ഒരു നേർത്തക്കാറ്റിൻ മർമ്മരഗീതം Like

അത് കേട്ടതും സെൽവം കാലുകൊണ്ട് അവന്റെ നെഞ്ചത് ആഞ്ഞുചവിട്ടി.

സെൽവത്തിന്റെ ചവിട്ടേറ്റ ബാലൻ അടക്കിവച്ചുരുന്ന കന്നാസിന്റെ മുകളിലേക് തെറിച്ചുവീണു.

“അമ്മാ……………………………”
എഴുന്നേൽക്കാൻ കഴിയാതെ അവൻ വേദനകൊണ്ട് അലറിക്കരഞ്ഞു.

സെൽവം അവന്റെ മുഷിഞ്ഞുനാറിയ ഷർട്ടിൽ കുത്തിപിടിച്ചു.

“എവ്വോളോ കഷ്ട്ടപ്പെട്ട് നാഅന്ത കോളെന്തേ തൂകിട്ടു വെന്ത.
സെല്ലട പൊറുക്കി..
എവ്വോളോ കാസ്ക്കാകെ അന്ത കൊളന്തെ നീ മാത്തിവിത്ത്ട്ടെ.
സെല്ലടാ..”

കാരിരിമ്പ് പോലുള്ള കൈകൾകൊണ്ട് സെൽവം അവന്റെ മുഖത്ത് ആഞ്ഞടിച്ചു.

“സൊല്ലട…. ഇല്ലേ കൊന്നുടുവേ..”

വായയിൽനിന്നുമൊലിച്ചുവരുന്ന രക്തത്തെ അവൻ വലതുകൈകൊണ്ട് തുടച്ചുനീക്കി.

“എനക്ക് തെരിയാതണ്ണാ..
പസിക്കിതന്ന്സൊന്നെ , അപ്പോവന്ത് ഒരണ്ണി കാസ് കൊടുത്തിട്ടെ.
അന്ത നേരത്തിൽ നെറയ മള പെഞ്ചിട്ടിരിന്തേ, കൊളന്തെ അക്കാക്കിട്ടെ കൊടുത്ത് നാൻ കടക്ക് പോന്നേ..
തിരുമ്പിവന്തപ്പോത് അന്തക്കാ വന്ത്,
കൊളന്തെ തൂക്കിട്ട് പോയിട്ടാൻകെ..”

അരിശംമൂത്ത സെൽവം അവനെ കലി അടങ്ങുവോളം നിലത്തിട്ട്
ചവിട്ടിമെതിച്ചു.

“എന്നെയോന്നും പണ്ണാതിങ്കേയണ്ണാ… എനക്കൊന്നും തെരിയാത്.”
അവൻ കരഞ്ഞുകൊണ്ട് പറഞ്ഞു.

“യാരന്ത പൊണ്ണ്…?”
സെൽവം അൽപ്പനേരം ആലോചിച്ചു നിന്നു.

“ഡേയ്.. മാരി, മുത്തു, സത്യാ…
എല്ലാരും സീക്രമാ വാങ്കടാ…
അന്ത പൊണ്ണ് യാരന്ന് പാത്ത് പുടിച്ചിട്ട് വാ..
ഇനി അന്ത പൊണ്ണ്താ നമ്മ ടാർഗറ്റ്..
ഇന്ത ഉലകത്തില് എങ്കേയിരുന്നാലും ഇരുവത്തിനാല് മണിക്കൂർ നേരത്തില് എങ്കിട്ടെയിരിക്കണം പുരിഞ്ജിതാ..”

“സെരിങ്കണ്ണാ…”

“ഡേയ്… ഇന്തപയ്യനെ തൂക്കിപ്പോട്”
നിലത്ത് കിടക്കുന്ന അവനെ ചൂണ്ടിക്കാണിച്ചുകൊണ്ട് സെൽവം പറഞ്ഞു. അയാളുടെ അനുയായികൾ
ആ ബാലനെ തൂക്കിയെടുത്ത് ജീപ്പിലേക്കിട്ടു.
എന്നിട്ട് രണ്ട് വണ്ടികളിലായി ഇരുഭാഗങ്ങളിലേക്ക് ദീപയെ അന്വേഷിച്ചിറങ്ങി.

നാടുമുഴുവൻ ദിവസങ്ങളോളം തിരിഞ്ഞുനടന്ന സെൽവത്തിന് അവളെകണ്ടുപിടിക്കാനായില്ല.

