> 18:33
ഇന്ദ്രൻ : വല്ലതും പറ
ഞാൻ : ടാ
സുന്ദരൻ : ഏഹ്
ഞാൻ : സുന്ദരാ
ഇന്ദ്രൻ : അത് വിട് ഞാൻ ഒരു കഥ പറയാ നിന്നോട്
അവൻ എന്റെ തോളിൽ കൈ ഇട്ട് വണ്ടിയില് ചാരി ഇരുന്നു
ഇന്ദ്രൻ : എവടെ എങ്കിലും പോവാൻ ഇണ്ടോ
ഞാൻ : ഇല്ല
ഇന്ദ്രൻ : ആഹ് ഇത് ഒന്നൂല്ല ഒരു പൊട്ടന്റേം ചട്ടന്റേം കഥ ആണ്
ഞാൻ : 🙄
ഇന്ദ്രൻ : പറയട്ടെ
ഞാൻ : 😊
“ഒരിടത്ത് ഒരു വളരേ ദുഷ്ട്ടനായ ഒരു പൈയ്യൻ ഇണ്ടായിരുന്നു അതായത് ഒരു പണക്കാര അച്ഛന്റേം സ്നേഹനിധിയായ അമ്മടെം ഒരു ദുഃഷ്ട്ടൻ മകൻ അവന് കൂട്ടായി ഒരുപാട് ആൾക്കാർ ഇണ്ടായിരുന്നു ഫ്രണ്ട്സ് ഫ്രണ്ട്സ്സേ, ഏഹ്,മൂള് ടാ
ഞാൻ : ആഹ്
സുന്ദരൻ : അങ്ങനെ ഒരു ദിവസം ഇവന്റെ ജീവിതത്തിൽ ക്ഷണിക്കപ്പെടാത്ത ഒരു അഥിതി വരുന്നു, ഇവൻ ആര് നല്ല അസ്സൽ ക്രൂരൻ അവനെ അങ്ങ് ഒറക്കി കളഞ്ഞു അതായത് ജീവൻ മാത്രം ബാക്കി വച്ചിട്ട്, അതോടെ നമ്മടെ വില്ലന്റെ level അങ്ങ് മാറി പിന്നെ അതിന്റെ പേരിൽ രണ്ട് ഗ്രൂപ്പ് തമ്മി അടി തന്നേ അടി തന്നേ കൊടുക്കൽ വാങ്ങൽ, ഏഹ്… 🙄 ഇവൻ മൂളടാ
ഞാൻ : ഉം….
സുന്ദരൻ : അങ്ങനെ ഒരിക്കെ ക്രൂരന്റെ മുന്നി വച്ച് അവന്റെ വളരേ വേണ്ടപ്പെട്ട ഒരു സാധനം എടുക്കാൻ ഈ മറ്റേ team നോക്കി പക്ഷെ ഈ മണ്ടൻ ഉണ്ടോ അറിയുന്നു അവനെ ചുറ്റി നിക്കുന്ന അവന്റെ വിശ്വസ്ഥർ പോലും അവന്റെ ആളുകൾ അല്ലെന്ന് 😂, ഏത്… അവന്റെ കൈയ്യിന്ന് രക്ഷപ്പെട്ട ക്രൂരൻ ഒരു യാത്ര പോവുന്നു ആ യാത്രയിൽ ആലോചിച്ച് എല്ലാ പഴുതും അടച്ച് ഒരു കെണി വച്ച് പതുങ്ങി ഇരുന്ന് ഈ opposite പാർട്ടിക്കാരനെ പിടിച്ചു ബ്ബും ”
ഇന്ദ്രൻ എന്റെ മൊഖത്തിന് നേരെ തപ്പ് കൊട്ടി
അവൻ എന്നെ തന്നേ നോക്കി നിന്നു
ഇന്ദ്രൻ : പറ എന്ത് ചെയ്യണം വില്ലൻ ക്രൂരൻ ദുഷ്ട്ടൻ എന്ത് വേണേലും പറയാ, പറ എന്ത് ചെയ്യണം 👍🏻
ഞാൻ : ഏഹ്…
ഇന്ദ്രൻ : വില്ലൻ ആണേലും നമ്മടെ ജീവനും സ്വത്തിനും ഭീഷണി ആയാ നമ്മൾ എന്ത് ചെയ്യും, ഇതിൽ വില്ലനെ സഹായിച്ച ഒരുപാട് പേരുണ്ട് പക്ഷെ വില്ലനും നഷ്ട്ടം ഇണ്ടായി 😣 ഒരു വല്യ നഷ്ട്ടം 😖
ടാ…
ഇന്ദ്രൻ : 🥹, 😂 പേടിച്ചാ acting acting… അത് വിട് അപ്പൊ പറ എങ്ങനെ ആണ് കാര്യങ്ങൾ, വില്ലൻ എന്ത് ചെയ്യണം പറ 🤙🏻
ഞാൻ : 👀
ഇന്ദ്രൻ : പറ ടാ
ഞാൻ : അത്
ഇന്ദ്രൻ : അല്ല നീ എന്തോ പറയണം പറഞ്ഞില്ലേ ഇത് കഴിയട്ടെ , പറ ഞാൻ എന്ത് ചെയ്യണം അല്ലല്ല വില്ലൻ എന്ത് ചെയ്യണം….
