“’താൻ ആ സീറ്റിൽ ഉരുന്നോ, പിന്നെ ആ കടല തീറ്റി നിർത്തണ്ട”’
ജീന ഒരു പുഞ്ചിരിയോടെ പറഞ്ഞു.
ഇപ്രാവശ്യം പുറകിൽ നിന്നുള്ള ചിരി എന്നെ ആസാക്കി ആയിരുന്നു. ആ ആശ്വതിയും ചിരിക്കുന്നുണ്ട്. അപ്പോഴാണ് ഞാൻ ആ കപ്പലണ്ടി തീറ്റി ഇതുവരെ നിർത്തിയില്ല എന്ന് മനസിലാക്കിയത് ച്ചെ. എന്റെ മാനത്തിന് വീണ്ടും അടി കിട്ടിയിരിക്കുന്നു. പക്ഷേ ഞാൻ ഒന്നും മിണ്ടാതെ ഒരു അപരിജിതനെ പോലെ ഒറ്റക്ക് ആ ഒഴിഞ്ഞു കിടന്ന സീറ്റിൽ ഇരുന്നു, പുറകിലോട്ട് പോയ ഇനിയും പണി കിട്ടും എന്നെനിക്ക് ഉറപ്പായിരുന്നു. അവിടെ ആണേൽ ജീനയേയും വായിനോക്കി ഇരിക്കാം.എങ്ങനെ!..
*******************
നമ്മൾ എവിടാ നിർത്തിയത്, ഹാ പെൺ കുഞ്ഞ്, അതോ ആണ് കുഞ്ഞോ? ആ ഇനിയിപ്പോ ഇരട്ടകൾ മതി ഒരാണും ഒരു പെണ്ണും. അതന്നെ. അപ്പോഴേക്കും അടുത്ത നേഴ്സും മറ്റൊരു കുട്ടിയുമായി വന്നു.
എനിക്കിഷ്ടം പെൺ കുട്ടിയെയും ജീനക്ക് ആൺ കുട്ടിയേയും. ഇതിപ്പോ രണ്ടുപേർക്കും സന്തോഷം ആയി . ഇനി രണ്ട് പേര് കണ്ട് പിടിക്കണം കേട്ടാൽ ഹിന്തു ആണോ ക്രിസ്ത്യൻ ആണോന്നു പെട്ടെന്ന് മനസിലാവരുത്. അവർ വലുതായി അവരുടെ ജാതിയും മതവും തിരഞ്ഞെടുക്കുമ്പോ പേര് മാറ്റേണ്ടി വരരുത്.
“”ജീനേച്ചി അവൻ കടലതീറ്റി നിർത്തി “”
അശ്വതിയുടെ ശബ്ദം എന്നേ ആ ദിവാസ്വപ്നത്തിൽ നിന്നും ഉണർത്തി.
ജീന എന്നേ വിരട്ടി നോക്കി, പിന്നെ എന്നോട് എന്താ നിർത്തിയത് എന്ന് ചോദിച്ചു. തിന്നാൻ പറഞ്ഞു എന്നിട്ട് അവർ രണ്ടാളും വീണ്ടും ചിരിച്ചു, പുറകിലെ റാഗിംഗ് ഭയന്നാണ് ഇവിടെ ഇരുന്നത്. ഇപ്പൊ രണ്ട് പെണ്ണുങ്ങൾ അതും എന്റെ ക്ലാസിൽ പഠിക്കുന്നതും എന്റെ ആദ്യാപികയും ചേർന്നു എന്നേ റാഗ് ചെയ്യുന്നു. അശ്വതിയിൽ നിന്നും ഇതൊക്കെ പ്രതീക്ഷിക്കാമെങ്കിലും എന്റെ ജീന എന്നോട് അങ്ങനെ പറഞ്ഞപ്പോൾ എന്റെ കണ്ണു നിറഞ്ഞു. അത് കണ്ടിട്ടും അവർ രണ്ടും വീണ്ടും ഒരുപോലെ ചിരിക്കുന്നകൂടെ കണ്ടപ്പോൾ ഞാൻ ആകെ തളർന്നുപോയി. നമുക്ക് സപ്പോർട്ട് ചെയ്യും എന്ന് കരുതുന്നവർ തന്നെ നമുക്ക്പണി തന്നാൽ അത് സഹിക്കാൻ പറ്റോ? ഉച്ചക്ക് എന്റെ അഭിമാനം തിരിച്ചുപിടിക്കാൻ എന്റെ മനസിൽ ആണെങ്കിൽപോലും എന്റെ കൂടെ നിന്നവളാണ് ജീന ആ അവളും ഇപ്പൊ എന്നെ പരിഹസിച്ചു ചിരിക്കുവാണ്. ആ നിമിഷം എനിക്ക് രണ്ടിനെയും കൊല്ലാൻ ഉള്ള ദേഷ്യം തോന്നി. ഞാൻ….! ഇതിന് പ്രതികാരം വീട്ടണം ഞാൻ മനസ്സിൽ ഉറപ്പിച്ചു. ഒരു പ്രശ്നത്തിൽ നമ്മളെ സപ്പോർട്ട് ചെയ്യും എന്ന് പ്രതീക്ഷിക്കുന്നവർതന്നെ ആക്രമിക്കുമ്പോൾ അവരോടു നമുക്ക് തിരിച്ചു തോന്നുന്ന വാശി അതും കൂടും.
