ഞാൻ അവനെ ഒന്ന് നോക്കി
ഇന്ദ്രൻ : ഫൺ ഫൺ ഉമ്മ എടുത്തോ 😂
നിനക്ക് ഒരു മാറ്റവും ഇല്ല മൈരേ….
ഉണ്ണി ഓടി ഞങ്ങടെ അടുത്തേക്ക് വന്നു
ഉണ്ണി : അണ്ണാ ഞാനും വരട്ടണ്ണാ
ഞാൻ ഇന്ദ്രനെ നോക്കി
അവൻ കൈ വീശി കാട്ടി….
ഞാൻ ഉണ്ണിയെ നോക്കി അവനെ കാണാനില്ല ബാഗ് എടുത്ത് ഓടി വരുന്നു….. ഓടി വന്ന് പെറകിൽ കേറി….
ഇന്ദ്രൻ : ഡാ കവട്ടെ ലൈസൻസ് ഇണ്ടാ ഡാ നിനക്ക്
ഉണ്ണി : എന്തണ്ണാ നിങ്ങള് വിചാരിച്ചത്…
ഇന്ദ്രൻ എന്നെ നോക്കി പിരികം പൊക്കി…
ഞാൻ : ഇല്ല കൊച്ച് മൈരൻ ഡാ അവൻ ഇരുട്ടും അത്ര തന്നെ…
ഇന്ദ്രൻ : ഡാ മൈരേ ഇവന്റെ കൂടെ നടക്കാതെ പഠിച്ച് ജോലിക്ക് പോ….
ഞാൻ : എത്ര വട്ടം പറഞ്ഞു ഇവനെ….
ഇന്ദ്രൻ : ഇവനെ എനിക്ക് അങ്ങ് ലബ്ബായി
ഉണ്ണി : താങ്ക്സ് അണ്ണാ 😂
ഞങ്ങള് റാം അങ്കിളിന്റെ കൊച്ചിലെ വീട്ടി പോയി… കൊറച്ച് കഴിഞ്ഞതും സൂസനും( പഴയ ഒരു കൂട്ട്ക്കാരി )അർജുൻ (അവൾടെ കൂട്ട്കാരൻ ) രണ്ടും കൂടെ വന്നു….
ഒരു മണിക്കൂറോളം അവടെ പോയി…. അവസാനം ഞങ്ങള് അവടെ നിന്ന് വീട് പൂട്ടി എറങ്ങി…
ഞാൻ : ഡാ ഇവള് പോവില്ല ട്ടാ ഒറപ്പാ…
ഇന്ദ്രൻ : നോക്കാ
വണ്ടി ഓടിച്ചു കൊണ്ടിരുന്നവൻ എന്നെ നോക്കി ഒന്ന് ചിരിച്ചു…
അല്ല ഡാ വണ്ടി എവടന്നാ റെന്റ് ആണോ…ഞാൻ ചോദിച്ചു
ഇന്ദ്രൻ : ഏയ്…
ഞാൻ സീറ്റിൽ തല വച്ച് കണ്ണടച്ചു….
കൊറച്ച് കഴിഞ്ഞതും അവൻ ഒരു വലിയ ഗെയിറ്റ് കടന്ന് വണ്ടി ഉള്ളിലേക്ക് കേറ്റി….
അമ്മായിയപ്പൻ വാനോളം പുകഴ്ത്തിയ അതെ ഗെയിറ്റ്
അതിന്റെ അകത്ത് കണ്ട കാഴ്ച വണ്ടിയെ സ്നേഹിക്കുന്ന പ്രേത്യകിച്ച് ലോറിക്കാർക്ക് വണ്ടർ അടിക്കുന്ന സീൻ ബസ് സ്റ്റാൻഡിൽ ബസ്സ് നിക്കുന്ന പോലെ കൊറേ എണ്ണം നെരന്ന് നിക്കുന്നു
അവൻ വണ്ടി തിരിച്ച് നിർത്തി…
ഞാൻ : ഇത് നിങ്ങടെ ആണോ… 🥹
ഹാ… This property belongs to Ramanadhan and Co…വാ….
ഞാൻ വണ്ടി വിട്ട് വെളിയിൽ എറങ്ങി….
ഇന്ദ്രൻ നടന്ന് ️ന്റെ അടുത്തേക്ക് വന്നു….
