“”…അതേ… അമ്മ ചോദിയ്ക്കുവാ ഇങ്ങനൊക്കെ നടന്നാമതിയോ ഒരു കുട്ടിയൊക്കെ വേണ്ടേന്ന്..!!”””_ അവളെന്നോട് ചേർന്നുനിന്ന് കൊഞ്ചുന്ന സ്വരത്തിൽപറഞ്ഞു…
“”…എന്നിട്ട് നീയെന്തോപറഞ്ഞു..??”””_ ചെരിഞ്ഞുനിന്ന മീനാക്ഷിയുടെ തോളിൽ ചേർത്തുപിടിച്ചെന്നിലേയ്ക്ക് അടുപ്പിച്ചുകൊണ്ട് ഞാൻതിരക്കി…
“”…ഞാനെന്തോ പറയാൻ… സ്ഥിരം പല്ലവി..!!”””_അവള് പുറത്തേയ്ക്കുതന്നെ നോക്കി…
“”…എന്ത്..??”””
“”…അതേ… അത് കുട്ടൂസിന്റെ കുട്ടിക്കളിയൊക്കെ മാറീട്ട് മതീന്നാ കരുതിയേക്കുന്നേന്ന്..!!”””_ അവള് തലചെരിച്ചെന്റെ മുഖത്തേയ്ക്കുനോക്കി ആക്കിയൊന്നുചിരിച്ചു…
“”…മ്മ്മ്..!!”””_ ഞാനതിന് അമർത്തിയൊന്നു മൂളിയതും,
“”…അപ്പോളമ്മയെന്താ പറഞ്ഞേന്നറിയോ..??”””_ അവളടുത്ത ചോദ്യമിട്ടു…
“”…മ്മ്മ്..??”””
“”…അമ്മ പറയുവാ, നിങ്ങൾക്ക് കുട്ടികള് വേണോന്നില്ലെങ്കിൽ അതങ്ങ് പറഞ്ഞാപ്പോരേന്ന്..!!”””_ പറഞ്ഞതും അവളൊറ്റ ചിരിയായിരുന്നു…
അവളുടെ ചിരികൂടിയായപ്പോൾ എനിയ്ക്കു മൊത്തത്തിൽ ചൊറിഞ്ഞുവന്നു…
“”…കള്ളത്തള്ള..!!”””_ ഉള്ളിലെ അമർഷം വാക്കുകളാൽ പുറത്തുവന്നതും അതിഷ്ടപ്പെടാതെ മീനാക്ഷിയെന്റെ വയറ്റിലൊരു കുത്തുവെച്ചു…
“”…സോറി..!!”””_ കൊഞ്ചിക്കൊണ്ട് ഞാനവളുടെ തലയിലുമ്മവെച്ചതും അവളെന്നെ മുഖമുയർത്തിനോക്കി…
“”…കൊഞ്ചീതൊക്കെ മതി… പെട്ടെന്നു കഴിച്ചേ… ഞാമ്മേടിച്ച ഡ്രെസ്സൊക്കെ കാണണ്ടതാ..!!”””
“”…മ്മ്മ്..!!”””_ ചിരിച്ചുകൊണ്ടവൾടെ നേരേ വായ തുറന്നുപിടിച്ചതും അവളെന്റെനേരേ നീട്ടിയ ചപ്പാത്തി എനിയ്ക്കുതരാതെ സ്വയം വായിൽവെച്ചിട്ടെന്നെ കൊഞ്ഞനംകാട്ടി…
ശേഷം കഴിച്ചുകഴിഞ്ഞ പാത്രവും ടീപ്പോയുടെ മേലേയ്ക്കുവെച്ച് കക്ഷിയെന്റെ നെഞ്ചിലേയ്ക്കു ചേർന്നുനിന്നു;
“”…സത്യമ്പറയണം, ന്റെ കുട്ടൂസിന് അമ്മയെ മിസ്സെയ്യുന്നുണ്ടോ..??”””_ ചോദ്യം കണ്ണുകളിലേയ്ക്കു നോക്കിയായിരുന്നു… അതിനൊന്നു പുഞ്ചിരിച്ചിട്ട്,
“”…ആം.! കണ്ടിട്ടിപ്പോൾ രണ്ടു വർഷമായില്ലേ… അതിന്റെ വെഷമോക്കെയുണ്ട്… എന്നുകരുതി മിസ്സിങ്ങൊന്നുല്ലാട്ടോ..!!”””_ ഞാൻ പറഞ്ഞു…
ഉടനെ,
