അവളൊന്ന് ചിരിച്ച് കാട്ടി കണ്ണടച്ചു…
> അടുത്ത ദിവസം കാലത്ത് ഞാൻ വർഷാപ്പിൽ പോയി സുമ്മാ ഈച്ച അടിച്ച് ഇരുന്നു…. കൊറച്ച് കഴിഞ്ഞതും അച്ഛനും ചെറിയും കൂടെ വന്നു….
അച്ഛൻ : നീ ഒണ്ടായിര്ന്നോ നന്നായി എന്നെ കണ്ടതും അച്ഛൻ അങ്ങോട്ട് വന്നു….
അച്ഛൻ : പുതിയ ബസ്സില്ലെ അത് ഞാൻ അങ്ങ് കൊടുത്തു ശെരി ആവില്ല
ഞാൻ : എന്താ അച്ഛാ
അച്ഛൻ : ഉള്ളതുമതി ഒരുപാട് ആയാ ചെലപ്പോ എല്ലാം കൂടെ അങ്ങ് പൊളിയും…. വണ്ടി കച്ചോടം ആയി അപ്പൊ സെറ്റിൽമെന്റ് ഇന്നാ അതിന് വന്നതാ ശെരി നടക്കട്ടെ
അച്ഛൻ ഒന്ന് തട്ടിട്ട് പോയി….
അപ്പൊ ഒണ്ട് പിശാശ് വിളിക്കുന്നു…. രാവിലെ എല്ലാരും ഉള്ളപ്പോ പറഞ്ഞു എങ്ങോട്ടോ കെട്ടി എടുക്കണം വരാൻ…. പക്ഷെ പോയത് ഇന്ദ്രുന്റെ വീട്ടിലേക്ക്….എന്തോ ദേഷ്യം ഒണ്ട് അവക്ക് അവനോട് കണ്ടാ കണ്ടാ റോങ് ആവൻ
ഉച്ചക്ക് തിരിച്ച് വീട്ടിൽ പോവുമ്പോ അവൾടെ അനിയൻ തെണ്ടി കറക്കം ഒക്കെ കഴിഞ്ഞ് തിരിച്ച് വന്നിട്ടൊണ്ട്….
അളിയാ…. ഉള്ളിലോട്ട് കേറാൻ നിന്ന എന്നെ അവൻ പിടിക്കാൻ വന്നു
ഞാൻ നെഞ്ചത്ത് കൈ വച്ച് അവനെ തടഞ്ഞു….ചിരിച്ചോണ്ട് സ്റ്റിച്ച് എന്ന് പറഞ്ഞു….
കിച്ചു : ഞാൻ ബാംഗ്ലൂർ ആയിരുന്നു നിങ്ങള് വരുന്ന കാര്യം അറിഞ്ഞിരുന്നേ…
ഞാൻ : അത് കൊഴപ്പില്ല…. 😊
ഹാ മോനെ… നിങ്ങള് വന്നോ… അമ്മായി അപ്പൻ ഉള്ളിന്ന് ഹോളിലേക്ക് വന്നു…
പപ്പ എന്നെ തള്ളിമാറ്റി ഉള്ളിലേക്ക് കേറി….
പപ്പ : എന്താ അച്ഛാ പെട്ടെന്ന് വരാൻ പറഞ്ഞെ
കിച്ചു : കാർ നമ്പർ പ്ളേറ്റ് അടിച്ച് കിട്ടി….
പപ്പ : ആണോ അടിപൊളി 😊
അവള് വായ പൊളിച്ച് അവന്റെ കൈ പിടിച്ച് ആട്ടി….
കി ക്കു അങ്കിൾ : എന്താ ഡോ വല്ല ബുദ്ദിമുട്ട് ഒണ്ടോ തനിക്ക്
ഞാൻ : എനിക്കോ… എന്നോടാണോ
കി ക്കു അങ്കിൾ : ആ… തന്നോട് തന്നെ
പുള്ളി ചോദ്യ ഭാവത്തിൽ എന്നെ നോക്കി ചോദിച്ചു….
ഏയ് ഇല്ല അങ്കിളെ ഞാൻ ചുമ്മാ വേറെ എന്തോ ആലോചിച്ചത്.. ഞാൻ പുള്ളിക്ക് മറുപടി കൊടുത്ത് മാറി നിന്നു…
അപ്പോഴേക്കും ആന്റി ഒരു ഓട്ടോയിൽ വന്നെറങ്ങി…കോളേജിൽ നിന്ന് വരുന്ന വഴിയാ….
