പപ്പടെ മൂക്ക് ചൊവന്നു …. കണ്ണ് നെറഞ്ഞ് ഒഴുകി…. പപ്പ എന്റെ കഴുത്തിൽ ഉള്ള കൈ അയച്ച് എന്റെ കൈയ്യിൽ കൈ ബലമായി കോർത്ത് പിടിച്ചു….
പപ്പ : എനിക്ക് കൊറച്ച് ടൈം വേണം… 😊
ഞാൻ : പോര മോളെ നീ ഇത്ര ഒക്കെ അഭിനയിച്ചിട്ടും എനിക്ക് ഫീൽ ആവുന്നേ ഇല്ല… പിന്നെ ഒരു കാര്യം കൂടെ ഇന്ദ്രനെ കാണുമ്പോ നിന്റെ ഈ ചൊറി ഇല്ലേ നിർത്തിക്കോ…
പപ്പ : അത് പറയാൻ മറന്നു… താങ്ക്സ് ഇപ്പൊ ഈ രാത്രി നൈസ് ആക്കി തന്നതിന്….
പപ്പ ചുണ്ട് കൂർപ്പിച്ച് കാണിച്ച് പൊറകോട്ട് മാറി….
പപ്പ : ഒരു കാര്യം കൂടെ You can be called now a gentleman for not accepting dowry 😂…. I like that 😊🫰🏻
.. . .
രാത്രി കെടക്കുമ്പോ എനിക്ക് ഒറ്റ ചിന്ത മാത്രം ആയിരുന്നു…. ഇവളെ ഇനിയും വിശ്വസിക്കാമോ…. ” അഴ് മൂഞ്ചി ആപത്ത് “പാർത്തി എപ്പഴും പറയും….. അവൾടെ അമ്മ പറഞ്ഞത് പപ്പക്ക് പെട്ടെന്ന് സങ്കടം വരും പ്രേതേകിച്ച് അവക്ക് ഇഷ്ട്ടം ഉള്ളവർക്ക് ഫീൽ ആയാൽ എന്നൊക്കെ…. ഒരിക്കെ ഇവളെ വിശ്വസിച്ചു ഭേഷാ കിട്ടി…. എന്റെ ഫോട്ടോ കണ്ടപ്പോ അവക്ക് നാണം വന്നു പോലും…. നമ്പ മുടിയലെ….. സുന്ദരനോട് ചോദിക്കാ അല്ലെങ്കി വേണ്ട അവന് അല്ലെങ്കി തന്നെ നൂറ് സീൻ ആണ്… എന്നാലും 😡 അവനെ തൊടാൻ ധൈര്യം കാണിച്ച ഒരുത്തനും രണ്ട് കാലിൽ നടക്കില്ല തിരിച്ച് പോയിട്ട് ആദ്യം ആ സീൻ ഒന്ന് സെറ്റാക്കണം….
പപ്പടെ ഉള്ളിൽ നിരാശ മാത്രം ആയിരുന്നു…. വിചാരിച്ച പോലെ അല്ല കാര്യങ്ങൾടെ കെടപ്പ്…. കാര്യം എളുപ്പം അല്ല…
എപ്പഴോ പപ്പ ഒറക്കിത്തിലേക്ക് വീണ് പോയി…
പപ്പ പപ്പ, വർഷിണി ആന്റിടെ കുലുക്കി വിളി ആണ് അവളെ എണീപ്പിച്ചത്…
പപ്പ : നിക്ക് മ്മാ ഇത്തിരി കഴിയട്ടെ
ആന്റി : ഡീ പോത്തേ നേരം പതിനൊന്നായി ഡീ….
വെള്ളം കോരി ഒഴിക്ക് മ്മാ കിച്ചു പിന്നാലെ നിന്ന് പറഞ്ഞു…
നീ വന്നോ പപ്പ തല ഒയർത്തി നോക്കി ചോദിച്ചു….
കിച്ചു : ഹാ…
പപ്പ : അച്ഛ കാണണ്ട 😊
കിച്ചു : കണ്ടു കിട്ടി ബോദിച്ചു
പപ്പ : നന്നായി.. ഇത്തിരി കറക്കം കൂടുന്നുണ്ടേ കിച്ചു…
കിച്ചു : നിന്റെ കെട്ടിയവൻ കാലത്ത് തന്നെ പോയല്ലോ അച്ഛന് അത് സീൻ ഇല്ല
പപ്പ : എവടെ പോയി…
പപ്പ ചുറ്റും നോക്കി ഒരു സംശയം പോലെ ചോദിച്ചു….
