ഇന്ത്യൻ ബോഡി ബിൽഡർ സംഗ്രാം ചോഗുലെ യുടെ തനതു പകർപ്പാണ് അബ്ബാസ്, (ഗൂഗിളിൽ ഒന്ന് സെർച്ച് ചെയ്തു നോക്കിയാൽ കാണാം Sangram chougle)
അവൻ നടന്നു വരുന്നത് കാണാൻ തന്നെ ഒരു ആന ചന്തമാണ്… മൂന്ന് പെണ്ണുങ്ങളും അവനെ കണ്ണെടുക്കാതെ നോക്കിയിരുന്നു പോയി, അവരുടെ മൂന്ന് പേരുടെയും മനസ്സിലെ ചിന്തയും ഒന്നായിരുന്നു..
അവൻ ഷർട്ട് ധരിച്ചിട്ടില്ല, ഒരു ട്രാക്ക് സ്യൂട്ട് ആണ് ഇട്ടിരിക്കുന്നത്, നടക്കുമ്പോള് അവൻ്റെ വയറിലെ മാംസ പേശികൾ വലിഞ്ഞു മുറുകുന്നത് കാണാൻ ഒരു ഭംഗിയാണ്. ഉറച്ചു വലിയ ചെസ്റ്റ് മസിലുകളിലൂടെ അവൻ്റെ മുടിയിൽ നിന്നും ഇറ്റ് വീഴുന്ന ജലകണങ്ങൾ ഒലിച്ചു ഇറങ്ങി.. ഇത് കാണുമ്പോൾ ലോകത്തിലെ പുരുഷ സൗന്ദര്യം എല്ലാം കൂടി അവനിൽ വന്നു കൂടി ചേരുന്നത് പോലെ സ്ത്രീ ജനങ്ങൾക്ക് തോന്നിച്ചു..
മരിയ : (സ്വപ്ന ലോകത്തിൽ എന്ന പോലെ) എന്തൊരു ഗ്ലാമറാ ചെക്കന്….
ബിസ്മി : ഡീ പെണ്ണെ…
മരിയ: ബിസ്മി നിനക്ക് ഓർമ ഉണ്ടോ നിൻ്റെ ഫോണിൽ നിന്ന് ഇവൻ്റെ പിക് അടിച്ചു മാറ്റിയതിന് നീ എൻ്റെ തലക്ക് അടിച്ചത്….
രശ്മി : (ചിരിച്ചു കൊണ്ട്) നീ അടിച്ചു മാറ്റിയത് മാത്രം അല്ല, അത് കൊണ്ട് നടന്നു കോളേജിലെ പിള്ളേർക്ക് കാണിച്ചു കൊടുത്തില്ലെ…
ബിസ്മി : ഹൊ…! അബ്ബാസിനെ ഒന്ന് പരിചയ പെടുത്തി തരോ എന്നും പറഞ്ഞു കോളേജിലെ എല്ലാ കോഴി പെണ്ണുങ്ങളും എൻ്റെ പിറകെ ആയിരുന്നു…
ഞാൻ ആണെങ്കിൽ അവനോടുള്ള എൻ്റെ മുടിഞ്ഞ പ്രണയവും കൊണ്ട് 3g ആയിട്ട് ഇരിക്കുമ്പോ… പിന്നെ ദേഷ്യം വരില്ലേ….
മരിയ ; കേട്ടോടി രശ്മി, എന്നെ ഇവള് അവൻ്റെ അടുത്ത് നിന്ന് വിലക്കിയിരിക്കുവാ…
ഇത്ത : ഞാൻ അങ്ങനെ വിലക്കിയത് ഒന്നും അല്ല, നിൻ്റെ കയ്യിലിരിപ്പ് അറിയാവുന്നത് കൊണ്ട് പറഞ്ഞു എന്നെ ഉള്ളു… ദ്ദേ അവൻ ഇങ്ങു എത്തി, മിണ്ടാതെ നിക്ക്…
അബ്ബാസ് : ആഹാ എല്ലാരും റെഡി ആയല്ലോ… ദ്ദേ ആ ഫോയിൽ പേപ്പർ പൊളിച്ചു സാധനം സെറ്റ് ചെയ്യ്, ഫുഡ് കഴിച്ചു പോവാം നമുക്ക്..
