കാട്ടിലേക്കുള്ള വഴിയിലേക്ക് കേറുന്നതിനു മുമ്പുള്ള ഒരു ചായക്കടയിൽ കയറിയപ്പോയാണ് ആ അപ്പൂപ്പൻ എന്നോട് ചില കാര്യങ്ങൾ പറഞ്ഞു തന്നത്.കുറച്ചു കാലം മുമ്പ് അങ്ങോട്ട് ഗവണ്മെന്റ് അധികാരികൾക്ക് പ്രവേശനം ഉണ്ടായിരുന്നു.
അവിടെയുള്ള ജനങ്ങളെ ബോധവൽക്കരിക്കാനും ആവിശ്യമുള്ള അടിസ്ഥാന സൗകര്യം എല്ലാം നൽകുവാൻ വേണ്ടി ആ നാട്ടിലുള്ളവരെ സമീപിച്ചപ്പോൾ അവർ കുറച്ചു മടിയോടെ ആണെങ്കിലും സമ്മതിക്കുകയിരുന്നു എന്ന്. അങ്ങനെ അവിടെക്കുള്ള ഭക്ഷണവും ആവശ്യമായ സാധനങ്ങളും എല്ലാം മാസത്തിൽ ഒരിക്കൽ കൊണ്ടുപോയി കൊടുക്കാൻ ഗവണ്മെന്റ് തുടങ്ങി.
അവിടെ ഉള്ള കുട്ടികളെ പഠിപ്പിക്കാൻ അവിടെ ഒരു ചെറിയ സ്കൂൾ പണിതു എന്നും പറയുന്നു അങ്ങനെയാണ് ആ റോഡ് എല്ലാം ഉണ്ടാക്കിയത്. അങ്ങനെ പ്രശ്നങ്ങളൊന്നും ഇല്ലാണ്ട് പോയികൊണ്ടിരിക്കുമ്പോളാണ് ഗവണ്മെന്റ് അവരുടെ തനിസ്വഭാവം കാണിച്ചത്.
ആ സ്ഥലം ഗവൺമെന്റിന്റെ ആണെന്നും അവിടെ കയ്യേറി താമസിക്കുന്നത് നിയമവിരുദ്ധവുമാണെന്നും അവിടുന്ന് ഇറങ്ങി സഹകരിക്കുവാണെങ്കിൽ പുറത്തു ഇല്ല സൗകര്യങ്ങളുമുള്ള സ്ഥലങ്ങൾ വിട്ടു നൽകാമെന്നും പറയുന്നത്. അതിന്റെ പ്രധാന ലക്ഷ്യം അവിടെയുള്ള അമ്പലത്തിൽ ഉള്ള കോടാനു കോടിയുടെ നിധി നിക്ഷേപം ആണെന്നൊക്കെ പറയുന്നു. എന്നാൽ ഗവണ്മെന്റിന്റെ ഉദ്ദേശം ശരിയല്ലെന്ന് മനസിലായതോടു കൂടി ആഹ് നാട്ടിലുള്ളവർ അവരെ അടിച്ചു പുറത്താക്കി. പിന്നീട് പുറത്തുള്ള ആരെയും അകത്തേക്ക് ക്ഷണിച്ചിട്ടില്ല.
അവരെ ഒഴിപ്പിക്കാൻ പോയ പോലീസു കാരന്മാരൊന്നും തിരിച്ചു വന്നിട്ടും ഇല്ല.അതിന്റെ കാരണം അന്വേഷിച്ചപ്പോൾ അപ്പൂപ്പന് പറയാൻ മടി ഉണ്ടായിരുന്നെകിൽ ഞാൻ ഒന്ന് കൊഞ്ചി കിണുങ്ങി സോപ്പ് ഇട്ടു ചോദിച്ചപ്പോ പറയാൻ തുടങ്ങി.ആഹ് കാടും ഗ്രാമവും വളരെ നികൂടത നിറഞ്ഞതാണെന്നും അവിടെയുള്ളവർക്ക് അമാനുഷികമായ ശക്തികൾ ഉണ്ടെന്നും എന്നാൽ അവരെ അല്ല ഭയക്കേണ്ടത് എന്നും ആഹ് കാടിനെ ആണെന്നും പറഞ്ഞു തന്നു.