കിച്ചു : തെണ്ടാൻ
ആന്റി : അടി…. ഡാ അച്ഛ കേക്കണ്ട…. നല്ലത് കിട്ടും… കൊച്ച് കാലത്ത് തന്നെ ജോലിക്ക് പോയതാ
കിച്ചു : ഡി പുതിയ ആൾക്കാർ വന്നപ്പോ ടീച്ചർക്ക് സൈഡ് വലിവ് വന്ന പോലെ ഒണ്ടോ…
പപ്പ : അയ്യോ തന്നെ മോനെ… ഇന്നലെ എന്തായിരുന്നു രണ്ടും കൂടെ കാമടി പറച്ചിൽ ചിരി കളി ശോ 😂
ആന്റി : നിങ്ങള് രണ്ടിനെക്കാളും കൊള്ളാ അവൻ… 😍
കിച്ചു : ഞാൻ വരുമ്പോ രണ്ട് പേരും അടുക്കളയിൽ ഒരേ കളി ചിരി ഒക്കെ…
ആന്റി : പപ്പാ മോൻ വരില്ല പറയാൻ പറഞ്ഞു ട്ടൊ ഏതോ കൂട്ട്ക്കാരന്റെ കൂടെ സേലം പോവാന്ന് ….
പപ്പ : കണ്ടോ ഡാ എന്നോട് പോലും പറഞ്ഞില്ല അമ്മായിഅമ്മയോട് പറഞ്ഞു 😂
> ഇതേ സമയം ഞാൻ വർക്ക് ഷോപ്പിൽ… ഇന്നലെ പപ്പ പറഞ്ഞ കാര്യങ്ങൾ തന്നെ ആയിരുന്നു എന്റെ ഉള്ളിൽ…. ചെവിയിൽ കാറിന്റെ ഹോൺ മൊഴങ്ങിയപ്പോ ആണ് ഞാൻ കണ്ണ് തൊറന്നത്….
സമയം ഒരുപാട് പോയി മൂന് മണി ആയത് അറിഞ്ഞ പോലും ഇല്ല ഒരു ഹോൺ അടി കേട്ടു.. അതെ ഇന്ദ്രൻ വന്നു….
ഞാൻ സീറ്റിൽ നിന്ന് എണീറ്റ് ബസ്സിന്റെ വെളിയിലേക്ക് പോയി….
ഇന്ദ്രൻ : എന്ത് ഡാ ഒറക്കം ആയിരുന്നോ….
ഞാൻ : ഹാ
ഇന്ദ്രൻ : എറങാ
ഞാൻ : നന്ദു വന്നില്ലേ
ഇന്ദ്രൻ : ഇല്ല അവന് നാളെ സോനടെ കൂടെ ഡേറ്റ് 😊
ഞാൻ : അത് നടക്കോ ഡാ
ഇന്ദ്രൻ : എന്താ നടക്കാതെ ഒരു സീനും ഇല്ല കറി അങ്കിൾ വല്ല മൊട ഇട്ടാ സോന കാണാതാവും
ഞാൻ : പിന്നല്ല…. അപ്പൊ തെറിക്കാ അളി
ഇന്ദ്രൻ : എന്താണ്ടാ ഉണ്ണിയെ നമ്മൺണ്ടെ കൂട്ട്ക്കാരി നെ കാണണ്ടേ ചൂച്ചി മോൾ വെയിറ്റിങ്
ഞാൻ : ആ പൊലയാടിയെ കാണാതെ പോവാൻ പറ്റോ നീ വാ….
ഇന്ദ്രൻ : നീ വാ എനിക്ക് നിന്നോട് സീരിയസ് ആയി സംസാരിക്കാൻ ഒണ്ട് അത് പോണ വഴി നോക്കാ…
ഞാൻ : ശെരി വാ…വണ്ടി ഞാൻ എടുത്തോളാ…
ഇന്ദ്രൻ : ഓടിക്കാൻ അറിയോ
