“പരിചയമില്ലാതസ്ഥലം, ആരോടായിപ്പചോദിക്കാ”
ദീപ നിന്നുപരുങ്ങി.
“എങ്ങോട്ടാ മോളെ..?”
പിന്നിലൂടെ ഒരു വൃദ്ധൻ വന്ന് ചോദിച്ചു.
“ചേട്ടാ…അഡ്വക്കേറ്റ് കൃഷ്ണൻ നായരുടെ വീടെവിടയാ”
അവൾ തിരിഞ്ഞുനിന്ന് ചോദിച്ചു.
“എവിടന്നാ പത്രത്തിന്നാണോ.?..”
“അല്ല …. എന്താ അങ്ങനെ ചോദിച്ചേ…”
“അവിടേക്ക് അധികം പത്രക്കാരാണ് വരാറ് അതുകൊണ്ടു ചോദിച്ചതാ.”
ചുണ്ടിൽ കത്തിയെരിയുന്ന ബീഡി വലതുകൈ കൊണ്ട് എടുത്തുമാറ്റിയിട്ട് അയാൾ പറഞ്ഞു.
“ദേ…ആ വളവ് തിരിഞ്ഞാൽ ആദ്യം കാണുന്ന വീടാണ്.”
“ശരി ചേട്ടാ…”
ദീപ ആ വീടിനെ ലക്ഷ്യമാക്കി നടന്നു.
എന്തൊക്കെയോ ദുരൂഹതയുണ്ടല്ലോ അയാളെ ചുറ്റിപ്പറ്റി അവൾ മനസ്സിലോർത്തു.
പഴയകാലത്തെ പ്രമാണിമാർ രൂപകൽപ്പന ചെയ്ത വീട്,
കേരള ഹൈകോടതിയിൽ വർഷങ്ങളോളം സേവനമനുഷ്ടിച്ച വക്കീൽ കൃഷ്ണൻ നായരുടെ ഫോട്ടോ ഉമ്മറത്ത് മാലയിട്ട് വച്ചിരിക്കുന്നു .
കോളിങ് ബെൽ അടിച്ചുകൊണ്ടു അവൾ ചുറ്റിലും നോക്കി ആൾതാമസമില്ലാതെ കിടക്കുന്ന വീട് പോലെ.
വാതിൽ തുറന്നത് ഒരു പെൺകുട്ടിയായിരുന്നു.
“ആരാ…?..”
“അജു ഇല്ലേ..”
“ഏട്ടൻ കിടക്കുവാ…വരൂ..”
അവൾ ദീപയെ അജുവിന്റെ റൂമിലേക്ക് കൂട്ടികൊണ്ടുപോയി.. എന്തോ പുസ്‌തകം വായിക്കുകയായിരുന്നു അപ്പോളയാൾ
” ഏട്ടാ…ഒരു ആൾ കാണാൻ വന്നിരിക്കുന്നു”
ആദ്യം മുറിയിലേക്ക് കയറിയ പെൺകുട്ടി പറഞ്ഞു.
ആരെന്ന ഭാവത്തിൽ അയാൾ വലിഞ്ഞു നോക്കി
“ഹാ…ദീപാ…..വരൂ ഇരിക്കു എന്താ ഇവിടെ… ഞാൻ തീരെ…”
“പ്രതീക്ഷിച്ചില്ല്യാല്ലേ…”
അവൾ ഇടയ്ക്കു കയറി.
“പ്രതീക്ഷിക്കാത്തതാണല്ലോ നടക്കുന്നത്…എന്താ എന്നോട് പറയാണ്ട് ഡിസ്ചാർജ് ചെയ്തേ.”
“ക്ഷമിക്ക് സാഹചര്യം അതായിരുന്നു സോറി..”
കൈകൾ കൂപ്പി അജു ക്ഷമാപണം നടത്തി.
“എനിക്കറിയണം,
ആരാണ് നിങ്ങൾ.?
എന്താണ് നിങ്ങളുടെ പ്രശ്‌നം?
എന്നോട് സംസാരിക്കണം എന്ന് പറഞ്ഞതെന്താണ്.?.”
ഒറ്റയടിക്ക് ദീപ അവൾക്കാവശ്യമായ ഉത്തരങ്ങൾക്കുള്ള ചോദ്യങ്ങൾ ചോദിച്ചു.
“പറയാം..”
