എന്റെ ഡോക്ടറൂട്ടി – 2 23അടിപൊളി 

“”…അല്ല.! പറഞ്ഞപോലെ ഇതെന്താസംഭവം..?? കുറേ കൂടൊക്കെണ്ടല്ലോ കയ്യിൽ..??”””_ തിരിഞ്ഞുവന്ന തലയെ പൂർണ്ണമായും തിരിയാൻ സമ്മതിയ്ക്കാതെ നേരേയാക്കി ഞാൻ ചോദിച്ചതും,

“”…എടാ നോക്കിയ്ക്കേ… ദേ ബസ്റ്റാന്റിന്റെ അടുത്തൂന്നും കൊറേയെണ്ണം വരുന്നു..!!”””_ അവൾവീണ്ടും കൈചൂണ്ടിക്കൊണ്ട് പറഞ്ഞു…

“”…ഇതുങ്ങളൊക്കെ ഇതെവിടുന്നായീ രാത്രീല്..?? എല്ലാത്തിന്റേം കയ്യിലുമുണ്ടല്ലോ കൂട്… ആ ടീ ദേ പൂക്കടേടെ മുന്നിലും കൊറേയെണ്ണം..!!”””_ സംഗതിയുടെ കിടപ്പുമനസ്സിലാകാതെ ഞാനോരോന്നു പറഞ്ഞതും,

“”…ആ.! അങ്ങന വരട്ടേ.! നാളെ കോളേജിൽ ഓണാഘോഷോന്നാടാ തോന്നണെ.!!”””_ അവളെന്തോ വല്യസംഭവം കണ്ടുപിടിച്ചഭാവത്തിൽ എന്റെനേരേ തിരിഞ്ഞു…

“”…അടിപൊളി.! എന്നാ നാളെ ബസ്റ്റോപ്പിപ്പോയ്നിന്നാ കൊറേ വട കിട്ടുമല്ലേടി മുന്നൂസേ..??”””_ ഓരോളത്തിനങ്ങു പറഞ്ഞപ്പോൾ അതിന്റെ ഭവിഷ്യത്തിനെ കുറിച്ചോർത്തില്ല…

“”…പ്ഫ.! പട്ടീ… വാടായിങ്ങട്..!!”””_ ഒന്നുചീറിയിട്ട് എന്നേയും പിടിച്ചുവലിച്ച് അകത്തേയ്ക്കുകേറിയ മീനാക്ഷി, ബാൽക്കണിയിലേയ്ക്കുള്ള ഡോറടച്ചു…

“”…ഛേ.! കളഞ്ഞു.! ഞാൻ കണ്ടുതീർന്നില്ലടീ..!!”””_ അതിനവളെ കൊഞ്ചിക്കൊണ്ടു നോക്കീതും,

“”…ആ.! അത്രേക്കെ മതി.! കൂടുതലായാലേ കുട്ടൂസിനിയും വഴിതെറ്റും..!!”””_ അതുംപറഞ്ഞവൾ എന്നേയുംവലിച്ച് ബെഡ്റൂമിലേയ്ക്കു കേറി…

“”…കഷ്ട്ടോണ്ട്ട്ടോ മിന്നൂസേ… എന്നെ വിളിച്ചോരോന്നൊക്കെ കാട്ടിത്തന്നിട്ടിങ്ങനെ കാണിയ്ക്കുന്നതു ശെരിയല്ല..!!””” _ ഞാൻനിന്നു ചിണുങ്ങിനോക്കിയെങ്കിലും അവളതിനൊട്ടും വിലതന്നില്ല…

ആ ദേഷ്യത്തിന്, അവളെടുത്തിട്ടുവന്ന ഡ്രെസ്സുകൾ ഞാൻ കാണുന്നില്ലെന്നൊക്കെ പറഞ്ഞു നോക്കിയെങ്കിലും ഡോക്ടർടെ മനസ്സലിഞ്ഞില്ല…

അതോടെ സർവഅടവും തോറ്റപോരാളിയായി ഞാൻ ലിവിങ്റൂമിലേയ്ക്കു ചെന്ന് ടീവിയുംഓണാക്കി സോഫയിലിരുന്നു…

കുറച്ചുനേരം ബലംപിടിച്ചൊക്കെ നടന്നെങ്കിലും, അവസാനം പതിവുപോലെ അവളെന്റെ പിണക്കത്തിനുമുന്നിൽ അടിയറവ്പറഞ്ഞു…

