കന്യകൻ -1

അമ്മ പോയെ പിന്നെ അച്ഛന് എന്റെ കാര്യത്തിൽ വലിയ ആശങ്ക ആയിരുന്നു എന്നാൽ ചേച്ചിയുടെ കാര്യത്തിൽ അത്ര ആശങ്ക ഇല്ലായിരുന്നു. ശെരിക്കും തിരിച്ചാണ് ഉണ്ടാകേണ്ടത്. അങ്ങനെ ഞാൻ ഉറങ്ങുമ്പോൾ എന്നും എനിക്ക് എന്റെ അച്ഛൻ കാവൽ ഇരിക്കുവായിരുന്നു. എന്നാൽ ഒരു ദിവസം എന്റെ അച്ഛനെ അങ്ങനെ തന്നെ ജീവൻ ഇല്ലാണ്ട് കിടക്കുന്നതാണ് കണ്ടത്. രണ്ടു പേരുടെയും മരണം ഡോക്ടർമാർ ഹാർട്ട്‌അറ്റാക്ക് ആണെന്ന് പറഞ്ഞു തള്ളിയപ്പോളും എനിക്ക് ഉറപ്പായിരുന്നു അത് ഹാർട്ട്‌ അറ്റാക്ക് അല്ല എന്ന് .

സധാ ധൈര്യശാലി ആയിരുന്ന എൻറെ അച്ഛൻ ആ നാളുകളിൽ എന്തിനീയോ ആലോചിച്ചു പേടിച്ചു ആണ് കഴിഞ്ഞിരുന്നത്. പ്രേത്യേകിച്ചു എൻറെ കാര്യത്തിൽ.അത് എന്താണെന്നു മനസിലാക്കാൻ അന്ന് തുടങ്ങിയ യാത്ര ആണ് ഞാൻ. ഇപ്പൊത്തേക്ക് ഒന്നര കൊല്ലത്തോളം ആകാനായി. ആദ്യം അച്ഛന്റെ ബിസിനസ്‌ മുഖാന്തരം ഉള്ള ശത്രുക്കളിൽ നിന്ന് തുടങ്ങി എന്നാൽ ഫുഡ്‌ റിലേറ്റഡ് ഇൻഡസ്ട്രിയിൽ വെന്റിങ്, ഹെൽപ്പിങ്, മേക്കിങ്,നോക്കെ യൂസ് ചെയ്യുന്ന മെഷീൻ മേക്ക് ചെയ്യുന്നതിൽ കേരളത്തിൽ ഏകദേശം മോനോപൊളി കളിച്ചോണ്ടിരുന്ന അച്ഛന് ആഹ് വകയിൽ അതികം ആരും ശത്രുക്കൾ ആയി ഉണ്ടായിരുന്നില്ല.

പിന്നീട് അമ്മയുടെ ശത്രുക്കളെ നോക്കി ഇറങ്ങി.അമ്മയ്ക്ക് വിചാരിച്ച പോലെ തന്നെ ശത്രുക്കൾ ആയി ആരും തന്നെ ഉണ്ടായിരുന്നില്ല എല്ലാർക്കും അമ്മയെ കുറിച്ച് പറയാൻ നൂറു നാവു ആണുണ്ടായിരുന്നത്. അതും നല്ലത് മാത്രം.ചെടികളിലും ഔഷദങ്ങളിലും ഒക്കെ നല്ല വിക്ജ്ഞാനം ഉണ്ടായിരുന്നത് കൊണ്ട് അമ്മ ഒരു ചെറിയ വൈദ്യർ കൂടെ ആയിരുന്നു ഞങ്ങൾ ഉള്ള കമ്മ്യൂണിറ്റിയിലെ. അതുകൊണ്ട് പലരെയും നന്നായി സഹായിച്ചിട്ടുണ്ട്.

ഡോക്ടർസ് തോറ്റിടത് അമ്മ എല്ലാരേം സഹായിച്ചു എന്നൊന്നും പറയുന്നില്ല എന്നാലും പലർക്കും കാലങ്ങളായി ഉള്ള അസുഖങ്ങളിൽ നിന്ന് മുക്തി നേടാൻ അമ്മ നല്ലവണ്ണം സഹായിച്ചിട്ടുണ്ട്. സ്വന്തമായി ക്ലിനിക് ഒന്നുമില്ലേലും അറിയുന്നവർ അറിയുന്നവർ പറഞ്ഞു അറിഞ്ഞു അമ്മയെ വീട്ടിൽ വന്നു കാണുന്നവർ അധികമായിരുന്നു. അങ്ങനെയുള്ള അമ്മയോട് ബഹുമാനം അല്ലാതെ ആൾക്കാർക്ക് വേറെ ഒന്നും ഇല്ലായിരുന്നു.

