റീന അകത്തേക്ക് പോകാനൊരുങ്ങുമ്പോൾ ഒരു 5 വയസ്സുകാരി മല്ലിയുടെ സാരി തുമ്പിൽ പിടിച്ചു പുറത്തേക്ക് വന്നു….. ഉറക്ക ചടവോടെ റീനയുടെ മുഖത്തേക്ക് നോക്കി… രാജുവിന്റെ കണ്ടതോടെ രാജുവിന്റെ അടുത്തേക്ക് പോയി ആ കുട്ടി
രാജുവേട്ടന്റെ ഭാര്യയും മോളുമായിരിക്കും ഇവർ….
രാജു ആ പെൺകുട്ടിയെ പുണർന്നു…
രാജു : രവീണ കുട്ടി എഴുന്നേറ്റോ…
രവീണ : ആമ മാമ….. നിങ്ങൾ എവിടെ ആയിരുന്നു…. പാപ്പി മാമനെയും കാണാനില്ലാലോ….
രാജു ഒന്ന് ചിരിച്ചു…..
രാജു : ഒരു സ്ഥലം വരെ പോയതാ…
മല്ലി : മോളെ… പോയി പല്ല് തേക്ക്….
രവീണ : താ വരുന്നു മാമ…. വീണ്ടും പോകുമോ ..
രാജു : ഇല്ല
അതും കേട്ട് രാജുവിന്റെ അടുത്ത് നിന്നു പോയി…
മല്ലി : ചേച്ചി…
റീന : റീന എന്നു വിളിച്ച മതി….
മല്ലി : വാ…
റീന അവളെ അകത്തേക്ക് വിളിച്ചു…
റീന അകത്തേക്ക് ചെന്നു… രണ്ട് മുറികളുള്ള വീട്…..ഒരു ഹാൾ അടുക്കള….
മല്ലി അവളെ ഒരു മുറിയിലേക്ക് കൊണ്ട് പോയി… നല്ല മുറി… ചെറുതാണ് എന്നാലും സൗകര്യമുണ്ട്….
മല്ലി : ഇവിടെ വിശ്രമിക്കു….നിങ്ങൾക്ക് വേണ്ടി ഒരുക്കിയത…
റീന : ബുദ്ധിമുട്ടായി അല്ലെ
മല്ലി : എനിക്കോ….. നന്നായിട്ടുണ്ട്… അണ്ണൻ പറഞ്ഞാൽ ഞങ്ങൾക്ക് എന്ത് ബുദ്ധിമുട്ട്…
റീന : അണ്ണൻ…????
മല്ലി : രാജു അണ്ണൻ…
റീന : അപ്പൊ നിങ്ങളുടെ ഭർത്താവ്….
രാജു : അവൻ എവിടെ ?
പുറത്തു നിന്നു രാജു ചോദിച്ചു
മല്ലി : നിങ്ങൾ വരുമെന്ന് പറഞ്ഞു സാദനങ്ങൾ വാങ്ങാൻ പോയി….
രാജു :ഈ പുലർച്ചയോ
മല്ലി : അതെപ്പോഴും അങ്ങനെയല്ലേ… അവസാന സമയത്താ മൂപ്പർക്ക് ബോധം വരാ…
മല്ലി : റീന എന്താ ചോദിച്ചത്…
റീന : നിങ്ങളുടെ ഭർത്താവ്….
മല്ലി : എൻ പുരുഷൻ വന്ത് ശക്തി….സോറി… എൻറെ ഭർത്താവ് പുറത്ത് പോയേക്കാണ്… ശക്തി… അതാണ് ആൾ…
അവരുടെ കല്യാണം ഫോട്ടോ ആ മുറിയിൽ ഉണ്ടായിരുന്നു… അതിലേക്ക് വിരൽ ചൂണ്ടിയാണു മല്ലി പറഞ്ഞത്…
റീന ആ ഫോട്ടോയിലേക്ക് നോക്കി….
റീന : ഇപ്പൊ എത്ര മാസമായി….
