ഏട്ടത്തി – 3അടിപൊളി 

“എന്തായാലും അന്വേഷണം ഉണ്ടാവും വലിയ കാര്യം ഒന്നും ഉണ്ടാവാൻ പോണില്ല…പിന്നെ വേറൊരു കാര്യം…തന്റെ ഏട്ടൻ ഈ രാജ്യം വിട്ടു പോയിട്ടില്ലെങ്കിൽ അയാളുടെ കാര്യം പോക്കാ…ഞങ്ങൾ പിടിച്ചാലും തെളിവെടുപ്പിനും അന്വേഷണത്തിനും അവന്മാർ കൊണ്ടുപോകും, കൊണ്ടു പോകുന്നത് കേസ് നടത്തി ജയിലിൽ ഇടാൻ ഒന്നും ആയിരിക്കില്ല എന്നു മാത്രം….പിടി വീണാൽ തന്റെ ഏട്ടൻ ശെരിക്കും തട്ടിപ്പോയെന്നു തന്നെ കരുതിക്കോ…രണ്ടിനേം പിടിച്ചാൽ ഇവന്മാർ കൊണ്ടു പോയി തൂക്കും എന്നുള്ളത് മുമ്മൂന്നര തരം…”

എസ് ഐ പറഞ്ഞുകൊണ്ട് സ്പോട് കാണാനായി പോവുന്നതും നോക്കി കിച്ചു വിറങ്ങലിച്ചു നിന്നു. തിരിഞ്ഞു നോക്കുമ്പോൾ കഥയറിയാതെ ആട്ടം കാണുന്ന പോലെ നീരജയും അമലയും നിൽക്കുന്നത് അവൻ കണ്ടു.

***********************************

കൃഷ്ണന്റെ ഒരറിവും പിന്നീട് ഉണ്ടായില്ല, സുമയ്ക്ക് ആഭരണത്തിന്റെ തുക അമല കൊടുക്കാം എന്നേറ്റതോടെ അടങ്ങി, കേരള പോലീസ് അന്വേഷണം പതിയെ ഇഴപ്പിച്ചു നിർത്തി. രണ്ടു തവണ വീട്ടിലെത്തി അന്വേഷിച്ച ബീഹാർ പോലീസ് പിന്നീട് വീട്ടിലേക്ക് അന്വേഷിച്ചു വരാതായതോടെ എന്തൊക്കെയോ സംഭവിച്ചിട്ടുണ്ടാകാം എന്നു കിച്ചുവിന് ഉറപ്പായിരുന്നു. കൃഷ്ണന്റെ അധ്യായം അവിടെ പൂർണ്ണമായി അടയുകയായിരുന്നു.

***********************************

“ഡാ….എനിക്ക് ഒരു ആഗ്രഹം ഉണ്ട്…”

മടിയിൽ ഇരുന്ന് കിച്ചുവിന്റെ ചുണ്ട് കുടിച്ചു സുഖിക്കുന്ന നേരം നീരജ പെട്ടെന്ന് പറഞ്ഞു. അയഞ്ഞ ഷിമ്മിയിൽ തുറിച്ചു കൊഴുത്ത മുലയും കൂർത്തു നിന്ന മുലക്കണ്ണും ഞെക്കിയും ഞെരിച്ചും ഇരിക്കുന്ന കിച്ചുവും പെട്ടെന്ന് പെണ്ണിന്റെ ഭാവമാറ്റം കണ്ടു നോക്കി.

“എന്താ….എന്റെ ചക്കിക്കുട്ടീടെ ആഗ്രഹം…”

“വാ എണീക്ക്…”

കിച്ചുവിന്റെ കൈ വലിച്ചു നീരജ വിളിച്ചപ്പോൾ അവൻ എഴുന്നേറ്റു. മുന്നിൽ ഒട്ടിനിൽക്കാൻ അനുവദിക്കാതെ നീരജയുടെ വയറ് വീർത്തു നിന്നിരുന്നു, അവരുടെ പ്രണയത്തിന്റെ സമ്മാനത്തെ വഹിച്ചുകൊണ്ട്.

