കന്യകൻ -1

ആ മണത്തോട് കൂടി അമ്മയെ ആലോചിച്ചു അനങ്ങാതെ അങ്ങനെ കിടന്നു.കുറച്ചു നേരം കിടന്നപ്പോയെ പുറത്തു നിന്നും ശബ്ദം എല്ലാം കേൾക്കാൻ തുടങ്ങി കുട്ടികളുടെ ശബ്ദം ആണ് അവർ അങ്ങോട്ടും ഇങ്ങോട്ടുമെല്ലാം ആയി ഓടി കളിക്കുന്നുണ്ട്. പലവിധം ഭാഷകളിൽ ആയാണ് സംസാരിക്കുന്നത് പ്രധാനമായും കന്നഡയും തമിഴും ആണ് ഇടക്ക് മലയാളം കേട്ടോ എന്നൊരു സംശയം എന്തായാലും ഗ്രാമത്തിൽ എത്തിയല്ലോ എന്നാലോചിച്ചു കുറച്ചു സമാധാനം ആയി.

പയ്യെ പയ്യെ കയ്യും കാലും എല്ലാം ഇളക്കി എണീക്കാൻ തുടങ്ങി അധിക നേരം ഇവിടെ കിടക്കാൻ പറ്റില്ല എന്ത് ചെയ്യുവാണേലും പ്ലാനു മായി ചെയ്യണം. പുറംലോകമായി അത്ര സൗമ്യതയിൽ കഴിയുന്ന കൂട്ടർ അല്ല അതുകൊണ്ട് തന്നെ യാതൊരു വിധ ഇൻവിറ്റേഷനും കൂടാതെ ലിറ്ററലി ഇടിച്ചു കയറി വന്ന എന്നോട് അത്ര സൗമ്യതയിലവർ പെരുമാറണം എന്നില്ല.എന്തു വന്നാലും നേരിട്ടെ പറ്റൂ ആ കാട്ടിൽ നിന്നും രക്ഷപെട്ടു ഇവിടെ എത്തിയിട്ട് ഇവിടെ കിടന്നു ചത്ത ഒരു തോൽവി മരണമായി പോകും.

എണീച്ചു നിന്നപ്പോൾ ചെറുതായി ബാലൻസിന് പ്രശനം ഉണ്ട് അപ്പൊ തലക്കോ ചെവിക്കോ സാരമായ പരിക്കുകൾ ഉണ്ടായേക്കാം പയ്യെ മുൻപോട്ട് ഒരു കാൽ എടുത്തു വച്ചപ്പോൾ കുറച്ചെല്ലാം കണ്ട്രോൾ കിട്ടിതുടങ്ങി. കയ്യിലെയും കാലിലെയും പേശികൾ ചലനത്തിൽ നന്നായി വലിയുന്നുണ്ട് കിടപ്പു തുടങ്ങിയിട്ട് കുറച്ചായി കാണാൻ ചാൻസ് ഉണ്ട് എന്തായാലും എന്നെ പരിചരിക്കാനുള്ള മനസ്സ് അവർ കാണിച്ചിട്ടുണ്ട് അതു തന്നെ വലിയ കാര്യം.

റൂമിനു ചുറ്റും ഒന്ന് പരതിയപ്പോൾ ആ ചെറിയ കുടിലിനു കുറുകെ കെട്ടിയിട്ടുള്ള അയയിൽ എന്റെ കീറിയ പാന്റും ചളിയുംചോരയും പുരണ്ട ഷർട്ടും കണ്ടു. അടുപ്പിന്റെ സൈഡിൽ ആയി ഒരു കൂഹജ ഇരിപ്പുണ്ട് എടുത്തു നോക്കുമ്പോൾ വെള്ളവും ഉണ്ട് മറുതൊന്നും ചിന്തിക്കാതെ കൂജ എടുത്തു വായിലേക്ക് കമുത്തി. നല്ല കട്ടിയുള്ള രുചിയുള്ള വെള്ളം കുടിച്ചു കഴിഞ്ഞതും നിന്ന് കിതക്കാൻ തുടങ്ങി കൂടുതൽ ശ്വാസം എടുക്കുമ്പോൾ ശരീരത്തിന്റെ സൈഡിൽ എല്ലാം വേദനിക്കുന്നുണ്ട് റിബ് കേജിനു ഫ്രക്ചർ ഉണ്ടാകാൻ ചാൻസ് ഉണ്ട് ബോഡി ഒന്നു പരിശോധിച്ചതിൽ വലിയ പരിക്കുകൾ അല്ല എന്നാൽ ഉള്ള പരിക്കുകൾ അത്ര ചെറുതും അല്ല ഒരു മാസം എങ്കിലും പിടിക്കും എല്ലാം കൂടെ നേരെ ആവാൻ എന്ന് തോന്നുന്നു,