പപ്പ ഞാൻ ജോൺ സാറിനെ കണ്ട് പറഞ്ഞിട്ടൊണ്ട് നിനക്ക് അവടെ അഡ്മിഷൻ ശെരി ആക്കി തരാ പറഞ്ഞു…
വന്ന് കേറിയതും ആന്റി പപ്പയോട് അവൾടെ അഡ്മിഷൻ അങ്ങോട്ട് മാറ്റുന്ന കാര്യം പറഞ്ഞു….
പപ്പ : 😊
അങ്കിൾ : അപ്പോ എറങാ ലെ
ഞാൻ : ഞാൻ വര
അങ്കിൾ :ഇന്നാ ഡോ കാറിന്റെ കീ…
ബെസ്റ്റ്…. 😏
എന്നെ പറയാൻ സമ്മതിക്കാതെ പുള്ളി കേറി പറഞ്ഞു….
അളിയൻ എന്താ അളിയാ പിള്ളേരെ പോലെ വാ….നെത്തിലി മൈരൻ എന്റെ സ്റ്റിച്ച് അടിച്ച് പൊട്ടിച്ച പോലെ പിടിച്ച് തട്ടി….
ഒട്ടും താൽപ്പര്യം ഇല്ലാതെ ഞാൻ അവരുടെ താൽപ്പര്യത്തിന് നിന്ന് കൊടുത്തു….
വണ്ടി നേരെ പോയത് ടൊയോട്ട ഷോറൂമിലേക്കാ….
ലാൻഡ് ക്രൂയിസർ ആണേൽ പോലും എനിക്ക് താൽപ്പര്യമില്ല…. 🤏🏻
ഞാൻ ചുമ്മാ പോയി സോഫയിൽ മാഗസിൻ വായിച്ച് ഇരുന്നു…
അങ്കിൾ, കിച്ചു, പപ്പ ഒക്കെ ഉള്ളിൽ പാത്രം കഴുകാൻ പോയി…അല്ല പേപ്പർ വർക്കിന് പോയി….
ആന്റി എന്റെ അടുത്ത് വരുന്ന കണ്ടപ്പോ തന്നെ എനിക്ക് തോന്നി ഒന്നെങ്കിൽ പൊക്കി അടിക്കാൻ അല്ലെങ്കിൽ നക്കി കൊല്ലാൻ….പക്ഷെ പാവാ ഇവർടെ കുടുംബത്തിൽ എനിക്ക് ഇത്തിരി കമ്മിറ്റ്മെന്റ് ഉള്ളത് ഇവരോട് മാത്രാ…. 😊
ആന്റി എന്നെ നോക്കി ചിരിച്ച് അടുത്ത് വന്നിരുന്നു
ലീവ് എടുത്ത് വന്നതാണോ ആന്റി…. ഞാൻ അവരെ നോക്കി ചോദിച്ചു
ആന്റി : അല്ല മോനെ പോണം… പപ്പടെ കല്യാ അല്ല നിങ്ങടെ കല്യാണ ടൈമില് ഒരുപാട് ലീവായി…😊
പിന്നെ ഞാൻ ഒന്നും ചോദിച്ചില്ല….
മോനെ
ഉം
ആന്റി ഒരു കാര്യം ചോദിക്കട്ടെ
ഞാൻ : എന്താ ആന്റി
ആന്റി : മക്കക്ക് ഇഷ്ട്ടം ഇല്ലല്ലേ ഇത്
ഞാൻ : ഏയ് ഇല്ല അങ്ങനെ ഒന്നും ഇല്ല ആന്റി….
പപ്പ : അമ്മാ വാ വണ്ടി. വന്നു
പപ്പ ഞങ്ങടെ അടുത്തേക്ക് വന്നു…
ആന്റി : വന്നു പപ്പ വാ ഡാ കുട്ടാ….
ആന്റി എന്റെ കൈ പിടിച്ച് സോഫയിൽ നിന്ന് എണീറ്റു….
ആന്റി : വയ്യാ വയസ്സായി…
അവര് എന്നെ നോക്കി ചിരിച്ചോണ്ട് പറഞ്ഞു….
പിന്നെ എന്റെ കൈ പിടിച്ച് നടന്നു….
