കണ്ണന്റെ അനുപമ – 10 2

“ഇനി വീർപ്പിച്ചാ പൊട്ടിപോവും..”

അവളുടെ കവിളിൽ വിരല് കൊണ്ട് കുത്തി ഞാൻ പതിയെ പറഞ്ഞു..

“ശ്രീക്കുട്ടീന്റെ കവിള് നോക്കിയാ മതി…”

മറുപടി തന്നെങ്കിലും മുഖത്തേക്ക് നോക്കുന്നില്ല..

“നിനക്ക് ദേഷ്യം വരുന്നുണ്ടോടീ.? .

അവളെ തിരിച്ചു നിർത്തി കൊണ്ട് ഞാൻ മൂക്ക് പിടിച്ച് വലിച്ചു കൊണ്ടവളെ ശല്യം ചെയ്തു..

ഉണ്ടെങ്കി…?

പെണ്ണ് ഉണ്ടക്കണ്ണുരുട്ടി

“എങ്കി എനിക്കൊരുമ്മ തരോ..?

ഞാൻ ജഗതിയുടെ ഡയലോഗ് അനുകരിച്ചു കൊണ്ട് മുഖം അടുപ്പിച്ചു.

“കൊഞ്ചാൻ വരണ്ട.. തുപ്പും ഞാൻ…..

അവള് വായ തുറന്ന് ഭീഷണിപെടുത്തി.പിന്നെ എന്റെ പിടി വിടീച്ചു കൊണ്ട് മാറി നിന്നു.

“ആഹാ അത്രക്കായോ…!

അവൾക്ക് രക്ഷപ്പെടാൻ അവസരം കൊടുക്കാതെ ഞാൻ പൊക്കിയെടുത്ത്‌ കട്ടിലിലേക്കിട്ടു.ഒരു നിമിഷം പോലും പാഴാക്കാതെ അവളുടെ ദേഹത്തേക്ക് വീണു.ചവിട്ടും കുത്തും വാങ്ങിക്കൂട്ടിയിട്ടും പിൻമാറാതെ ഞാൻ അവളുടെ മുഖം പിടിച്ചു വെച്ച് ആ പവിഴാധരങ്ങൾ മുദ്ര വെച്ചു.പിന്നെ വിജയീ ഭാവത്തിൽ അവളെ നോക്കി..

“നാണോം മാനോം ഇല്ലാത്തവൻ.
ബലം പ്രയോഗിച്ചു കിസ്സടിക്കാൻ ഉളുപ്പില്ലേ..?

അവൾ ചുണ്ട് തുടച്ചു കൊണ്ട് അറപ്പ് നടിച്ചു.

ഞാൻ ചിരിയോടെ അവളെ ഇറുക്കിയണച്ചു. നേരത്തെ പറഞ്ഞ സ്നേഹത്തിന്റെ റാങ്കാണ് പെണ്ണിന്റെ പ്രശ്നം..
“ഏട്ടന്റെ ചക്കരകുട്ടി എവിടേ..?

ഞാൻ കുഞ്ഞുങ്ങളെ കൊഞ്ചിക്കുന്ന പോലെ അവളെ വിളിച്ചു.

“അച്ഛന്റെ തലേല്.. !

എന്റെ നെഞ്ചിൽ മുഖം പൂഴ്ത്തികൊണ്ട് അവൾ എന്റെ തന്തക്ക് തന്നെ വിളിച്ചത് കേട്ട് ഞാൻ ചെറുതായിട്ടൊന്നു ഞെട്ടി.

“ഹാ ചൂടാവല്ലേ പെണ്ണെ എന്താ നിന്റെ പ്രശ്നം..?

ഞാൻ ചിരിയോടെ അവളുടെ മുഖം പിടിച്ചുയർത്തി.അവൾ കുറുമ്പൊടെ ചുണ്ട് നീട്ടി എന്നെ നോക്കി ഉണ്ടക്കണ്ണുരുട്ടി.ആ ചുണ്ട് കടിച്ചെടുത്ത്‌ ആ കുറുമ്പ് മാറ്റാനാണ് തോന്നിയതെങ്കിലും ഞാൻ സംയമനം പാലിച്ചു.

“എനിക്കൊരു പ്രശ്‍നോം ഇല്ല..
അല്ലെങ്കി തന്നെ നാലാം സ്ഥാനക്കാരിയുടെ പ്രശ്നം ആരന്വേഷിക്കാനാ… !

