ഞാൻ : ഉം
പപ്പ : അവനോട് ഒന്ന് ചോദിക്കോ
ഞാൻ വണ്ടി സൈഡ് ആക്കി തിരിഞ്ഞു
പപ്പ : 🥹
ഞാൻ : എന്ത് 👀
പപ്പ : കിച്ചു ആയിട്ട് അവന് ഒരു ബന്ധവും ഇല്ലെന്ന് പറയുന്നത് സത്യം തന്നല്ലേന്ന്
ഞാൻ : മനസ്സിലായില്ല 👀
പപ്പ : അന്നും അറിയാലോ
😣
ഞാൻ തിരിഞ്ഞ് നേരെ ഇരുന്ന് വണ്ടി വലിച്ച് എടുത്തു…
പപ്പ : സോറി സോറി ഞാൻ
ഞാൻ കൈ തട്ടി മാറ്റി ആ റോഡിൽ കൂടെ നല്ല സ്പീഡി പോയി വണ്ടി വീട്ടിലേക്ക് കേറ്റി താക്കോൽ എടുത്ത് വീട് തൊറന്ന് അകത്തേക്ക് കേറി
പപ്പ വന്നേനെ പൊത്തി പിടിച്ചു
ഞാൻ അവളെ തള്ളി മാറ്റി
പപ്പ : 🥹
ഞാൻ : നീ മാറില്ല 😣ഒരു കാലത്തും 😡
പപ്പ : അങ്ങനെ അല്ല കണ്ടില്ലേ അമ്മടെ അവസ്ഥ
ഞാൻ : അതിന് ദേ ഇനി ഇത് പോലെ വല്ലതും പറഞ്ഞാ പിന്നെ ഞാൻ
പപ്പ : ഞാൻ 😡 ഞാൻ പറ ഞാൻ, ഇട്ടിട്ട് പോവോ എന്നെ
ഞാൻ : ഇല്ല ഞാൻ വെഷം വാങ്ങി കഴിക്കും എനിക്ക് പറ്റില്ല എന്റെ ഭാര്യ എന്റെ അനിയന്റെ ജീവിതം തൊലക്കണത് കാണാൻ
പപ്പ : കുട്ടാ പ്ലീസ് പറയട്ടെ 🥹
ഞാൻ : വേണ്ടാ വേറെ എന്തും പറഞ്ഞോ പോലീസ്കാർക്ക് ഇല്ലാത്ത എന്ത് സംശയം ആണ് നിനക്ക് ഇനി ഇത് അതല്ല അവനെ അന്ന് അടിച്ച ദേഷ്യം
പപ്പ : പറയണ കേക്കട 😡
പപ്പ അലറി വീട് രണ്ടാക്കി
ഞാൻ അവളെ നോക്കി നിന്ന് പോയി
പപ്പ എന്റെ തൊട്ട് മുന്നിൽ വന്ന് നിന്നു
ഈ ഭൂമിയില് എന്നോളം ഇന്ദ്രനെ അവന്റെ കൂടെ കെടക്കണ ഭാര്യക്ക് പോലും അറിയില്ല 👀, ഇന്ദ്രൻ തല പോയാലും ചിരിക്കും, ചിരിച്ചോണ്ട് blade വക്കും ഞാൻ ചെയ്തില്ലേ അതിലും ബഡാ ബഡാ ബഡാ വെപ്പ്, അവന്റെ കണ്ണ് കള്ളം പറയും, cold blooded ആണ് കുട്ടാ ഇന്ദ്രൻ
ഞാൻ : പപ്പ നീ 😣
പപ്പ : കുട്ടാ ഞാൻ നിന്റെ അല്ലേ ദേ സത്യം ഞാൻ ഒന്നും ചെയ്യില്ല, എനിക്കറിയാ അവന്റെ favorite ആണ് കുട്ടാ നീ, നീ just ഒന്ന് ചോദിക്ക് നിനക്ക് അറിയോ ഇന്ദ്രൻ he is a smiling assassin , അവൻ ഒന്നും ചെയ്യണ്ട അവൻ ഈ സീനി പോലും ഇല്ലാ പക്ഷെ അവന് വേണ്ടത് നടക്കും, നടത്തും അതാ ഇന്ദ്രൻ പ്ലീസ് ഞാൻ കാല് പിടിക്കാ, അവനെ പോലെ ഒരു ആളെ ഞാൻ കണ്ടിട്ടേ ഇല്ല…
