നന്ദൻ അങ്ങനെ ചാഞ്ഞു
സൂര്യ : ആ വെട്ടിയിട്ട വായ തണ്ട് 😏 ഇവനാ വെട്ടി വെട്ടി വെട്ടി 😂
.
.
.
അടുത്ത ദിവസം തൊട്ട് പണിയും ഒന്നൂല്ല ആകെ ഒരു മാതിരി ആയി
കാലത്ത് എണീറ്റ് പിള്ളേർടെ കൂടെ ഇങ്ങനെ ഇരിപ്പ് തന്നേ ആകെ നടന്നത് കൊറേ dark അടിച്ചത് മാത്രം…പിന്നെ എന്താ രാവിലെ തൊട്ട് ഒരൊ സ്‌മോൾ എടുത്ത് ഇങ്ങനെ സിപ്പടിച്ച് നടക്കാ 🙂
.
.
.
അങ്ങനെ കല്യാണം ദിവസം ആയി
> 00:22
ഒറങ്ങിക്കെടന്ന എന്നെ ഫോൺ അടി ഒണർത്തി
നോക്കിയപ്പോ പരിചയം ഇല്ലാത്ത നമ്പർ
ഞാൻ : halo 😣 🥱 ആരാ
അതേ ശിവറാം അല്ലേ
ഞാൻ : ആഹ്
ഞാൻ ഭദ്ര ആണ്
ഞാൻ : ഏത് ഭദ്ര
ഭദ്ര ചേച്ചി : ഭദ്ര പപ്പുടെ
ഞാൻ : ഇസ്, യ്യോ എന്താ ചേച്ചി
ഭദ്ര ചേച്ചി : അവക്ക് ചെറിയ പനി പോലെ,കരച്ചൽ ഒക്കെ ഇയാളോട് സംസാരിക്കണം എന്നാ പറഞ്ഞെ
ഞാൻ : കൊടുത്തോ ചേച്ചി…
ഹ്… ല്ലോ
ഞാൻ : എന്താടാ
പപ്പ : കുട്ടാ അമ്മായി വഴക്ക് പറഞ്ഞു ഉച്ചക്ക്
ഞാൻ : ഏതമ്മായി
പപ്പ : മാലിനി അമ്മായി
ഞാൻ : എന്ത് പറഞ്ഞെ കുട്ടനോട്
പപ്പ : അമ്മായി ഒരുപാട് വഴക്ക് പറഞ്ഞു കിച്ചു പോയത് ഞാൻ കാരണം ആണെന്ന് അതേ പോലെ കെട്ടിയ ചെക്കന് വെറുത്താ പുഴുത്ത പട്ടിയേ പോലെ ആണെന്ന് എന്തൊക്കെ പറഞ്ഞു
ഞാൻ : അത് അമ്മായി വിവരം ഇല്ലാത്ത കൊണ്ട് പറഞ്ഞതാ, ഞാൻ അങ്ങനെ പറഞ്ഞോ എനിക്ക് കുട്ടനെ ഇഷ്ട്ടല്ലന്ന്
പപ്പ : ഉം
ഞാൻ : ദേ കളിക്കല്ലേ വെറുതെ കരയുന്ന പോലെ കാണിച്ചാ ഞാൻ പേടിക്കും വച്ചിട്ടല്ലേ
പപ്പ : എനിക്ക് പേടിയാ അമ്മായി വല്ലതും പറയും, ജയ ചേച്ചി ഒക്കെ വഴക്ക് പറഞ്ഞു എന്നെ…
ഞാൻ : അമ്മായി എന്ത് പറഞ്ഞാ എന്താ നമ്മടെ ആരെങ്കിലും ആണോ അമ്മായി അല്ലല്ലോ ദേ കൂടുതൽ കളിച്ചാ നോക്കിക്കോ
പപ്പ : ഉം
ഞാൻ : കഴിഞ്ഞു നാളെ വൈകീട്ട് എല്ലാം പഴയ പോലെ ഇനി ആര് വിളിച്ചു പറഞ്ഞാലും നീ പോണ്ടാ കേട്ടല്ലോ ഞാൻ permission തരില്ല okey
പപ്പ : ഹും…
ഞാൻ : മറ്റേ ചേച്ചിക്ക് ഫോൺ കൊടുക്കോ
പപ്പ : ഉം
ഞാൻ : good night, പേടിക്കണ്ട കേട്ടോ ശെരി… ഒറങ്ങിക്കോ ഉമ്മ…
പപ്പ : ഉം
ചേച്ചി : halo
ഞാൻ : ചേച്ചി sorry
ചേച്ചി : എന്താ ഇങ്ങനെ
ഞാൻ : അവള് കൊറേ ആയിട്ട് ഇങ്ങനെ ആണ് എടക്ക്
ചേച്ചി : ഡോക്ടറേ കാണിച്ചോ
ഞാൻ : ചേച്ചി അത്രക്ക് ഒന്നൂല്ല അവക്ക് ആരെങ്കിലും എന്തെങ്കിലും പറഞ്ഞാ വല്ലാത്ത വെഷമം ആണ് വീട്ടില് ഞങ്ങള് അങ്ങനെ ഒരു setup വരാതെ ആണ് നോക്കാറ് ഞാൻ ചന്തുനോട് പറഞ്ഞിട്ടാ അയച്ചത് നോക്കണംന്ന്
ചേച്ചി : അത്
ഞാൻ : ആഹ് സാരൂല്ല നാളെ കഴിഞ്ഞല്ലോ no issues, good night
ചേച്ചി : ഉം
.
