കിച്ചു ഇന്ദ്രന്റെ തോളിൽ കൈ ഇട്ട് അവനെ ചേർത്ത് പിടിച്ച് നിന്നു
കിച്ചു : 🥹 😊
ഞാൻ : കരയാതെ പോത്തെ എനിക്ക് അന്നേ അറിയാ നിങ്ങള് ലൈൻ ആണെന്ന്
കിച്ചു : 😂
കുട്ടു : അളിയാ ഫോൺ
ഞാൻ : ആരാടാ
കുട്ടു : മറ്റവള്
ഞാൻ : ഏത് മറ്റവള്
കുട്ടു : നിങ്ങടെ ഭാര്യ
ഇന്ദ്രൻ : ടാ 👀 😡
ഞാൻ : ഏയ് നീ വിട് 🙄 😊, ടാ സുന്ദരാ വിട് വിട്…
ഞാൻ ഫോൺ ആയിട്ട് വെളിയിലേക്ക് പോയി
പപ്പ: ഹലോ
ഞാൻ : yes പറയൂ
പപ്പ : ഒന്ന് വിളിച്ചോ ഇത്ര നേരം
ഞാൻ : ഞാൻ വന്നത് എട്ട് മണിക്കാ ഫോൺ ഓഫായിരുന്നു പിന്നെ സിദ്ധുന്റെ വീട്ടി വന്ന് കുത്തി ഇട്ട് ഇരിക്കായിരുന്നു
പപ്പ: ഉം എല്ലാത്തിനും കാരണം ഇണ്ടാവോല്ലോ
ഞാൻ : കഴിച്ചോ ആഹാരം
പപ്പ: ഉം
ഞാൻ : മരുന്ന് വല്ലതും ഇണ്ടോ
പപ്പ: ഇണ്ട്
ഞാൻ : ഉം… പിന്നെ
പപ്പ : കഴിച്ചോ
ഞാൻ : ആഹ്
പപ്പ : എന്താണ് special
ഞാൻ : ദോശ സാമ്പാർ chicken curry മാങ്ങ അച്ചാർ അമ്മായിടെ special
പപ്പ : വീട്ടിലല്ലേ
ഞാൻ : ഇല്ല ഞാൻ സിദ്ധുന്റെ വീട്ടിലാ കേട്ടില്ലേ പറഞ്ഞത്
പപ്പ : അതേ അയ്യോ വല്യ കാര്യം
ഞാൻ : ഉം 🙄
പപ്പ : i miss you so much
ഞാൻ : അതേഹ് ശെരിക്കും 😂
പപ്പ : കളിക്കല്ലേ
ഞാൻ : ശെരി അതേ ഞാൻ കാലത്ത് വിളിക്കാ
പപ്പ : ഉമ്മ താ അപ്പൊ
ഞാൻ : ഉമ്മ 🙄
പപ്പ : കണ്ണ് മേലോട്ട് പോയോ ഇപ്പൊ
ഞാൻ : ഏഹ് 😨
പപ്പ : ഒന്നൂല്ല വീട്ടി പോയിട്ട് വിളിക്കണം
ഞാൻ : ഇല്ല ഞാൻ വീട്ടി പോവില്ല
പപ്പ : ഞാൻ എന്നാ വരാ ചോദിച്ചില്ലല്ലോ
ഞാൻ : അത് നിന്റെ സൗകര്യം പോലെ വാ
പപ്പ : അപ്പോ എന്നെ miss ചെയ്യില്ല
ഞാൻ : miss ചെയ്യോ ചോദിച്ചാ ചെയ്യും പക്ഷെ സാരൂല്ല
പപ്പ : ഓ അപ്പൊ അത്രെ ഉള്ളു
ഞാൻ : അങ്ങനെ അല്ല പണ്ട് അമ്മേം പല്ലിയേം ഇൻ 🙄 അവരെ രണ്ട് പേരേം ഒക്കെ miss ചെയ്യും എന്തീയാ ശീലായി അത് അതോണ്ട് miss എന്നൊരു സീൻ ഇവടെ ഇല്ല
പപ്പ : അച്ചോടാ
ഞാൻ : bye…
പപ്പ : ശെരി വിട്ടോ അപ്പൊ
.
.
.
