ഞാൻ പൊറോട്ട പീസാക്കി ഇട്ട് കറി ഒഴിച്ച് വച്ചു
പപ്പ : വാ കഴിക്കാ
ഞാൻ : എനിക്ക് വേണ്ടാ അടിച്ചോ ഉം…
പപ്പ : കഴി സാറേ പണി എടുത്ത് തളർന്നതല്ലേ
ഞാൻ : വേണ്ടെന്ന്
പപ്പ : വാരി തരോ എനിക്ക്
ഞാൻ : എന്തോ
പപ്പ : വാരി തരോന്ന്
ഞാൻ : 😏
പപ്പ : വേണ്ടാ
ഞാൻ : തരാന്ന് പെണങ്ങാതെ എന്തോന്ന്…
ഞാൻ അവളെ പിടിച്ച് നേരെ ഇരുത്തി വാരി കൊടുത്തു
പപ്പ : 😊 ഉംച്ച്…💋
(” ഇന്നലെ വൈകുന്നേരം
“ഇന്ദ്രനെ കണ്ട് വന്ന് പപ്പ ആയിട്ട് വഴക്കായി നേരെ പോയത് ഒരുത്തന്റേം അടുത്തല്ല സ്വയം ഒന്ന് കാണാൻ ചെല തീരുമാനങ്ങൾ എടുക്കാൻ ഹരി എന്നൊരു പേര് പോലും എന്റെ ചെവിയിൽ കേക്കാൻ പാടില്ല, എനിക്ക് ഇഷ്ട്ടല്ല അത് അതിന് എന്ത് വേണം എന്ന് എനിക്കറിയണമായിരുന്നു, അതേ പപ്പ തന്നേ… അവളെ മാത്രo എനിക്ക് okey ആക്കി എടുത്താ മതി ബാക്കി പപ്പ നോക്കിക്കോളും, ഇവൾ അത് ചോദിക്കും എന്ന് ഇ”)
പപ്പ ആഞ്ഞ് കുലുക്കി
പപ്പ : കുട്ടാ
ഞാൻ : ആഹ്
പപ്പ : എന്താ ആലോചിക്കുന്നേ
ഞാൻ : ഒന്നൂല്ല
പപ്പ : എന്തോ ആലോചിച്ചു എന്താ അത്
ഞാൻ :നല്ല രസം കാണാൻ 😌
പപ്പ : ഏഹ് 🙄
ഞാൻ : ഇതാ ഞാൻ ഒന്നൂല്ല പറഞ്ഞെ
പപ്പ : 😊 അച്ചോടാ 😁
പപ്പ ഷീറ്റ് മാറ്റി ശെരിക്കെ ഇരുന്നു
പപ്പ : കണ്ടോ 😊
ഞാൻ : കഴിച്ചേ കെടക്കാ 🙄
> 03:03
പപ്പ വായ കഴുകി വന്ന് കേറി കെടന്നു
ഞാൻ : ഇഷ്ട്ടായോ
പപ്പ : ഉം
ഞാൻ : dress ഇടുന്നില്ലേ
പപ്പ : എന്തിന് ഇത് തന്നേ വേണോ എന്നാ
ഞാൻ : ഇട്ടോ ഇട്ടോ
പപ്പ : പിന്നെ എന്താ ഇത് ഊരിയാ ഒന്നെങ്കി കുട്ടന്റെ ബോധം പോവും പേടിച്ചിട്ട് അല്ലെങ്കി അടുത്ത റൗണ്ട് 😌 അതാ ഞാൻ
ഞാൻ : എന്ത് അർത്ഥത്തി എന്റെ ബോധം പോവും പറഞ്ഞേ നീ 😡
പപ്പ : ഒന്നൂല്ല 😂, കുട്ടാ ഇതൊക്കെ സത്യം അല്ലേ
ഞാൻ : എന്ത് 😡 ദേ കൊറേ നേരായി ഊശി ആക്കുന്നു അത് വേണ്ടാ 😏
പപ്പ : അല്ല നമ്മടെ ഈ life
ഞാൻ : എനിക്ക് വേറെ ഭാര്യേം മക്കളും ഒക്കെ ഇണ്ട് ഞാൻ പറഞ്ഞാ
പപ്പ : ആണോ
ഞാൻ : ഉം
പപ്പ : അതേ, ശെരിക്കും മിടുക്കൻ 😁
ഞാൻ : 😁
പപ്പ : നാളെ outing പോവാ