.
.
> 07:22
അച്ഛൻ : നീ എന്താ പറഞ്ഞെ എന്നിട്ട്
ഞാൻ : ഞാൻ പറഞ്ഞു ചന്തുനോട് പറഞ്ഞിട്ടാ വിട്ടെ ഞാൻ, സാരൂല്ല നാളെ കഴിഞ്ഞല്ലോന്ന്
അച്ഛൻ : 👀
അമ്മ : വൈകീട്ട് കൊണ്ട് വരണം കേട്ടോ
ഞാൻ : അല്ലെങ്കിലും അത് അത്ര തന്നേ എനിക്ക് അപ്പൊ തന്നേ കൊണ്ട് വരാൻ അറിയാതേ അല്ല കച്ചറ വേണ്ടാ വച്ചിട്ടാ 😡
അച്ഛൻ : ഏഹ് 👀
ഞാൻ : അല്ല വെറുതെ ഒരു flow ല് 😊 🙄
അച്ഛൻ : അതാണ് ചെയ്യണ്ടി ഇരുന്നത്
ഞാൻ : ഏഹ് 🙄
അച്ഛൻ : 😊 ശെരി പൊക്കോ
അമ്മ : 😌 👀 😁😐
ചെറി : മഞ്ഞ് ഉരുകി തൊടങ്ങിയോ
അമ്മ : ഉരുകി വെള്ളം ആയി എപ്പഴെ
അച്ഛൻ : എനിക്ക് അതല്ല ഇന്ന് പോയിട്ട് ഈ ചെക്കൻ അവരോട് വല്ലതും വിളിച്ച് പറഞ്ഞാ ആകെ നാണക്കേടാവും
അമ്മ : 😁
അച്ഛൻ : ന്ത്
അമ്മ : ഒന്നൂല്ല
അച്ഛൻ : ഞാനാ അയാളെ വീണ്ടും ഇങ്ങോട്ട് കൊണ്ട് വന്നത്
അമ്മ : അത് കൊണ്ട് 🙄
അച്ഛൻ : എല്ലാരും എതിരായിരുന്നു മറക്കണ്ട 👀
അമ്മ : അവനോട് അവളെ പൊന്ന് പോലെ നോക്കണം എന്ന് സത്യം വാങ്ങിയത് ഞാനാ 😏
അച്ഛൻ : സത്യം എന്തോന്ന് സത്യം 👀
അമ്മ : അവൻ എന്റെ മോനാ, ഞാൻ പറഞ്ഞു അവൻ കേട്ടു അത്ര തന്നേ gameover
അച്ഛൻ : gameover പോലും എന്തോന്ന് gameover നിന്നെ അവടെ…. ആഹാ
> 11:22
ഞങ്ങള് കോട്ടയത്ത് പോയി നൈസിന് കല്യാണത്തിന് കേറി.
അച്ഛൻ അമ്മ ചെറി ഇച്ചു ഞാൻ ഞങ്ങള് അഞ്ച് പേരാണ് പോയത്
എന്തോ ഒരു കല്യാണത്തിന് എപ്പോ പോയാലും ഒരു വല്ലാത്ത പ്രഷർ ആണ് ആ welcome board കടന്ന് അകത്ത് കേറിയാ…