കാലത്ത് ഞാൻ, സിദ്ധു, ചിത്തു, അമ്മായി, കിച്ചു അഞ്ചാളും കൂടെ തിരുവനന്തപുരം പോവാൻ എറങ്ങി…
> 05:45
സിദ്ധു : okey അല്ലേ ചക്കരെ
ഞാൻ : ladies വന്നാ വണ്ടി എടുക്കാ
പെട്ടെന്ന് ചെറിയച്ഛൻ പട്ടി ആയിട്ട് നടന്ന് വന്നു…
ചെറിയച്ഛൻ : എറങ്ങാൻ ആയില്ലേ ടാ
ഞാൻ : ladies
ചെറിയച്ഛൻ : ഈ വൈഗ ഇങ്ങനെ തന്നേ always late
അമ്മായി : വന്നടാ നീ എന്താ കാലത്ത് പട്ടി ഒക്കെ ആയിട്ട്
ചെറിയച്ഛൻ : നടക്കാൻ 😏
അമ്മായി : പോട്ടെ രാമു
ചെറിയച്ഛൻ : ടാ speed വേണ്ടാ കൊറച്ച് ദൂരെ ഉള്ളു പിന്നെ കണ്ണൻ വിളിച്ചാ എടുക്കാൻ നിക്കണ്ട വണ്ടി കൊണ്ടൊണ കാരണം വെയില് മഴ പൊടി പറഞ് കൊല്ലാൻ നിക്കും 😂
സിദ്ധു : 😁 സത്യം
ചെറിയച്ഛൻ : okey പോയിട്ട് safe ആയി തിരിച്ച് വരൂ
ഞാൻ പോയി വണ്ടി എടുത്തു
കിച്ചു : എത്ര ദൂരം ഇണ്ട്
സിദ്ധു : 134 km almost
അമ്മായി : പെട്ടെന്ന് ഇങ്ങനെ പത്മനാഭനേ കാണാൻ പോവും വിചാരിച്ചില്ല 😊
> 07:04
സിദ്ധു : സുന്ദരിടെ വിളി വന്നു 😂
സിദ്ധു : ആ പറ
കണ്ണൻ : എവടെ എത്തി
സിദ്ധു : അറിഞ്ഞിട്ട് എന്ത് വേണം വച്ചിട്ട് പോടാ
കണ്ണൻ : loud speaker ആണോ
ചിത്തു : അതേ അതേ
കണ്ണൻ : എവടെ എത്തി ഡീ
ചിത്തു : എത്താനായി
കണ്ണൻ : ടാ രാമാ വണ്ടി മര്യാദക്ക് വൃത്തി ഉള്ള സ്ഥലത്ത് നിർത്തിക്കോ
സിദ്ധു : ഇല്ല റോഡില് ഇട്ട് വക്കും 😂
കണ്ണൻ : കെട്ടുമ്പോ വായില് പല്ല് കാണില്ല നിനക്ക് തെണ്ടി
അമ്മായി : 🤣
ഞാൻ : ടാ ഞാൻ ഇല്ലേ ഞാൻ നോക്കിക്കോളാ
കണ്ണൻ : ആഹ് ശെരി, ആ സിദ്ധുനെ അവടെ ഇട്ടിട്ട് വാ കേട്ടല്ലോ, പിന്നെ കൊമ്പ് പൊട്ടി വീഴുന്ന മരത്തിന്റെ അടിയില് നിർത്തല്ലേ
സിദ്ധു : ഇല്ലടാ വണ്ടി നിർത്തി മരത്തിനോട് കുമ്പിട്ട് പറയാ മരമേ കൊമ്പ് ഒടിച്ച് ഇടല്ലേന്ന്, നീ വെറും വാഴ തന്നേ 😏
കണ്ണൻ : അതേ ടാ നിനക്ക് ഇപ്പൊ അങ്ങനെ ഒക്കെ തൊന്നും നിന്റെ കാര്യം ഒക്കെ നടന്നില്ലേ, ടാ രാമാ ഇവനെ എന്റെ വണ്ടിയില് കേറ്റിയാ നോക്കിക്കോ അവടെ ഇട്ടിട്ട് വാ…
കിച്ചു : done മോനെ
> 23:44
സിദ്ധു : നീ എറങ്ങിക്കോ ഞാൻ കൊണ്ട് ഇട്ടോളാ വണ്ടി
ഞാൻ : ശെരി അപ്പൊ
