ഏട്ടത്തി – 3അടിപൊളി 

“വല്ല്യമ്മ എന്തൊക്കെയാ പറയുന്നത്, ഏട്ടനാണ് എടുത്തോണ്ട് പോയത് എന്നു എങ്ങനെ പറയാൻ പറ്റും…”

“എങ്കി എവിടെടാ നിന്റെ ഏട്ടൻ….കാലമാടൻ…രാവിലെ അലമാര തുറന്നു കിടക്കുന്നത് കണ്ടു നോക്കാൻ വിളിക്കാൻ ഞാൻ ആദ്യം പോയത് അവൻ കിടന്ന മുറിയിലാ, അവനും ഇല്ല ആരും ഇല്ല…എനിക്കുറപ്പാ ഇതവൻ തന്നെയാ…”

കിച്ചു മുഖമുയർത്തി വല്യച്ഛനെ നോക്കിയപ്പോൾ ആ മുഖവും കൃഷ്ണൻ തന്നെയാണെന്ന ഭാവം വിളിച്ചോതി. അപ്പൊഴേക്കും നയ്റ്റി എടുത്തുടുത്തു നീരജയും മുൻപിൽ എത്തിയിരുന്നു.

ബഹളം കേട്ട അപ്പുറത്തും ഇപ്പുറത്തും ഉള്ളവർ പതിയെ കൂടാൻ തുടങ്ങിയപ്പോൾ മാറിലും വയറിലും ചുവന്നു കിടന്ന പാട് കാണാതിരിക്കാൻ സുമ സാരി നേരെയിട്ടു കരഞ്ഞു.

പിറുപിറുക്കലും മുറുമുറുപ്പും കൂടി വന്നപ്പോഴാണ് ഗേറ്റ് കടന്നു രണ്ടു വണ്ടി കടന്നു വരുന്നതവർ കണ്ടത്. പോലീസിന്റെ രണ്ടു ജീപ്പാണെന്നു കണ്ടതും സുമയുടെ അലർച്ചയുടെ ശബ്ദം കൂടി. വീടിന്റെ മുന്നിൽ ഇട്ട ആദ്യ ജീപ്പിൽ നിന്നും എസ് ഐ ഉം കുറച്ചു പോലീസുകാരും ഇറങ്ങി രണ്ടാമത്തെ ജീപ്പിൽ നിന്നിറങ്ങിയവർക്ക് മലയാളി ഛായ ഉണ്ടായിരുന്നില്ല… ഫോണെടുത്തു അവരുടെ ലീഡർ എന്നു തോന്നിയ മനുഷ്യൻ സംസാരിച്ചുകൊണ്ട് മാറി ആദ്യം വന്നിറങ്ങിയവരെ അപേക്ഷിച്ചു അവർ സിവിൽ ഡ്രെസ്സിൽ ആയിരുന്നു.

“എന്താ…പ്രശ്നം….”

മുന്നിലേക്ക് കയറിയ എസ് ഐ കിച്ചുവിനോടും എല്ലാവരോടുമായി ചോദിച്ചു.

“വല്യമ്മയാ…അലമാര തുറന്നു അവരുടെ ആഭരണോം പണോം ഒക്കെ ആരോ എടുത്തോണ്ട് പോയി…”

കൃഷ്ണനെ പറയാനുള്ള ജാള്യതയോടെ കിച്ചു പറഞ്ഞൊപ്പിച്ചു.

“വേറാരും അല്ല സാറേ കൃഷ്ണനാ….”

സുമ കാറി വിളിച്ചു. കിച്ചു തലകുനിച്ചു….

“ഉം…ഈ കൃഷ്ണൻ എന്നു പറയുന്ന ആള് കാണാതായി മരിച്ചു എന്നു റിപ്പോർട്ട് കിട്ടിയതല്ലേ…അയാൾ തിരികെ വന്നിട്ട് എത്ര നാളായി…”

എസ് ഐ മുഖവുരയൊന്നും കൂടാതെ തിരക്കി.

“ഒരാഴ്ച്ച കഴിഞ്ഞു കാണും സർ…”

“എന്നിട്ട് നിങ്ങൾ എന്തുകൊണ്ടാ ഇതുവരെ സ്റ്റേഷനിൽ അറിയിക്കാതിരുന്നത്…. ചത്തുപോയീന്നു റെക്കോര്ഡ് ഉള്ള ആള് ഒരു ദിവസം പെട്ടെന്ന് തിരിച്ചു വരുന്നു…അതൊന്നു സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്യണം അതിന്റെ പിറകിൽ എന്തൊക്കെ ഫോർമാലിറ്റീസ് ഉണ്ടെന്നു അറിയാനുള്ള വിവരം നിങ്ങൾക്കാർക്കുമില്ലേ…”

എസ്‌ഐ സ്വരം കനപ്പിച്ചു പറഞ്ഞതും കിച്ചുവിന് ഉത്തരമില്ലാതെ നിൽക്കാനേ കഴിഞ്ഞുള്ളൂ.

