അതിനു മുമ്പ് ഈ റോഡ് കടക്കണം.എന്നാൽ എനിക്ക് അതിനു പറ്റും എന്ന് തോന്നുന്നില്ല. ഞാൻ വണ്ടി അങ്ങോട്ടും ഇങ്ങോട്ടും വെട്ടിക്കാൻ തുടങ്ങി. അതിൽ മാടന്റെ ആക്രമണം ഇച്ചിരി കുറഞ്ഞു. അതിനു വണ്ടിയുടെ മേൽ നിക്കാനുള്ള ശ്രമം കൂട്ടേണ്ടി വന്നു. എന്നാലും അധികം വെട്ടിക്കാൻ എനിക്ക് പേടി ആയിരുന്നു.
എങ്ങാനും വെയ്റ്റ് ഡിസ്ട്രിബുഷൻ അണീക്വൽ ആയി മറിഞ്ഞാൽ തീർന്നു. അങ്ങനെ ഒരു വിധം റോഡ് കഴിയാനായിരുന്നു. എന്നാൽ അപ്പോൾ ഒരു വലിയ ഇരുമ്പ് ഉരക്കുന്ന ശബ്ദത്തോടെ
മാടൻ എന്റെ ഡ്രൈവർ സീറ്റിന്റെ ഡോർ വലിച്ചു പൊട്ടിച്ചു എറിഞ്ഞു. എങ്ങനെയോ അതു മനസിലാക്കിയിട്ടുണ്ട് ഞാനാണ് ഇതിനെ കണ്ട്രോൾ ചെയ്യുന്നത് എന്ന്.അതു സൈഡിൽ അള്ളിപ്പിടിച്ചു അങ്ങോട്ട് ഇറങ്ങി ഇപ്പോൾ അതിന്റെ മുഖവും എന്റെ മുഖവും തമ്മിൽ രണ്ടടിയോളം വ്യത്യാസം ഒള്ളൂ. ഞാൻ ശ്വാസം അടക്കി പിടിച്ചു വണ്ടി നേരെ തന്നെ പിടിച്ചു സ്പീഡ് കൂട്ടികൊണ്ടിരുന്നു.
പെട്ടെന്ന് മാടൻ എന്നെ നോക്കി കുതിച്ചതും സൈഡിൽ കണ്ട വീണു കിടന്ന മരക്കൊമ്പിലേക്ക് ഞാൻ കാറികൂകി വണ്ടി ചാരിച്ചതും ഒപ്പമായിരുന്നു.അതു അതിൽ തട്ടി അതെ ഇരുമ്പുരക്കുന്ന ശബ്‌ദം ഉണ്ടാക്കി തെറിച്ചതും ഞാൻ വണ്ടി നേരെ ആക്കി പറപ്പിച്ചു വിട്ടു. ഒരുവിധത്തിൽ ആഹ് റോട്ടിൽ നിന്നും കൂടുതൽ വെളിച്ചമുള്ള റോട്ടിലേക്ക് വണ്ടി ഓടിച്ചു കയറ്റി. പുറകിലോട്ട് നോക്കിയപ്പോൾ ആ റോഡിന്റെ അറ്റത് കിതച്ചു കൊണ്ട് മാടൻ എന്നെ തന്നെ നോക്കി നിക്കുന്നുണ്ടായിരുന്നു. അതിന്റെ മുഖത്ത് എന്തോ പ്രോമിസ് ഉള്ളത് പോലെ.
നിന്നെ ഞാൻ എടുത്തോളാം എന്ന് പറയുന്നത് പോലെ. ഞാൻ വീണ്ടും വണ്ടി ഓടിച്ചു മുൻപോട്ടു പോയി. ഇപ്പൊ പോകുന്നത് ഒടുക്കത്തെ സ്പീഡിൽ ആണ്. സന്ധ്യ ആകാൻ ആയിട്ടുണ്ട്. അതിനു മുമ്പ് ഗ്രാമത്തിൽ എത്തണം രാത്രി ഈ കാട്ടിൽ എന്തൊക്കെ ഉണ്ടാകുമെന്ന് എനിക്ക് ഊഹിക്കാൻ പോലും ആകുന്നില്ല. അങ്ങനെ പോകുന്ന വഴിക്ക് ദൂരെ ഒരു ഒരു ഗേറ്റ് പോലെ എന്തോ കണ്ടു. ചുറ്റും മരങ്ങൾ കൊണ്ട് മതിൽ പോലെ കെട്ടിയിട്ടുണ്ട്.