“”…അതെന്താ മിസ്സിങ്ങില്ലാത്തേ..??”””_ ചോദിച്ചതിനൊപ്പം ഗൂഡസ്മിതത്തോടെ പെണ്ണെന്നെ ചുഴിഞ്ഞുനോക്കുകകൂടി ചെയ്തപ്പോൾ എന്റെചുണ്ടുകൾ വീണ്ടുമവളുടെ നെറ്റിയിലമർന്നു…
“”…ആരുടേം മിസ്സിങ്ങെനിയ്ക്ക് ഉണ്ടാവാണ്ടിരിയ്ക്കാനല്ലേ മിന്നൂസെന്നെ ഇങ്ങനെ കെയറെയ്യുന്നേ..?? അപ്പോളെനിയ്ക്കെങ്ങനാ മിസ്സിങ്ങൊക്കെ ഫീലാവ്ക..??”””_
കേട്ടതും അവൾ കേൾക്കാനാഗ്രഹിച്ച വാക്കുകളായ്രുന്നൂ അതെന്നമട്ടിൽ നിറവുള്ളൊരു പുഞ്ചിരിയാമുഖത്തു തെളിഞ്ഞുപരന്നു…
“”…സത്യായ്ട്ടുമാരേം മിസ്സാവുന്നില്ലാ..?? ശ്രീയെപ്പോലും..??”””_ അവൾടെ ചുഴിഞ്ഞുള്ള ചോദ്യത്തിലെന്റെ ഉത്തരംമുട്ടിപ്പോയി…
എങ്കിലും അതിനുമറുപടിയായി ഞാനൊരു വെകിടച്ചിരി ചിരിച്ചു…
അപ്പോൾതന്നെ അതിന്റർത്ഥവുമവൾക്കു മനസ്സിലായി…
“”…എനിയ്ക്കറിഞ്ഞൂടേ, നിനക്കു വേറാരെ മിസ്സെയ്തില്ലേലും അവനെ മിസ്സെയ്യോന്ന്… അതെങ്ങനാ ഈ ജെസിബീടെ ഡ്രൈവറല്ലാർന്നോ അവൻ..!!”””_ അവളെന്നെയൊന്ന് തുറിച്ചുനോക്കി പറഞ്ഞു…
“”…മിന്നൂസേ..??”””
“”…വേണ്ട… മിണ്ടണ്ട.! അവനെന്നെ വിളിച്ചിരുന്നിന്ന്, വൈകുന്നേരം വിളിച്ചിട്ട് കിട്ടീലെന്നുമ്പറഞ്ഞ്..!!”””_ ചുണ്ടിലൊളിപ്പിച്ച ചിരിയോടവളതു പറഞ്ഞപ്പോൾ ഞാൻ മുഖം കുനിച്ചുനിന്നു…
“”…ഹലോ… വല്യ നാണോന്നുംവേണ്ട… എന്തായാലുമവനെയൊന്നു വിളി… സങ്കടമൊന്നുമാറട്ടേ..!!”””_ എന്റെ കവിളിലൊന്നു നുള്ളി, കഴിച്ച പാത്രങ്ങളുമെടുത്തവൾ കിച്ചനിലേയ്ക്കു നടന്നപ്പോൾ ഞാൻ ഫോണെടുത്ത് ശ്രീക്കുട്ടനെ വിളിയ്ക്കാൻ ശ്രെമിച്ചു…
പക്ഷേ, ആ മറ്റേമോന്റെ ഫോൺ സ്വിച്ച് ഓഫായിരുന്നു…
…ഈ മൈരനേത് പുണ്ടച്ചീടെ കാലിന്റെടേൽ പോയിക്കിടക്കുവാ നാറി.!
ഞാനവനെയും പ്രാകിക്കൊണ്ട് ഫോൺ മാറ്റിവെയ്ക്കുമ്പോൾ കൈയും കഴുകിക്കൊണ്ട് മീനാക്ഷി തിരികെവന്നു…
“”…എന്താ അവൻ ഫോണെടുത്തില്ലേ..??”””
“”…ഇല്ലടീ… ആ നാറി ഫോണെടുക്കുന്നില്ല..!!”””_ എന്റെ തോളിലേയ്ക്കു കൈയിട്ടുകൊണ്ട് അവൾ ചോദിച്ചപ്പോൾ ഞാൻ പരാതി പറയുംപോലെ മറുപടിനല്കി…
“”…അച്ചോടാ.! അതു കഷ്ടായിപ്പോയല്ലോ..!!”””_ അവളെന്നെ ആക്കി ചിരിച്ചുകൊണ്ട് പറഞ്ഞപ്പോൾ ഞാൻ മുഖംവീർപ്പിച്ചു…
