“”അല്ലടാ, അത്…അതു ഞാൻ നോക്കിയിട്ട് പറഞ്ഞു തരാം “”
ജീന അവൾ പറഞ്ഞതിൽ തെറ്റുണ്ടോ എന്ന് സംശയിച്ചു കൂടുതൽ അബദ്ധം പറയേണ്ട എന്ന് കരുതിയാവും നോക്കിയിട്ട് പറയാം എന്ന് പറഞ്ഞത്. അത്രേം മതിയാരുന്നു എനിക്കെന്റെ പ്രതികാരം ചെയ്യാൻ.
അവൾ തിരിഞ്ഞു പോയപ്പോൾ അവൾ കേക്കത്തക്ക വിധത്തിൽ തന്നെ
“”ഇതൊന്നും അറിയില്ലങ്കിൽ പിന്നെ എന്തിനാ പഠിപ്പിക്കാൻ വരുന്നത്? “”
ഞാനത് പറഞ്ഞുകഴിഞ്ഞു ക്ലാസിൽ വീണ്ടും ചിരി പൊട്ടി. പിന്നെ കേൾക്കുന്നത് ഒരലർച്ചയായിരുന്നു.
“”Get out “”
ഒരു ചെറു പുഞ്ചിരിയോടെ വിജയിച്ച ഭാവത്തിൽ ഞാൻ പുറത്തേക്കിറങ്ങി.
“”അമ്പിള്ളേരോട് കളിച്ച ഇങ്ങനെ ഇരിക്കും.””
ഞാൻ ആ പറഞ്ഞതും എല്ലാരും കെട്ടു, കാരണം ആരൊക്കെയോ ചിരിക്കുന്നത് ഞാനും കേട്ടു . പുറത്തു നിന്ന് അവളെ തന്നെ നോക്കി. അവൾ എന്നെ ഫേസ് ചെയ്യാനുള്ള ബുദ്ധിമുട്ട് കണ്ടപ്പോൾ എനിക്ക് ചിരിയാണ് വന്നത്. എന്റെ പ്രതികാരം ഞാൻ അങ്ങനെ വീട്ടി. പിന്നെ ഞാൻ ലൈബ്രറിയിൽ പോയി ഇരുന്നു. അന്നാണ് ഞാൻ ആ ലൈബ്രറി ആദ്യമായി കാണുന്നത്. പിന്നെ അടുത്ത ഹവർ തിരിച്ചു ക്ലാസിൽ കയറിയപ്പോൾ, ജീന ക്ലാസിൽ നിന്ന് കരഞ്ഞു എന്നൊക്കെ ആരോ പറഞ്ഞു. അത്രയ്ക്ക് വെണ്ടാർന്നു എന്ന് പിന്നെ പലപ്പോഴും തോന്നിയിട്ടിട്ടുണ്ട്.
അന്ന് തുടങ്ങിയതാ എന്നേ മൈന്റ് ചെയ്യാതെയുള്ള ജീനയുടെ നടത്തം. എന്നോട് പിന്നെ മിണ്ടിയിട്ടില്ല. അത്യാവശ്യം കാര്യങ്ങൾ എന്തെങ്കുലും ഉണ്ടങ്കിൽ അവൾ ക്ലാസ് മൊത്തത്തിൽ പറയുന്നപോലെ പറയും. ഞാൻ സ്റ്റാഫ് റൂമിൽ വല്ലോത്തിനും പോയാൽ അവൾ ബുക്കിൽ മുഖം പൂഴ്ത്തി ഇരിക്കും. ചിലപ്പോൾ അതൊക്കെ തമാശ ആയി എനിക്ക് തോന്നും മറ്റു ചിലപ്പോൾ കുറ്റബോധവും. കഴിഞ്ഞ രണ്ടു കൊല്ലമായി
ഞാൻ അവളുടെ പുറകിലുണ്ട്, ഒരു സോറി പറയാൻ എനിക്കോ എന്നോട് ക്ഷേമിക്കാൻ അവൾക്കോ പറ്റിയിട്ടില്ല.
അപ്പൊ ഇതൊക്കെയാണ് ഞാനും ജീനയുമായുള്ള ഇരുപ്പുവശം. അപ്പൊ നമുക്ക് ആ ജെട്ടി കേസ് ഉണ്ടായ ദിവസത്തിലേക്ക് വരാം.