അതികം ബലം ഉള്ളതൊന്നും അല്ല ഈ സ്പീഡിൽ പോയി ഇടിച്ചാൽ പൊളിച്ചു അകത്തു കടക്കാം. അതു ഗ്രാമമാകണേ എന്ന് മനസ്സിൽ ആഗ്രഹിച്ചു വണ്ടി സ്പീഡിൽ വിട്ടു കൊണ്ടിരിക്കുമ്പോൾ സൈഡിലെ സീറ്റിൽ നിന്നും എന്തോ അനക്കം കേട്ടു തിരിഞ്ഞു നോക്കിയത് ആ കൊച്ചു പൂർണ രൂപത്തിൽ ഇരിക്കുന്നു കയ്യിൽ ആ കത്തിയും ചുണ്ടിൽ വല്ലാത്തൊരു ചിരിയും കണ്ണിൽ അതിയായ സന്തോഷവും ഉണ്ട്.
വേറൊന്നു ചിന്തിക്കുന്നതിനു മുമ്പേ അതെന്നിലേക്ക് കുതിച്ചു കഴിഞ്ഞിരുന്നു. പെട്ടെന്നുള്ള ആക്രമണത്തിൽ സൈഡിലേക്ക് വലിഞ്ഞ ഞാൻ സൈഡിലെ ഡോർ ഇല്ലാത്തതിനാൽ പുറത്തേക്ക് തെറിച്ചു വീണു.
കിടന്നു മണ്ണിൽ ഉരുളുമ്പോൾ അവസാനമായി കണ്ട കാഴച്ച എന്റെ വണ്ടി ആ ഗേറ്റും പൊളിച്ചു ഉള്ളിലേക്ക് കുതിക്കുന്നതായിരുന്നു ഞാൻ ഇല്ലാതെ….!
ദേഹത്തെ അസഹിനീയമായ വേദന കൊണ്ടാണ് കണ്ണ് തുറന്നു നോക്കിയത് ആദ്യം കണ്ടത് ഒരു മേൽക്കൂര ആണ് പനയുടെയോ തേങ്ങോലയുടെയോ മറ്റോ ആണ് പയ്യെ തല പൊക്കി നോക്കിയപ്പോൾ ഒരു കുടിലിൽ ആണ് ഉള്ളത് . ഈ കാടിന്റെ നടുക്ക് ഏതു കുടിലിൽ ആണ് ഞാൻ എന്ന് മനസിലായില്ല.ചിലപ്പോ ഗ്രാമത്തിൽ എത്തിയേക്കാം അങ്ങനെയൊരു പ്രൊബേബിലിറ്റി തള്ളികളയാൻ പറ്റില്ല കാരണം ഞാൻ ഗ്രാമിത്തിന്റെ ആണെന്ന് തോന്നുന്നു അടുത്തെത്തിയ ശേഷമാണു തലതല്ലി തെറിച്ചു വീണത്.
കുടിലിലേക്ക് അതികം വെളിചമൊന്നും കടന്നു വരുന്നില്ല എന്നിരുന്നാലും നേരിയ വെളിച്ചത്തിൽ കാണാവുന്നതനുസരിച്ചു ചെറിയ കുടിൽ ആണ്. ചുറ്റും മണ്ണ് കൊണ്ടുണ്ടാക്കിയ ഭിത്തി ആണ് അതുകൊണ്ട് തന്നെ കുടിലിലെ തണുപ്പ് ക്രമദീതമാണ്. പയ്യെ എണീക്കാൻ ശ്രേമിച്ചെങ്കിലും കഴിയുന്നില്ല താഴേക്കു നോക്കിയപ്പോഴാണ് കണ്ടത് കയ്യിലും കാലിലും എല്ലാമായി നിരവധി കെട്ടുകൾ ഉണ്ട്. അവയെല്ലാം പച്ചമരുന്നുകൾ നിറച്ചാണ് കേട്ടിവച്ചിട്ടുള്ളത് അമ്മയുടെ കൂടെ സധാ ഉണ്ടായിരുന്ന ഔഷദങ്ങളുടെ മണം ഇപ്പോൾ എന്നെ പൊതിഞ്ഞു കിടക്കുന്നുണ്ട്.