“എണീറ്റു…ഇനി എന്താണാവോ പൊണ്ടാട്ടിയുടെ ആഗ്രഹം…”

“എനിക്ക് ഡാൻസ് കളിക്കണം…”

നീരജ കുറുമ്പുകുത്തി പറഞ്ഞു.

“ഈ അവസ്ഥയിലോ….പെണ്ണേ ആറാം മാസാ…”

കിച്ചു ഒന്ന് ചുഴിഞ്ഞു നോക്കി ചോദിച്ചു.

“അയിന്…..അന്ന് നീ എന്നെ ഇട്ടിട്ട് ആ ദീപ്തി മാഡത്തിന്റെ ചന്തിക്ക് പിടിച്ചു ഡാൻസ് ചെയ്തുല്ലോ… അന്ന് നിന്നെ കെട്ടിപ്പിടിച്ചു ഡാൻസ് കളിക്കണം എന്നു കൊതിച്ചു വന്നതാ ഞാൻ അപ്പോഴാ തെണ്ടീടെ ഒരു ഡാൻസ്…. എനിക്കിപ്പോ അതോർമ്മ വന്നപ്പോ ഇപ്പൊ നിന്നെ കെട്ടിപ്പിടിച്ചു ഡാൻസ് കളിക്കണം എന്നു തോന്നി…. അതെങ്ങനാ സ്നേഹമുള്ള കെട്ട്യോൻ ആയിരുന്നേൽ ഇതൊക്കെ കേട്ട്യോൾ പറയും മുന്നേ മനസ്സുകൊണ്ട് അറിഞ്ഞു നടത്തിതന്നെനെ…ആകെ ഒരു കേട്ട്യോൾ അല്ലെ ഉള്ളൂ അതിനിച്ചിരി കുഞ്ഞു കുഞ്ഞു ആഗ്രഹങ്ങളൊക്കെ നടത്തി കൊടുത്തില്ലേൽ എങ്ങനാ എന്നൊരു വിചാരം വല്ലോം ഇവിടെ ഉള്ളതിനുണ്ടോ….”

ഒറ്റ ശ്വാസത്തിൽ കണ്ണുരുട്ടിയും കണ്ണു മുകളിലേക്ക് പൊക്കി ദയനീയത കാണിച്ചും ഒരു പെണ്ണിന്റെ വാശിയും കുറുമ്പും എല്ലാം കാണിക്കുന്ന നീരജയെ കിച്ചു കണ്ണിമവെട്ടാതെ കൊതിയോടെ നോക്കി നിന്നു.

“എന്തു ഭംഗിയാടി നിനക്ക്… തുടുത്തു ചുവന്നു….കടിച്ചു തിന്നാൻ തോന്നുന്നു പെണ്ണേ….ഹൊ….ഒത്തിരി ഇഷ്ടാ എന്റെ പെണ്ണിനെ…

ഹേയ് സിറി, പ്ലെ എൽവിസ് പ്രെസ്ലി ക്യാൻറ് സ്റ്റോപ് ഫാളിങ് ഇൻ ലൗ വിത് യൂ…”

അവളെ ചരിച്ചു ചുറ്റിപ്പിടിച്ചു കിച്ചു പറഞ്ഞതും നീരജ വീണ്ടും നാണിച്ചു ചുവന്നു. കൂമ്പിയ താമരപ്പൂ പോലെ മുഖം താഴ്ത്തി നിന്ന നീരജയെ തിരിച്ചു നിർത്തി അവളുടെ പിന്നിലേക്ക് ചേർന്നു വയറിൽ താങ്ങി പതിയെ കിച്ചു ചുവടു വെച്ചു, അവന്റെ നെഞ്ചിൽ തല ചായ്ച്ചു നീരജയും പതിയെ പാട്ടിനൊത്തു മൂളി.