മാറോട് ചേർത്തുപിടിച്ച പുസ്തകം അയാൾ മടക്കിവച്ചു.
“ഞാൻ അജു.
അഡ്വക്കേറ്റ് കൃഷ്ണൻ നായർ എന്റെ അച്ഛനല്ല…ഇവിടെയുള്ളത് എന്റെ അമ്മയും അനിയത്തിയുമല്ല,”
“പിന്നെ..?”
സംശയത്തോടെ ദീപ ചോദിച്ചു.
“എനിക്ക് 8 വയസുള്ളപ്പോളാണ് ഭിക്ഷാടന സംഗത്തിൽനിനെന്നെ ഈ അച്ഛൻ രക്ഷപ്പെടുത്തിയത്, അന്നെന്നെ മാത്രമല്ല കൂടെയുണ്ടായിരുന്ന നാലുപേരെയും,
വൈകാതെ ബാക്കിയുള്ള നാല് പേരെയും അവർ പിടിച്ചുകൊണ്ടുപോയി എന്നെമാത്രം അവരിൽ നിന്നും അച്ഛൻ മറച്ചുപിടിച്ചു.എനിക്ക് ഉടുക്കാൻ ഉടുപ്പ് തന്നു,കഴിക്കാൻ ഭക്ഷണംതന്നു, നല്ല വിദ്യാഭ്യാസം തന്നു, സ്നേഹിക്കാൻ അമ്മയെയും, കുസൃതിക്കാട്ടി കളിക്കാൻ ഒരു കുഞ്ഞനിയത്തിയെയും തന്നു.”
നിറഞ്ഞുതുളുമ്പിയ കണ്ണുകൾ അജു ഇടതുകൈകൊണ്ട് തുടച്ചുനീക്കി.
“എന്നിട്ട്..?”
“കഴിഞ്ഞവർഷം ഭിക്ഷാടനസംഗത്തിനെതിരെ അച്ഛൻ ഒരു കേസ് ഫയൽ ചെയ്തു.അത് വലിയ പ്രശ്നമായിമാറി, പിന്നീടവർ ദിവസവും വീട്ടിൽവിളിച്ചു ഭീക്ഷണി പെടുത്തി,
കേസ് പിൻവലിച്ചില്ലെങ്കിൽ കൊന്നുകളയുംമെന്നുപറഞ്ഞു.
പക്ഷെ അതൊന്നും അച്ഛൻ വക വച്ചില്ല കേസുമായി മുന്നോട്ടുപ്പോയി, നവംബർ ഇരുപതിനു കേസ് വിധിവരാനിരിക്കെ പതിനാറാം തിയ്യതി പുഴയിലൊരു ശവം പൊങ്ങി.
സംശയം, ചെന്നുനോക്കിയപ്പോൾ ‘അച്ഛൻ’
അവർ പകപോക്കി.
വെട്ടിയരിഞ്ഞു പുഴയിലെറിഞ്ഞു.
ദീപ തന്റെ കൈകൾകൊണ്ട് വായപൊത്തി.
“അതെ, ഞാനും വായിച്ചിരുന്നു ആന്ന് ആ വാർത്ത.”
അജുവിന്റെ കണ്ണുകളിൽനിന്നും ചുടുമിഴിനീർത്തുള്ളികൾ ഒലിച്ചിറങ്ങി.
“അന്ന് കണ്ടപ്പോൾ പറഞ്ഞത് നെഞ്ചുവേദനയിട്ടാണ്…എന്നല്ലേ….സോറി എനിക്കിതൊന്നും അറിയില്ലായിരുന്നു അജു…”
“സാരമില്ല ദീപ, എനിക്കറിയണം എന്റെച്ഛനെ കൊന്നതാരാന്ന്.”
“മ്മ് നമ്മുക്ക് കണ്ടുപിടിക്കാം…
ഞാനുണ്ടാകും കൂടെ”
ദീപ അവനെ സമാധാനപ്പെടുത്തി.
“മ്….പിന്നേ എന്തുണ്ട് വിശേഷം…
എനിക്ക് തന്റെ നമ്പറൊന്ന് തരണം..”
“ഓഹ് തരാം പക്ഷേ എന്റെ കവിതകൾ സഹിക്കേണ്ടിവരും…”
പുഞ്ചിരിച്ചുകൊണ്ട് അവൾ പറഞ്ഞു.
