സെൽവം അവളുടെ കഴുത്തിന് കുത്തിപ്പിടിച്ചു..
ശ്വാസംകിട്ടാതെ ദീപ പിടഞ്ഞു.
“നോ…”
അജു അലറിവിളിച്ചു…
“ഉൻ പുരുഷനോട് സെല്ലുങ്കോ… എങ്കിട്ടെ സണ്ടക്ക് വരാതെ…ഉയിര് പോണ വഴിയേ തെരിയാത്,
കൊന്നുടുവേ….”
സെൽവം കഴുത്തിനുപിടിവിട്ട് റൂമിൽനിന്നും ഇറങ്ങിപ്പോയി..
ദീപ ചുമച്ചുകൊണ്ട് പതിയെ നിലത്തിരുന്നു
ശ്വാസം നേരെ എടുത്തപ്പോൾ അവൾ എഴുന്നേറ്റ് അജുവിന്റെ അടുത്തേക്ക് ചെന്നു.
“ഡോ മാഷേ….ഒറ്റ കീറ് തന്നാലുണ്ടല്ലോ പേടിച്ചു പ്പോയി ഞാൻ..
എന്റെ കഴുത്ത് ഉളുക്കിയത് മിച്ചം..”
“സോറി ദീപ… എന്റെ ഭാര്യയാണെന്നു കരുതിയിട്ടാവും…”
“ഹോ….ഒരു നിമിഷം ഞാൻ പരലോകം കണ്ടു..”
ഉളുക്കിയ കഴുത്ത് ഉഴിഞ്ഞുകൊണ്ട് ദീപ പറഞ്ഞു.
“ഹഹഹ ക്ഷമിക്ക് എനിക്ക് വേണ്ടി പ്ലീസ്….
നീ ഇരിക്ക് അമ്മ ഇപ്പൊ വരും.”
അജു കൈകൾകൂപ്പി കേണു.
സ്റ്റൂൾ എടുത്ത് ഇരിക്കാൻ നിൽക്കുമ്പോഴാണ് ദീപയുടെ ബാഗിൽനിന്നും ഫോൺ ബല്ലടിക്കുന്നത്.
“ഹലോ ചേച്ചി പറയു….”
ഫോൺ അറ്റൻഡ് ചെയ്ത് അവൾ ഇരിപ്പിടത്തിൽ നിന്നുമെഴുന്നേറ്റ് വാതിലിന്റെ അടുത്തേക്ക് ചെന്നു.
“എവിടെയാ? എന്തായ് കവിത ഇന്ന് കിട്ടുമോ.?”
ഫോണിന്റെ മറുതലക്കൽ ഒരു സ്ത്രീ ശബ്ദം.
“അയ്യോ കവിത.
ഞാൻ ഹോസ്പിറ്റലിലാണ് ചേച്ചീ.
അമ്മ തലകറങ്ങി വീണു, അഡ്മിറ്റായി.”
“ഓക്കേ കുഴപ്പോന്നുല്ല്യാല്ലോ..”
“ഇല്ലേച്ചി..ഞാൻ അയച്ചോളാ..”
“എന്ന ശരി”
ഫോൺ കട്ട് ചെയ്ത് ദീപ അജുവിനെ നോക്കി. അയാൾ അവളെത്തന്നെ നോക്കി നിൽക്കുകയായിരുന്നു..
“ഹലോ…എന്താ ഇങ്ങനെ നോക്കണേ…”
കൈ വീശി അവൾ ചോദിച്ചു.
“ഏയ്…ആർക്കാ കവിത…”
“ഫേസ്ബുക്കിൽ ഒരു ഗ്രൂപ്പ് ഉണ്ട് അതിൽ പോസ്റ്റാനാണ്.”
മൊബൈൽ ബാഗിൽ വക്കുന്നതിനിടയിൽ അവൾ പറഞ്ഞു.
“ഓഹ്.. കവിയാണല്ലേ”
“കവിയല്ല കവിയത്രി.
അല്ല അവരെന്തിനാ വന്നത്.”
“ഞാനൊരു ഡോക്യുമെന്ററി ഉണ്ടാക്കുന്നുണ്ട് ഭിക്ഷാടനത്തിനെ കുറിച്ച്. ‘യാചകൻ’ അതാണ് പേര്.അതിന്റെ
പരിണിത ഫലമാണ് ഇപ്പൊ കിട്ടിയത്….”
ഡോർ ആരോ തുറക്കുന്നതുകണ്ട രണ്ടുപേരും അങ്ങോട്ട് നോക്കി,നിറകണ്ണുകളോടെ അജുവിന്റെ അമ്മ അകത്തേക്ക് വന്നു.
“ന്റെ കുട്ടിക്ക് ഈ കിട്ടിയതൊന്നും പോരെ…
വഴിയെപോകുന്നവരുടെ തല്ലുമുഴുവൻ വാങ്ങിക്കൊണ്ട് വരും ബാക്കിയുള്ളവരുടെ സമാധാനം കെടുത്താൻ.”
“ആ… തല്ല് കിട്ടുമ്പോ ഒരു സുഖം.”
പുഞ്ചിരിച്ചുകൊണ്ട് അജു പറഞ്ഞു.
“അമ്മേ ഇത് ദീപ, എന്റെ ഫ്രണ്ടാണ്”
‘അമ്മ അവളെനോക്കി ഒന്ന് പുഞ്ചിരിച്ചു.
“ഞാൻ പോട്ടെ മാഷേ…..അമ്മ തിരക്കുന്നുണ്ടാകും..
അമ്മേ….ശരി ഞാൻ പിന്നെ വരാം…”
അവളെഴുന്നേറ്റ് പുറത്തേക്ക് കടന്നഉടനെ അജു അവളെ വിളിച്ചു
“ദീപാ….ഒരു മിനിറ്റ്..”
“എന്താ മാഷേ….”
“ഫ്രീ ആണോ നാളെ, എനിക്കൊരു കാര്യം സംസാരിക്കാനുണ്ട്…”
“ഓ….ശരി.നാളെ കാണാം….”
ഡോറടച്ച് അവൾ നടന്നു…
മനസിലുമുഴുവൻ നാളെ കാണുബോൾ എന്താകും അജുവിന് തന്നോട് ചോദിക്കാനുണ്ടാകുക എന്ന ചിന്തയായിരുന്നു.
അന്ന് രാത്രി അവൾക്ക് ഉറങ്ങാൻ കഴിഞ്ഞില്ല,
പുൽപായയിൽ കിടന്ന് വലത്തോട്ടും,ഇടത്തോട്ടും മാറിമാറി തിരിഞ്ഞു കിടന്നു
അജു എന്തായിരിക്കും ചോദിക്കുക എന്നതായിരുന്നു ഉറക്കം നഷ്ട്ടപെടാൻ കാരണം
“നല്ല വിദ്യാഭ്യാസമുള്ള ചെറുപ്പക്കാരൻ,കാണാനും തരക്കേടില്ല ഇനി വല്ല പ്രണയഭ്യാർത്ഥനയാണോ..?”
അവൾ സ്വയം ചോദിച്ചു.
ഉദയസൂര്യൻ ആശുപത്രി വരാന്തയിലൂടെ
പ്രകാശംതൂക്കി ചുറ്റുള്ളവരെ വിളിച്ചുണർത്തി,
പതിവിലും വൈകി കിടന്ന ദീപയെ
രാവിലെ ഡ്യൂട്ടി നേഴ്സായിരുന്നു തട്ടിവിളിച്ചത്
“മോളെ ഈ മരുന്ന് പുറത്തുനിന്ന് വാങ്ങണം….ഇന്ന് ഡിസ്ചാർജ് ചെയ്യാം..”
“ആണോ…”
ചെറു പുഞ്ചിരിയാലെ മുടിയൊതുക്കി അവൾ എഴുന്നേറ്റു
“ഡോക്ടറെ ചെന്ന് കണ്ടാമതി ഇതാ ഡിസ്ചാർജ് കാർഡ്…”
കാർഡ് വാങ്ങിയവൾ കാവറിലിട്ട് അമ്മക്ക് ചായവാങ്ങാനായി കാറ്റിന്റീനിലേക്ക് പുറപ്പെട്ടു
രണ്ട് ലക്ഷ്യങ്ങളായിരുന്നു ആ യാത്രക്കുപിന്നിൽ
ഒന്ന് അജു, രണ്ട് ചായ..
പോകുന്ന വഴിയിലവൾ അയാൾ കിടക്കുന്ന റൂമിലേക്ക് നോക്കി അവിടില്ലായിരുന്നു..
അവളുടെ മിഴികൾ ചുറ്റിലും പരതി…
