ഞാൻ ഇത്താ എന്ന് വിളിച്ചു കൊണ്ട് ഇത്തയുടെ കയ്യിൽ പിടിച്ചു പിന്നിലേക്ക് വലിച്ചു..
ഞാൻ : നീ എന്തിനാ ഇത്ത അവളെ തല്ലുന്നത്.. എനിക്ക് അറിയില്ലല്ലോ നിനക്ക് എന്നോട് ഇഷ്ടം ആയിരുന്നു എന്നൊന്നും…
ഇത്ത : പക്ഷേ അവക്ക് എല്ലാം അറിയാരുന്നല്ലോ അബൂ.., എന്നിട്ട് അല്ലേ അവള് നിൻ്റെ കൂടെ…
രശ്മി : ഡീ ബിസ്മി മതിയാക്കു കാടിൻ്റെ നടുവിൽ വന്നു കിടന്നാണ് അവളുടെയക്കെ തല്ലും കരച്ചിലും….
മരിയ അടികൊണ്ട് തറയിൽ ഇരുന്നു പോയി, അവള് കവിളും പൊത്തി പിടിച്ചു ഇരുന്നു വിമ്മി കരഞ്ഞു.. എനിക്കും അത് കണ്ടപ്പോൾ പാവം തോന്നി, അന്ന് അവളും ഞാനും ഒരുമിച്ച് അല്ലേ സുഖിച്ചത്, അപ്പോൾ ആ അടിയുടെ പങ്കു വഹിക്കേണ്ടത് ഞാനും കൂടിയാണ്,,
ഞാൻ : മരിയ എഴുന്നേൽക്ക്… (ഞാൻ അവളുടെ കയ്യിൽ പിടിച്ചു എഴുന്നേൽപ്പിച്ചു)
ഞാൻ : ഇത്ത, നടന്നത് നടന്നു. ഇവൾക്ക് കിട്ടിയ അടിയുടെ കാരണക്കാരൻ ഞാനും കൂടിയാണ്.. ഞാൻ അത്ര നല്ലവൻ ഒന്നും അല്ല, നീ ഇങ്ങനെ ഞാനുമായി ബന്ധമുള്ളവരെ തല്ലാൻ ഇറങ്ങി തിരിച്ചാൽ ബോണക്കാട് ഉള്ള പാതി പെണ്ണുങ്ങളെയും നീ തല്ലേണ്ടി വരും..
ഇനി ഈ കാട് ഇറങ്ങുന്നതിനു ഇടക്ക് ഇതുമായി ബന്ധപ്പെട്ട ഒരു വാക്ക് പോലും ആരും മിണ്ടി പോകരുത്.. ബാക്കിയൊക്കെ നാട്ടിൽ ചെന്നിട്ട്… ആരേലും വരുന്നുണ്ടെങ്കിൽ വാ…
ഇത്രയും ഒറ്റ ശ്വാസത്തിൽ ഉച്ചത്തിൽ പറഞ്ഞിട്ട് ഞാൻ തിരിഞ്ഞു നോക്കാതെ നടന്നു… ഇപ്പൊ ഈ സാഹചര്യം കൂൾ ആക്കാൻ ഇതല്ലാതെ വേറേ വഴിയില്ല, അല്ലാതെ ഇത്ത യെ സമാധാനിപ്പിക്കാൻ ചെന്നാൽ അവള് വീണ്ടും വീണ്ടും നിന്ന് ഉറഞ്ഞ് തുള്ളും.. പതിയെ ഇത്തക്ക് കാര്യങ്ങൽ പറഞ്ഞു മനസ്സിലാക്കാം…
രശ്മി ബിസ്മി ഇത്തയുടെ അടുത്തേക്ക് ചെന്ന് ഇത്തയുടെ തോളിൽ പിടിച്ചു..
ഇത്ത കൈ തട്ടി മാറ്റിയിട്ട് ഒന്നും മിണ്ടാതെ എൻ്റെ പിന്നാലെ നടന്നു,.. പത്തു ചുവടു നടന്നിട്ട് ഇത്ത തിരിഞ്ഞു നിന്നു പറഞ്ഞു…
ഇത്ത : മരിയെ… വാ നടക്ക്..
