളിച്ചുകൊണ്ടുള്ള ആ ടൈറ്റ് ബനിയൻക്ലോത്ത് നൈറ്റിയിലെ നിൽപ്പുകണ്ട് സഹിയ്ക്കാൻ വയ്യാതായതിനാലും ഞാനവളുടെ പിന്നിൽ ചെന്നുനിന്ന് മെല്ലെയാ വയറിലേയ്ക്കു കൈചുറ്റിനിന്നു…
നല്ല വെണ്ണപോലെ മൃദുലമായ വയറാണ് പെണ്ണിന്… അതുകൊണ്ടുതന്നെ ഒന്നുതൊട്ടാൽമതി വിരലുകൾ പൂഴ്ന്നിറങ്ങും…
