പിറ്റേന്ന് ആയി…
രാവിലത്തെ കലാപരിപാടികൾ ഒക്കെ കഴിഞ്ഞു ഞാൻ നേരുത്തേ തന്നെ റെഡി ആയി.. ആഹാരം ഒക്കെ കഴിച്ചു ടീച്ചറിന്റെ കാളിന് വേണ്ടി വെയിറ്റ് ചെയ്തു നിന്നു…
കുറച്ചു കഴിഞ്ഞ് ഫോൺ റിങ് ചെയ്തു.. ആശ ടീച്ചർ തന്നെ
ഞാൻ : good morning..
ടീച്ചർ : good morning.. നി ഇറങ്യോ..
ഞാൻ : റെഡി ആയി നിൽക്കുക ആണ്.. ടീച്ചറിന്റെ കാൾ വന്നിട്ട് ഇറങ്ങാം ഡിന്ന് വെച്ച്..
ടീച്ചർ : ok.. ഇറങ്ങിക്കോ… ഞാൻ നിന്റെ വീടെത്താറായി..
ഞാൻ : ok.. വിട്ടോ ഞാൻ എത്തിക്കൊള്ളാം..
ടീച്ചർ : താമസിക്കരുതേ..
ഞാൻ : ഇല്ലാ ഇറങ്ങുക ആണ്
അങ്ങനെ ഫോണും കട്ട് ചെയ്തു.. അമ്മയോട് യാത്രയും പറഞ്ഞു ഞാൻ ഇറങ്ങി… കുറച്ചു മുന്നോട്ട് ചെന്നപ്പോൾ തന്നെ ടീച്ചറിന്റെ കാർ പോകുന്നത് ഞാൻ കണ്ട്. ഞാൻ പുറകെ ഉണ്ട് എന്ന് അറിയിക്കാൻ നീട്ടി രണ്ട് ഹോൺ അടിച്ചു… ടീച്ചറിന് മനസ്സിലായോ എന്തോ…. ടീച്ചറിന് ഒരനക്കവും ഇല്ല.. ഹെൽമെറ്റിന്റെ അടിയിൽ ഹെഡ്‍ഫോൺ ഉണ്ടായൊണ്ട് ഞാൻ ടീച്ചറിനെ വിളിക്കാൻ തീരുമാനിച്ചു..
Hey siri call teacherootty…..
ടീച്ചറിനുള്ള കാൾ പോയി..
ടീച്ചർ : എന്താടാ ഇറങ്ങി ഇല്ലേ
ഞാൻ : ഞാൻ തൊട്ടു ബാക്കിൽ ഉണ്ടേ.. ഇങ്ങനെ പോയാൽ എപ്പോൾ എത്താനാ?
ടീച്ചർ : ഞാൻ നി കൂടി വരാൻ വേണ്ടി ആണ് പയ്യെ പോയത്..
ഞാൻ : ഞാൻ വരുമ്പോളേക്കും കാർ കൊടുത്തോടായിരുന്നോ?
ടീച്ചർ : അവിടെ ചെന്ന് കംപ്ലയിന്റ് വല്ലോം ഉണ്ടേൽ പറയണ്ടേ.. എനിക്കൊന്നുമാറീല്ല.. നി ആണല്ലോ ഈ കാർ എപ്പോളും എടുക്കുന്നത്
ഞാൻ : ശെരി.. പെട്ടെന്ന് വിട്..
ടീച്ചർ : ok…
അങ്ങനെ ഞങ്ങൾ ഷോറൂമിൽ എത്തി ഞാൻ ബൈക്ക് പുറത്തു പാർക്ക് ചെയ്ത് ഞാൻ അകത്തോട്ടു കയറി.. ടീച്ചറിന്റെ വണ്ടിയുടെ അടുത്തേക്ക് പോയി… ടീച്ചർ അവിടെ കാത്തുനില്ക്കുകയാണ്..
ടീച്ചർ : എളുപ്പോം വാ എന്റെ കുഞ്ഞേ
ഞാൻ പെട്ടെന്ന് അങ്ങോട്ട് നടന്നു വന്നു..