അങ്ങനെ ഒരറ്റവും ഇല്ലാണ്ട് നിക്കുമ്പോൾ ആണ് എന്റെ അമ്മയുടെയും അച്ഛന്റെയും എല്ലാം സർട്ടിഫിക്കറ്റ് എടുത്ത് നോക്കിയത്.അതിൽ നിന്നാണ് ഞങ്ങൾ കർണാടകയിൽ ഉള്ള ഒരു ഉൾപ്രദേശത്തുള്ള ഓടംകേറാമൂലയിൽ ഉള്ളവരാണെന്നു മനസിലായത്.അപ്പോഴാണ് ഞാൻ വേറൊരു കാര്യം ശ്രദ്ധിച്ചത് അമ്മയും അച്ഛനും ഞങ്ങളോട് പറഞ്ഞിരുന്നത് അവർ ചെറുപ്പം മുതൽ കേരളത്തിൽ തന്നെ ആണ് താമസിക്കുന്നെ എന്നും അവർക്ക് സ്വൊന്തം എന്ന് പറയാൻ ആരും ഇല്ല എന്നും അനാഥയായിരുന്നു രണ്ടു പേരും എന്നാണ് എന്നും .

എന്നാൽ ആഹ് സർട്ടിഫിക്കറ്റിൽ മുഴുവൻ കണ്ടിരുന്നതു അഗ്നിവേണി എന്നാ ഗ്രാമം ആണ്.അതുമല്ല അമ്മയുടെ സ്വൊന്തം വിവരങ്ങൾ അടങ്ങിയ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. അമ്മയുടെ എല്ലാ ഡോക്യൂമെന്റ്സിലും അച്ഛന്റെ പേരും അഡ്രസ്സും ആണ് ഉള്ളത്.ആകെ daughter of:നാഗാർജുൻ എന്ന് മാത്രം അറിയാം അമ്മയുടെ മാത്രമായിട്ടുള്ള ഡീറ്റൈൽ ആയിട്ട്. ബാക്കിയുള്ളവയിൽ എല്ലാം wife of:മഹാദേവൻ എന്ന് കാണാം.ഞങ്ങളോട് എന്തിനാണ് ഇങ്ങനെ ഒരു സ്ഥലം മറച്ചു വച്ചതു എന്നറിയാനുള്ള ആകാംഷയിൽ ആണ് ഞാൻ ഇങ്ങോട്ടു പുറപ്പെട്ടത്. ചേച്ചിയോട് പറഞ്ഞപ്പോൾ അവൾ ഇതിനു കൂട്ടാക്കിയില്ല.

അച്ഛനും അമ്മയും അതു മറച്ചു വച്ചിട്ടുണ്ടെൽ അതിനു കാരണം ഉണ്ടാകുമെന്നാണ് അവളുടെ പക്ഷം.അങ്ങനെ ഞാൻ എൻറെ ഫേവറൈറ്റ് താറും എടുത്ത് ഇറങ്ങിയത് ആണ് ഇങ്ങോട്ട്. അഡ്രസ് എല്ലാം തപ്പിപിടിച്ചു അഗ്നിവേണി എന്നാ ഗ്രാമത്തിൽ എത്തി. എന്നാൽ അവിടെ പല രീതിയിൽ അന്വേഷിച്ചിട്ടു അമ്മേനേം അച്ഛനേം അറിയുന്നവർ ആരും ഉണ്ടായിരുന്നില്ല.അങ്ങനെ നിരാശയിൽ നിൽകുമ്പോൾ ആണ് ആഹ് പ്രദേശം അഗ്നിവേണി കിഴക്ക് ആണെന്നും അതെ പേരിൽ വടക്കു കാട്ടിൽ ഒരു ഗ്രാമം ഉണ്ടെന്നും പുറം നാട്ടുകാരുമായി അധികം ഇടപഴകാത്ത കുറച്ചു ഗോത്രക്കാർ അവിടെ താമസമുണ്ടെന്നും അറിയുന്നത്.

