അവള് ഒന്ന് കൂൾ ആയി
ഞാൻ : സോറിയെ… സോറി…
അവളെന്നെ അടിമുട്ടി ഒന്ന് നോക്കി…
അതിന് നീ എന്താനാടാ കോപ്പേ നിന്റെ സാമാനം പൊത്തി പിടിച്ച് നിക്കണേ ഹേ… 😡
ഞാൻ ഒന്ന് കുനിഞ് നോക്കി അതും ശെരിയാ…ഞാൻ എന്ത് തേങ്ങക്കാ ച്ചെ
ഓ.. സോറി…
വീണ്ടും ഒരു സാറി കൂടെ പറഞ്ഞ് ഞാൻ വെളിയിലേക്ക് നടന്നു…
മനപ്പൂർവം സീൻ പിടിക്കാൻ വന്നിട്ട് അവന്റെ അഭിനയം കണ്ടില്ലേ തെണ്ടി… വെളിയിലേക്ക് നടക്കുന്ന എന്നെ നോക്കി പപ്പ പറഞ്ഞു
ഞാൻ : ഏയ് നോ ഞാൻ അത്ര ചെറ്റ അല്ല…പിന്നെ ഇങ്ങനെ ഉള്ള കാര്യങ്ങള് ചെയ്യുമ്പോ അറ്റ്ലീസ്റ്റ് ഡോർ ലോക്ക് ചെയ്യാനുള്ള ബോധം വേണം….
പപ്പ : ഒരു പെൺകുട്ടിടെ റൂമിൽ വരുമ്പോ നോക്ക് ചെയ്യാൻ നീ പടിക്ക് ഡാ പരട്ട ഡ്രൈവറേ…
ഞാൻ : നിന്റെ മുറി ലോൾ…. ശെരി ഫൈൻ നിന്റെ സീൻ കാണാൻ വന്നതാ ഞാൻ എല്ലാം കണ്ടു എന്തിന് വീഡിയോ വരെ ഒണ്ട് സോ ബീ കെയർഫുൾ.. ഞാൻ അത് നെറ്റിൽ ഇടും….
ഞാൻ നേരെ ബാത്‌റൂമിൽ കേറി പോയി…
കുളിച്ച് താഴേ പോവുമ്പോ അച്ഛനും ചെറിയും കൂടെ സൂര്യടെ കാർ നോക്കി നിക്കുന്നു….
പിന്നെ കല്യാണത്തിന് പോയി അവളെ ഞാൻ അച്ചുന്റെ കാമുകി ജാനൂന്റെ മണ്ടക്ക് തൂകി ഇട്ടു…
ഇന്ദ്രൻ : എവിടായിരുന്നു ഡാ നീ ഹേ….
ഞാൻ : അതിനെ കൂട്ടാൻ പോയത്
ഹായ്… പത്മിനി റൈറ്റ്…. ഇന്ദ്രജിത്…. പെട്ടെന്ന് ഇന്ദ്രൻ എന്റെ പിന്നിൽ നോക്കി പറഞ്ഞു
ഞാൻ തിരിഞ്ഞതും പപ്പ…
ജസ്റ്റ് മൂവ് അവള് ഇന്ദ്രന് നേരെ പറഞ് കൈ വച്ച് തട്ടി…
ഔച്ച്… ഇന്ദ്രൻ കൈ മാറ്റി നീങ്ങി…
എനിക്കങ് ചൊറിഞ്ഞ് വന്നു
ഞാൻ : കണ്ടല്ലോ അഹങ്കാരി…. 😡
ഇന്ദ്രൻ : ഏയ് നീ അവളെ എല്ലാരും ആയി പരിചയ പെടുത്ത് ചെല്ല്…
അങ്ങനെ ഞാൻ അച്ചു ജാനു പിന്നെ പപ്പ നാലാളും കൂടെ ഇന്ദ്രൻന്റെ കാറും കൊണ്ട് കല്യാണത്തിന് പോയി…
ചെന്നതും കൃഷ്ണ (ഇന്ത്രന്റെ അമ്മ ) ടീച്ചറേ കണ്ടു 🥹 കൊറേ സംസാരിച്ചു….
അവടെ പിന്നെ കൊറച്ച് കലിപ്പൊക്കെ ആയി….അത് കഴിഞ്ഞ് സുന്ദരനെ നോക്കുമ്പോ ദേ വരുന്നു വീട്ടിലെ കാർ….