ടീച്ചർ : അതെ എല്ലാരുടേം മുന്നിൽ വെച്ച് ടീച്ചറെ മിസ്സേ എന്നൊന്നും വിളിക്കല്ലേ..
ഞാൻ : പിന്നെ ആശേ എന്ന് വിളിക്കണോ
ടീച്ചർ : കിട്ടിയ അവസരം മൊതലാക്കട.
ഞാൻ : ചേച്ചി എന്ന് വിളിച്ചോളാം പോരെ..
ടീച്ചർ : മ്മ്..
അങ്ങനെ ഞങ്ങൾ ഷോറൂമിൽ കയറി വണ്ടി ഒക്കെ കൊടുത്തു.. ഇറങ്ങി… ഇന്ന് ചിലപ്പോഴെ കിട്ടു നാളെ ഉച്ച ആകും എന്ന് പറഞ്ഞു.. എന്തായാലും ok പറഞ്ഞു ഞങ്ങൾ ഇറങ്ങി.. ഞാൻ ബൈക്ക് സ്റ്റാർട്ട് ചെയ്തു ടീച്ചർ എന്റെ പുറകിൽ കയറി എന്റെ ശൗൽഡറിൽ പിടിച്ചിരുന്നു… അങ്ങനെ കോളേജിലേക്ക് പോയി…. ക്ലാസ്സ് തുടങ്ങാൻ സമയം ആയതുകൊണ്ട് അതികം ആരും പുറത്തില്ലായിരുന്നു സൊ ഞങ്ങളെ ആരും കണ്ടില്ല.. വണ്ടി വെച്ചു ഞാൻ നേരെ ക്ലാസ്സിലോട്ടും പോയി ടീച്ചർ നേരെ ടീച്ചറിന്റെ ഡിപ്പാർട്മെന്റ് പോയി..
അന്ന് വൈകുന്നേരം വരെ ഞാൻ എങ്ങനെ ഒക്കെയോ പിടിച്ചു നിന്നു.. വൈകിട്ട് ആയി ഞാൻ പെട്ടന്ന് തന്നെ വണ്ടിക്കടുത്തേക്ക് ഓടി… കുറച്ചു കഴിഞ്ഞ് ടീച്ചർ ദൂരെന്ന് നടന്ന വരുന്നത് കണ്ടു… ടീച്ചർ എന്റെ അടുത്തെത്തി..
ടീച്ചർ : ഉണ്ണി.. നി പൊക്കോ.. ഞാൻ ബസ്സിൽ വരാം..
ഇത് കേട്ടപ്പോൾ എന്റെ മുഖം അങ്ങ് മാറി.. ദേഷ്യവും വിഷമവും.. ഞാൻ അതൊക്കെ ഉള്ളിൽ അടക്കിപിടിക്കാൻ ശ്രെമിച്ചു പക്ഷെ എങ്കിലും ആ ദേഷ്യം ഇടയ്ക്ക് പൊങ്ങി വരുന്നുണ്ട്..
ഞാൻ : എന്തെ?
ടീച്ചർ : ഒന്നൂല്ല
ഞാൻ : ഞാൻ എങ്കിൽ പിന്നെ രാവിലെ പറയാർന്നല്ലോ.. ഞാൻ കാത്ത് കെട്ടി കിടക്കേണ്ട ആവശ്യമില്ലാരുന്നല്ലോ..
ടീച്ചർ : നി എന്തിനാ ദേശിക്കുന്നത്?
ഞാൻ : എനിക്കെന്തിനാ ദേഷ്യം…?.. ചുമ്മാ സമയം കളഞ്ഞോണ്ട് പറഞ്ഞതാ… ശേ..
ടീച്ചർ : എന്ത് ശേ?
ഞാൻ : ഞാൻ കളിക്കാൻ എങ്കിലും പോയേനെ… കോപ്പ് ഇപ്പോൾ അവന്മാർ കളി തുടങ്ങി കാണും