> 19:54
ഞാൻ വണ്ടി നിർത്തി എറങ്ങി വീട്ടിലേക്ക് മെല്ലെ കേറിപ്പോയി
പപ്പ ഡോർ തൊറന്ന് വന്നു
ഞാൻ അവളെ നോക്കാതെ അകത്തേക്ക് കേറി
പപ്പ : 🥺
ഞാൻ : 👀
പപ്പ : കണ്ടോ…
ഞാൻ : കണ്ടു
പപ്പ : എന്താ
ഞാൻ : ഇനി എന്നോട് സംസാരിക്കാൻ വന്നാ നീ ആയി നിന്റെ കാര്യം ആയി
പപ്പ ഡോർ ലോക്കാക്കി എന്റെ അടുത്തേക്ക് വന്നു
ഞാൻ : വിട്
പപ്പ : എന്ത് പറഞ്ഞെ
ഞാൻ : നീ എന്താ പറഞ്ഞെ ഞാൻ തൊലിച്ചാ അവൻ അങ്ങ് കീഴടങ്ങും എന്നല്ലേ
പപ്പ : 🥺
ഞാൻ : തീർന്നു എല്ലാം
പപ്പ : എന്തായി
ഞാൻ : ചോദിച്ചു നീയാണോ എന്റെ അളിയനെ പൊക്കിയത് എന്ന് മതിയോ
പപ്പ : എന്നിട്ട് 🥹
പപ്പ കൈ രണ്ടും ചുരുട്ടി ചുരുങ്ങിപ്പോയി
ഞാൻ : അവനെ ഞാൻ കൂടെ കരയിച്ചു, അവൻ എന്താ പറഞ്ഞെ അറിയോ പത്മിനിക്ക് സംശയം ഇണ്ടായിരുന്നേ ഞാൻ സഹിച്ചേനെ പക്ഷെ നീ എന്ന്, അവനെ ഞാൻ ഒന്ന് കുത്തി അവൻ തിരിച്ച് എന്നേം നിന്റെ രണ്ട് ശത്രുക്കൾക്കും കുത്ത് കിട്ടി, 😖
ഞാൻ മേലോട്ട് കേറി
പപ്പ എന്റെ പിന്നാലെ വന്നു
പപ്പ : എന്താ നീ പറഞ്ഞെ 🥹
ഞാൻ : അത് വിട് ഇനി എനിക്കും അങ്ങോട്ട് പോണ്ടാ നീ happy അല്ലേ
പപ്പ : കാര്യം പറ
ഞാൻ : എന്ത് ഞാൻ ചോദിച്ചു നീ പറഞ്ഞത്
പപ്പ : പറഞ്ഞ പോലെ പറ
ഞാൻ : വിട്
പപ്പ : 😡 പറ ശിവാ ഞാൻ പ്രാന്ത് പിടിച്ച് നിക്കാ
അവള് അവടെ ഇരുന്ന പേന എടുത്ത് എന്റെ നേരെ കുത്താൻ വന്നു…
ഞാൻ : നീ അവനെ വല്ലതും ചെയ്തോടാന്ന് ഞാൻ ചോദിച്ചു അപ്പൊ അവൻ ചിരിച്ചിട്ട് ചോദിച്ചു പത്മിനിടെ സംശയം മാറീല്ലേ രാമാന്ന് അപ്പൊ ഞാൻ തിരിച്ച് പറഞ്ഞു അവൾക്ക് മാത്രമല്ല എനിക്ക് ചെറിയ അത്ര തന്നേ മുഴുവൻ പോലും ആയില്ല അവന്റെ മൊഖം അങ്ങ് ചൊവന്നു
