കന്യകൻ -1 Like

എന്തായാലും ഞാൻ വണ്ടി സ്ലോ ആക്കാൻ തീരുമാനിച്ചു.ഇവുടുത്തെ ഇരുട്ടിനു എന്തോ പ്രേത്യേകത ഉള്ളത് പോലെ. സാധാരണ ഇരുട്ടിനേക്കാൾ കട്ടിയുള്ളത് പോലെ.അങ്ങനെ മെല്ലെ റോഡിലേക്ക് മാത്രം നോക്കി പോകുമ്പോൾ വണ്ടിയുടെ ബാക്കിലേക്ക് നോക്കാൻ എനിക്ക് പേടിയായിരുന്നു. അതാണ്‌ ഒന്നാമത്തെ റൂൾ.പുറകിലേക്ക് നേരിട്ട് നോക്കരുത്. പെട്ടെന്ന് ജീപ്പിനുള്ളിലെ തണുപ്പ് ക്രമദീദമായി കൂടാൻ തുടങ്ങി.

അതും എൻറെ പുറകുവശം മാത്രം. എൻറെ പുറകു വശത്തു ആരോ കൂളർ ഓൺ ചെയ്ത പോലെ.ഞാൻ ഈശ്വരനെ വിളിച്ചാലോ എന്ന് വിചാരിച്ചു. പിന്നെ ആവിശ്യത്തിന് മാത്രം വിളിക്കുന്നത് മൂപ്പർക്ക് ഇഷ്ടപ്പെട്ടില്ലെങ്കിലോ എന്ന് വിചാരിച്ചു വിളിച്ചില്ല.നിരീശ്വരവാദി ആണേ.

എന്നാലും പുറകോട്ടു നോക്കാതെ പോയികൊണ്ടിരുന്നപ്പോൾ ആഹ് തണുപ്പ് വീണ്ടും കൂടിയത് പോലെ. പുറകിലുള്ള ഏതു ബ്രാന്റിന്റെ കൂളർ ആണേലും അതു കുറച്ചൂടെ എന്റെ അടുത്തേക്ക് നീങ്ങിയിട്ടുണ്ട്.

ഇനി എനിക്ക് പിടിച്ചു നിക്കാൻ പറ്റില്ല എന്താണേലും നേരിട്ടിട്ടു തന്നെ കാര്യം. ഞാൻ രണ്ടും കല്പിച്ചു റിയർവ്യൂ മിറർ എന്റെ പുറകിലെ സീറ്റിലേക്ക് അഡ്ജസ്റ്റ് ചെയ്തു.എന്റെ പെരുവിരൽ മുതൽ ചൂട് അരിച്ചു എന്റെ ദേഹം മുഴുവൻ 1നിറയുന്നത് ഞാൻ അറിഞ്ഞു. ശ്വാസം ഒരു കട്ട പോലെ എന്റെ നെഞ്ചിൽ തന്നെ തങ്ങി നിന്നു അവിടെ ചെറുതായി വേദനിക്കുന്ന പോലെ തോന്നി.

കയ്യും കാലും വെള്ളം ആകുന്ന പോലെ ഇപ്പൊ ബ്രേക്ക്‌ ചവിട്ടാൻ പോലും എനിക്ക് പറ്റി എന്ന് വരില്ല.ഞാൻ കണ്ണ് അടച്ചു പിടിച്ചു ആഹ് അപ്പൂപ്പനെ വിശ്വസിച്ചു തിരിച്ചു പോകാത്തതിനെ മനസിൽ പ്രാകികൊണ്ട് ശ്വാസം വലിച്ചു വിട്ടുകൊണ്ടിരുന്നു. ശ്വാസം ചെറിയ ചെറിയ കട്ടകളായി നെഞ്ചിലൂടെ പോകുന്നത് വേദനയോടെ അറിയുന്നുണ്ട്. അയാൾ പറഞ്ഞതെല്ലാം ശെരിയാണ്. ഇനി എനിക്ക് ഒരു തിരിച്ചു പോക്കില്ല. ഒന്നെങ്കിൽ 5 റൂളും തീർത്തു ഗ്രാമത്തിൽ എത്തുക അല്ലെങ്കിൽ ഇവിടെ കിടന്നു മരിക്കുക. ഞാൻ ശ്വാസം വീണ്ടും വലിച്ചു വിട്ടു.