മനുഷ്യന്മാരിൽ അവിടെ ക്ഷണത്തോടെ പോയി തിരിച്ചു വന്നവർ പറഞ്ഞത് അനുസരിച്ചു 5 കല്പനകൾ പാലിച്ചാൽ അവിടേക്ക് എത്താം എന്നാണ് പറഞ്ഞത് എന്നാൽ അവിടുന്ന് തിരിച്ചു വരണമെങ്കിൽ അവിടെയുള്ളവർ കനിയുക തന്നെ വേണം എന്നും .
അങ്ങനെ ആ അഞ്ചു കല്പനകളും എനിക്ക് പറഞ്ഞു തന്നു. ഞാൻ അവിടുന്ന് ഇറങ്ങുമ്പോൾ ആഹ് അപ്പൂപ്പന്റെ മുഖത്ത് സങ്കടമോ സഹതപമോ ഉള്ള പോലെ തോന്നി എന്നാലും പൈസ കിട്ടിയതിന്റെ സന്തോഷം എനിക്ക് വായിച്ചെടുക്കാൻ പറ്റി.
ഇപ്പൊ ഈ കാട്ടിലൂടെ ഒറ്റക്ക് ഇങ്ങനെ പോകുമ്പോൾ ചെറിയ പേടി ഉണ്ടെങ്കിലും ആ കേട്ടത് മുഴുവൻ വിശ്വസിക്കാൻ എനിക്ക് ആയിട്ടില്ല. എന്നിരുന്നാലും ആ റൂൾസിനെ പാലിക്കാൻ തന്നെ ആണ് പോകുന്നത്. വന്ദിച്ചില്ലേലും നിന്ദിക്കുന്നത് എന്റെ സ്വഭാവം അല്ല. ഇപ്പൊ വന്ദിക്കുന്നത് ചിലപ്പോൾ ഗുണം ചെയ്തെന്നു വരും.അങ്ങനെ പോയികൊണ്ടിരിക്കുമ്പോ ഇരു വശവും കൂടുതൽ ഇരുണ്ടു തുടങ്ങി.
മരങ്ങളുടെ കൂട്ടം റോഡിന്റെ രണ്ട് സൈഡിലും ഉയർന്നു പൊങ്ങി ചാഞ്ഞു ഒരു ടണ്ണൽ പോലെ രൂപ പെട്ട റോടാണ് ഇനി മുമ്പിലേക്ക്. അതിലേക്ക് പ്രവേശിക്കുമ്പോഴാണ് ആദ്യത്തെ റൂൾ പാലിക്കേണ്ടത്. ഞാൻ എങ്ങനെ ധൈര്യം സംഭരിച്ചു അയാൾ പറഞ്ഞതൊന്നും സത്യമല്ല എന്നെന്നെ പറഞ്ഞു പഠിപ്പിക്കുമ്പോഴും സത്യമാണേൽ എന്ത് ചെയ്യും എന്നായിരുന്നു മനസു മുഴുവൻ.
ഇതിന്റെ ഉള്ളിലേക്ക് കയറിയാൽ പിന്നെ റിവേഴ്‌സ് അടിക്കാൻ പറ്റില്ല അതാണ് രണ്ടാമത്തെ റൂൾ.രണ്ടും കല്പിച്ചു കേറാം ബാക്കി വരുന്നോടുത്ത് വച്ചു കാണാം. ഞാൻ സകല ധൈര്യവും സംഭരിച്ചു ആ ഗുഹ പോലുള്ള എൻട്രൻസിലേക്ക് കടന്നു.
ഉള്ളിൽ കയറിയതും ഞാൻ ഹെഡ് ലൈറ്റ് ഓൺ ആക്കി.അർദ്ധരാത്രിയിൽ എങ്ങനെ ഇരുട്ട് ഉണ്ടാകുമോ അത്രയും ഇരുട്ട്. ഹെഡ്ലൈറ്റിനു പുറമെ ഞാൻ ഫോഗ് ലൈറ്റ് കൂടെ ഓൺ ചെയ്തു ഹെഡ് ബറൈറ്റില് ഇട്ടു എന്നിട്ടും മുമ്പിലേക്കുള്ളത് കുറച്ചു ദൂരം മാത്രം കാണുന്നു. അത്രയും ഇരുട്ട്.
