ഞാൻ : ഇല്ല ചന്ദ്രേട്ടൻ വരും പത്ത് മണി ആവുമ്പോ പണി ചെയ്തിട്ട് എടുത്തോണ്ട് പോവും
അച്ഛൻ : ഉം ശെരി വാ പോവാ
ഞാൻ : ഇല്ല അച്ഛൻ പൊക്കോ ഞാൻ
അച്ഛൻ : വാ വാ മതി ഇവടെ ഒന്നും നിക്കണ്ട
.
.
വീട്ടിലേക്ക് പോയതും അമ്മ എറങ്ങി വന്നു
അമ്മ : എന്താ കുട്ടാ വണ്ടിക്ക്
ഞാൻ : ഒന്നൂല്ല belt മ്മാ കറങ്ങണ belt പൊട്ടിയത് നമ്മടെ grinder ഇല്ലേ അതിന്റെ അടിയില് belt ഇല്ലേ അത് മോട്ടർ കറങ്ങുമ്പോ കറങ്ങില്ലേ അതേ പോലെ ഒരു belt
പവി : ഞാൻ എറങാമ്മാ
ചെറി : ഡീ വണ്ടി വേണോ ഡീ
പവി : ചെറിക്ക് 🙄 😊 വേണോ വണ്ടി
അച്ഛൻ അവൾടെ നേരെ ചിരിച്ചോണ്ട് കൈ ഓങ്ങി
പവി : 😁
ചെറി : ഉം
പവി : എന്നാ കൊണ്ടാക്കിക്കോ
ഞാൻ : ഞാൻ ഞാൻ വരാടി എനിക്ക് ഒന്ന് രണ്ട് സാനം വാങ്ങണം
അച്ഛൻ : ടാ കേറി പോടാ പോയി അവടെ ഇരി 👀
ചെറി : അതന്നെ കൊച്ച് പോ ഞാൻ നോക്കിക്കോളാ കാര്യം
ഞാൻ : ഇല്ല ചെറിക്ക് അതിന്റെ കാര്യം അറി
അച്ഛൻ : രാമാ 👀
ഞാൻ : 🙂 ഉം പോയി
അമ്മ : എന്താന്നെ കാര്യം
അച്ഛൻ : പോയോ
അമ്മ : പോയി പോയി
അച്ഛൻ : നല്ല പണി എടുത്തിണ്ട് രാത്രി പാവം
അമ്മ : ഞാൻ അന്നേ പറഞ്ഞതാ അവനെ അങ്ങോട്ട് വിടണ്ടന്ന് ഇപ്പൊ എന്താ കണ്ണനെ പോലെ വണ്ടി craze കേറി അതിന്റെ പിന്നാലെ ആയി ഇപ്പൊ
ചെറി : സത്യം ഞങ്ങള് പോവുമ്പോ അടിയില് കെടക്കുന്നു
അച്ഛൻ : 😂
അമ്മ : നിങ്ങക്ക് ചിരിച്ചാ മതിയല്ലോ ഹും 😏
…
.
.
ഞാൻ റൂമില് കേറുമ്പോ പപ്പ വായും പൊളിച്ച് ഒറക്കം ആണ്
🙂
Fresh ആയി വന്ന് ഫോൺ എടുത്ത് നോക്കിയതും മണി മെസേജ് ഇട്ടേക്കുന്നു എടുത്ത ഫോട്ടോ അയക്കാൻ പറഞ്ഞിട്ട്…
പിന്നെ മെല്ലെ ഒച്ച ഇല്ലാത്തെ കാല് മാത്രം കേറ്റി ബെഡില് വച്ചിട്ട് ചാരി ഇരുന്നു അടുത്ത സെക്കന്റ് കാലില് ഭാരം വന്നു
കണ്ണ് തൊറന്നതും തൊട്ട് മുന്നി പപ്പ
പപ്പ : പേടിച്ചാ
ഞാൻ : 🙂 ഇല്ല
പപ്പ : എപ്പോ വന്നു
ഞാൻ : ഇപ്പൊ
പപ്പ : ഇതാണോ ഒറങ്ങി എണീക്കുമ്പോ കാണും പറഞ്ഞത്
ഞാൻ : sorry next time
പപ്പ : നല്ല പണി ആയിരുന്നു ല്ലേ
ഞാൻ : ഏയ് ഇതൊക്കെ അതിന്റെ ഭാഗമാണ്