എല്ലാവരും ചേർന്ന് നല്ല വെന്തു പരുവമായ പന്നിയിറച്ചി പങ്കു വയ്ച്ചു കഴിച്ചു.. ഹറാം ആണെന്നും പറഞ്ഞു നടന്ന ഇത്ത ആക്രാന്തത്തോടെ വാരി വലിച്ച് തിന്നുന്നത് കണ്ടു ഞാൻ ചിരിച്ചു..
കൊണ്ട് വന്ന അവസാനത്തെ ബ്രഡ് പായ്ക്കറ്റ് പൊട്ടിച്ചു അതും ഫിനിഷ് ചെയ്തു.. ഇനി കുറച്ചു അരി മാത്രമാണ് കൈ വശം ഉള്ളത്, ഇനി കാട്ടിൽ നിന്നും കിട്ടുന്ന ഭക്ഷണ സാധനങ്ങളെ ആശ്രയിച്ച് വേണം തുടർന്ന് യാത്ര ചെയ്യാൻ.. മനുഷ്യൻ അധികം കടന്നു വരാത്ത കാട്ടിൽ നമുക്ക് വേണ്ട എല്ലാ ആഹാരങ്ങളും ഉണ്ടാവും…
ഞങ്ങൾ ആഹാരം കഴിച്ചു എഴുന്നേറ്റു.. വാട്ടർ ബോട്ടിലുകളിൽ അരുവിയിലെ തണുത്ത വെള്ളം നിറച്ചു..
ഞാൻ : അപ്പോ എങ്ങനാ… പോകുവല്ലെ…
രശ്മി : ഓക്കേ പോവാം
ഞങ്ങൾ പതിയെ നടന്നു തുടങ്ങി, ഞാൻ കുറച്ചു നടന്നിട്ട് തിരിഞ്ഞു നോക്കി, വർണ്ണാധീതമായ മലഞ്ചെരുവ്, എൻ്റെ ഇന്നലത്തെ മനോഹരമായ രാത്രിയെ എനിക്ക് സമ്മാനിച്ച മനോഹരമായ മലഞ്ചെരുവ്. ഞങ്ങൾ നടന്നു നീങ്ങി..
ഞാൻ മുന്നേ കാടുകൾ വകഞ്ഞു മാറ്റി വഴി തെളിച്ചു നടന്നു നീങ്ങി, എനിക്ക് പിന്നിലായി ഇത്തയും,
ഇത്ത എന്നോട് അധികം ഒന്നും മിണ്ടുന്നില്ല, എന്തെങ്കിലും ചോദിച്ചാൽ അതിൻ്റെ മറുപടി മാത്രം പറയുന്നുണ്ട്.. ഒരു പുതു പെണ്ണിൻ്റെ എല്ലാ ചേഷ്ടകളും അവളിൽ പ്രകടമായിരുന്നു…
മരിയ കിലു കിലുപ്പു സംസാരവുംആയി ചളി വർത്തമാനവും പറഞ്ഞു കൂടെ ഉണ്ട്, രശ്മി ക്യാമറ കൊണ്ട് കൗതുകം ഉള്ള ചിത്രങ്ങളൊക്കെ പകർത്തി എടുക്കുന്നുണ്ട്..
നല്ല തണുപ്പ് നിറഞ്ഞ കാലാവസ്ഥയാണ്,, സമയം 10 മണി ആയിട്ടുണ്ടെങ്കിൽ കൂടിയും സൂര്യ വെളിച്ചം ഞങ്ങളിൽ പതിക്കാതെ മരങ്ങൾ കുട പോലെ ഞങ്ങൾക്ക് തണലേകി..
ഞാൻ : അല്ല നിങ്ങള് സത്യം പറഞ്ഞാല് എന്ത് ചെടി കണ്ടു പിടിക്കാൻ ആണ് ഇത്ര റിസ്ക് എടുക്കുന്നത്..
മരിയ : അതൊരു സെറ്റ് ചെടിയാണ് മോനെ,, പണ്ട് കാലത്തെ രാജാക്കന്മാർ മാത്രം കഴിച്ചിരുന്നു എന്ന് പല ചരിത്ര ഗ്രന്ഥങ്ങളിലും രേഖപ്പെടുത്തിയിട്ടുള്ള ഒരു ചെടി ..