ഒറ്റ നോട്ടത്തിൽ പെർമെനെന്റ് ഡാമേജ് ഒന്നും കാണാനില്ല ഭാഗ്യം. പയ്യെ പയ്യെ ഞൊണ്ടി കുടിലിന്റെ ഓല മേഞ്ഞു ഉണ്ടാക്കിയ വാതിലിന്റെ അടുത്ത് എത്തി അതു തുറന്നാൽ എനിക്ക് ഗ്രാത്തിലേക്ക് പ്രവേശിക്കാം പക്ഷെ പെട്ടെന്ന് ഇറങ്ങുന്നതിനു പകരം ഒന്ന് ആലോചിച്ചിട്ട് ഇറങ്ങാം എന്ന് വച്ചു. കുട്ടികളുടെ കളിയുടെ ശബ്ദം കേൾക്കാം ഒന്ന് ശ്രദ്ധിച്ചു കേട്ടപ്പോൾ ഒരു പുഴ ഒഴുകുന്നതും സ്ത്രീകൾ ആണെന്ന് തോന്നുന്നു സംസാരിക്കുന്നതും കേൾക്കാം കൂടുതൽ കേൾക്കുന്നത് കുട്ടികൾ തന്നെ അവരിലേക്ക് എന്റെ ശ്രദ്ധ കേന്ദ്രീകരിച്ചു.

കുട്ടികൾ സന്തോഷത്തിൽ ആണ് ശബ്ദത്തിന്റെ നീളവും വ്യക്തതയും എല്ലാം കേൾക്കുമ്പോൾ കുട്ടികൾ ആരോഗ്യവന്മാർ ആണ് കൂടാതെ ഓടി കളിക്കുന്നവരുടെ ശബ്ദം ട്രാക്ക് ചെയ്യുമ്പോൾ അവർ ഓടുന്നതും വേഗത്തിൽ ആണ് കൂടുതൽ സമയം ഓടുന്നും ഉണ്ട്.കുട്ടികൾക്ക് പോതുവെ എനർജി കൂടുതൽ ആണ് പക്ഷെ അതു നന്നായി പോഷകങ്ങൾ ലഭിക്കുന്ന കുട്ടികൾക്ക് ആണെന്ന് മാത്രം കൂടാതെ അവർ സന്തോഷത്തിലും ആണ് അടുത്ത് പുഴ കൂടെ ഉള്ളതിനാൽ ഭക്ഷണം ആവിശ്യത്തിന് ലഭിക്കുന്നെണ്ടെന്നു അനുമാനിക്കാം വയർ നിറക്കാൻ ലഭിക്കുന്ന ആളുകൾ ആണെങ്കിൽ തന്നെ കൂടുതൽ സിവിലൈസ്ഡ് ആകാൻ ചാൻസ് ഉണ്ട് പിന്നീട് ശ്രേദ്ധിച്ചത് സ്ത്രീകളുടെ ശബ്ദങ്ങളിലേക്കാണ് കുട്ടികളുടെ ശബ്ദം വിലങ്ങുതടി ആവുന്നുണ്ടെങ്കിലും നന്നായി ശ്രദ്ധിച്ചാൽ കുറച്ചൊക്കെ കേൾക്കാം.

കേൾക്കാൻ കഴിയുന്നതനുസരിച്ചു അവർ പരസ്പരം സംസാരിച്ചു കൊണ്ട് എന്തോ ചെയ്തു കൊണ്ടിരിക്കുകയാണ് ഇടക്കിടക്ക് ചിരിക്കുകയും അവരുടെ ഇടയിലെ ആരെയോ കളിയാക്കുകയും എല്ലാം ചെയ്യുന്നുണ്ട്, അവിടെ അല്ല ഇപ്പുറത്തു ആണ് പുഴ എന്ന് തോന്നുന്നു പുഴയുടെ ശബ്ദം അവിടെ നിന്നുമാണ് കേൾക്കുന്നത് അവിടെ ആരൊക്കെയോ വസ്ത്രങ്ങൾ അലക്കുന്നതു കേൾക്കാം ഒന്നുകൂടെ ശ്രേദ്ധിച്ചപ്പോൾ അതും സ്ത്രീകൾ തന്നെ ആണ് എന്തൊക്കെയോ പറഞ്ഞാണ് അലക്കുന്നത് വ്യക്തമായി കേൾക്കാനില്ലെങ്കിലും ഒരു മൂളൽ പോലെ കേൾക്കാം.

