കാന്താരി – 12 19അടിപൊളി 

അമ്മ : അച്ഛനോട് പറയില്ല പക്ഷെ 😏

അമ്മ അങ്ങനെ എന്നെ ഊശി ആക്കിയിട്ടു

ചെറി : അച്ഛനെ കണ്ടാ അപ്പൊ മൂത്രം ഒഴിക്കും

ഞാൻ : ചെറി

ചെറി : 😐 നട അങ്ങോട്ട്
.
.
.
15:35

അച്ഛൻ : മോളെ എന്ത് വേണോടാ കുട്ടാ കഴിക്കാൻ 😊

പപ്പ : ബിരിയാണി 😁

അച്ഛൻ : ശെരി 😃

ഞാൻ വണ്ടിയിന്ന് ടവൽ എടുത്തോണ്ട് വന്നത് എടുത്ത് പപ്പടെ കൈയ്യില് കെട്ടി വച്ചു

ആന്റി ഇത് കണ്ടതും തൊടങ്ങി കരച്ചിൽ

അമ്മ : എന്താ ചേച്ചി ഇത്

ആന്റി : ഇത്ര ഒക്കെ ആയിട്ടും ഇയാള് അവളെ കാര്യം ആയിട്ട് തന്നേ നോക്കുന്നുണ്ടല്ലോ 🥹

പപ്പ എന്റെ നേരെ തിരിഞ്ഞ് നോക്കി

അവളും കണ്ണ് നെറഞ്ഞ പോലെ ഒക്കെ ആയി

പരമു മാമ : ചേച്ചി എന്താ ഇത്

പപ്പ : അമ്മാ

ആന്റി : ഇല്ല പപ്പു 🥹

പപ്പ : ഇന്ന് കിച്ചുന്റെ ബഡ്ഡെ ആണ് അമ്മക്ക് കുട്ടനെ കൂടെ കണ്ടപ്പോ കൊറച്ച് നേരായി തൊടങ്ങീട്ട്

അമ്മ : മോൻ വരും ചേച്ചി

ഞാൻ : ആന്റി കരയല്ലേ അയ്യേ

ആന്റി : ഇല്ല കുട്ടാ അവൻ ഒരുപാട് തെറ്റ് ചെയ്തു അതിന്റെ ആണ് നന്നായി ജീവിക്കട്ടെ എവടെ ആണേലും

ഞാൻ : 😣 👀 അല്ല ആന്റി കരയല്ലേ

അച്ഛൻ : കരയാതെ ഇരിക്കു ഒക്കെ ശെരി ആവും

പാർശു : അമ്മായി

ഞാൻ : ആന്റി എന്താ ഇത് ദേ എന്നെ നോക്ക് ഞാൻ നല്ലതല്ലാത്ത കൊണ്ട് അച്ഛൻ എന്നെ തെറിപ്പിച്ചു ഇപ്പൊ തിരിച്ച് വന്നില്ലേ നന്നായോ ചോദിച്ചോ അറിയില്ല പക്ഷെ ചെറിയ മാറ്റങ്ങൾ ഒക്കെ ഇണ്ട് 😂

അമ്മ : രാമുവേ 👀

ഞാൻ : ✋🏻 😉 ആന്റി ജോലിക്ക് പോണം ആന്റി അപ്പൊ ശെരി ആവും

ആന്റി : യ്യോ ഇല്ല മോനെ അതൊന്നും വേണ്ടാ ഞാൻ ഇനി അതിനെ പറ്റി ഒന്നും ചിന്തിക്കുന്നില്ല

അമ്മ : അതേ ചേച്ചി അപ്പൊ ശെരി ആവും ഈ വെറുതെ വീട്ടി ഇരുന്നിട്ടാ ഒരൊ കാര്യം

ആന്റി : ഇല്ല ലക്ഷ്മി

ഞാൻ : resign ചെയ്യരുത് മക്കള് മോശം ആവും അതിന് അമ്മമ്മാര് ഒന്നും ചെയ്യാൻ പറ്റില്ല, അയാള് ഇങ്ങനെ ആയതിന് ആന്റി ഒന്നും ചെയ്യാൻ പറ്റില്ല, ഞാൻ തെമ്മാടി ആയിരുന്നത് കൊണ്ട് ദേ ഭാഗ്യലക്ഷ്മി ടീച്ചറും ജോലി വേണ്ടാ വച്ചു ഇപ്പൊ എന്തായി