*************************
ആ ജെട്ടി കേസിനു ശേഷം അന്ന് വൈകുന്നേരം ബസ്സിൽ ജീനയും ആശ്വതിയും വഴക്കിട്ടു മാറി ഇരിക്കുന്നത് ഞാൻ ശ്രെദ്ധിച്ചിരുന്നു.ചിലപ്പോൾ അവൾ ക്ലാസിൽ കാട്ടി കൂട്ടിയത് ജീനയും അറിഞ്ഞിരിക്കും. പിന്നെ രണ്ടുദിവസത്തേക്ക് അശ്വതി കോളേജില്‍ വന്നില്ല.
രണ്ടാമത്തെ ദിവസം വൈകുന്നേരം
“”പുറത്ത് നല്ല മഴയുണ്ട്, ഇന്ന് ബൈക്കെങ്ങാനും എടുത്തിരുന്നേ പണി കിട്ടിയേനെ.””
ടോണി കോളേജ് ബസ്സിന്റെ വിൻഡോ ഗ്ലാസ് അടച്ചുകൊണ്ട് പറഞ്ഞു.
“”അത് കൊണ്ടല്ലേ ഞാൻ ബൈക്കിൽ വരാത്തത്. “”
ഞാൻ അങ്ങനെ പറഞ്ഞപ്പോൾ അവൻ എന്നെ പാളി നോക്കണുണ്ടായിരുന്നു.
“”എന്തോ എങ്ങനെ,നീ ഇങ്ങോട്ട് നോക്കിയിട്ട് പറയടാ. “”
“”എന്ത്. “”
അവനല്ലേലും ഇങ്ങനെ മനുഷ്യനെ വെറുതെ ആസാക്കൽ ഉള്ളതാ.
“”നീ ഈ കോളജ് ബസ്സിൽ തന്നെ വരുന്നുത് എന്താന്ന് നമക്കറിയാം “”
അതു പറഞ്ഞിട്ട് അവൻ അർത്ഥം വെച്ചൊരു നോട്ടം.
“”പോടെ അവിടുന്നു. “”
ഞാനല്പം ദേഷ്യം കാട്ടി .
“”നിന്റെ പെണ്ണ് ദേണ്ട നോക്കുന്നു “”
അവൻ മുന്നോട്ട് നോക്കി പറഞ്ഞു
“”ഏയ് എവിടെ. “”
അതും പറഞ്ഞു ഞാൻ ജീനയെ നോക്കി. അവൾ അപ്പൊ ആരോടോ ഫോണിൽ സംസാരിച്ച് ഇരിക്കുവാണ്, പതിവുപോലെ എന്നെ നോക്കുന്നകൂടെയില്ല. സാധാരണ ആ അശ്വതി വാല്പോലെ കൂടെകാണും. ഇന്നാ ശവം ഇല്ലാത്തോണ്ടും അന്നത്തെ ജിനയുടെ ആ ഭാവവും എല്ലാങ്കൊണ്ടും ടോണി അങ്ങനെ പറഞ്ഞപ്പോ ഒരു നോട്ടം ഞാനും ഒന്നാശിച്ചുപോയി. എന്റെ ഭാവമാറ്റങ്ങൾ കണ്ടാവും അവൻ ചിരിതുടങ്ങി.
“”ഹാഹാ, ഞാൻ ചുമ്മാ പറഞ്ഞതാ. “”
“”പോടാ കോപ്പേ. അവന്റ ഒരു കൊണപ്പീര്. “”
എനിക്കു പെരുത്തു കേറി.
“”എനിക്ക് തോന്നുന്നത് മിസ്സിന് വേറെ ലൈൻ ഉണ്ടെന്നാ. അല്ലേ ഇത്ര നാളായിട്ടും നിന്നേ നോക്കുക പോലും ചെയ്യാതെ ഇരിക്കോ? ഒന്നുമില്ലേലും നീ ഗ്ലാമറല്ലേടാ?. “”
“”ഇറങ്ങി പോടാ മയിരേ. അവൻ പിന്നെയും എനിക്കട്ടു കോണപ്പിക്കുവ, ടാ അവൾ മിനഞ്ഞാന്ന് എന്നെ നോക്കയൊക്കെ ചെയ്തു, അതു കഴിഞ്ഞിട്ടാ ആ അശ്വതി പ്രശനമുണ്ടാക്കിയത്. “”
