ടീച്ചർ : ഡാ കുറച്ചു അങ്ങ് അടങ് കേട്ടോ..
ഞാൻ : സോറി.. ഞാൻ ആ ദേഷ്യത്തിൽ അങ്ങ് പറഞ്ഞതാ.. സോറി സോറി
ടീച്ചർ : ( ചിരിച്ചു കൊണ്ട് ) പിന്നെ നി തന്നല്ലേ പറഞ്ഞത് നിനക്ക് ദേഷ്യം ഇല്ലാന്ന്…
ഞാൻ : ചേച്ചിക്ക് ആദ്യമേ പറയാർന്നല്ലോ… അല്ല ടീച്ചർക്ക്
ടീച്ചർ : നി ഏതേലും ഒന്നു വിളിക്ക്..
ഞാൻ : എന്ത് വിളിച്ചാലും..
ടീച്ചർ : എന്റെ പൊന്നു ഉണ്ണി… ഞാൻ വെറുതെ പറഞ്ഞതാ.. വണ്ടി എടുക്ക് പോകാം
ഞാൻ : ഇനി എന്റെ കൂടെ വരണ്ട.. പുറത്ത് ബസ് വരും.. കേറി പൊക്കോ..
ടീച്ചർ : കളിക്കാതെ വണ്ടി എടുക്കട കുട്ടാ..
ഞാൻ പിന്നെ കൂടുതൽ ഷോ ഇറക്കാതെ വണ്ടി എടുത്തു.. ടീച്ചർ രാവിലത്തെ പോലെ തന്നെ എന്റെ ബാക്കിൽ കയറി ശൗൽഡറിൽ പിടിച്ചിരുന്നു… ഞങ്ങളുടെ കോളേജിൽ രണ്ട് ഗേറ്റ് ഉണ്ട്.. ഒന്നു നേരെ മെയിൻ റോഡിൽ ചെല്ലും.. ഒന്നു ഗ്രൗണ്ട് വഴി കറങ്ങി സർവീസ് റോഡിൽ എത്തും.. എനിക്ക് മെയിൻ റോഡ് വഴി ആണ് പോകേണ്ടത് എങ്കിലും ഞാൻ ഒരു കാര്യവും ഇല്ലാതെ വെറുതെ ഗ്രൗണ്ടിന്റെ അടുത്തൂടെ ഉള്ള ഗേറ്റ് വഴി വിട്ടു.. എന്റെ കൂട്ടുകാരന്മാരെ എല്ലാം ടീച്ചർ എന്റെ ബൈക്കിൽ ഇരിക്കുന്നത് കാണിക്കാൻ വേണ്ടി ആയിരുന്നു.. ഗേറ്റ് കഴിഞ്ഞതും
ടീച്ചർ : എന്തെ ഈ വഴി?
ഞാൻ : എനിക്ക് ഒരു കടയിൽ കേറണം.
ടീച്ചർ : മ്മ്..
അങ്ങനെ വീണ്ടും വണ്ടി വിട്ടു.. പോക്കറ്റ് റോഡ് കറങ്ങി നേരെ മെയിൻ റോഡിൽ തന്നെ കയറി…
ടീച്ചർ : എന്തായിരുന്നു ദേഷ്യം..
ഞാൻ : പിന്നെ ദേഷ്യം വരില്ലേ
ടീച്ചർ : ഞാൻ നിന്റെ ടീച്ചർ ആണ്.. അത് ഒന്ന് ഓർക്കണേ
ഞാൻ : ആരായാലും എന്താ?
ടീച്ചർ : മ്മ്.. എനിക്ക് മനസ്സിലാകുന്നുണ്ട് കേട്ടോ
ഞാൻ : എന്ത് മനസ്സിലാകാൻ?..
ടീച്ചർ : ഒന്നൂല്ല..