പുറകിലിരിക്കുന്നത് പേടിപ്പെടുത്തുന്ന രൂപം അല്ല. ഞാൻ അതു തന്നെ എന്നോട് പറഞ്ഞു കൊണ്ടേ ഇരുന്നു എന്നാലും പേടിപ്പെടുത്തുന്ന രൂപത്തെക്കാൾ എന്നെ എന്ത് കൊണ്ടോ പേടിപ്പിച്ചത് ഈ രൂപം തന്നെയാണ്.

അവളുടെ മധുരമൂരുന്ന ചിരിയും. എന്റെ പുറകിലേക്ക് തന്നെ നോക്കി അവളുടെ ചെമ്പരത്തി ചുവപ്പുള്ള ചുണ്ട് ഒരു ഭാഗത്തേക്ക്‌ ചരിച്ചു ചിരിക്കുന്ന ചിരി. ആഹ് കണ്ണുകളിൽ രക്ത ദാഹം അല്ല. പകരം വികാരം ആണ്. സന്തോഷം. എന്ത് കൊണ്ടോ ആഹ് ചിരി എന്നെ വല്ലാണ്ട് ഭയപ്പെടുത്തുന്നു.

അവളെ ഞാൻ നോക്കാൻ പാടില്ല. ഒന്നാമത്തെ റൂൾ. അവളെ ഞാൻ നോക്കാൻ പാടില്ല. ഞാൻ പിന്നെയും പിന്നെയും അതു തന്നെ ഉരുവിട്ടോണ്ടിരുന്നു. എന്നാലും അവളുടെ ആഹ് കൊലച്ചിരി നോക്കണ്ടിരിക്കാൻ എനിക്കായില്ല. ഞാൻ ശ്വാസം വലിച്ചു വിട്ടു ഒന്നൂടെ റീർവ്യൂ മിററിലേക്ക് നോക്കി. അവൾ അതെ നോട്ടം അതെ ചിരി.

എന്റെ പുറകു വശം നോക്കി ആഹ് കൊലച്ചിരി. ഞാൻ തിരിയുന്നതും കാത്തു.കുറച്ചു ദൂരം കഴിഞ്ഞപ്പോഴും അവൾ അതെ ഇരുപ്പു തുടർന്ന്. ഞാൻ ജീവൻ കയ്യിൽ പിടിച്ചു മെല്ലെ ഓടിച്ചു കൊണ്ടേ ഇരുന്നു. ഇനി ഈ സ്ഥലം കഴിയാൻ എത്ര ദൂരം കൂടെ ഉണ്ടെന്നു കണക്കു കൂട്ടി കൊണ്ടേ ഇരുന്നു. തണുപ്പ് അസഹിനീയമായപ്പോ ഞാൻ വണ്ടിയിലെ ഹീറ്റർ ഓൺ ചെയ്തു.

കുറച്ചു ദൂരം കൂടെ പോയി അപ്പോഴും അവളുടെ അടുത്ത് നിന്നും പ്രതികരണം ഒന്നുമില്ല. ഇത്രയും ഭംഗിയുള്ള പെണ്ണിനെ ഞാൻ ജീവിതത്തിൽ കണ്ടിട്ടില്ല. അപകടമുള്ളതിന് ഭംഗി കൂടും എന്ന് പറയുന്നത് എന്ത് ശെരിയാണ്.ഹാഫ് സാരി ആണ് വേഷം. ഇവിടെ ഉള്ള പെൺകുട്ടികളുടെ സാധാരണ വേഷം.അനന്ദഭദ്രത്തിലെ കാവ്യയുടെ എല്ലാം പോലത്തെ ലുക്ക്‌.

ഞാൻ ഒന്നൂടെ റീർവ്യൂ മിററിലൂടെ അവളെ നോക്കി ഇപ്പോഴും അവളുടെ ചുണ്ടിൽ ആഹ് കൊല ചിരിയുണ്ട് പക്ഷെ ഇപ്പോൾ അവളുടെ കണ്ണിൽ സന്തോഷം അല്ല പകരം ദേഷ്യം ആണ്. കത്തുന്ന ദേഷ്യം. ഞാൻ തിരിഞ്ഞു നോക്കാത്തതിന്റെ ആണോ.

Leave a Reply

Your email address will not be published. Required fields are marked *