പിന്നെ അങ്ങോട്ട് നിശബ്ദമായ നടത്തം ആരംഭിച്ചു.. കാടിൻ്റെ വന്യതയിൽ ഉയർന്നു കേൾക്കുന്ന കാടിൻ്റെ സംഗീതം മാത്രം, ആരും ഒന്നും തമ്മിൽ ഒന്നും മിണ്ടിയില്ല.. ഞാനും മിണ്ടാൻ പോയില്ല..
ഉച്ചയ്ക്ക് ഒരു മണി അടുപ്പിച്ചു ആയപ്പോൾ ഞങൾ ഒരു കുഞ്ഞു മല മുകളിൽ കയറി പറ്റി, അങ്ങ് ദൂരെ പുൽ മേട്ടിൽ മാനുകൾ മേഞ്ഞു നടക്കുന്നത് ഞാൻ ബൈനോക്കുലർ വഴി നോക്കി കണ്ടു.. ഞാൻ ഇടയ്ക്കിടയ്ക്ക് ഇത്തയെ ഒളിഞ്ഞു നോക്കുന്നുണ്ട്.. ഇത്തയുടെ മുഖം കടന്നലു കുത്തിയത് പോലെ വീർപ്പിച്ചു പിടിച്ചിട്ടുണ്ട്,
മരിയയുടെ കവിളിൽ ഇത്തയുടെ നാല് വിരൽ വ്യക്തമായി തെളിഞ്ഞു കാണാം, ഒരു വിരൽ എങ്ങനെ മിസ്സ് ആയോ ആവോ…. എന്തായാലും കിട്ടിയ ഒരെണ്ണം ഭേഷായിട്ട് കിട്ടി ബോധിച്ചിട്ടുണ്ട്..
കുറച്ചകലെ വൃക്ഷങ്ങൾ തിങ്ങി നിറഞ്ഞു നിൽക്കുന്ന പ്രദേശത്ത് നിന്നും കുരങ്ങന്മാർ നല്ല ബഹളം വെക്കുന്നുണ്ട്.. വാനരക്കൂട്ടം ഭക്ഷണ സാധനങ്ങൾ ഉള്ള പ്രദേശം ചുറ്റി പറ്റി നിൽക്കുകയാണ് പതിവ്, ഒന്ന് പോയി നോക്കിയാൽ എന്തേലും കിട്ടും,
ഞാൻ : നിങൾ ഇവിടെ നിക്ക് ഞാൻ അവിടെ പോയി കഴിക്കാൻ എന്തെങ്കിലും കിട്ടുമോ എന്ന് നോക്കിയിട്ടു വരാം.
എല്ലാവരും മറുപടി ഒന്നും പറയാതെ ബാഗ്പാക് ഇറക്കി താഴെ വെച്ച് അവിടെ അവിടെ ആയിട്ട് ഇരുന്നു.. ഞാനും ബാഗ് പാക് താഴെ വെച്ചിട്ട് ഗൺ എടുത്തു കൊണ്ട് നടക്കാൻ തുടങ്ങി,
രശ്മി : അബൂ.. ഒരുപാട് ദൂരെ ഒന്നും പോകല്ലേ…
ഞാൻ മറുപടി ഒന്നും പറയാതെ മുന്നോട്ട് നീങ്ങി..
വൃക്ഷങ്ങൾ സമൃദ്ധമായി വളർന്നു പന്തലിച്ചു നിൽക്കുന്ന ഒരു ചതുപ്പ് പ്രതീതി നൽകുന്ന പ്രദേശം,, എന്നെ കണ്ട വാനരക്കൂട്ടം തലങ്ങും വിലങ്ങുമയി എടുത്തു ചാടി ഓടുന്നുണ്ട്… ആദ്യമായി മനുഷ്യനെ നേരിൽ കണ്ട ഭയം ആയിരിക്കാം,,
ഞാൻ അവറ്റകളെ മൈൻഡ് ചെയ്യാതെ ചുറ്റും കറങ്ങി നോക്കി… കൊള്ളാം വെറുതെ ആണോ കുരങ്ങ് ഇവിടെ കിടന്നു കറങ്ങുന്നത്,, ഒരു വലിയ പ്ലാവ് നിൽക്കുന്നു, അതിൽ നിറയെ ചക്കകളും, ഞാൻ പ്ലവിലേക്ക് വലിഞ്ഞു കയറാൻ തുടങ്ങുമ്പോൾ എൻ്റെ ഇടുപ്പിൽ ഇരുന്ന ബാക്കി ടോക്കി ശബ്ദിച്ചു…
