ഇവർ കുടിലുകൾ വച്ചിട്ടുള്ളത് കൃഷിയും മറ്റും കാടിന് അടുത്തായിരിക്കും മണലിൽ ഒന്നും ഉണ്ടാകാൻ പോണില്ലല്ലോ അങ്ങനെ ഓരോന്ന് ആലോചിച്ചു എപ്പോയോ മയങ്ങിപ്പോയി. പിന്നീട് സ്വായബോധം വരുന്നത് ആരോ എന്റെ ശരീരത്തിൽ തൊടുന്നത് അറിഞ്ഞാണ്,ആരാണെങ്കിലും മുറിവുകൾ കെട്ടി വച്ച ഭാഗത്തു മാത്രമല്ല ബോഡി മുഴുവനായും തൊട്ടു നോക്കുന്നുണ്ട് എന്നാലും കെട്ടുകൾ എല്ലാം വലിച്ചു വീക്ഷിക്കുന്നത് ശ്രദ്ധിച്ചാൽ തന്നെ അറിയാം എന്റെ മുറിവുകൾ നോക്കാൻ വന്ന ആൾ ആണ്.കൈകൾ മൃതുലമാണ് അപ്പൊ ഏതെങ്കിലും
സ്ത്രീ തന്നെ ആകാനാണ് സാധ്യത, അപ്പോഴാണ് ശ്രേദ്ധിച്ചത് എന്റെ ഷർട്ട് ആൾ ആദ്യമേ ഊരി മാറ്റിയിട്ടുണ്ട് പാന്റ് ഭാഗ്യത്തിന് ഊരിയിട്ടില്ല മുകളിലെ മുറിവുകൾ ആണ് നോക്കുന്നത്. ഇപ്പൊ കണ്ണ് തുറക്കണോ വേണ്ടയോ എന്ന് ഒന്ന് ശങ്കിച്ചെങ്കിലും തുറക്കാൻ തന്നെ തീരുമാനിച്ചു. പയ്യെ കണ്ണ് തുറന്നു നോക്കുമ്പോൾ ആദ്യം തന്നെ കണ്ടത് കാപ്പി കണ്ണുകൾ ആണ് അവ എന്റെ കണ്ണുകളിലേക്ക് തന്നെ ആണ് നോക്കി ഇരിക്കുന്നത് ഞാൻ കണ്ണ് തുറക്കാൻ കാത്തിരുന്നിരുന്നത് പോലെ.
കണ്ണിലേക്കുള്ള ദൃഷ്ടി മാറ്റി മുഖം മുഴുവനായിട്ട് ഒന്ന് നോക്കിയപ്പോൾ കാണാൻ നല്ല ഐശ്വര്യമുള്ള മുഖം, സുന്ദരി എന്നൊന്നും പറയാൻ സാധിക്കില്ല എന്നാലും കാണാൻ തരക്കേടില്ല ദാവണി തന്നെയാണ് വേഷം ഏകദേശം മുപ്പതിനും നാൽപതിനും ഇടക്ക് പ്രായം ഉണ്ടായേക്കാം. ചുണ്ടുകളിലേക്കു ശ്രദ്ധിച്ചപ്പോൾ ആണ് അവ എന്നെ നോക്കി ചെറിയ ചിരി ചിരിക്കുന്നത് ഞാൻ ശ്രേദ്ധിച്ചയത് പെട്ടെന്നു തന്നെ ഞാനും തിരിച്ചു ചെറിയ ചിരി കൊടുത്തു.
“നിവു…?”
നേർത്ത ശബ്ദം എന്നാലും വ്യക്തമായി കേൾക്കാം
“പ്രത്യുഷ്…”
“ഭാഷാ..?”
“മലയാളം,തമിഴ്..”
“ഇപ്പൊ എപ്പടി ഇറുക്ക് ”
“പറവാല്ലേ കൊഞ്ചം വലിയിരിക്ക് ”
“അതിര്ക്കും… നീങ്ക മലയാളി താനേ…?”
“ആമ ”
“മലയാളത്തിലെ പേസുങ്കോ എനക്ക് തെരിയും.”
“മലയാളം അറിയുമോ..?”
” അറിയാം ഇവിടുള്ളോർക് മലയാളവും തമിഴും കന്നഡയും ഇംഗ്ലീഷും വഴങ്ങും ബോർഡർ ആണ്. ആണാലും മലയാളം കൊഞ്ചം കഷ്ടം..”
