കണ്ണന്റെ അനുപമ – 9 1

എന്റെ കൈവിട്ട് കട്ടിലിൽ കയറി അവൾ ഭിത്തിയിൽ ചാരി ഇരുന്നു.

“കിടന്നോ..എന്നിട്ട് കുറച്ച് നേരം ഉറങ്ങിക്കോ.. എല്ലാം ശരിയാവും…”

അവൾ സാരമില്ലെന്ന മട്ടിൽ കണ്ണടച്ച് കൊണ്ട് എന്നോട് പറഞ്ഞു .

ഞാൻ കട്ടിലിലേക്ക് കയറി കിടന്നു.അവൾ എന്റെ തൊട്ടപ്പുറത്ത്‌ കാലും നീട്ടി എന്നെ നോക്കി ഇരിക്കുന്നുണ്ട്.

“മടിയിലേക്ക് തലവെച്ചാൽ ഞാൻ വേണേൽ മസാജ് ചെയ്ത് തരാം.. ”

അവൾക്കത് പറയാൻ ചെറിയ മടി ഉള്ളത് പോലെ തോന്നി. എന്റെ പ്രതികരണം എന്താവുമെന്ന് ഓർത്താവും.
കേൾക്കേണ്ട താമസം ഞാൻ നിരങ്ങി കൊണ്ട് അവളുടെ മടിയിലേക്ക് തല കയറ്റി വെച്ച് കണ്ണടച്ചു.തൊട്ടടുത്ത നിമിഷം അവളുടെ കൈ വിരലുകൾ എന്റെ മുടിയിലൂടെ ഇഴയാൻ തുടങ്ങി.

“വിഷമിക്കണ്ടാ ട്ടോ ഞങ്ങളൊക്കെ ഇല്ലേ?

അവൾ പതിയെ പറഞ്ഞു കൊണ്ട് ജോലി തുടർന്നു.അന്ന് നടന്നതൊക്കെ സ്വപ്നമാണോ സത്യമാണോ എന്നറിയാനുള്ള എന്റെ വിഫല ശ്രമം ആയിരുന്നു ആ ഉറക്കം.
ഈശ്വരാ കണ്ടതൊക്കെ സ്വപ്നം ആവണേ അതിന്റെ ബാക്കി കൂടെ എനിക്ക് ഈ ഉറക്കത്തിൽ കാണാൻ പറ്റണെ…

എന്ന് പ്രാർത്ഥിച്ചു കൊണ്ട് ഞാൻ ഉറക്കത്തിലേക്ക് വീണു. ഏകദേശം ഒന്നര മണിക്കൂറോളം ഉറങ്ങിപ്പോയി. കണ്ണ് തുറന്ന് നോക്കുമ്പോഴും ചിന്നുവിന്റെ മടിയിൽ തന്നെ ആണ് എന്റെ തല.അവൾ അപ്പോഴും അവളുടെ ജോലി നിർത്തീട്ടില്ല. ഉറക്കമുണർന്ന എന്നെ അവൾ പുഞ്ചിരിയോടെ നോക്കുന്നുണ്ട്.

“എടി പെണ്ണെ നിന്റെ കാല് വേദനയെടുത്തില്ലേ..?

ഞാൻ ക്ഷമപണത്തോടെ ചോദിച്ചു.

“ഓ പിന്നെ..ഇതൊക്കെ ഞാൻ ഒത്തിരി ആഗ്രഹിച്ചതാ..
സന്തോഷേ ഒള്ളൂ.. “

അവൾ എന്നെ നോക്കി മധുരമായി ചിരിച്ചു.
എനിക്ക് പിന്നെ ഒന്നും പറയാൻ തോന്നീല.

“ആ ഉറക്കം കഴിഞ്ഞല്ലോ ഇനി സംഭവിച്ചതെന്താണെന്ന് പറഞ്ഞെ വേഗം.”.

അവൾ അധികാര സ്വരത്തിൽ പറഞ്ഞു. ഓർക്കാൻ ഇഷ്ടപ്പെടാത്ത കാര്യം ആയത് കൊണ്ട് തന്നെ ഞാൻ നടന്നതെല്ലാം ഒറ്റ ശ്വാസത്തിൽ പറഞ്ഞു തീർത്തു.

