കന്യകൻ -1

ഏയ്‌ അങ്ങനെ വരാൻ ചാൻസ് ഇല്ല അവളുടെ കണ്ണുകളിലെ ഭയം കൊറച്ചു കൂടുതൽ ആയിരുന്നു ശെരിക്കു എന്തിനെ എങ്കിലും ഭയക്കുന്നുണ്ടെങ്കിലേ അങ്ങനെ ഒക്കെ കണ്ണുകളിൽ പ്രതിഫലിക്കൂ ഇനി അതവളുടെ അഭിനയം ആണേൽ അവൾക്കൊരു ഗപ്പ് ഞാൻ കൊടുക്കും നിലാവിന്റെ വെളിച്ചത്തിൽ റൂമിനു ചുറ്റും നോക്കിയപ്പോൾ എയർ പോകാൻ കുറച്ചു ഹോൾസ് ഉണ്ട് ചുവരുകളിൽ എന്നാൽ അതിൽ എന്തോ പഞ്ഞി പോലെ വച്ചു അടച്ചിട്ടുണ്ട് പിന്നെന്തിനാവോ ആ ഹോൾ ഉണ്ടാക്കിയത്, തോക്ക് തരാം ഉപയോഗിക്കരുത് എന്ന് പറഞ്ഞപോലെ.

പിന്നെയും നിലാവ് ഉള്ളിൽ കടക്കുന്നത് മേൽക്കൂരയും ഉത്തരവും ഭിത്തിയും ഒത്തുചേരുന്നിടത് നാല് ഭാഗത്തും ഒരു നാലിഞ്ചു നീളത്തിൽ വിടവ് ഉണ്ട് അതിലൂടെ ആണ്.എനിക്ക് ഇപ്പൊ ബെഡിൽ കയറി നിന്ന് ഒന്ന് ചെറുതായി കുനിഞ്ഞാൽ കറക്റ്റ് പുറത്തേക്കു കാണാം ഒന്ന് നോക്കിയാലോ എന്ന് മനസ്സിൽ ഒരു ചിന്ത മുളച്ചെങ്കിലും ഞാൻ എന്റെ തലക്കിട്ടു തന്നെ ഒരടി കൊടുത്തു അവിടെ തന്നെ ഇരുന്നു അവിൾ പറഞ്ഞതെല്ലേ പുറത്തേക്കു പോകരുത്

എന്ന് എന്നെ ഇത്രേം സഹായിച്ചിട്ടു അവൾ പറഞ്ഞ ഒരു കാര്യം പോലും ചെയ്തില്ലെങ്കിൽ മോശം ആണ് വായുവിലെ സുഗന്ധം കൂടി കൂടി വരുന്നത് എന്നെ അലോസരപ്പെടുത്തുന്നുണ്ടെങ്കിലും മരുന്നിന്റെ കാരണം ആണെന്ന് തോന്നുന്നു വല്ലാത്ത ക്ഷീണം കണ്ണു തുറക്കാൻ കഴിയുന്നില്ല പയ്യെ പയ്യെ ഇരുട്ടിലേക്ക് മറയുന്ന സമയത്തു വാതിലിൽ ആരോ

മുട്ടുന്നത് കെട്ടു കാർത്തികയുടെ ശബ്ദവും പക്ഷെ അപ്പോയെക്കും എന്റെ ബോധം ഒരുവിധം മറഞ്ഞിരുന്നു എന്തു കൊണ്ടാണ് എനിക്ക് അങ്ങനെ തോന്നുന്നേ എന്നറിയില്ല പക്ഷെ എനിക്ക് ഉറപ്പായിരുന്നു എന്നെ വിളിച്ചത് ശെരിക്കുള്ള കാർത്തി അല്ല എന്ന് പക്ഷെ ആരെന്നു എനിക്ക് ചോദിക്കാനോ കണക്കുകൂട്ടാനോ കഴിയുന്നതിനു മുമ്പ് എന്റെ ബോധം മറഞ്ഞിരുന്നു…

 

തുടരും…

ഇപ്പോയാണ് എഴുതി ഒരു ട്രാക്കിൽ എത്തിയത് എന്റെ ആദ്യ കഥയാണെന്നു ആദ്യം മുതലേ വായിച്ചവർക് അറിയാം നല്ല കമന്റ്സ് തന്നതിന് എല്ലാർക്കും ഒരുപാട് നന്ദി ആദ്യത്തെ പാർട്ടിനു കുറച്ചു തെറി കിട്ടിയാലും 10 കമന്റും രണ്ടാമത്തേതിൽ 14 കമന്റും ഉണ്ടായിരുന്നു അതൊക്കെ കണ്ടാണ് വീണ്ടും എഴുതിയത്. ഇമ്പ്രൂവ്മെന്റ് ഉണ്ട്:). അപ്പൊ കമന്റ്‌ ചെയ്ത എല്ലാർക്കും താങ്ക്സ് love

Leave a Reply

Your email address will not be published. Required fields are marked *