മല്ലി : 7 കഴിഞ്ഞു
ഒരു സ്കൂട്ടർ വന്നു നിന്ന സൗണ്ട് കേട്ടാണ് റീന പിന്തിരിഞ്ഞത്…
മല്ലി : ആളു വന്നു…. കുഞ്ഞിനെ തരൂ…
റീന മല്ലിയുടെ കയ്യിലേക്ക് കൊടുത്തു… മല്ലി പാച്ചുവിനെ എടുത്തു കൊഞ്ചിച്ചു… മുറിയിലുള്ള തൊട്ടിലിൽ കുഞ്ഞിനെ കിടത്തി….
മല്ലി : വാ റീന
റീന മല്ലിയോടൊപ്പം പുറത്തേക്ക് വന്നു…
നോക്കുമ്പോൾ മുറ്റത് ആക്ടിവ വണ്ടി സ്റ്റാൻഡിൽ ഇടുന്ന ശക്തിയെ കണ്ടു…. പാവം തമിഴൻ ലുക്ക്….. മുടിയും കുറ്റി താടിയുമൊക്കെ ആയ ചെറുപ്പകാരൻ…
വണ്ടിയിൽ കവറിൽ ഞാത്തിയിട്ടിരിക്കുന്ന കോഴിയെയും താറാവിനെയും കണ്ടു മല്ലി പിറുപിറുത്തു…
മല്ലി : കണ്ടോ രാജു അണ്ണാ..ഇങ്ങേർക്ക് വിവരമില്ല എന്നു ഞാൻ പറയുന്നത് വെറുതെയല്ല എന്നു മനസ്സിലായില്ലേ…
റീനയും രാജുവും ശക്തിയെ നോക്കി…
ശക്തി : വിവരമില്ല.. അതല്ലേ നിന്നെ കെട്ടിയത്….
ഹായ് നല്ല അസ്സലായി മലയാളം സംസാരിക്കുന്നു… ആ തമിഴ് ചുവയില്ല…
മല്ലി : എൻറെ മനുഷ്യ കോഴിയും താറാവും വാങ്ങാൻ നിങ്ങളോട് ആരാ പറഞ്ഞെ…
ശക്തി : പിന്നെ….. എന്റെ അണ്ണന്റെ വീട്ടുകാർ വരുമ്പോൾ നിന്റെ ഉണക്ക സാമ്പാറും രസവും മതിയോ….
രാജു : മണ്ടൻ
രാജു പിറുപിറുത്തുകൊണ്ട് പേപ്പർ വായനയിൽ വീണ്ടും മുഴുകി…..
മല്ലി : അവർ എവിടെ നിന്ന വരുന്നത്…. എന്ത് കഴിഞ്ഞിട്ടാണ് വരുന്നത് എന്നൊക്കെ വല്ല ഓർമ്മയുണ്ടോ
ശക്തി : ഓഹ്…..
അപ്പോഴാണ് ശക്തിക്ക് പിടികിട്ടിയത്… മരണം കഴിഞ്ഞനുടനെ നോൺ കഴിക്കില്ലലോ… വൃതമല്ലേ…
ശക്തി : അപ്പൊ ഇത് ഇനി എന്ത് ചെയ്യും
രാജു : നിന്റെ അണ്ണാക്കിലേക്ക് തള്ള്…
അപ്പോഴാണ് ഡ്രസ്സ് മാറി കുളിച് പാപ്പി വരുന്നത്…
പാപ്പി : ആഹാ….. കോഴിക്കറി… താറാവ് കറി…. എന്റെ ശക്തി….
ശക്തി : പോടാ…. ഇത് കൊണ്ട് പോയി തിരിച്ചു കൊടുക്ക്….
പാപ്പി : എനിക്ക് വയ്യ…. നീ പോ..
ശക്തി : പ്ലീസ് ടാ സൊന്ന കേള്‌ടാ….
പാപ്പി വണ്ടിയുടെ താക്കോൽ വാങ്ങി മനസ്സില്ലമനസ്സോടെ പോയി…
മല്ലി : നിങ്ങൾ ഇനി എന്നാണ് നേരെയാവുക
ശക്തി : അമ്മ തായേ നീ പോ ഉള്ളെ….
