ഒരു എ സര്‍ട്ടിഫയിഡ് പ്രണയം – 1 1

ഞാൻ ബാഗ് സൈഡ് റാക്കിൽ വെച്ചു.ജീനയുടെ വശത്തേക്ക് തിരിഞ്ഞു നിക്കുന്നതിനിടയിൽ രണ്ടു വെട്ടം ഞെട്ടി. ആദ്യത്തതിന് കാരണം ആശ്വതി ആയിരുന്നു അവൾ എന്റെ തോട്ട് മുൻപിൽ തന്നെയുണ്ട്. ഉച്ചക്ക് നടന്നത് ഇതുവരെ മനസിൽ നിന്ന് പോയിട്ടില്ല. ഇങ്ങോട്ട് വന്നിടിച്ചിട്ടു കേറി പിടിച്ചു എന്ന് പറഞ്ഞവളാ, ഇനി ഇപ്പൊ ജീനയുടെ മുൻപിൽ വെച്ച് എന്താണാവോ ഉണ്ടാവുക. ജാക്കി വെച്ചന്നെങ്ങാനും പറഞ്ഞ ജീന ഉറപ്പായും വിശ്വസിക്കും. രാവിലെ തന്നെ അങ്ങനെ ഒരു തെറ്റിദ്ധരണ അവൾക്കുണ്ടല്ലോ. പക്ഷേ രണ്ടാമത്തെ ഞെട്ടലിനു അധികം താമസം ഉണ്ടായില്ല രാവിലെ ഇങ്ങോട്ട് വന്ന ബസ്സിൽ എനിക്ക് മുൻപിൽ വന്നുനിന്ന പോലെ ഇപ്പോഴും ജീന ആശ്വതിക്കു സീറ്റ് കൊടുത്തിട്ട് എന്റെ മുൻപിൽ വന്നുനിന്നു.

ഇനി ചിലപ്പോൾ ഞാൻ ആ അശ്വതിയെ ജാക്കി വെച്ചാലോ എന്ന് കരുതി ആകുമോ? എന്നേ അവൾ ശെരിക്കും ഇങ്ങനെ ആണല്ലോ മനസിലാക്കിയത് എന്നോർത്തപ്പോൾ എനിക്ക് ശെരിക്കും ഫീലായി.
ഞരമ്പേന്ന് കരുതികാണുമോ? ആവും, സീറ്റിൽ ഇരിക്കുന്ന ആശ്വതി പോലും എന്നേ നോക്കുന്ന നോട്ടത്തിലും അത് തന്നെയാണല്ലോ നിഴലിച്ചു നിക്കുന്നത്.

ഒരു കിലോമീറ്റർ കഴിഞ്ഞു ലേഡീസ് ഹോസ്റ്റൽ വന്നു. പകുതി ബസ്സും അവിടെ ഇറങ്ങി. ഇനി ഒരു ഇരുപത് കിലോമീറ്റർ കഴിഞ്ഞേ സ്റ്റോപ്പുള്ളൂ, വാരാന്ത്യമല്ലങ്കിൽ ഈ ബസ്സിൽ ഫുടുബോൾ കളിക്കാൻ ഉള്ള സഥലം ഉണ്ടാവും. ജീന ആശ്വതിയുട അടുത്തിരുന്നു.

പുറകിൽ ഇരുന്ന സീനിയേസ്സ് ഞങ്ങളെ ഒരൊത്തരായി വിളിച്ചു പേരും ബ്രാഞ്ചും ചോദിച്ചു . CS ആണെന്ന് പറന്നപ്പോ തന്നെ അതിൽ ഒരുത്തന്റെ മുഖത്തു ഒരു വഷളൻ ചിരി ഞാൻ ശ്രദ്ധിച്ചു. പിന്നെ ഓരോരൊ പണികൾ അവർ ഞങ്ങക്ക് തന്നു.

റാഗിംഗ് എന്ന കലാപരിപാടി കോളജിൽ നടത്തിയതു പോരാഞ്ഞിട്ടാണോ ഇവന്മാർ ബസ്സിലും ഇങ്ങനൊക്കെ ചെയ്യിപ്പിക്കണത്.

“”നീ മുൻപിൽ പോയി ആ പച്ച ചുരിദാർ ഇട്ട കൊച്ചിന്റെ പേരും നമ്പറും വാങ്ങി വാ. “”

അതിൽ ഒരു ചേട്ടൻ എന്നോട് പറഞ്ഞു.

