പപ്പ : ഇല്ല ഉഹും പറ്റില്ല, ദേ ഞാൻ ഇവടന്ന് പോവാതെ നോക്കിക്കോ 😡അല്ലെങ്കി തിരിച്ച് വന്ന് ഞാൻ ഒറ്റ ചവിട്ടിന് കൊല്ലും നിന്നെ 😡
ഞാൻ അവളെ പിടിച്ച് ശെരിക്കെ അടുത്തേക്ക് വലിച്ച് തോളി കൂടെ കൈ ഇട്ട് നോക്കി ഇരുന്നു
ഞാൻ : നീ ഒരു കാര്യം ഓർത്തോ നമക്ക് ഒരു test നടത്താ
പപ്പ : എന്ത്
ഞാൻ : ആർക്ക് ഏറ്റോം കൂടുതൽ നേരം പിടിച്ച് നിക്കാൻ പറ്റുംന്ന്
പപ്പ : എന്നെക്കൊണ്ട് സത്യം ആയും പറ്റില്ല
ഞാൻ : ദേ കളിക്കരുത് happy ആയിട്ട് പോയിട്ട് വാ-ന്ന്
പപ്പ : പറ്റും തോന്നുന്നില്ല… കുട്ടുവാവേ 🥹
> 11:33
അമ്മ : ടാ ആരോ വന്നു തോന്നുന്നു
അച്ഛൻ : അത് ദാസൻ തന്നേ ആവും വരും പറഞ്ഞിരുന്നു
അച്ഛൻ എറങ്ങി പോയി ഞാനും കൂടെ പോയി
ദാസൻ അങ്കിൾ : ആ ഇവടെ ഇണ്ടായിരുന്നോ നീ
അച്ഛൻ : പിന്നെ നീ വരും പറഞ്ഞ് വിളിച്ച് പറഞ്ഞിട്ട് അത് കൊള്ളാ…ആഹ് വാ ഇരിക്ക്
ദാസൻ അങ്കിൾ : halo 😊
ഞാൻ : 😊
അപ്പോഴേക്കും ആ ഡോക്ടർ ആന്റി കേറി വന്നു
ആന്റി : അറിയോ
ഞാൻ : ഉം 😊
അമ്മ : ആ ഇരിക്കൂട്ടോ
ദാസൻ അങ്കിൾ : അതേ ചായ വേണ്ടാ മധുരം ഷുഗർ ഇണ്ട്
പപ്പ എറങ്ങി വന്നു
ആന്റി : പപ്പു 😃
ചന്തു കേറി വന്നു അപ്പഴേക്കും
ഞാൻ : yes
ചന്തു : yes brother 🫱🏻
ഞാൻ അവന് കൈ കൊടുത്തു ഞങ്ങള് നീങ്ങി ചേർന്ന് നിന്നു…
ചന്തു : ഡീ നീ റെഡി ആയില്ലേ
പപ്പ എന്നെ ആണ് നോക്കിയത്
ഞാൻ : പിന്നെ റെഡി ആയി നിക്കാ
ദാസൻ അങ്കിൾ : ശങ്കരാ ഞങ്ങക്ക് പെട്ടെന്ന് പോണം അടുത്ത ബന്ധുക്കൾ ആണ് ഞാൻ പറഞ്ഞതാ തന്നേ ഒന്നും ഒരു ഫോൺ പോലും വിളിക്കണ്ട കാര്യം ഇല്ല വന്നോളുംന്ന് എവടെ കേക്കണ്ടേ
അച്ഛൻ : അതൊക്കെ അത്രെ ഉള്ളു 😂
ദാസൻ അങ്കിൾ : അപ്പൊ അറിയാലോ
അച്ഛൻ : അല്ല ഇപ്പൊ നിങ്ങള് എങ്ങോട്ടാ
ദാസൻ അങ്കിൾ : അവർടെ വീട്ടില് പരിപാടി ഇണ്ട്, ക്രിസ്റ്റിനായികൾടെ ആചാരം നോക്കി എന്തൊക്കെ ഇണ്ടെന്ന് അവൻ പോയി മറ്റേ വിശ്വന്റെ മോനില്ലേ ആര് എന്താ ടാ അവന്റെ പേര്
ചന്തു : ആദി ച്ഛാ