ഇന്ദ്രൻ : നിനക്ക് ഇഷ്ട്ടം ഉള്ള വണ്ടി എടുത്തോ
ഉണ്ണി : ഇത് എന്തോന്ന് അണ്ണാ ഷോറൂമാ
ഞാൻ ചുറ്റിനും ഒന്ന് നോക്കി… എനിക്ക് ഇഷ്ട്ടം ഉള്ളത് ചൂസ് ചെയ്യാ ആ ഓഫർ ആരെയും കൊതിപ്പിക്കുന്ന ഒന്നാണ്…
പെട്ടെന്ന് എന്റെ ഫോൺ റിങ് ആയി….
ഞാൻ : ഹലോ
ആന്റി : മോനെ എവടാ
ഞാൻ : ഇവടെ ഒണ്ട് ആന്റി എന്തെ
ആന്റി : ആണോ…. എന്നാ വീട്ടിലോട്ട് വരോ അല്ലെങ്കിൽ വേണ്ട ഞങ്ങള് അങ്ങോട്ട് വരാ പ്രസാദം തരാനാ
ഞാൻ : അയ്യോ അതൊന്നും വേണ്ട ആന്റി
ആന്റി : അതെ ഇത് ഇരാവാന്റെ കടും മധുര പായസാ നിർബന്ധം ആയിട്ടും കഴിക്കണം
ഞാൻ ക്ലാപ്പ് ചെയ്ത് ഇന്ദ്രനോട് ഇതെന്ന് കാട്ടി….
അവൻ തമ്പ്സ് അപ്പ് കാട്ടി….
ആന്റി : ഹലോ
ഞാൻ : കേക്കാ ആന്റി…. ഞാൻ പമ്പിന്റെ അടുത്ത് തന്നാ ഉള്ളെ
ആന്റി : ശെരി ഇപ്പൊ ഒന്ന് വരോ ന്നാ…. അങ്ങോട്ട് വാ ട്ടൊ…. ശെരി….
ഞാൻ : ഹ ഹൽ ഹലോ… ശേ 😊
<> ഇതേ സമയം അമ്പലത്തിൽ…
പപ്പ : എന്ത് പറഞ്ഞു മരു മോൻ 😏
ആന്റി : വരും 😏
പപ്പ : വരാ പറഞ്ഞോ…. ശേ….
അങ്കിൾ : എറങ്ങല്ലേ അപ്പൊ
ഷർട്ട് ഇട്ടോണ്ട് പുള്ളി നടന്ന് വന്നു…
ആന്റി : അതെ കൊച്ച് പമ്പിലേക്ക് വരാ പറഞ്ഞു
അങ്കിൾ : ആണോ അപ്പൊ വരട്ടെ എനിക്കും പോണം അങ്ങോട്ട് ഒന്ന്….
> അവര് പെട്ടെന്ന് തന്നെ പമ്പിൽ എത്തി അങ്കിൾ ഉള്ളിൽ കണക്ക് നോക്കാൻ ഒക്കെ ആയി പോയി…
പത്ത് പതിനഞ്ച് മിനിറ്റ് കഴിഞ്ഞതും പുള്ളി വെളിയിലേക്ക് എറങ്ങി വന്നു….
അപ്പൊ തന്നെ കിച്ചു അവന്റെ വണ്ടിയും കൊണ്ട് വന്നു… പമ്പിലെ പണിക്കാരനെ കൊണ്ട് പെട്രോൾ അടിക്കാൻ പറഞ്ഞ് ഇവർടെ അടുത്തേക്ക് വന്നു…
കിച്ചു : നിങ്ങള് എന്ത് ഇവടെ
ആന്റി : രാമുനെ നോക്കി നിക്കാ….
കിച്ചു : ആര്
ആന്റി : 😂 രാമു
പപ്പ : 😊… കൊറേ നേരം ആയി പോസ്റ്റ് ആക്കുന്നു…
ആന്റി : വീട്ടി പോയിട്ട് ഇപ്പൊ എന്നാ കാണിക്കാനാ ഫോണിൽ കളിക്കാൻ തന്നല്ലേ…. അവടെ നിക്ക്… പിന്നെ അവൻ നിന്നെ ഒന്നും പോലെ ചൊറിയും കുത്തി ഇരിക്കല്ലല്ലോ കൊറച്ച് നേരം നിക്ക്
കിച്ചു : ഞാൻ പോണു…
🎵” കാലം തെറിയാമൽ കടലൈ നാൻ പോട എനക്കൊരു ഗേൾ ഫ്രണ്ട് വേണും” “നിലവിൻ നകളായ് അറൈക്കുൾ മഴയായ് എലുമിച്ചെയ് മണമായി ഇറ്ക്കണുമേ”