അമ്മയും അച്ഛനും ഗോത്രവർഗ്ഗക്കാരാണെന്നു വിശ്വസിക്കാൻ കുറച്ചു ബുദ്ധിമുട്ടായിരുന്നു എന്നാൽ ആഹ് ഭാഗത്തു ഒരു അമ്പലം ഉണ്ടെന്നും അവിടെ ഒരു പ്രതിഷ്ഠ ഉണ്ടെന്നും ആഹ് പ്രതിഷ്ടയെ ആരാധിക്കുന്നവരാണ് അവിടെ ഉള്ളവരും എന്നും അറിഞ്ഞപ്പോ എനിക്കു ചെറിയ കൗതുകം തോന്നി വേറെ ഒന്നും കൊണ്ടല്ല ആഹ് പ്രതിഷ്ടയുടെ പേര് നാഗാർജുൻ എന്നായിരുന്നു. ആഹ് പേരും എൻറെ അമ്മയുടെ അച്ഛന്റെയും പേരും തമ്മിൽ എന്തോ സാമ്യം. അവിടെ ഉള്ള ആരേലും ചിലപ്പോ എന്റെ അമ്മയുടെ അച്ഛൻ ആകാൻ സാധ്യത ഉള്ള പോലെ. അമ്മക്ക് ഔഷദങ്ങളിലുള്ള കഴിവ് എന്നെ എന്നും അമ്പരപ്പിച്ചിരുന്നു.

അതിനു കാരണം ചിലപ്പോൾ ഇതായേക്കാം. അങ്ങനെ അവിടെ നിന്ന് കാട്ടിലേക്കുള്ള യാത്രയിലാണ് ഇപ്പോൾ. എന്നാൽ ഇങ്ങോട്ടു വരുന്നതിൽ നിന്ന് എന്നെ പലരും വിലക്കുകയായിരുന്നു. ആ നാട്ടിലേക്ക് എത്തി പെടാൻ വളരെ കഷ്ടം ആണെന്നും ഇപ്പൊ ഈ പോയികൊണ്ടിരിക്കുന്ന കാട് വളരെ അപകടം പിടിച്ചതുമാണെന്നാണ് എല്ലാരും എന്നോട് പറഞ്ഞത്. ഈ കാട്ടിലേക്ക് പ്രവേശിക്കാനും ഈ കാട്ടിൽ നിന്ന് പുറത്തു പോകാനും ആഹ് നാട്ടിലുള്ളവരുടെ അനുവാദം വേണം അല്ലാണ്ട് പോയവർ ആരും ഇത് വരെ തിരിച്ചു ചെന്നിട്ടില്ല എന്നാണ് ഐദീഹ്യം.

എനിക്ക് അതൊന്നും അത്രക്ക് വിശ്വാസം ആയില്ല. അവിടേക്ക് ടാർ ഇട്ട റോഡ് ഉണ്ട് എന്നാണ് പറഞ്ഞത്. അവിടേക്ക് പോകുന്നത് അത്ര വലിയ റിസ്ക് ആണേൽ ആഹ് റോഡ് എല്ലാം ടാർ ചെയ്തത് കുട്ടിച്ചാത്തന്മാർ ആകണമല്ലോ. അങ്ങനെ വാണിംഗ് ഒന്നും വകവെക്കാതെയാണ് ഈ കാട്ടിലേക്കുള്ള യാത്ര തുടങ്ങിയത്.

കാട്ടിലേക്കുള്ള വഴിയിലേക്ക് കേറുന്നതിനു മുമ്പുള്ള ഒരു ചായക്കടയിൽ കയറിയപ്പോയാണ് ആ അപ്പൂപ്പൻ എന്നോട് ചില കാര്യങ്ങൾ പറഞ്ഞു തന്നത്.കുറച്ചു കാലം മുമ്പ് അങ്ങോട്ട്‌ ഗവണ്മെന്റ് അധികാരികൾക്ക് പ്രവേശനം ഉണ്ടായിരുന്നു.

അവിടെയുള്ള ജനങ്ങളെ ബോധവൽക്കരിക്കാനും ആവിശ്യമുള്ള അടിസ്ഥാന സൗകര്യം എല്ലാം നൽകുവാൻ വേണ്ടി ആ നാട്ടിലുള്ളവരെ സമീപിച്ചപ്പോൾ അവർ കുറച്ചു മടിയോടെ ആണെങ്കിലും സമ്മതിക്കുകയിരുന്നു എന്ന്. അങ്ങനെ അവിടെക്കുള്ള ഭക്ഷണവും ആവശ്യമായ സാധനങ്ങളും എല്ലാം മാസത്തിൽ ഒരിക്കൽ കൊണ്ടുപോയി കൊടുക്കാൻ ഗവണ്മെന്റ് തുടങ്ങി.

അവിടെ ഉള്ള കുട്ടികളെ പഠിപ്പിക്കാൻ അവിടെ ഒരു ചെറിയ സ്കൂൾ പണിതു എന്നും പറയുന്നു അങ്ങനെയാണ് ആ റോഡ് എല്ലാം ഉണ്ടാക്കിയത്. അങ്ങനെ പ്രശ്നങ്ങളൊന്നും ഇല്ലാണ്ട് പോയികൊണ്ടിരിക്കുമ്പോളാണ് ഗവണ്മെന്റ് അവരുടെ തനിസ്വഭാവം കാണിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *