“ഓ.., അതിനെന്താ മാഷേ, മാഷ് വിട്ടോ ഞാൻ അങ്ങോട്ട് വന്നോളാ.”
ദീപയുടെ മറുപടികെട്ട അജു ദീർഘശ്വാസമെടുത്ത്‌വിട്ടു.
സിറ്റി ഹോസ്പിറ്റലിലെ അത്യാഹിതവിഭാഗത്തിൽ ദീപയെയും കാത്ത് അജു ഒരുമണിക്കൂറോളം കാത്തുനിന്നു.
വൈകാതെ ഒരു ഓട്ടോയിൽ ഹോസ്പ്പിറ്റലിന്റെ കവാടത്തിനടുത്ത് കറുപ്പും ഓറഞ്ചും നിറമുള്ള ദവാണിയുടുത്ത് ഒരു പെൺകുട്ടി വന്നിറങ്ങി.
സൂക്ഷിച്ചുനോക്കിയ അജു അദ്‌ഭുതത്തോടെ നിന്നു.
പതിവിലും സുന്ദരിയായിരുന്നു ദീപ ,
അഴിച്ചിട്ട അവളുടെ മുടിയിഴകൾ ഇലങ്കാറ്റിൽ പാറിനടന്നു.
അഞ്ജനം വൽനീട്ടിയെഴുതി നെറ്റിയിൽ ചന്ദനകുറിക്കുകീഴെ കറുത്ത വട്ടപ്പൊട്ടുമിട്ട് അവൾ പതിയെ നടന്നുവന്നു.
“ഞാൻ വൈകിയോ മാഷേ.?”
അൽപ്പം പുഞ്ചിരിയോടെ ദീപ ചോദിച്ചു.
“മ്… കുറച്ച്….”
“വാ..,ഡോക്ടറെ കാണാം.”
വീൽചെയറിൽ ഇരുന്നുകൊണ്ട് അജു പറഞ്ഞു.
ദീപ വീൽചെയറുമായി ഡ്രെസ്സിങ് റൂമിലേക്ക് ചെന്നു.
വൈകാതെത്തന്നെ പ്ലാസ്റ്റർ എടുത്തുമാറ്റി.
നടക്കാൻ അൽപ്പം ബുദ്ധിമുട്ട് അനുഭവപ്പെട്ട അജു ദീപയുടെ തോളിൽ അഭയം പ്രാപിച്ചു.
ആശുപത്രിയിവരാന്തയിലൂടെ നടന്നുപോകുമ്പോഴായിരുന്നു ഓപി ടിക്കറ്റ് കൊടുക്കുന്ന ഭാഗത്ത് എന്തോ തർക്കം നടക്കുന്നതായി അവരുടെ ശ്രദ്ധയിൽ പെട്ടത്.
“അയ്യോ… ദേ ആ തമിഴൻ..”
ഭയത്തോടെ ദീപ പറഞ്ഞു.
എന്നിട്ട് അജുവിനേം വലിച്ചുകൊണ്ട് ധൃതിയിൽ നടന്നു.
കോണിപ്പാടികൾ ഇറങ്ങുന്ന സമയത്ത് അടിതെറ്റി വീഴാൻപോയ അജുവിനെ അവൾ ചേർത്തുപിടിച്ചു.
ദീപയുടെ മാറിലേക്ക് ചാഞ്ഞുവീണ അജു അവളുടെ ഹൃദയസ്പന്ദനം തൊട്ടറിഞ്ഞു.
നെറ്റിയിൽ നിന്നും അടർന്നുവീണ വിയർപ്പുതുള്ളികൾ അവന്റെ കവിളുകളെ ചുംബിച്ചു.
ആശുപത്രിയുടെ തൂണിൽചാരിനിന്നുകൊണ്ട് അവൾ പിന്നിലേക്ക് മറഞ്ഞുനോക്കി.
അപ്പോഴും സെൽവം അവിടെനിന്ന് ബഹളം വക്കുന്നുണ്ടായിരുന്നു.
യാത്രക്കാരെ കൊണ്ടിറക്കി മടങ്ങിപ്പോകുന്ന ഒരു ഓട്ടോക്ക് അവൾ കൈകാണിച്ചു.
വൈകാതെ ഇരുവരും ഓട്ടോയിൽ കയറി അജുവിന്റെ വീട്ടിലേക്ക് തിരിച്ചു.
പൂട്ടിക്കിടന്ന വീടിന്റെ വാതിൽ ദീപ തുറന്ന്
അജുവിനെ താങ്ങിപ്പിടിച്ചുകൊണ്ട് റൂമിൽകിടത്തി, തിരിച്ചുവന്ന് ഓട്ടോക്ക് കാശുകൊടുത്ത് അയാളെ പറഞ്ഞയച്ചു.
അടുക്കളയിൽ ചെന്ന് ചായയുണ്ടാക്കി അജുവിന്റെ മുറിയിലേക്ക് കടന്നു.
കട്ടിലിൽ ആകെ കടലാസുകഷ്ണങ്ങൾ ചിക്കിച്ചിതറികിടക്കുന്നതകണ്ട ദീപ അമ്പരന്നുനിന്നു
“ന്താ മാഷേ ഇത്..?”
ചായ അജുവിന് നേരെ നീട്ടിക്കൊണ്ട് അവൾ ചോദിച്ചു.
“എന്റെ പ്രോജക്റ്റ് , ഞാൻ പറഞ്ഞിരുന്നില്ലേ ഭിക്ഷാടനസംഘത്തിനെതിരെയുള്ള എന്റെ ഡോക്യൂമെന്ററി, യാചകൻ.”
“ഓ.. ഉവ്വ്…. ഇതുവല്ലതും നടക്കുമോ മാഷേ..”
പരിഹാസഭാവത്തിൽ അവൾ ചോദിച്ചു.
“നടക്കും ദീപാ, എനിക്കുറപ്പുണ്ട്. ഇത് ജനങ്ങളിലെത്തിക്കഴിഞ്ഞാൽ പിന്നെ ഇവർക്കൊന്നും നിലത്തിറങ്ങിനടക്കാൻ കഴിയില്ല. കാരണം കണ്മുന്പിൽ കണ്ട കാഴ്ച്ചകളും,യാഥാർഥ്യങ്ങളുമാണ് പ്രമേയം.”
“മ് കാത്തിരിക്കുന്നു “
“എഡിറ്റിങ്ങൊക്കെ കഴിഞ്ഞു, അല്ലറചില്ലറ ഫോർമാലിറ്റീസ്, അതുകഴിഞ്ഞാൽ രണ്ടുദിവസത്തിനകം ജനങ്ങളിലെത്തും.”
പ്രതീക്ഷയോടെ അജു പറഞ്ഞു.
“എല്ലാം ശരിയാകും മാഷേ..,
മാഷെടുക്കുന്ന റിസ്ക്കിന് പ്രതിഫലം കിട്ടും.
അച്ഛനമ്മമാരുടെ കൈകളിൽകിടന്നു വളരേണ്ട കുട്ടികൾ പിച്ചയെടുത്തും, ഭിക്ഷാടനം നടത്തിയും വളരുന്നതുകാണുമ്പോൾ
മനസൊന്നു പിടക്കും,
ഈ ഡോക്യൂമെന്ററിയിലൂടെ പുറംലോകമാറിയണം, ഇന്ന് എന്താണ് നടക്കുന്നതെന്ന്,
ഞാനും കാത്തിരിക്കുന്നു.”
കട്ടിലിന്റെ ഒരുവശത്തിരുന്നുകൊണ്ട് ദീപ പറഞ്ഞു.
അജുവിന്റെ ഡോക്യൂമെന്ററികൊണ്ട് സമൂഹത്തിൽ ഉണ്ടാകാൻ പോകുന്ന മാറ്റങ്ങളെകുറിച്ച് അജുവും ദീപയും സംസാരിച്ചുകൊണ്ടേയിരുന്നു.
ഫോൺറിങ് ചെയ്യുന്ന ശബ്ദം കേട്ട് അജു സംസാരം നിർത്തി ഫോണിലേക്ക് നോക്കി.
S I എബിൻ കോളിങ്.
അജുവിന്റെ ഡോക്യൂമെന്ററികൊണ്ട് സമൂഹത്തിൽ ഉണ്ടാകാൻ പോകുന്ന മാറ്റങ്ങളെകുറിച്ച് അജുവും ദീപയും സംസാരിച്ചുകൊണ്ടേയിരുന്നു.