“അത് ഞാൻ തമാശ പറഞ്ഞതാ
വാവേ… “

“തമാശ ഒന്നും അല്ലാ എനിക്കത്രേ വിലയുളളൂ..
എന്തായാലും രണ്ടാം കെട്ടല്ലേ
അത്രയെങ്കിലും തന്നത് ഭാഗ്യം.
നമുക്ക് പരാതിയില്ലേ
ഏതെങ്കിലും മൂലക്ക് ഒതുങ്ങി കഴിഞ്ഞോളാം.. !

അവളുടെ അഭിനയമാണോ ഒറിജിനലാണോന്ന് അറിയൂല.
പക്ഷെ അതെനിക്ക് ശരിക്കും കൊണ്ടു.

“ദേ ഈ താലിയാണ് സത്യം.. ഞാനത് നിന്നെ ദേഷ്യം പിടിപ്പിക്കാൻ പറഞ്ഞതാ… ”

അതോടെ ഞാൻ സത്യം പറഞ്ഞതാണെന്ന് അവൾക്ക് മനസ്സിലായി.

“എപ്പഴും എന്നെ തൊട്ടാവാടീന്ന് വിളിക്കും ഇപ്പൊ കണ്ടോ ഒരാള്ടെ മുഖം…. ”

ആശ്വസിപ്പിക്കാനായി പറഞ്ഞു കൊണ്ട് അവൾ കവിളിലേക്ക് എത്തി വലിഞ്ഞു ഉമ്മവെച്ചു.

“പിന്നെ മനുഷ്യനല്ലേ ഇങ്ങനെയൊക്കെ കേട്ടാൽ ഫീലാവും..”

ഞാനവളെ അമർത്തിയണച്ചു കൊണ്ട് പറഞ്ഞു.കുറച്ച് നേരം രണ്ട് പേരും ഒന്നും മിണ്ടിയില്ല.

“ഒന്നാം സ്ഥാനം നിനക്കല്ലാതെ വേറാര്ക്ക പോത്തേ…?

നിശബ്ദതക്ക് വിരാമമിട്ടുകൊണ്ട് ഞാൻ സംസാരിച്ചു തുടങ്ങി.

“ചുമ്മാ പറയണതാ…”

അവൾക്ക് വിശ്വാസം ആയില്ല

“സത്യം,
എന്റെ കുഞ്ഞുവാണ് സത്യം…. “

അപ്പൊ ലച്ചുമ്മക്കോ..?

ഞാൻ പ്രതീക്ഷിച്ച ചോദ്യം തന്നെ അവളിൽനിന്നുയർന്നു..

“അതും ഒന്നാംസഥാനം തന്നെ.. !

“എന്നേ സന്തോഷിപ്പിക്കാൻ വേണ്ടി ഒന്നും പറയണ്ട എനിക്ക് മൂന്നാം സ്ഥാനം തന്നാൽ മതി. അച്ഛനും അമ്മയും കഴിഞ്ഞിട്ട്.. “
അവൾ ഷർട്ടിനുള്ളിലൂടെ കൈ കടത്തി എന്റെ നെഞ്ചിലെ രോമങ്ങൾ പിടിച്ചു വലിച്ചു കൊണ്ട് പറഞ്ഞു.

“എടി പൊട്ടികാളീ അത് നിനക്കറിയാഞ്ഞിട്ടാ. ഒരാണ് സ്വന്തം പെണ്ണിനെ ലോകത്തിലെ ഏറ്റവും പ്രിയപ്പെവളായിട്ടാണ് കാണുന്നത്.സ്വന്തം വീട് വിട്ട് അവന്റെ ജീവിതത്തിലേക്ക് ചെന്ന് സ്വന്തം മനസും ശരീരവും അവന് കൊടുത്ത് അവന്റെ സന്തോഷങ്ങൾക്കയിട്ട് ജീവിതം മാറ്റി വെക്കുന്ന, അവന്റെ കുഞ്ഞുങ്ങളെ പെറ്റുപോറ്റുന്ന പെണ്ണ് കഴിഞ്ഞിട്ടേ അവന് മറ്റാരും ഉള്ളൂ…”

“നീ കല്യാണം കഴിഞ്ഞ ചില ആണുങ്ങൾ അമ്മ കഴിഞ്ഞിട്ടേ ഒള്ളൂ ഭാര്യ എന്നൊക്കെ വീരസ്യം പറയുന്നത് കേട്ടിട്ടില്ലേ…?

Leave a Reply

Your email address will not be published. Required fields are marked *