പിറ്റേന്ന് ജീനയുടെ ക്ലാസാവുന്നത് ഞാൻ കാത്തിരുന്നു. ജീനയുടെ ജിവിതത്തിൽ അവൾ പഠിപ്പിക്കുന്ന ആദ്യ ക്ലാസ്. അതിന്റെ എല്ലാ പരിഭ്രമവും അവളിലുണ്ട്. അന്ന് ജസ്റ്റ് ഇൻട്രോടെഷൻ പോലെ അവൾ ക്ലാസ്സ് എടുത്തു. എല്ലാം ബേസിക്ക്. പിന്നെ സംശയങ്ങൾ വല്ലതും ഉണ്ടങ്കിൽ ചോദിക്കാൻ പറഞ്ഞു. ഇന്റർനെറ്റ് സമ്പന്തമായ ഏറെ കാലമായി എന്റെ ഉള്ളിൽ ഉണ്ടായിരുന്ന ഒരു ചോദ്യം ചോദിച്ചു.
“”മിസ്സേ ഈ ഇന്റർനെറ്റിൽ ഈ ലക്ഷകണക്കിന് ജിബി വീഡിയോ ഡേറ്റ ഫയൽ എവിടാ വെച്ചേക്കുന്നെ? “”
ഓൺലൈനിൽ ആദ്യമായി തുണ്ട് കണ്ടോണ്ടിരുന്നപ്പൊ ഉണ്ടായ സംശയമായിരുന്നു അത്.
“” അത് അത് അതങ്ങ് ക്ലൌഡിലല്ലേ? “”
അവൾ പതറുന്നത് ഞാൻ കണ്ടു. ചോദ്യം ചോദിക്കാം എന്ന് പറഞ്ഞെങ്കിലും പെട്ടെന്ന് ഒരു ചോദ്യം അവളും പ്രതീക്ഷിച്ചുണ്ടാവില്ല. ഹഹാ,!…എന്റെ ഉള്ളിലെ ചെകുത്താൻ ഉണർന്നു.
“”എന്താന്നു…… ക്ലൌഡ്…. മേഖത്തിലോ? ഹഹാ “”
ഞാൻ അവളെ ആക്കി തന്നെ ചോദിച്ചു. ക്ലാസിൽ ഒരു വലിയ ചിരി പടർന്നു. ഇനി ഇപ്പൊ ചുമ്മാ സ്വന്തം പേരുപോലും രണ്ടാമത് വീണ്ടും തറപ്പിച്ചു ചോദിച്ച ആ ടെൻഷനിൽ അവൾ വീഴും അതെനിക്ക് ഉറപ്പാണ് കാരണം ഞാനും ഇതുപോലെ പണ്ട് സെമിനാർ എടുത്തപ്പോൾ എനിക്കറിയാവുന്നതും നിസാരവുമായാ ചോദ്യങ്ങൾക്കു മുൻപിൽ പതറിട്ടുണ്ട്. എന്റെ ചതിക്കുഴിയറിയാതെ നേരേ വന്നവൾ പെടുമെന്ന് എനിക്കുറപ്പാരുന്നു.