ഞാൻ : നാളെ നോക്കട്ടെ
പപ്പ : പ്ലീസ്
ഞാൻ : ശെരി
പപ്പ : ഹും ശെരി ശെരി
ഞാൻ : അപ്പൊ good night
പപ്പ : പിന്നെ ഒറങ്ങാ…
കെട അവടെ കണ്ണടച്ച് കെടക്ക്
പപ്പ : എനിക്കറിയാ ഈ വെട്ടല്ലേ എന്നോട് ഈ കാണിക്കുന്ന
ഞാൻ : തൊടങ്ങി
പപ്പ : 😂
ഞാൻ : ഇനി ഞാൻ എന്റെ സ്നേഹം ഇതിലും വൃത്തിക്ക് എങ്ങനെ കാണിക്കും
പപ്പ : എനിക്ക് എന്റെ മോനെ താ 😂
ഞാൻ : പിന്നെന്താ രാവിലെ ഫാൻസി സ്റ്റോറി പോയി വാങ്ങി തറാ
പപ്പ : കൂടുതൽ സംസാരം വേണ്ടാ കേട്ടല്ലോ, ദൈവമേ പരിപാടി കഴിഞ്ഞാ എങ്കിലും ഇത്തിരി അഹങ്കാരം കമ്മി ആവും മണപ്പിച്ചോണ്ട് വരും വച്ചാ, തെണ്ടി 😡
> 09:44
ഡോറില് മുട്ട് കേട്ടാണ് ഞാൻ കണ്ണ് തൊറന്നത്
മെല്ലെ പോയി തൊറന്നതും അമ്മ നിക്കുന്നു
അമ്മ : എന്താടാ എണീക്കാൻ ആയില്ലേ
ഞാൻ അപ്പഴാ എല്ലാ കാര്യവും ഓർത്തത്
അമ്മ : എന്താ ഒരു കള്ളത്തരം
ഞാൻ : നാണം ഒണ്ടോ സ്ത്രീയേ ഒരു ഭാര്യയും ഭർത്താവും കെടക്കണ റൂമില് വന്ന് എത്തി നോക്കാൻ
അമ്മ : പ്പ ഒരു ഭർത്താവ് പോയി അരി പൊടിക്കടാ 😂
ഞാൻ : ശെരിക്കും പൊടിക്കണോ
അമ്മ : വെറുതെ അതേ കണ്ണൻ വിളിച്ചിരുന്നു നിന്റെ ഫോണില് കിട്ടുന്നില്ലന്ന്
ഞാൻ : ഏഹ്
അമ്മ : പെണ്ണ് കാണാൻ പോണംന്ന് സിദ്ധുന് ഇന്ന്
ഞാൻ : ഏഹ് 🙄
അമ്മ : വെറുതെ ഒരു ചടങ്ങ് പോലെ ആ ചെക്കന് ഒരു നിർബന്ധംന്ന് സിദ്ധുന്
ഞാൻ : ആഹ്
അമ്മ : അച്ഛൻ ഇപ്പൊ വരും രണ്ടാളും പോയിട്ട് വാ
ഞാൻ : okey
> 11:44
സുന്ദരൻ : എന്താടാ
ഞാൻ : ഒന്നൂല്ല 😁
സിദ്ധു : ഇത്തിരി വൃത്തിക്ക് വന്നൂടെ രാമാ bloody fool 😏 അതേ എന്റെ പെണ്ണ് കാണൽന് പോവാ cultureless stupid
ഞാൻ : എന്നാ നീ പോ ഞാൻ വീട്ടി പോട്ടെ ശെരി അപ്പോ
സുന്ദരൻ : ടാ കോപ്പേ ഇതിനെന്താ അടിപൊളി ആയിണ്ട് ഒരു baggy jeans കൂടെ ആയിരുന്നെ പൊളിച്ചേനെ…
ഞാൻ : ചേ 😒
സുന്ദരൻ : ന്താടാ കൂടുതൽ കളിച്ചാ നിന്റെ തലക്ക് ഒരു മഞ്ഞ കളർ കൂടെ അടിക്കും കാണണോ 😂
.
.
.
> 17:44
അമ്മ : കൊള്ളാല്ലേ എന്നിട്ട് എന്തെങ്കിലും സംസാരിച്ചോ
