പപ്പ ശെരിക്കെ ഞെക്കിപ്പിടിച്ച് അടുത്തേക്ക് വന്നു
പപ്പ : അനങ്ങിയാ ഞാൻ ഒച്ച ഇടും
ഞാൻ : എന്തിന്
പപ്പ : അച്ഛൻ വരും അച്ഛനോട് ഞാൻ പറയും എന്നെ ഇഷ്ട്ടല്ല എറങ്ങി പോ പറഞ്ഞ് എന്നെ ചവിട്ടിന്ന്
ഞാൻ : പാവി അച്ഛൻ എന്നെ കൊല്ലും
പപ്പ : അപ്പൊ silent ആയി ഇരി
ഞാൻ : എറങ് പപ്പാ കെടക്കാ ഒറക്കം വരുന്നു
പപ്പ : എന്നെ ഇഷ്ട്ടല്ലേ 🥹
ഞാൻ : തൊടങ്ങി
പപ്പ : ടാ പട്ടി 😡 😂
ഞാൻ : 😁 മതി കെടക്ക്
ഞാൻ അവളെ എറക്കി കെടത്തി ലൈറ്റ് ഓഫാക്കി
പപ്പ തിരിഞ്ഞ് കെടന്ന് എന്റെ മേലോട്ട് ഒട്ടി വന്നു
ഞാൻ : ചൂട്
പപ്പ : സാരൂല്ല
ഞാൻ : വിട്
പപ്പ : ഇഷ്ട്ടല്ലല്ലോ ശെരി
അവള് അപ്പറം തിരിഞ്ഞ് കെടന്നു
ഞാൻ : പെണങ്ങി
പപ്പ : ആ അതേ
ഞാൻ : ശെരി പെണങ്ങിക്കോ
പപ്പ : അയ്യോ ഇത്ര അഹങ്കാരം കൊടുക്കല്ലേ ആർക്കും പട്ടി
ഞാൻ : അഹങ്കാരം ഇല്ലാത്ത ഒരു മൊതല്
പപ്പ : എനിക്ക് ദേഷ്യം വരുന്നുണ്ട്…
ഞാൻ ചെറിയ ഒരു തട്ട് കാലോണ്ട് കൊടുത്തു
അനക്കം ഇല്ല കരയാണോ ഇനി
ഞാൻ കൈക്ക് തൊട്ടു
പപ്പ : ഒറങ്ങട്ടെ
ഞാൻ വീണ്ടും ഒന്നൂടെ തൊട്ടതും തിരിഞ്ഞു ഒരൊറ്റ തിരി
പപ്പ : എനിക്ക് ഒറക്കം വരില്ല 😩
കൈയ്യും കാലും തൂക്കി മേലെ ഇട്ട് ഒറ്റ കെടത്തം
പപ്പ : 😂 എനിക്കറിയാ
ഞാൻ : ഒറങ്ങിക്കോ
അമ്മാ പപ്പ കൈ ഒന്ന് തൂക്കി വിട്ടു
ഞാൻ : എന്താ വേനിച്ചോ
ഉം പപ്പക്ക് വേദനിച്ചു
ഞാൻ : അയ്യേ 🙄
😁
അവളെന്റെ തോളിൽ തല വച്ച് പൊങ്ങി
ഞാൻ : പേടിയാ
ഉം
ഒരു മൂളൽ മാത്രം കേട്ടു
ഞാൻ : സാരൂല്ല
പപ്പടെ ചുണ്ട് എന്റെ കവിളിൽ അമർന്നു
ഉം ഉം ഉം ഉം
അവള് മൂളിക്കൊണ്ട് തലയിട്ടാട്ടി
പപ്പ : ഇനി വേണോ
ഞാൻ : അയിന് ഞാൻ ചോദിച്ചില്ലല്ലോ
പപ്പ : വലയിൽ വീഴാതെ രക്ഷപ്പെടാ ഓരോവട്ടവും 😁
ഞാൻ : കെടക്ക് പ്ലീസ്
പപ്പ : ഇല്ലില്ല… ഇന്ന് കുട്ടനെ കെട്ടിപ്പിടിച്ച് കെടന്ന് ഒരുപാട് വർത്താനം പറയാൻ ഇണ്ട് എനിക്ക്
ഞാൻ : എന്നാ പറ 😡
പപ്പ : അതെ ദേഷ്യം വേണ്ടാ പല്ലടിച്ച് ഞാൻ താഴെ ഇടും 😡
ഞാൻ : എന്നാ എനിക്ക് അത് കാണണം