ടീച്ചർ ഇത് പറഞ്ഞു എന്റടുത്തേക്ക് കുറച്ചുകൂടി ചേർന്നിരുന്നു എന്നെനിക്ക് തോന്നി.. എന്തായാലും പിന്നെയും ഓരോ കാര്യങ്ങൾ പറഞ്ഞു നേരെ ടീച്ചറിന്റെ വീട്ടിലേക്ക് വിട്ടു… ടീച്ചറെ ഇറക്കി തിരിച്ചു വരാൻ നേരം..
ടീച്ചർ : ഡാ നിക്ക്.. കോഫി കുടിച്ചിട്ട് പോകാം
ഞാൻ : സ്നാക്ക്സ് വല്ലോം ഉണ്ടോ 😁
ടീച്ചർ : താരാടാ നി വാ
അങ്ങനെ ഞാൻ അകത്തേക്ക് കയറി.. ടീച്ചറിന്റെ അമ്മ ഉണ്ടായിരുന്നു അവിടെ.. എനിക്ക് ടീച്ചറിന്റെ വീട് അറിയാമെങ്കിലും ഞാൻ ആദ്യമായി ആണ് അകത്തോട്ടു കയറുന്നത്..
ടീച്ചർ എന്നെ അമ്മയ്ക്ക് പരിചയപ്പെടുത്തി കൊടുത്തു… ഒരു സുന്ദരി അമ്മ.. ആ അമ്മയും ടീച്ചർ ആയിരുന്നു..
ടീച്ചർ : അമ്മേ ഇതാ ഞാൻ പറയാറില്ല എന്റെ ചങ്ക്.. നാക്ക് ഒട്ടുമില്ലാതെ കൊച്ചു
അമ്മ : മ്മ്. ഇവൾ എപ്പോളും പറയും മോന്റെ കാര്യം..
ഞാൻ ഒന്നു ചിരിച്ചത ഉള്ളു..
അമ്മ : മോൻ എവടെ ഉള്ളതാ.. എവിടെയോ കണ്ടിട്ടുള്ള പോലെ..
ഞാൻ : ഞാൻ അടുത്തു തന്നെ ഉള്ളതാ അമ്മേ..
അമ്മ : ഈ മൂക്കും കണ്ണും ഒക്കെ നല്ല പരിചയം ഉള്ളതുപോലെ..
ഞാൻ : കിഴക്കേക്കരയിൽ ആണ് എന്റെ വീട്..
അമ്മ : അങ്ങനെ ഒന്നും പറഞ്ഞാൽ എനിക്കരീല്ല…
ഞാൻ : ഇവിടുന്നു അടുത്ത ഒരു 15 മിനിറ്റ് അത്രെ ഉള്ളു..
അപ്പോളേക്കും ടീച്ചർ കോഫി ആയിട്ട് വന്നു…. എനിക്ക് തന്നു, അമ്മയ്ക്കും കൊടുത്തു..
ടീച്ചർ : ഓ കുഞ്ഞിന് സ്നാക്ക്സ് വേണമല്ലോ..
അതും പറഞ്ഞു അതെടുക്കാൻ അകത്തേക്ക് കയറി..
അമ്മ : എനിക്ക് നല്ല മുഖ പരിചയം തോന്നുന്നു
ഞാൻ : എന്നെ കാണാൻ എന്റെ അമ്മയെ പോലെ ആണ് എന്ന് പറയാറുണ്ട്.. അമ്മയെ അറിയാമായിരിക്കും
അമ്മ : അത് ശെരിയായിരിക്കും..
ഞാൻ പെട്ടെന്ന് അമ്മയുടെ ഒരു ഫോട്ടോ എടുത്തു കാണിച്ചു..
അമ്മ : മോൻ രാജിയുടെ മകൻ ആയിരുന്നോ?
ഞാൻ : അതെ.. അമ്മയെ അറിയുമോ?
അമ്മ : കൊള്ളാം.. എന്റെ favourite സ്റ്റുഡന്റ് ആയിരുന്നു രാജി.. മിടുക്കി ആയിരുന്നു