അച്ഛൻ : നീയോ
പവി : ഇതാണോ കൂട്ട്കാരന്റെ കല്യാണം
ഞാൻ : ഹാ… 😊
അമ്മ : ഇത് നമ്മടെ അനിടെ മോൾടെ കല്യാണാ….
ഞാൻ അവരുടെ കൂടെ മേലേക്ക് കേറി പോയി…
എല്ലാം ഒണ്ട് സകല വില്ലന്മാരും ഒണ്ട്…. അച്ഛൻ ചെറിയോട് പറഞ്ഞു
പവി : സുന്ദരൻ എവടെ….
ഞാൻ : അവൻ ഒരു കൂട്ട്കാരി വന്നപ്പോ പോയതാ ഇപ്പൊ കാണാൻ ഇല്ല….
പിന്നെ അവള് അവരുടെ കൂടെ തിരിച്ച് പോയി….
ഉച്ചക്ക് സൂര്യടെ വീട്ടിൽ പോയി പോസ്റ്റ് കട്ട പോസ്റ്റ് അപ്പൊ അമ്മ വീണ്ടും വിളിക്കുന്നു….
ഞാൻ : എന്ത് മ്മാ
അമ്മ : മോളെ കൊണ്ട് പോ… അവള് റെഡി ആയി നിക്കുന്നു…
ഞാൻ : എന്തിനാമ്മ
അമ്മ : കളിക്കാതെ വാ….
ഞാൻ : കൊല്ലിനെ എല്ലാരും കൂടെ…
ഞാൻ ഫോൺ കട്ടാക്കി
ഡാ റെമോ എന്റെ മുന്നിൽ കൂടെ പോയ അവനെ ഞാൻ വിളിച്ചു….
റെമോ : എന്ത് ഡാ
ഞാൻ : കാർ വല്ലതും ഒണ്ടോ
ഇല്ലളി ദേ ലാസ്റ്റ് അവര് ഇപ്പോ എറങ്ങും ആള് കൂടുതലാ പിന്നെ അച്ചുന്റെ കാർ പോയി എന്ത് ഡാ
ഞാൻ : വീട്ടി പോണം
അത്രോള്ളു എന്നാ വണ്ടി എടുത്തോ അമറിന്റെ ബൈക്ക് കാണും നന്ദന്റെ കാണും സൂര്യടെ കാണും ഏതാ വച്ച എടുത്തോ പെട്ടെന്ന് വാ… പിന്നെ സൂര്യടെ വണ്ടിക്ക് പെട്രോൾ അടിക്കണേ അവൻ അതും പറഞ് പോയി….
ഞാൻ ചാവി തപ്പി ഉള്ളി പോയി…
ഡാ…
സൂര്യ എന്നെ പിന്നീന്ന് വിളിച്ചു
സൂര്യ : അവന്മാര് എവടെ
ഞാൻ : ആര്
സൂര്യ : പറ ഊമ്പന്മാര് നിന്റെ കൂട്ട്കാര്…
ഞാൻ : എനിക്കറിയൂലാ പിന്നെ വണ്ടിടെ താക്കോല് തന്നെ
സൂര്യ : ഹാളിലെ ടീവി സ്റ്റാൻഡി കാണും…
ഞാൻ അവന്റെ gt എടുത്ത് വീട്ടി പോയി
ചെറി : കാലത്ത് ഒരു വണ്ടി വൈകീട്ട് വേറെ വണ്ടി നീ ആര് ഡാ നെഹ്‌റുവാ…
> കേറ്… പോവാൻ നേരം ഞാൻ അവളെ നോക്കി പറഞ്ഞു…
പപ്പ എന്റെ തോളിൽ പിടിച്ച് കേറി…
ഞാൻ വണ്ടി അങ്ങോട്ട് വിട്ടു വീട്ടിൽ ആരും ഇല്ല പൂട്ടി ഇട്ടിരിക്കാ…
പിന്നെ എന്ത് കൊച്ചി വരെ അതില് തന്നെ പോയി…
ഞങ്ങള് പോവുമ്പോ പരിപാടി തൊടങ്ങി….
അച്ചു എനിക്ക് നേരെ കൈ വീശി കാട്ടി…
ഞാൻ : ഇത് ഇന്ദ്രന്റെ ഡ്രസ്സ് അല്ലെ