“സാറേ മനഃപൂർവ്വമല്ല…അവൻ തിരികെ വന്നപ്പോൾ മുതൽ ഇവിടെയും കുറച്ചു പ്രശ്നങ്ങൾ ഒക്കെ ഉണ്ടായിരുന്നു അതുകൊണ്ടാ…”

“ഉം…എന്തായാലും നിങ്ങൾ ഒക്കെ സ്റ്റേഷനിൽ വരേണ്ടി വരും…ഇപ്പൊ ഇവർക്ക് ഈ വീടും നിങ്ങളുടെ വീടും ഒന്നു പരിശോധിക്കണം…താൻ ഒന്നു കൂടെ വാ…”

അത്രയും പറഞ്ഞു കിച്ചുവിനെയും കൂട്ടി എസ്‌ഐ നടന്നു, പിന്നാലെ പൊലീസുകാർ തങ്ങളുടെ വീട്ടിലേക്കും രാഘവന്റെ വീട്ടിലേക്കും കയറുന്നത് കിച്ചു നോക്കി കണ്ടു.

“ഡോ…ഇതു താൻ വിചാരിക്കും പോലെ ഒരു മോഷണ കേസൊ ഇല്ലേൽ മരിച്ചയാൾ തിരിച്ചു വന്നതോ ആയ ചെറിയ കേസ് അല്ല…അതിലും വലിയ സീരിയസ് ഇഷ്യൂ ഉണ്ട്…”

എസ് ഐ യുടെ വാക്കിലെ ചൂട് മനസിലാക്കിയ കിച്ചു എന്തെന്ന ഭാവത്തിൽ നിന്നു.

“ആ പൊലീസുകാരെ കണ്ടോ…. ബീഹാറിൽ നിന്നു വന്ന സ്‌പെഷ്യൽ ടീം ആ….ഇന്നലെ രാത്രിയ അവർ സ്റ്റേഷനിൽ വന്നത്…”

ജീപ്പിനു പുറത്തു അപ്പോഴും ഫോണിൽ നിർത്താതെ സംസാരിച്ചുകൊണ്ടിരുന്ന ആളെ കണ്ണുകൊണ്ട് ചൂണ്ടി എസ് ഐ പറഞ്ഞു.

“അവർ വന്നത് തന്റെ ഏട്ടനെ തപ്പിയ കൃഷ്ണനെ…”

എസ് ഐ പറഞ്ഞു നിർത്തിയതും കിച്ചു നടുങ്ങി, ബീഹാറിൽ നിന്നും പോലീസ് ഏട്ടനെ അന്വേഷിച്ചുവരാൻ മാത്രം എന്താണ് ഏട്ടൻ ചെയ്തതെന്നോർത്തു കിച്ചു എസ്‌ഐ യെ സാകൂതം നോക്കി.

“ഒരു ഒന്നരകൊല്ലം കൊണ്ടു ബീഹാറിൽ ഒരു പതിനഞ്ചു വീട് കയറി മോഷണം നടത്തിയിട്ടുണ്ട് കൃഷ്ണനും പിന്നെ കൂട്ടാളിയും…”

അയാൾ പറഞ്ഞതുകേട്ട കിച്ചുവിനു അത്ഭുതം അടക്കാൻ കഴിഞ്ഞില്ല…മോക്ഷം കിട്ടി മോക്ഷം തേടിപോവുന്നു എന്നൊക്കെ പറഞ്ഞ കൃഷ്ണൻ അവിടെ മോഷ്ടാവായിരുന്നെന്നു വിശ്വസിക്കാൻ കിച്ചു ഒട്ടു നേരമെടുത്തു.

“മോഷ്ടാവിനെ പിടിക്കാൻ ഒരു സ്‌പെഷ്യൽ ടീം ഒന്നും വരേണ്ട കാര്യമില്ല പക്ഷെ… ഇതിൽ വേറൊരു പ്രശ്നം കൂടി ഉണ്ട്… അവിടുത്തെ ഭരണകക്ഷിയിലെ ഒരു എംഎൽഎ അങ്ങേർക്ക് ഒരു പെണ്ണുണ്ടായിരുന്നു ചെല്ലും ചിലവും കൊടുത്തു അയാൾ വെച്ചോണ്ടിരുന്നതാണെന്നാ കേട്ടത്, അവിടെയാ തന്റെ ചേട്ടനും മറ്റവനും കൂടി കേറി മോട്ടിച്ചത്… അതും പോട്ടേന്നു വെക്കാരുന്നു പക്ഷെ ആ പെണ്ണിനെക്കേറി രണ്ടും ബലാൽസംഗം ചെയ്തു പെണ്ണിനിപ്പോ കുഴപ്പം ഒന്നുമില്ല പക്ഷെ എംഎൽഎ യുടെ പ്രൈവറ്റ് പ്രോപ്പർട്ടിയിൽ അല്ലെ തൊട്ടത്…അതാണ് ഒരു സ്‌പെഷ്യൽ ടീം വരാനുള്ള മെയിൻ കാരണം.…”

പറയുന്നതെല്ലാം എങ്ങനെ എടുക്കണം ഇതൊക്കെ കൃഷ്ണൻ തന്നെ ചെയ്തതായിരിക്കുമോ എന്നൊക്കെയുള്ള ചിന്തയിൽ കിച്ചു ഇടറി.