പപ്പ : ഏഹ് 😳

അമ്മ : രാമാ അങ്ങനെ ഒന്നൂല്ല ടാ 😣

പപ്പ : അമ്മ ടീച്ചറാ

അമ്മ : 🥹 😊

ഞാൻ : അതേ engaleesh ടീച്ചറായിരുന്നു, 😁. ഞാൻ തെറിച്ച് നടന്ന കൊണ്ട് അമ്മക്ക് ചെറിയ പ്രശ്നം ഉണ്ടായിരുന്നു പിന്നെ ആ അടിയില് suspension കൂടെ കിട്ടിയപ്പോ നാണക്കേട് കാരണം ജോലി വേണ്ടാ വച്ചു…

അമ്മ : ടാ 🥹

ഞാൻ : Seniority വച്ച് കൃഷ്ണ ചെറിയമ്മടെ ഇപ്പഴത്തെ post അമ്മക്കാ വരാ 😂ല്ലേ മ്മാ

അമ്മ : നിർത്ത് രാമാ

അച്ഛൻ : രാമാ 👀

ഞാൻ : ആന്റി അമ്മേ പോലെ ആവരുത് വെറുതെ ഉള്ള സാലറി കളയാൻ ആയിട്ട് പൈസ വേണ്ടേ എനിക്ക് തന്നോ ഞാൻ എടുത്തോളാ ഏത്

ആന്റി : 🥹 😂

ഞാൻ : ഇപ്പൊ ദേ ആ മൊളക് എടുത്ത് കടിച്ചിട്ട് ആ ചോറ് കഴിച്ചേ 😁

ആന്റി : 🥹 😊 ഉം

> 17:05

അച്ഛൻ : ടാ ഇത്തിരി പെട്ടെന്ന് ദാസ് wait ചെയ്യാ

ഞാൻ തല ആട്ടി

ചെറി : പാട്ട് മാറ്റ് ടാ

ഞാൻ : concentration പോണു ചെറി 😌

അമ്മ : ടാ നിനക്ക് പാട്ടില്ലേ പറ്റില്ലേ

ചെറി : ടാ പകരം വീട്ടിയത് ല്ലേ കള്ളാ 😁

ഞാൻ വലത് കൈ മസിലിൽ മൊഖം അമർത്തി ചിരി പിടിച്ച് വച്ചു…

അച്ഛൻ : ഭാഗ്യ വൈഗടെ അങ്ങോട്ട് പോണ്ടോ

അമ്മ : പോട്ടെ

അച്ഛൻ : പവി എവടെ ആണ്

അമ്മ : അവള് അവടെ കാണും

അച്ഛൻ : ശെരി ടാ എന്നെ മില്ലി എറക്കി വിട്ടിട്ട് നിങ്ങള് അങ്ങോട്ട് പൊക്കോ

അച്ഛനെ മില്ലില് കൊണ്ടാക്കി ഞാൻ അവരെ കൊണ്ട് അവടെ എറക്കി വിട്ടു

അമ്മ : മോള് വരുന്നുണ്ടോ

പപ്പ ഇല്ലെന്ന് തല ആട്ടി

ഞാൻ അമ്മേ നോക്കി തല ആട്ടി

അമ്മ കൈ ഉള്ളിലേക്കിട്ട് എന്റെ കവിൾ പിടിച്ച് വലിച്ചു

ഇന്ദ്രന്റെ ബൈക്കിന്റെ ശബ്ദം കേട്ടു ഞാൻ, പെട്ടെന്ന് സ്ഥലം കാലിയാക്കി…

പപ്പ ബാക്കിന്ന് കൈ മുന്നിലേക്ക് ഇട്ട് എന്റെ കവിൾ പിടിച്ച് അമർത്തി ഉമ്മ വച്ചു

ഞാൻ : വിട് റോടാ

പപ്പ : ഇന്നലെ ഒരു കാര്യം പറയാൻ പറഞ്ഞില്ലേ ഞാൻ

ഞാൻ rear view mirror വഴി അവളെ നോക്കി

പപ്പ : ഉമ്മ

അവളും കണ്ണാടി നോക്കി ചുണ്ട് കൂർപ്പിച്ചു

പപ്പ : പറയട്ടേ

ഞാൻ : ആഹ് പറഞ്ഞോ

പപ്പ : അത്

ഞാൻ : അത്

പപ്പ : ഇന്ദ്രൻ ഇല്ലേ

Updated: March 28, 2025 — 4:31 pm

Leave a Reply

Your email address will not be published. Required fields are marked *