ദാസൻ അങ്കിൾ : ആദി അവൻ സൂര്യടെ junior ആയിരുന്നു അവൻ ഇവടെ രാമന്റെ വീട്ടിലാ താമസം കൊച്ചില് അപ്പൊ അവൻ സൂര്യടെ ഫ്രണ്ട് ഒക്കെ കൂടെ പോയി…
അച്ഛൻ : ഉം
ആന്റി : നേരത്തെ വരൂ എല്ലാരും
അച്ഛൻ : വരാം 😊
ആന്റി : മോനെ നേരത്തെ വരണം
ഞാൻ : ആഹ് 😊
ആന്റി : ലക്ഷമി വരണം കേട്ടല്ലോ
ദാസൻ അങ്കിൾ : ടാ നീ അനിയൻ വരുമ്പോ പറയണം
അച്ഛൻ : പറയാടാ നീ വൈകിക്കാതെ പെട്ടെന്ന് ചെല്ലാൻ നോക്ക് മകന്റെ കല്യാണ പരിപാടി വച്ചിട്ട് അവൻ ഇവടെ കെടന്ന് കളിക്കാ 😁
അങ്കിൾ : എന്ത് ചെയ്യാൻ മൊതലാളിമാരെ ഒക്കെ നേരിട്ട് തന്നേ പോയി വിളിക്കണ്ടേ
അച്ഛൻ : ആഹ്
അങ്കിൾ : ടാ രാമന്റെ കാര്യം എന്താടാ
അച്ഛൻ : അറിഞ്ഞില്ല
അങ്കിൾ : അവൻ ചെക്കനെ അയച്ച് വിടാ പറഞ്ഞു reception ന് 👀
അച്ഛൻ : നീ വന്നേ
അവര് രണ്ട് പേരും കൂടെ ഒന്ന് മാറി
എന്താ കാര്യം അറിയാൻ ഞാൻ നൈസിന് പിന്നാലെ പോയി
അച്ഛൻ : ന്താ ടാ
ദാസൻ അങ്കിൾ : അറിഞ്ഞില്ലേ അപ്പൊ…
അച്ഛൻ : നീ കാര്യം പറ
ദാസൻ അങ്കിൾ : ശിവദാസൻ പറഞ്ഞത് ഹൈദരാബാദ് മറ്റേ ശിവസുന്ദരന്റെ മോനില്ലേ
അച്ഛൻ : എന്തോ ഇണ്ടല്ലോ പേര്
ദാസൻ അങ്കിൾ : അത് വിട്
അച്ഛൻ : ഉം പറ
ദാസൻ അങ്കിൾ : അവൻ ആരേ കാച്ചി എന്നാ കേട്ടത്
എന്റെ കണ്ണ് വികസിച്ച് വന്നു
ഏത് സുന്ദരന്റെ മോൻ ആരേ കാച്ചി ഞാൻ എന്തിനാ ഇത് കേട്ടത് 😨
പെട്ടെന്ന് ചന്തു വന്ന് എന്റെ തോളിൽ തടവി
ഞാൻ : ഏഹ് 😨. ആഹ് 😊 yes yes
ചന്തു : വരണാ 😃
ഞാൻ : ഏയ് ഇല്ലില്ല
ചന്തു : റാം അങ്കിൾടെ വീട്ടി പോയി ആരൂല്ല അവടെ
ഞാൻ : അറിയില്ല അവര് ചെലപ്പോ ഇണ്ടാവില്ല
ചന്തു : oru load cars കെടപ്പുണ്ടല്ലോ
ഞാൻ : ആഹ് കാണും
ചന്തു : അവടെ ഒരു bmw കെടപ്പുണ്ട് sexy സാനം
ഞാൻ : black ആണോ
ചന്തു : 3 series
ഞാൻ : അത് ഫ്രണ്ട്ന്റെ സൂര്യടെ
ചന്തു : ആദി ഏട്ടൻ ആദി ഏട്ടനെ അറിയില്ലേ
ഞാൻ : ആഹ് പിന്നെ രാധു ചെറിയമ്മടെ ചേച്ചിടെ മോൻ
ചന്തു : ആഹ് പുള്ളി പറഞ്ഞതാ നമ്മടെ ഇന്ദ്രൻ bro ഹൈദരാബാദ് Wagon book ചെയ്തുന്ന്
ഞാൻ : ഏയ് അവൻ premium car മാത്രെ ഉപയോഗിക്കു Wagon-R chance കൊറവാ ചെലപ്പോ ആർക്കെങ്കിലും gift മറ്റും 😊
