കാന്താരി – 2 24അടിപൊളി  

അങ്കിൾ എന്റെ ഹോൾഡ് കണ്ട് ഫിയറായി….

അങ്കിൾ താടിക്ക് കൈ കൊടുത്ത് എന്നെ നോക്കി….

അങ്കിൾ : വർഷാ കേട്ടോ ഡോ രാമന്റെ അടുത്ത ആളാന്ന്

ആന്റി : ഏത് മറ്റേ വലിയ ഗേറ്റൂല്ല

അങ്കിൾ : താൻ എന്താ ഡോ പറയണേ അറിയാത്ത പോലെ കളത്തിലെ രാമനാഥൻ 😂….

ആന്റി : നമ്മടെ സ്ഥലം എടുക്കാ പറഞ്ഞത് പുള്ളി അല്ലെ…

അങ്കിൾ : അത് തന്നെ കേട്ടോ മോനെ പമ്പ് ഒന്ന് മോഡി പിടിപ്പിച്ച് പിന്നെ സ്റ്റോറേജ് ഒന്ന് കൂട്ടി പപ്പടെ കല്യാണം ഒക്കെ അതിന്റെ അഡ്വാൻസ് പൈസ വച്ചാ

റാം അങ്കിൾ അത് ചെയ്യണ്ടായിരുന്നു എന്റെ തലയിൽ ഈ കുരിശ് എടുത്ത് വച്ചത് പുള്ളി കൂടെ കാരണം ആണപ്പോ 🥹

ഉണ്ണി അവടെ നിന്ന് വിസിൽ അടിച്ചു….

ഞാൻ തിരിഞ്ഞ് നോക്കി

അവൻ ഫോൺ കൈയ്യിൽ വച്ചാട്ടി കാണിച്ചു….

ഞാൻ : ബെല്ല വന്നു….

സ്ഥല കാല ബോധം ഇല്ലാതെ ഒച്ച വച്ചു….

പപ്പ 🤭

കിച്ചു : അളിയാ ഞാൻ കൂടെ വരട്ടെ

അങ്കിൾ : കൂത്താടാൻ അല്ല പോണത്….

കിച്ചു :🫤

ഞാൻ : രണ്ട് മൂന്ന് പേരും കൂടെ ഒണ്ട് പിന്നാവട്ടെ….

അങ്കിൾ : അപ്പൊ എങ്ങനാ പോക്ക്

ഞാൻ : അറിഞ്ഞൂടാ

അങ്കിൾ : ഉം നോക്കി പോണം.. ശെരി വിട്ടോ 😊

ആന്റി : മോനെ സൂക്ഷിച്ച് പോണം പിന്നെ ആ കുട്ടിയെ വീട്ടിലേക്ക് കൊണ്ട് വാ

അങ്കിൾ : അയാൾ ഒന്നും നമ്മടെ അവടെ ഒന്നും വരില്ല ഡോ

ഞാൻ : അയ്യോ അങ്ങനെ ഒന്നും ഇല്ല അവൻ എവടേം പോവും 😊അപ്പൊ ശെരി എല്ലാരോടും… ഞാൻ പറയാ….

ഞാൻ തിരിഞ്ഞ് നടന്നു…

നേരത്തെ വന്ന പുള്ളി വീണ്ടും വന്നു

അതെ ഇവടെ ഒപ്പിടണം പുള്ളി ഒരു ബുക്ക് എനിക്ക് നീട്ടി….

അങ്കിൾ : അവർടെ ബിൽ ബുക്കാ….

ഞാൻ : ഓ…

പമ്പിലെ ചേട്ടൻ : സൈനു കളത്തിലെ പ്രൈമ തൊണ്ണൂറ്റി എട്ട് പതിനാറ് ഇരുന്നൂർ ലിട്ടറ്…. അടിച്ചാ…ശെരി മോനെ 😊

ഞാൻ നടന്നു ഉണ്ണി എന്റെ നേരെ വന്ന് എനിക്ക് തോർത്ത്‌ തന്നു….

തിരിഞ്ഞ് നോക്കണോ വേണ്ടേ ബൈ പറയണോ വേണ്ടേ പറഞ്ഞാ എന്തെങ്കിലും ഒണ്ട് വിചാരിക്കും അല്ലെങ്കിൽ പറയാതെ പോവാ അത് മോശം അല്ലെ

കൺഫ്യൂഷൻ ആയല്ലോ

നടക്കുന്നതിന്റെ എടയിൽ ഞാൻ ഇങ്ങനെ ആലോചിച്ചു

ഒന്ന് തിരിഞ്ഞെങ്കിലും നോക്കിയാലോ…

ഞാൻ ഒന്ന് നിന്നു…

“ഏയ് ” പിന്നിൽ നിന്ന് ഒരു വിളി….

