ഏലപ്പാറയിലെ നവദമ്പതികൾ – 2 1അടിപൊളി 

രാജു : തേനിയിൽ നിന്ന് എത്ര ദൂരമുണ്ട്…

ശരവണൻ : ഒരു 60- 65 km….. അത്രയ്ക്ക് ഉള്ളൂ… പക്ഷെ ഹൈ റേഞ്ച് ആണ്…

ശക്തി : ആരെയാ കാണേണ്ടത്…

ശരവണൻ : ബ്രോക്കറുണ്ട് അണ്ണാ….ആയ്യാളാണ് ആ വീട് നോക്കുന്നത്… നല്ല വീടാണ്…

പാപ്പി : നമ്പർ .

ശരണവൻ ആ ബ്രോക്കറുടെ നമ്പർ അണ്ണന് കൊടുത്തു…

രാജുവും പാപ്പിയും ശക്തിയും അത് മതിയെന്ന് ഉറപ്പിച്ചു…. പക്ഷെ ദമ്പതികളായി എങ്ങനെ പോകും…..

ശരവണൻ : അല്ല ആരാണു അണ്ണന്റെ വൈഫ്‌….

അവർ എല്ലാവരും കൂടി റീനയെ നോക്കി…

റീനയ്ക്ക് അത് ബുദ്ധിമുട്ടായിരുന്നു…അത് മുഖത്തു നിന്നു രാജുവിന് മനസ്സിലായി…

രാജു : ശരവണാ… നീ വിട്ടോ വിളിക്കാം…

ശരവണൻ : ഓഹ് മതി അണ്ണാ…..

ശരവണൻ പോകാനൊരുങ്ങിയതും ശക്തി വിളിച്ചു

ശക്തി : ഇതിരിക്കട്ടെ….

അഞ്ഞൂറിന്റെ രണ്ട് നോട്ടുകൾ അവന്റെ പോക്കറ്റിലേക്ക് തള്ളി

ശരവണൻ : വേണ്ടായിരുന്നു

പാപ്പി: നിന്നോട് ഞങ്ങൾ ഇതിനെ പറ്റി ചോദിച്ചിട്ടില്ല…. നീയൊന്നും ഞങ്ങളോട് പറഞ്ഞിട്ടുമില്ല

ശരവണൻ : ഓഹ് അങ്ങനെ..ഞാൻ നിങ്ങളെ ഇന്ന് കണ്ടിട്ടേയില്ല… പോരെ

അതും പറഞ്ഞു ശരവണൻ ഇറങ്ങി…

മല്ലിയും റീനയും അകത്തേക്ക് പോയി…

റീന : ചേച്ചി ഞാൻ എങ്ങനെ…

മല്ലി : നീയും കേട്ടതല്ലേ….

രാജുവാണ് അകത്തേക്ക് വന്നത്…

രാജു : റീന….

ആദ്യമായാണ് രാജു അവളെ പേരെടുത്തു വിളിച്ചത്

രാജു : ഇവിടെ അധികം നിക്കാൻ പറ്റില്ല… നിന്നാൽ ഇവർക്കാണ് പ്രശ്നം..

റീന : പക്ഷെ

ഭർത്താവ് മരിച്ചു ഒരാഴ്ച പോലും തികയാത്ത റീന എങ്ങനെ വേറെയൊരാളുടെ ഭാര്യയായി നാടകം കളിക്കുമെന്ന ചിന്തയിലായിരുന്നു….

മല്ലി : റീനേ… എനിക്ക് മനസ്സിലാകും… പക്ഷെ ഇതാവുമ്പോൾ സേഫ് ആണ്… കുറച്ചു നാളത്തെ കേസ് അല്ലെ….