Wise men say Only fools, only fools rush in Oh, but I, but I, I can’t help falling in love with you Shall I stay? Would it be, would it be a sin? If I can’t help falling in love with you Like a river flows Surely to the sea Darling, so it goes Some things, you know, are meant to be Take my hand Take my whole life too For I can”t help falling in love with you For I can”t help falling in love with you Yeah

“ഐ love യൂ….കിച്ചൂ….. ഇപ്പൊ ഏറ്റവും സന്തോഷിക്കുന്ന പെണ്ണ് ഞാൻ ആയിരിക്കും….”

കിച്ചുവിന്റെ കയ്യിൽ ചുറ്റി അവന്റെ നെഞ്ചിൽ ചാരി നീരജ പറഞ്ഞു.

“എന്റെ പൊന്നു ചക്കിയുടെ ചിരി എപ്പോഴും കാണാൻ വേണ്ടി അല്ലെ ഞാൻ ജീവിക്കുന്നത് പോലും…. എനിക്ക് പോലും അറിയില്ല പെണ്ണേ എനിക്ക് നിന്നെ എത്ര ഇഷ്ടം ഉണ്ടെന്നു…”

“എനിക്ക് പോവണ്ട കിച്ചൂസേ….എനിക്ക് നിന്നെ പിരിഞ്ഞു പറ്റില്ല….നീ കൂടി വാ…പ്ലീസ്…”

കാല് നൊന്തു ചുണ്ട് മലർത്തി ചിണുങ്ങിയ പെണ്ണിനെ കിച്ചു പതിയെ ബെഡിലേക്ക് കിടത്തിയിരുന്നു. ബെഡിൽ ചരിഞ്ഞു കണ്ണിൽ നോക്കി കിടക്കുമ്പോൾ നീരജ സങ്കടത്തോടെ പറഞ്ഞു.

“പാവമല്ലേ അമ്മ എന്റെ പെണ്ണിനേം വാവേനേം നല്ലോണം നോക്കാൻ വേണ്ടി നാട്ടിൽ കാത്തിരിക്കുവല്ലേ… അടുത്തമാസം ഒരു ഒറ്റ മാസം…എന്റെ എക്സാം ഒക്കെ ഒന്നു വാരിപ്പിടിച്ചു തീർത്തിട്ടു പാഞ്ഞു വന്നേക്കാം ഞാൻ എന്റെ സുന്ദരിക്കുട്ടിയുടെ അടുത്തേക്ക്…”

ശബ്ദം ഇടറിയെങ്കിലും അവളെ വിഷമിപ്പിക്കാതിരിക്കാൻ എന്നോണം കിച്ചു ചിരി ചുണ്ടിൽ നിർത്തി പറഞ്ഞു.

“എനിക്ക് ശ്വാസം മുട്ടും കിച്ചു….നിന്നെ കാണാതെ, എനിക്ക് ആലോചിക്കാനെ വയ്യ…”

അവനെ ചുറ്റിപ്പിടിച്ചു അവന്റെ ചൂടിലേക്ക് ചുരുണ്ടു കേറി നീരജ ചിണുങ്ങി.

“ചെറിയ ഒരു വിരഹത്തിനപ്പുറം നമ്മളെ കാണാൻ കാത്തിരിക്കുന്ന ഒരു കുഞ്ഞുമണി കൂടെ ഇല്ലേ പെണ്ണേ, ആ പൊടിക്കുപ്പിക്ക് നമ്മൾ കാരണം ഒരു കുറവും വരാൻ പാടില്ല…”

നിറുകിൽ മുകർന്നു ചുറ്റിപ്പിടിച്ചു കിച്ചു പറഞ്ഞത് കേട്ട നീരജ അവനെ കൈകൊണ്ടു ചുറ്റി, അവന്റെ കഴുത്തിലേക്ക് മുഖം പൂഴ്ത്തി കിടന്നു.

സിറി അപ്പോഴും പാടിക്കൊണ്ടിരുന്നു, അവരുടെ ഹൃദയങ്ങൾ പാടും പോലെ.

“As I can’t help falling in love with you…”

 

 

(അവസാനിച്ചു….)

 

സ്നേഹപൂർവ്വം…❤️❤️❤️

Leave a Reply

Your email address will not be published. Required fields are marked *