😊

ഞാൻ തിരിഞ്ഞ് നോക്കി

പപ്പ എന്റെ നേരെ നടന്ന് വരുന്നു…

അവള് എന്റെ അടുത്തേക്ക് നടന്നെത്തി….

എന്നെ നോക്കി ഒന്ന് ചിരിച്ച് പപ്പ കൈയ്യിലെ വാഴ എലയിലെ കുറി എന്റെ നെറ്റിയിലെക്ക് ഇട്ട് തന്നു….

പപ്പ : നോക്കി പോണേ 😊 ഐ മിസ്സ്‌ യൂ 😊

ആ നിമിഷം വരെ എന്നെ അവളെന്തൊക്കെ ചെയ്തിട്ടുണ്ടോ അതെല്ലാം മറക്കാൻ മാത്രം മൃതുലത അവളപ്പൊ പറഞ്ഞ വാക്കുകളിൽ ഉണ്ടായിയുന്നു… ഒരു സെക്കന്റ്‌ എന്നെ പിടിച്ച് നിർത്തിയ വാക്കുകൾ ആയിരുന്നു അത്…

അവൾടെ വാക്കുകളിൽ എന്തോ ഒരു പ്രേത്യേകത ഉള്ളതായി എനിക്ക് തോന്നി… എന്റെ ഉള്ളിലെ ഏതോ ഒരു കോണിൽ ഇരുന്ന് ആരോ പറയുന്നത് നിക്ക് കേക്കാ അവളെ വിശ്വസിക്കരുത് ചതിക്കും എന്ന വാക്കുകൾ….

ഉണ്ണി : അണ്ണാ വാ ണ്ണാ അയാള് കലിപ്പാവും ട്ടാ

ഞാൻ : ആ ആ…

പപ്പ ചെറുതായി ചിരിച്ച് സൈഡിലേക്ക് മാറി നിന്നു…

ഇഷ്ട്ടം ഇല്ലാതെ അങ്ങേയറ്റം വെറുപ്പോടേം ഞാൻ കെട്ടിയ താലി അവളുടെ കഴുത്തിൽ കെടന്ന് ആടുന്നത്…അമ്പലത്തിലെ കുറി അതിന്റെ അറ്റത്തെ ലോക്കറ്റിൽ പുരട്ടിയിരിക്കുന്നതും എല്ലാം എനിക്ക് അവളോടുള്ള അകൽച്ച കൊറച്ച് കോണ്ട് വന്നപോലെ ഒരു ഫീൽ….

സാരി ഉടുത്ത് കൈയ്യിൽ വാഴ എലയും ചുരുട്ടി പിടിച്ച് നിക്കണ അവളെ ഒന്ന് കൂടെ നോക്കി വണ്ടിടെ അടുത്തേക്ക് പോയി….

പോവുന്ന വഴിയിൽ എല്ലാം എന്റെ മനസ്സ് മുഴുവൻ ആന്റിടെ വാക്കുകൾ ആയിരുന്നു

മോൻ ഇന്നലെ അടി ഇട്ട് പോയിട്ട് പപ്പ ഓഫ്‌ ആയിരുന്നു ഒരേ ദേഷ്യം സങ്കടം…. പിന്നെ ഞാൻ വീട്ടിലേക്ക് പോവുന്ന നേരം ഡോർ തൊറന്ന് എന്നെ നോക്കി കണ്ണ് നെറച്ച് ഉള്ളിലേക്ക് പോയവൾ… അത് പോലെ രാത്രി അവളുമായി ഒരു ജീവിതം എനിക്ക് കാണില്ല പറഞ്ഞപ്പഴും അവളിൽ ഒണ്ടായ അതെ കലങ്ങിയ കണ്ണുകൾ….

എന്താണ് ഇതിന്റെ അർത്ഥം

” മോനെ അവക്ക് ഇഷ്ട്ടം ഉള്ളവര് പെണങ്ങിയായ അവക്ക് സഹിക്കാൻ പറ്റില്ല ആന്റിടെ വാക്കുകൾ എന്റെ ഉള്ളിൽ വീണ്ടും വന്നു ”

Leave a Reply

Your email address will not be published. Required fields are marked *