എന്നെ കള്ളക്കണ്ണിലൊന്നു നോക്കിയിട്ട്
മീനാക്ഷി തന്നെപോയി ബാൽക്കണിതുറന്നു…

അതുകണ്ടതും ഞാനൊരുചിരിയോടെ ചാടിയെണീറ്റ് അങ്ങോട്ടോടി…

കൂട്ടത്തിൽ മീനാക്ഷിയെ കെട്ടിപ്പിടിച്ചൊരുമ്മയും കൊടുത്തു…

“”…ദേ.! അഞ്ചുമിനിറ്റ് തരും… അതിനുമുന്നേ
കൊത്തിപ്പെറുക്കീട്ട് കോഴി കൂട്ടിൽകേറിക്കോണം… കേട്ടല്ലോ..!!”””

“”…കേട്ടേ..!!””” _ അവൾ ഗൗരവത്തിൽപറഞ്ഞതും ഞാൻതലകുലുക്കി സമ്മതിച്ചുകൊണ്ട് ബാൽക്കണിയിലിറങ്ങി…

സംഗതി രണ്ടുപേർക്കും അറിയാവുന്ന സത്യമായതിനാൽ അതിനും കൂടുതൽ ചോദ്യോത്തരങ്ങളൊന്നും ഉണ്ടായില്ല…

ചെല്ലില്ലെന്നവൾക്കുമറിയാം വിളിയ്ക്കില്ലെന്ന് എനിയ്ക്കുമറിയാം…

എന്തായാലുമെന്നോടൊപ്പം മീനാക്ഷിയുംവന്ന് പഴയപടിനിന്നു…

പിന്നെ കണക്കെടുക്കലായ്രുന്നു, ഞങ്ങൾ രണ്ടാളുംകൂടി അതിലെപോയ കിളികൾക്കെല്ലാം മാർക്കിട്ടു…

ഞാനൽപം മോഡേണായി ഡ്രസ്സ് ചെയ്തവർക്ക് മാർക്ക് കൂടുതൽനൽകിയപ്പോൾ മീനാക്ഷി മാർക്ക് മുഴുവനും മാന്യമായി ഡ്രെസ്സിട്ടവർക്കായിരുന്നു…

അതല്ലേലും നമ്മളങ്ങനെയാണല്ലോ…

എന്തായാലും ഒന്നിനെയും വിടാതെ വായിനോട്ടം മുറയ്ക്ക് നടന്നുകൊണ്ടിരുന്നു….

കോളേജിലൊക്കെ വമ്പിച്ച ആഘോഷമാണെന്നു തോന്നുന്നു…

പിള്ളേരൊക്കെ കെട്ടുകണക്കിന് പൂക്കളാണ് വാങ്ങിക്കൊണ്ടു പോകുന്നത്…

“”…ഇപ്പഴൊക്കെ എന്തെളുപ്പാല്ലേ..?? ഇങ്ങനെയുള്ളിടത്ത് എന്തുമാത്രം പൂക്കളാ.! നമ്മളൊക്കെ പഠിയ്ക്കുമ്പം എന്തോരമ്പാടുപെട്ടിട്ടാ പൂവൊക്കെ കൊണ്ടുവന്നോണ്ടിരുന്നെ… അല്ലേടാ..??”””

“”…മ്മ്മ്‌..!!”””_ കൊത്തിപ്പെറുക്കുന്നതിനിടെ ഞാനൊന്നു മൂളുകമാത്രം ചെയ്തു…

“”…കുട്ടൂസേ..!!”””_ മീനാക്ഷിയെന്തോ ആലോചിച്ചിട്ടെന്നപോലെ തിരിഞ്ഞുനിന്ന് എന്നെയൊന്നു ചൊറിഞ്ഞു…

“”…മ്മ്മ്.! പറ..!!”””

“”…നെനക്കന്നത്തെ ഓണാഘോഷം ഓർമ്മയുണ്ടോടാ..??”””_ മീനാക്ഷിയുടെചോദ്യം പെട്ടന്നായതിനാൽ ഞാനവളെയൊന്നു ചുഴിഞ്ഞുനോക്കി…

അപ്പോൾ ഡോക്ടറൂട്ടിയുടെ മുഖത്തൊരു കള്ളച്ചിരിയുണ്ടായ്രുന്നു…

Leave a Reply

Your email address will not be published. Required fields are marked *