അതിന് ശേഷം അജുവിന്റെ വീട്ടിലെ നിത്യസന്ദർശകിയായി ദീപ മാറിക്കഴിഞ്ഞിരുന്നു.
അജുവിനോട് പറയാതെ പ്രണയത്തിന്റെ വിത്ത് ദീപ മനസിൽ നട്ടുവളർത്തി.

മൂന്നാഴ്ച്ചക്ക് ശേഷം കാലിലെ പ്ലാസ്റ്ററെടുക്കാൻ സിറ്റിഹോസ്പ്പിറ്റലിൽ ബുക്ക് ചെയ്ത് പോകാൻ നിൽക്കുമ്പോഴായിരുന്നു. അജുവിന്റെ അമ്മയുടെ തറവാട്ടിൽനിന്ന് ഒരുമരണവാർത്ത തേടിയെത്തിയത്.

“മോനെ, പോകാതിരിക്കാൻ കഴിയില്ല്യാമ്മക്ക്
ഒരുപാട് സഹായിച്ചിട്ടുണ്ട് നാളിതുവരെ.
അച്ഛൻ എൽ എൽ ബി കഴിഞ്ഞ് പ്രാക്ടീസ് ചെയ്യുന്ന സമയത്താണ് ലച്ചുനെ ഗർഭംധരിക്കുന്നത്, ആരോരുമില്ലാതെ ആശുപത്രിവരാന്തയിൽ ഞാൻ കിടന്ന് നോവ് തിന്നുമ്പോൾ ഒരാശ്വാസവാക്കുമായി അവരെ ണ്ടായിരുന്നുള്ളു.”

പൊഴിഞ്ഞുവീഴുന്ന മിഴിനീർക്കണങ്ങൾ തുടച്ചുകൊണ്ട് ‘അമ്മ പറഞ്ഞു.

“‘അമ്മ പോണം, അവസാനമായി ഒരുനോക്ക് കാണണം, ഹോസ്പ്പിറ്റലിലേക്ക് ഞാൻ തനിയെ പൊയ്ക്കോളാ, ‘അമ്മ വിഷമിക്കേണ്ട..”

അവർ ഒരുമിച്ച് വീട്ടിൽനിന്നുമിറങ്ങി.

സുഹൃത്തിന്റെ ഓട്ടോ വിളിച്ച്
അമ്പലമുക്ക് ജംഗ്ഷനിൽ അമ്മയെ ഇറക്കി സിറ്റി ഹോസ്പ്പിറ്റലിലേക്ക് വണ്ടിതിരിച്ചു.

വഴിക്കുവച്ചാണ് ദീപയെക്കുറിച്ച് അവനോർത്തത്.

“ഇന്ന് ഞായറാഴ്ച്ചയല്ലേ.? അവളുണ്ടാവുമല്ലോ വീട്ടിൽ വിളിച്ചുനോക്കാം.”

തന്റെ ഐഫോണെടുത്ത് ദീപയുടെ നമ്പർ ഡൈൽ ചെയ്‌തു.
രണ്ടാമത്തെ ബെല്ലിൽതന്നെ അവൾ ഫോണെടുത്തു.

“ഹലോ… ദീപാ ആർ യു ഫ്രീ നൗ. “

“ഇച്ചിരി പണിയുണ്ട്, ന്താ മാഷേ…”

“ഈഫ്‌ യു ഡോണ്ട് മൈൻഡ്, ക്യാൻ യു കം വിത്ത് മീ..?

“മലയാളം മതി മാഷേ… അതാ എനിക്കിഷ്ട്ടം.”

മറുതലക്കൽ അതും പറഞ്ഞ് ചിരിക്കുന്ന ദീപയുടെ മുത്തുമണികൾ പൊഴിയുന്നപോലുള ശബ്ദം അവൻ കേട്ടു.
ആർദ്രമായ അവന്റെ മനസിനെ ഇറനണിയിക്കാൻ
അവളുടെ ആ പുഞ്ചിരിക്കുകഴിഞ്ഞു.

“ഞാൻ പ്ലാസ്റ്ററെടുക്കാൻ പോവ്വാ…ഇന്നൊരു മരണണ്ട്, ലച്ചുവും,അമ്മയുംകൂടെ അങ്ങോട്ടുപോയി
ബുദ്ധിമുട്ടാവില്ല്യേച്ചാ ഒന്നെന്റെ കൂടെ വരുവോ, ഹോസ്പ്പിറ്റലിൽ.?

Leave a Reply

Your email address will not be published. Required fields are marked *