അവളെന്റെ കാലിലേക്ക് വീണു
ഞാൻ ചാടി മാറി മൊഖം തൊടച്ചു
പപ്പ മെല്ലെ എണീറ്റ് എന്നെ പിടിച്ച് നിന്നു…
പപ്പ എന്റെ മൊഖം പിടിച്ച് നേരെ തിരിച്ചു
പപ്പ : ഞാൻ കൊറേ ദിവസായി നിന്നോട് ഇത് പറയണം വച്ചിരുന്നതാ… ഒന്ന് വിശ്വസിക്ക് just ഒരു ചോദ്യം അല്ലേ, നിനക്ക് അറിയില്ല, ഞാൻ പറഞ്ഞത് പോലെ അവന് വേണ്ടത് നടക്കും പൈസ അല്ല തല വച്ചുള്ള കളിയാണ്… Please 🙏🏻
ഞാൻ : നീ വീണ്ടും 😣
പപ്പ : 🥹 ഹ് 😊 fine, വിട്ടേക്ക് സാരൂല്ല അമ്മടെ സങ്കടം കണ്ടപ്പോ എന്തോ പറയണം തോന്നി, നിന്നോട് അവൻ കള്ളം പറയില്ല അതോണ്ടാ ഞാൻ, പിന്നെ കുട്ടനോട് ഒന്നും മറച്ച് വക്കാൻ പാടില്ല എന്ന് വിചാരിച്ചാ ഉള്ളിലേ കാര്യം പറഞ്ഞത് പോട്ടെ, ചായ വേണോ വച്ച് തരാ അല്ലെങ്കി
ഞാൻ : ചോദിക്കാ ഞാൻ 😣
പപ്പ : ഏഹ് 😣 🥹
ഞാൻ : അതേ 👀 ചോദിക്കാ പക്ഷെ ഒരു വാക്ക് തരണം നീ ഇതോടെ
പപ്പ : .. സത്യം സത്യം ആയിട്ടും
അവളെന്റെ മേലേക്ക് ഷോക്ക് അടിച്ചപോലെ ഒട്ടി ശ്വാസം ആഞ്ഞ് വലിച്ച് വലിച്ച് വിട്ടു
പപ്പ : ഒറപ്പാ 🥹
ഉം… ഞാൻ തല ആട്ടി
> 18:22
അമ്മായിടെ വീട്ടിലേക്ക് കൊണ്ട് ബൈക്ക് നിർത്തി ഞാൻ മെല്ലെ എറങ്ങി
സിദ്ധു എന്നെ കണ്ട് എറങ്ങി വന്നു
സിദ്ധു : നിനക്ക് ഞങ്ങളെ ഒന്നും വേണ്ടേ 😏
ഞാൻ : അവൻ ഇണ്ടോ ഇവടെ
സിദ്ധു : മേലെ ഇണ്ട്
ഞാൻ : ഒറ്റക്കാ അതോ
സിദ്ധു : ഇല്ല ഋഷി ഇണ്ട് കൂടെ കുട്ടു ഇണ്ടാവും തോന്നുന്നു കേറി പോണ കണ്ടു…
ഞാൻ : നീ അവനെ ഒന്ന് വരാൻ പറ
സിദ്ധു : 👀 എന്താടാ വല്ല പ്രശ്നം ഇണ്ടോ
ഞാൻ : ഏയ് 😉
സിദ്ധു : ഉം
അപ്പഴേക്കും അവൻ തന്നേ എറങ്ങി വന്നു
സുന്ദരൻ : എന്താടാ 😉🫱🏻
ഞാൻ : വാ, ഇപ്പൊ വരാ
വണ്ടി എട്, എന്നെ ഒന്ന് നോക്കി നിന്ന് അവൻ പറഞു….
സിദ്ധു : നിക്ക് ഞാനും വരാ
സുന്ദരൻ : പോ സൈത്താനേ
സിദ്ധു : നിക്ക് ഷർട്ട് ഇടട്ടെ ഊളെ
സുന്ദരൻ : പോയിട്ട് വാ
സിദ്ധു അകത്തേക്ക് തിരിഞ്ഞ് നടന്നു…
സുന്ദരൻ : വണ്ടി എട്
അവൻ എന്റെ തോളില് തട്ടി…