“അവന്റെ കൂട്ടാളിയെ ഇവര് ഒരാഴ്ച്ച മുന്നേ പിടിച്ചു അയാൾ വഴിയ ഇപ്പൊ ഇവിടെ എത്തിയെ….താൻ വാ…”

എസ്‌ഐ തോളിൽ ചേർത്തു കിച്ചുവിനെ രണ്ടാമത്തെ ജീപ്പിലേക്ക് നടത്തി.

“ഇയാളെ പരിചയമുണ്ടോ…”

പിന്നിലെ സീറ്റ് ലേക്ക് കണ്ണുകാണിച്ചു എസ് ഐ പറഞ്ഞതും കിച്ചു ഒന്നു നൂണ്ടു നോക്കി. ഒരു നിമിഷം കിച്ചുവിന് വിശ്വസിക്കാൻ കഴിഞ്ഞില്ല, പിന്നിൽ ഇടികൊണ്ടു ചുളുങ്ങിയ മുഖവുമായി ഇരിക്കുന്ന ആളെ കിച്ചു കണ്ണിമവെട്ടാതെ നോക്കി.

“എനിക്കറിയാം സർ…ഇയാളാണ് ഏട്ടൻ മരിച്ചു എന്നു പറഞ്ഞു ചിതാഭസ്മവുമായി വീട്ടിൽ വന്നത്…”

കിച്ചു അമ്പരപ്പോടെ പറഞ്ഞു.

“ആ ഇയാളാണ് മോഷ്ടിച്ച സ്വർണം ഇവിടെ കൊണ്ടു വിക്കുന്നത്…ഇയാളെ പോണ്ടിച്ചേരിയിൽ നിന്ന് ഇവർ പിടിച്ചു, കുറച്ചു മരുന്നു കൊടുത്തപ്പോഴാണ് കൃഷ്ണന്റെ വീട് ഇവിടെയാണെന്നും പിരിയും മുൻപ് ഇവിടേക്ക് പോവാണെന്നും അടുത്ത മാസം കാണാം എന്നും പറഞ്ഞിട്ടാണ് പോന്നതെന്നു ഇയാൾ പറയുന്നത്…ഇവിടെ വന്നു അവൻ തട്ടിപ്പോയി എന്നൊക്കെ പറഞ്ഞതു ഇവരുടെ പ്ലാൻ ആയിരുന്നു, തപ്പി ഇവിടെ എത്തിയാലും മരിച്ചു പോയ ആളുടെ പേരിലുള്ള കണ്ഫ്യൂഷൻ ഉണ്ടാക്കാൻ ….”

ഞെട്ടൽ ഒന്നും ബാക്കിയില്ലാത്ത കിച്ചു എസ്‌ഐ പറയുന്നത് കേട്ടു മന്ദിച്ചു ഇരുന്നു.

“ഇവിടെയൊന്നും ആളില്ല സർ….അപ്പുറത്തു ആഭരണം എടുത്തു പിറകിലെ വാതിൽ വഴി രക്ഷപെട്ടതാണ്…”

വീട്ടിലേക്ക് പോയ പോലീസിൽ ഒരാൾ വന്നു എസ്‌ഐ യോട് പറഞ്ഞു.

“ഈ പരിസരത്തൊക്കെ ഒന്നു ചുറ്റിയേക്ക്…പിന്നെ അവരോടു പരാതി എഴുതി വാങ്ങിക്കണം…സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്തിട്ട് ഡോഗ് സ്ക്വാഡ് നോടും ഫോറൻസിക്കിലും വിളിച്ചു പറയാൻ പറ…”

അത്രയും കോൻസ്റ്റബിളിനോട് പറഞ്ഞ എസ്‌ഐ ജീപ്പിനടുത്തു നിന്നു ഫോൺ വിളി കഴിഞ്ഞു സിഗരറ്റ് വലിക്കുകയായിരുന്ന ബീഹാറി പൊലീസിലെ ഓഫീസറോട് സംസാരിക്കുന്നത് കിച്ചു കണ്ടു. അടുത്ത നിമിഷം അയാളുടെ മുഖം വലിഞ്ഞു മുറുകുന്നതും ദേഷ്യത്തിൽ ബോണറ്റിൽ ഒന്നിടിക്കുന്നതും ഉച്ചത്തിൽ ഏതോ ഭാഷയിൽ തെറി വിളിക്കുന്നതും കിച്ചു കണ്ടു..വീണ്ടും ഫോണെടുത്തു ആരെയൊക്കെയോ അയാൾ വിളിക്കാൻ തുടങ്ങി.

Leave a Reply

Your email address will not be published. Required fields are marked *