പപ്പ : 😊 വാ കെടക്കാ
ഞാൻ : അയ്യോ അവര് ഇപ്പൊ വരും കെടത്തം ഒക്കെ പിന്നെ
പപ്പ : ചെറി പറഞ്ഞല്ലോ ഞാൻ നോക്കിക്കോളാ നീ വരണ്ട പൊട്ടാന്ന് 😂
ഞാൻ : അപ്പൊ ഒറങ്ങീല്ല
പപ്പ : ഉംച്ച് 😁
ഞാൻ : naughtiness കൂടുന്നുണ്ട് കേട്ടോ 😁😐
പപ്പ : ഒരു കാര്യം പറയട്ടെ
ഞാൻ : പറ
പപ്പ : ഇന്ന് ഞാൻ പോവും
ഞാൻ : ആണോ നല്ല കാര്യം
പപ്പ : ഉം
ഞാൻ : എങ്ങോട്ട്
പപ്പ : ഇന്ന് മാമ ഒക്കെ വരുന്നുണ്ട് കല്യാണം വിളിക്കാൻ ഇവടെ
ഞാൻ : ആഹ്
പപ്പ : അവർക്ക് ഉച്ചക്ക് ശേഷം കോട്ടയത്ത് ചേച്ചിടെ വീട്ടില് ഒരു function ഇണ്ട്
ഞാൻ : ഉം അല്ല യേത് ചേച്ചി
പപ്പ : ജെസ്സി ചേച്ചി, ചേട്ടന്റെ… അപ്പൊ ചന്തു വിളിച്ച് ഒരേ നിർബന്ധം ഞാനും വരണം എന്ന്
ഞാൻ : പൊക്കോ അതാണോ
പപ്പ : അതല്ല
ഞാൻ : പിന്നെ
പപ്പ : കല്യാണം വരെ നിക്കാൻ
ഞാൻ : 🙂 ഉം
പപ്പ : എനിക്ക് പോണ്ടാ എന്നെ വിട്ട് കൊടുക്കരുത് പ്ലീസ്
ഞാൻ : ഏഹ് 🙄
പപ്പ : എനിക്ക് ഈ വീട് വിട്ട് പോണ്ടാ പ്ലീസ്
ഞാൻ : എന്നാ കല്യാണം
പപ്പ : മറ്റന്നാ കഴിഞ്ഞ് അടുത്ത ദിവസം
ഞാൻ : ഇതിനാണോ
പപ്പ : അങ്ങനെ അല്ല കുട്ടാ എനിക്ക് കുട്ടനെ വിട്ട് പോവാൻ പറ്റില്ല അതും ഇനി ഒട്ടും പറ്റില്ല
ഞാൻ : അതെന്താ
പപ്പ : നമ്മള് അത്രക്ക് close ആയില്ലേ
ഞാൻ : 😊
പപ്പ : നമ്മക്ക് ഒറ്റക്ക് വേറെ വേറെ ഒറങ്ങാൻ പറ്റോ ഇനി എനിക്ക് സത്യം ആയിട്ടും പറ്റില്ല 🥺
ഞാൻ : കളിക്കല്ലേ പോയി happy ആയിട്ട് അടിച്ച് പൊളിച്ചിട്ട് വാ 😊
പപ്പ : ഇല്ല
ഞാൻ : അയ്യേ ചന്തു ഒക്കെ ഇത്ര കാര്യം ആയിട്ട് വിളിച്ചതല്ലേ പോ…
പപ്പ : എനിക്കറിയാ എന്നെ പറഞ്ഞ് വിട്ട് വെള്ളം അടിക്കാൻ അല്ലേ
ഞാൻ : സത്യം ആയിട്ടും കഴിക്കില്ല
പപ്പ : എനിക്ക് പേടി ആണ് രാത്രി എനിക്ക് choke ആയാ ആര് വരും ഞാൻ വല്ല മണ്ടത്തരം കാണിച്ചാ
ഞാൻ : ദേ നീ മണ്ടത്തരം കാണിക്കുമ്പോ ഒറ്റ കാര്യം ആലോചിച്ചാ മതി നിന്നെ നോക്കി നോക്കി ഇവടെ ഒരാള് ഇരിക്കും എന്ന കാര്യം😂
പപ്പ അങ്ങനെ തരിച്ച പോലെ ഇരുന്നു കുടുകുടാന്ന് കണ്ണീന്ന് വെള്ളം വരാൻ തൊടങ്ങി…