സ്ത്രീകൾ ആണ് വീട്ടുജോലികളിൽ മുഴുകിഇരിക്കുന്നത് അപ്പോൾ ഭക്ഷണം വീട്ടിൽ എത്തിക്കുന്നതു ആണുങ്ങൾ തന്നെ ആയേക്കാം. ഇപ്പൊ ആണുങ്ങളുടെ ആരുടേയും ശബ്ദം കേൾക്കാത്തത് കൊണ്ട് അവർ ഒന്നെങ്കിൽ വേട്ടയാടാനോ അല്ലെങ്കിൽ മീൻപിടികാനോ അല്ലെങ്കിൽ ഇവിടെ കൃഷി ചെയ്യുന്നുണ്ടെങ്കിലോ കന്നുകാലി വളർത്തുന്നുണ്ടെകിലോ അതിനെ നോക്കാനും വേണ്ടി പോയതായിരിക്കണം.

ഭക്ഷണം വയറിൽ ഇല്ലാണ്ട് അവർക്കു ഇത്ര കാശുവൽ ആയി ജീവിക്കാൻ കഴിഞ്ഞു എന്ന് വരില്ല.ഇപ്പൊ പുറത്തിറങ്ങുവാണേൽ എനിക്ക് ഇവരെ പേടിക്കാതെ തന്നെ ഗ്രാമത്തെ വീക്ഷിക്കാം ഇവരെ പേടിക്കണ്ട എന്നല്ല എന്നാലും സ്ത്രീകളും കുട്ടികളും ആകുമ്പോൾ അധികം പേടിക്കേണ്ട വരില്ല ഇവരെ പറഞ്ഞു കാര്യങ്ങൾ മനസിലാക്കിയാൽ ആണുങ്ങൾ വരുമ്പോൾ ഇവർ അവരെ ഒന്ന് ഇളക്കാൻ സാധ്യത ഉണ്ട് എങ്ങാനും അവർ ഹോസ്റ്റൈൽ ആണെങ്കിൽ ഇവർ ഒന്ന് ശുപാർശ ചെയ്താൽ കുറച്ചു അയഞ്ഞേക്കാം ഞാൻ പയ്യെ ഡോർ തുറക്കാൻ തീരുമാനിച്ചു കുറച്ചു തുറന്നപ്പോൾ തന്നെ പുറത്തേക്ക് കാണാൻ

സാധിക്കുന്നുന്നുണ്ട് എന്റെ കണക്കു കൂട്ടലുകൾക്ക് വിപരീതം ആയി കുട്ടികൾ മാത്രം അല്ല കളിക്കുന്നത് കുറച്ചു മുതിർന്ന പെൺകുട്ടികളും കളിക്കുന്നുണ്ട് എന്നാൽ ആൺകുട്ടികളിൽ ചെറിയ കുട്ടികൾ മാത്രമേ ഒള്ളൂ അവരുടെ വേഷം സാധാരണ പോലെ തന്നെയാണ് ഉള്ളത് ഷർട്ടും പാട്ടിയാല പോലത്തെ പാന്റും കുറച്ചു കുട്ടികൾ ജുബ്ബയും അതു പോലെ തന്നെ ഉള്ള പാന്റും ഇട്ടിട്ടുണ്ട് ചെറിയ പെൺകുട്ടികൾ വെള്ള ബെറ്റിക്കോട്ട് ആണ് കൂടുതലും എന്നാൽ കുറച്ചു വലുതായ പെൺകുട്ടികൾ മിടിയും ബ്ലൗസുമാണ് വേഷം

അതിലും മുതിർന്ന പെൺകുട്ടികൾ ദാവണി യും പെട്ടെന്ന് ദാവണി കണ്ടപ്പോൾ ചെമ്പരത്തിയെ ഓർമ വന്നു അവളുടെ കരിനീല കണ്ണും ചുവന്ന കവിളും ചുവന്നുതുടുത്ത ചുണ്ടുകളും പെട്ടെന്നുതന്നെ ഞാൻ സ്വായസബോധം വീണ്ടെടുത്തു, ഒരു യക്ഷിയാണ് പെണ്ണ് അതിനെ ആണ് സ്വോപ്നം കാണുന്നത്,വീണ്ടും കുട്ടികളിലേക്ക് ശ്രദ്ധ ചെലുത്തി എല്ലാവരും വിചാരിച്ച പോലെ തന്നെ ആരോഗ്യവൻമാർ ആണ് ഒന്നുകൂടെ വാതിൽ മാറ്റി നോക്കിയപ്പോൾ സൈഡിലൂടെ കൂടുതൽ ചെറിയ കുടിലുകൾ കാണാം അതിനു മുമ്പിലാണ് സ്ത്രീകൾ ഉള്ളത് അവർ എന്തൊക്കെയോ ധാന്യങ്ങൾ പാഴയിൽ ഉണക്കാൻ വിരിക്കുകയാണ്

Leave a Reply

Your email address will not be published. Required fields are marked *