റീന : നമുക്ക് വേറെ എവിടെങ്കിലും

രാജു : വീട് കിട്ടാൻ ദമ്പതികളായി നിന്നാൽ മതി…

റീന : എന്നാലും…

രാജു : എനിക്ക് വേറെ വഴിയില്ല… അനുസരിക്കുക…

ഇത്തിരി ഈർഷയിലാണ് രാജുവത് പറഞ്ഞത്…

രാജു : മല്ലി പറഞ്ഞു മനസ്സിലാക്കാൻ നോക്ക്…

ശക്തിയും പാപ്പിയും രാജുവും കൂടി ഭക്ഷണം കഴിക്കുന്ന സമയത്ത് മല്ലി റീനയെ പറഞ്ഞു കാര്യങ്ങൾ മനസ്സിലാക്കി…

ഒരു വഴിയും വേറെ പെട്ടെന്ന് കിട്ടാത്തതുകൊണ്ട് റീന സമ്മതം മൂളി…

മല്ലി : അണ്ണാ റീന ഒക്കെയാണ്….

രാജു : പാപ്പി

പാപ്പി : അണ്ണാ.

രാജു : രാവിലെ നീ നേരത്തെ അവനെയും കൂട്ടി ആ സ്ഥലം കാണണം….വീണ്ടും പരിസരവും ഇന്ന് കണ്ടു വാ…

പാപ്പി : ശരി അണ്ണാ…

രാജു : ശക്തി…രണ്ട് പുതിയ സിം…. പിന്നെ സാദാ ഫോണുകൾ രണ്ടെണ്ണം…

ശക്തി : ഓക്കേ അണ്ണാ…

_____________________________________

രാവിലേ റീന നേരത്തെ എണീറ്റു…. പക്ഷെ പാപ്പിയും രാജുവും സ്ഥലം വിട്ടിരുന്നു….

അടുക്കളയിൽ ആയിരുന്ന മല്ലിയെ കണ്ടു റീന ചോദിച്ചു

റീന : അവർ എവിടെ

മല്ലി : ആ എണീറ്റോ… ഇന്നാ കാപ്പി കുടി….. അവർ എത്തും കുറച്ചു കഴിഞ്ഞാൽ…

റീനയും കാപ്പി കുടി കഴിഞ്ഞു മല്ലിയെ സഹായിച്ചു….

രാവിലത്തെ കാര്യങ്ങൾ റീനയും സഹായിച്ചതോടെ എല്ലാം പെട്ടെന്ന് തീർന്നു… രവീണയെ ഒരുക്കി സ്കൂളിലേക്ക് വിട്ടു… രഘുവരനും പാച്ചുവും എണീറ്റു കളിച്ചു കൊണ്ടിരുന്നു…

ശക്തി : മല്ലി

മല്ലി : ആ വരുന്നു…

ശക്തി : താ എടുത്തു വെക്ക് അണ്ണന് കൊടുത്താൽ മതി….

മല്ലിയുടെ കയ്യിൽ സിമ്മും ഫോണും പിന്നെ കുറച്ചു കാശും കൊടുക്കുന്നത് റീന കണ്ടു….

ശക്തി : അണ്ണന് കൊടുക്കണം….

മല്ലി അതെടുത്തു വെച്ചു…

ശക്തി : തങ്കച്ചി ഞാൻ പോയിട്ട് വരാം… ഗാരേജിലുണ്ടാവും… അണ്ണൻ വരുമ്പോൾ വിളിച്ചാൽ മതി…

റീനയ്ക് ഇവിടം ആശ്വാസമായി വരുകയായിരുന്നു… പ്രത്യേകിച്ച് മല്ലിയുടെ കൂട്ട്… പക്ഷെ ഇനി ഇവിടുന്നും പോകേണ്ടി വരുമല്ലോ

മല്ലി : എന്താ ആലോചിച്ചു ഇരിക്കുന്നത്…

റീന : വിധവയായ ഞാൻ എങ്ങനെ വേറെ ആളുടെ ഭാര്യ..

മല്ലി ഇടയ്ക്ക് കയറി.

മല്ലി : കുറച്ചു നാളത്തേക്കല്ലേ… എനിക്കറിയാം… പക്ഷെ കേട്ടിട്ട് എനിക്ക് അതാ നല്ലത് എന്നു തോന്നുന്നേ…. ഇവിടുന്നു അടുത്താണ്… ഒരു ഒന്നൊന്നര മണിക്കൂർ…

റീന : മം…

വൈകുനേരമായപ്പോഴാണ് രാജു ജീപ്പുമായി വന്നത്…..നാട്ടിലേക്ക് വന്ന അതെ ജീപ്പ്….