പപ്പ : ചുമ്മാ ചുമ്മാ dominate ചെയ്യാൻ നോക്കിയത്
ഞാൻ : 🤣
പപ്പ : ഒരു കാര്യം ചോദിച്ചാ ചെയ്യോ ചക്കര
ഞാൻ : 🙄 പറ
പപ്പ : ചെയ്യോ ഇല്ലേ പറ
ഞാൻ : പറ ആദ്യം
പപ്പ ലൈറ്റ് ഇട്ട് എന്നെ നോക്കി
പെട്ടെന്ന് ഡോറിൽ ഒരു തട്ട് കേട്ട് ഞങ്ങള് അങ്ങോട്ട് നോക്കി
പപ്പ എന്നെ പിടിച്ച് ബെഡിൽ തള്ളി പിടിച്ച് ചുണ്ട് ചപ്പി എടുത്ത് കഴുത്തിൽ അമർത്തി ഉമ്മ വച്ച് മാറി
👀
പപ്പ : പോടാ 😡 😂 🙂
ഞാൻ പോയി ഡോർ തൊറന്നതും അമ്മ നിക്കുന്നു
ഞാൻ : ഏഹ്
അമ്മ : ഒന്നൂല്ല
പപ്പ : എന്താമ്മാ 😊
അമ്മ : കാലത്ത് ഗുരുവായൂർ ഞങ്ങളും വരുന്നുണ്ട്
പപ്പ : അച്ഛൻ സമ്മതിച്ചോ 😃
അമ്മ : മോൾടെ അച്ഛൻ വിളിച്ച് പറഞ്ഞു അപ്പൊ അച്ഛനും ശെരി പറഞ്ഞു, പിന്നെ അവര് വരും കൂടെ ചെയ്തില്ലേ അതാ പിന്നെ
ഞാൻ : അല്ല അയിന് മറ്റന്നാ അല്ലേ
അമ്മ : എന്ത്
ഞാൻ : മറ്റന്നാ അല്ലേ പോണത്
അമ്മ : ഉം best
പപ്പ : എന്താ കുട്ടാ ഇത് ഞാൻ പറഞ്ഞില്ലേ എത്ര വട്ടം മറന്നല്ലേ അല്ലെങ്കിലും എന്റെ ഒരു കാര്യം പോലും അറിയില്ലല്ലോ 🥺
അമ്മ : ടാ എന്താടാ പൊട്ടാ നീ ഇങ്ങനെ
പപ്പ : വേണ്ടമ്മാ എന്നെ ഇഷ്ട്ടം ഇല്ലാതെ കെട്ടിയതല്ലേ സാരൂല്ല എന്റെ വിധി
അമ്മ : കണ്ടോ കരയിച്ചപ്പോ സമാദാനം ആയോ നിക്ക് അച്ഛനോട് പറയാ
ഞാൻ : അമ്മ അല്ലാതെ ഈ നാടകം വിശ്വസിക്കോ 🙄
പപ്പ : നാടകം ശെരിയാ 😟
അമ്മ : മതി മതി ദേ മര്യാദക്ക് അടങ്ങി ഒതുങ്ങി ജീവിച്ചോ
അമ്മ തിരിഞ്ഞ് നടന്നു
പപ്പ : 😁
അമ്മ : അതേ നാടക നടിടെ സ്വർണം കാലത്ത് എടുത്ത് തന്നാ മതിയോ ഇപ്പൊ വേണോ😏
പപ്പ : ഏഹ് 🙄
അമ്മ : രണ്ടും കൊള്ളാ 😁
ഞാൻ : അതാണ് അമ്മാ i love you 😁, 😏 അങ്ങോട്ട് നീങ്ങി നിക്ക്
ഞാൻ അതിനെ ഇട്പ്പോണ്ട് ഇടിച്ച് മാറ്റി ഡോർ ലോക്കാക്കി
പപ്പ : 😡
ഞാൻ : അമ്മ ആണ് 😏
പപ്പ : ഓ 😏
ഞാൻ : കള്ളം പറഞ്ഞല്ലേ ഊളെ 😡
പപ്പ : fun
ഞാൻ : എത്ര മണിക്കാ പോണേ
പപ്പ : മൂന്ന് മണിക്ക് എറങ്ങണം
ഞാൻ : ആ best
പപ്പ : എന്തെ
ഞാൻ : ശെരി കെടന്നോ ഞാൻ വണ്ടി ഒന്ന് നോക്കട്ടെ
പപ്പ : കിണ്ടി ഒക്കെ നാളെ നോക്കാ വന്നെ