“അയ്യേ ഇതിനാണോ മുഖം വീർപ്പിച്ചു കിടന്നേ.. മോശം മോശം.. “

എല്ലാം കേട്ടു കഴിഞ്ഞപ്പോൾ അവൾ എന്നെ കളിയാക്കുന്ന മട്ടിൽ പറഞ്ഞു.പക്ഷെ പെട്ടന്ന് ഗൗരവം വീണ്ടെടുത്ത് എന്നെ നോക്കി.

“എന്നാലും തല്ലിയത് ശരിയായില്ല ഏട്ടാ….അതൊരു പാവല്ലേ..?

അവൾ വ്യസനത്തോടെ എന്നെ നോക്കി.

“അല്ലങ്കിലും നീ അവൾടെ സൈഡല്ലേ പറയൂ.. “

അതിഷ്ടമാവാത്ത മട്ടിൽ ഞാൻ തിരിച്ചടിച്ചു.

“ഞാൻ ആരുടേം സൈഡ് അല്ല
പക്ഷെ അമ്മയെ അറിയിച്ചത് അമ്മു ചേച്ചി തന്നെ ആണെന്ന് എന്താ ഇത്ര ഉറപ്പ്.?

“പിന്നെ നീയാണോ..?

ഞാൻ ചോദിക്കണമെന്നാഗ്രഹിച്ച ചോദ്യമായിരുന്നു അത്

“ഞാനല്ല, പക്ഷെ അമ്മുച്ചേച്ചി അങ്ങനെ ചെയ്യും എന്ന് എനിക്ക് തോന്നുന്നില്ല…”

അവൾ വളരെയധികം ആത്മവിശ്വാസത്തിലാണ് അത് പറഞ്ഞത്..

“നിങ്ങളിൽ രണ്ടിലൊരാള് പറയാതെ എന്തായാലും അമ്മ അറിയൂല ഷുവറാ..”.

എനിക്കത് അത്രയും ഉറപ്പായിരുന്നു. അമ്മു തന്നെ അല്ലാതാര്?

“അത് എന്തെങ്കിലും ആവട്ടെ എനിക്കൊന്നേ പറയാനുള്ളൂ വേഗം ചെന്ന് ചേച്ചിയോടുള്ള പിണക്കം മാറ്റണം. നൂറ് ജന്മം തപസ്സു ചെയ്താലും അത് പോലൊന്നിനെ ഏട്ടന് കിട്ടൂല..”

അവൾ ഒരൽപ്പം ദേഷ്യത്തോടെയാണത് പറഞ്ഞത്.

“ഓഹ് പിന്നെ.. “
അവൾ പറയുന്നത് സമ്മതിച്ചു കൊടുക്കാൻ എന്റെ ഈഗോ സമ്മതിച്ചില്ല.

കുറച്ച് നേരം കൂടെ ചിന്നുവിന്റെ മടിയിൽ തലവെച്ചു കിടന്നു. എന്റെ മൂഡ് മാറ്റാൻ അവൾ ഇടയ്ക്കിടെ ഓരോന്ന് പറഞ്ഞ് എന്നെ ചിരിപ്പിച്ചു.മനസ്സിന്റെ ഭാരം താല്ക്കാലികമായി കുറഞ്ഞപ്പോൾ ഞാൻ വീട്ടിലേക്ക് തിരിച്ചു.വണ്ടിയിൽ കയറി ഇരുന്നപ്പോഴാണ് അപരിചിതമായ നമ്പറിൽ നിന്ന് ഒരു കാൾ വരുന്നത്.

“ഹലോ…

“ഹലോ കണ്ണാ ഉണ്ണിമാമയാടാ… ”

അത് കേട്ടപ്പോൾ ഞാൻ ചെറുതായിട്ടൊന്ന് ഞെട്ടി എന്നത് സത്യമാണ്. അമ്മു എന്തെങ്കിലും പറഞ്ഞോ ആവോ. ആ എന്ത് തേങ്ങയെങ്കിലും ആവട്ടെ.. പെട്ടന്ന് തന്നെ ഞാൻ ധൈര്യം വീണ്ടെടുത്തു.

“ആ എന്താ ഉണ്ണിമാമേ..?

ഞാൻ ഒന്നുമറിയാത്ത മട്ടിൽ ചോദിച്ചു.

“നീ ഇനി ആ കൂത്തിച്ചിക്ക് കാവല് കിടക്കാൻ നിക്കണ്ട.. അവളെ ഞാൻ ഒഴിവാക്കാൻ പോവാ….

Leave a Reply

Your email address will not be published. Required fields are marked *