“ആഹ് അതങ്ങനെയാ..”
“എന്നുടെ അപ്പ വന്ദു മലയാളി എന്നെ നല്ല തെരിയ വച്ച താ അനാ മലയാളം പേസുറത് കഷ്ടം ന്നാലെ തമിഴലിയെ പേസി പഴക്കം ആച്ചു.”
ഞാൻ അതിനു ചെറിയ ഒരു ചിരി കൊടുത്തു0 അല്ലാണ്ടെന്തു പറയാൻ. അല്ലേലും മലയാളം ഇച്ചിരി കട്ടി ആണ്.
“എന്റെ പേര് കാർത്തിക ”
“ഓ നൈസ് ടു മീറ്റ് യു ഞാൻ പ്രത്യുഷ്..”
“പ്രത്യുഷ്….?”
“യാഹ് ”
“റൊമ്പ നല്ല പേരാചെ ”
“എന്താ എനിക്ക് ചെരൂല്ലേ..?”
“അയ്യോ അപ്പിടി ഇല്ലേ നല്ല പേരാണുന്ന പറഞ്ഞെ നിങ്ങക്ക് നന്നായി ചേരും കാണാനും പ്രകാശം പോലെ തന്നെ ഇറുക്ക് ”
അതും പറഞ്ഞു എനിക്ക് ചെറിയ ഒരു ചിരിയും തന്നു വീണ്ടും എന്റെ കയ്യിലെയും നെഞ്ചിലെയും വയറിലെയും എല്ലാം കെട്ടുകൾ പരിശോധിക്കാൻ തുടങ്ങി. അവൾക്ക് തൊടണ്ടിടത്തു അല്ലാഞ്ഞിട്ട് കൂടി എന്റെ ദേഹത്തു എല്ലായിടത്തും അവളുടെ വിരലുകൾ അരിക്കുന്നത് പോലെ തോന്നി.
“നീങ്ക മനുഷ്യൻ താനേ..?”
“എന്തു….?”
“മനുഷ്യൻ തന്നെ അല്ലെ എന്ന്…?”
“അതെന്താ അങ്ങനെ ചോദിച്ചേ..?”
“ഒന്നുമില്ല മുറിവെല്ലാം നല്ല വേഗത്തിലാണ് ഉണങ്ങുന്നേ… കയ്യിലെയും കാലിലെയും എല്ലെല്ലാം ഒടിഞ്ഞായിരുന്നു അനാ പെട്ടെന്ന് അതെല്ലാം ശെരിയായി..”
ആ പറഞ്ഞതിന്റെ പൊരുൾ എനിക്ക് മനസിലായില്ല കൂടുതല് ചോദിക്കാനും നിക്കുന്നില്ല വേറെ കൂടുതൽ ഇമ്പോര്ടന്റ്റ് ആയിട്ടുള്ള കാര്യങ്ങൾ വേറെയുണ്ട്.കാർത്തികയെ കണ്ടിടത്തോളം എന്നോട് ഇണങ്ങിയ മട്ടാണ് എന്തെങ്കിലും ഇൻഫർമേഷൻ കിട്ടണമെങ്കിൽ ഇവളോട് ചോദിച്ചു നോക്കുന്നതായിരിക്കും ഉത്തമം. ഭാഗ്യമുണ്ടെൽ ഉത്തരമെല്ലാം കിട്ടും അതു വച്ചു ഇവരെ അപ്രോചു ചെയ്യാനുള്ള പ്ലാൻ തയ്യാറാക്കാൻ പറ്റിയേക്കും.
“കാർത്തിക എനക്ക് ഒരു ഹെല്പ് പണ്ണ മുടിയുമാ ”
“ചേച്ചി ന്നു വിളിച്ച മതി പിന്നെ മലയാളത്തിലെ പറഞാലും മതി, എന്താ വേണ്ടേ..?”
അവൾ എൻറെ മുഖത്തു നോക്കി ചോദിച്ചു. ഇപ്പോയാണ് ദാവനിയുടെ കളർ ശ്രേദ്ധിച്ചത് കടും കാപ്പി കളർ ആണ് അവളുടെ കണ്ണിനു അതു വല്ലാണ്ട് ചേരുന്നുണ്ട്.അവൾ കട്ടിലിന്റെ സൈഡിൽ ആണ് ഇരിക്കുന്നത്.