രോഗി കല്പിച്ചതും വൈദ്യൻ ഇച്ഛിച്ചതും പാല്. എന്തോ ഒരു പ്രശ്നം ഉണ്ടല്ലോ! പഴഞ്ചോല്ല് തിരിഞ്ഞുപോയ? ആ….. പച്ച ചുരിദാർ ഇട്ടത് ജീനയാണ്. സംസാരിക്കാൻ ഒരവസരം കിട്ടി അതും സീനിയേസിന്റെ ചിലവിൽ. ഇനി ഇപ്പൊ ആരെ പേടിക്കണം.

“”ഹൈ, ജീനാ മിസ്സേ നമ്പർ എന്തുവാ?…. “”

ആദ്യമായി ഒരു പെണ്ണിനോട് ഇത്രയും കോൺഫിഡന്റായി ഞാൻ നമ്പർ ചോദിക്കുന്നത്.
“”ആർക്കാ അറിയേണ്ടത്? നിനക്കണോ? “”

എടുത്തടിച്ചപോലെ ആ മറുപടി ഞാൻ ഒട്ടും പ്രതീക്ഷിചില്ല. എന്റെ കോൺഫിഡൻസ് കൂപ്പുകുത്തി

“”ആല്ല, ആ ചേട്ടന്…””

“ ഹ്മ്മ് അറിയേണ്ടവൻ ഇവിടെ വന്ന് ചോദിക്കാൻ പറ. ”

അൽപ്പം ഗൗരവത്തിൽ ജീന തിരിഞ്ഞു നോക്കി ഉറക്കെ പറഞ്ഞു. ജീന മിസ്സാണന്നു അറിഞ്ഞപ്പോൾ പിന്നെ പുറകിൽ ഒരു കൂട്ട ചിരി ആയിരുന്നു. എന്നേ പറഞ്ഞു വിട്ടവൻ ഊശിയായി, ജീന അവനെ ഊശിയാക്കി. ജീനയോടുള്ള അന്റെ എല്ലാ കലിപ്പും അവൻ എന്റെ മുകളിൽ തന്നെ തീർത്തു.

എന്നെകൊണ്ട് വായുവിൽ കപ്പലണ്ടി വറത്തു അവൻ അത് കോൺ കുത്തിപ്പിച്ചു എന്നെകൊണ്ട് കൊറിപ്പിച്ചൂ. എന്നിട്ടും അവന്റെ ദേഷ്യം തീർന്നില്ല. അവന്റെ കൂട്ടുകാർ അവനെ അത്രമാത്രം വാരുന്നുണ്ടായിരുന്നു. ഞാനും എപ്പഴോ അതുകേട്ടു ചിരിച്ചു. അവനു പിന്നേം കുരുപൊട്ടി എന്നോട് മുൻപിൽ ഇരിക്കുന്ന മറ്റൊരു കൊച്ചിന്റെ പേരും ഡീറ്റെൽസും ചോദിക്കാൻ വീണ്ടും വിട്ടു.

ഇപ്രാവശ്യം ഞാൻ ഞാൻ അങ്ങോട്ട് പോകാൻ തന്നെ നന്നേ മടിച്ചു അതവന് ഹരം കൂട്ടുന്നെ ഉണ്ടായിരുന്നുള്ളു. അവസാനം വേറെ നിവർത്തി ഇല്ലാതെ മുൻപോട്ടു ചെന്നപ്പോൾ ജീനയുടെ മുഖം ചുമന്നു.

“”താൻ ഇപ്പൊ എന്തിനാടോ വന്നത്? “”

“”പിന്നേം പേര് ചോദിക്കാൻ പറഞ്ഞു വിട്ടു “”.

ഞാൻ പറഞ്ഞു.
“”ആരുടെയ ഇവടെയോ?””

അശ്വതിയെ ചൂണ്ടി ജീന ചോദിച്ചു.

“”ഹ്മ്…””

ഞാൻ മൂളി.

“”അശ്വതി ചന്ദ്രശേഖർ “”

ആ പൂതന എഴുന്നേറ്റു പുറകിൽ ഇരുന്ന ആ സീനിയറോട് പറഞ്ഞു. ഹോ അവളുടെ ഉത്സാഹം കണ്ടില്ലേ, അല്ല അവൾക്കി ത്ര ധൈര്യമോ. എടി കോപ്പേ കണ്ണുള്ളവൻ നിന്നേ നോക്കപോലുമ്മില്ല, അല്ലേ നീ എന്തേലും കാണിക്ക് എനിക്കെന്താ.

Leave a Reply

Your email address will not be published. Required fields are marked *