കാന്താരി – 2 24അടിപൊളി  

ഞാൻ : സോറി ആവേശത്തിൽ പറഞ്ഞതാ

ഇത്രയും പറഞ്ഞ ഞാൻ തിരിഞ്ഞ് നടന്നു…

ഒന്ന് നിന്നെ.. അച്ഛന്റെ പിൻവിളി

ഈശ്വരാ കലാഷ് നിക്കാവോ എടുത്ത് വെടിവെച്ചിടാൻ ആണോ…

ഞാൻ മനസ്സിൽ വിചാരിച്ച് തിരിഞ്ഞ് നോക്കി…

അച്ഛൻ തോക്കല്ല കാർഡ് എനിക്ക് നേരെ ചൂണ്ടി

ഞാൻ : അച്ഛാ

അച്ഛൻ : ഇന്നാ ഫോൺ വാങ്ങിക്കോ

ഞാൻ : വേണ്ട ഞാ

അച്ഛൻ : പിടിക്കാൻ

ഞാൻ പേടിച്ച് ഒറ്റ വലി

അച്ഛൻ : 1342

ഞാൻ : എന്താ ച്ഛാ

അച്ഛൻ : ഓ…കഴുത, പാസ്‌വേഡ് ഒന്ന് മൂന്ന് നാല് രണ്ട്

ഞാൻ : അച്ഛൻ വാങ്ങി തന്നാ മതി

അച്ഛൻ : വേണ്ട ഇനി അച്ഛൻ മോന് ഒരു ഫോൺ പോലും വാങ്ങി തന്നില്ല വേണ്ട പണി എടുത്ത് വാങ്ങിയ ഫോൺ അല്ലെ

ഞാൻ : അച്ഛാ അത് അമ്പത് വരും

അച്ഛൻ : ഓ രാജു പറഞ്ഞു…

ഞാൻ : അത് നിർത്തി അച്ഛാ

അച്ഛൻ : എന്തെങ്കിലും വാങ് പിന്നെ ഇതിന്റെ പൈസ ഞാൻ ശമ്പളത്തിൽ പിടിക്കും കേട്ടോ

ഞാൻ : ശെരി…😊

അച്ഛൻ : ശെരി…

ഞാൻ : കാലത്ത് തന്നെ ആരെ കണ്ടോ എന്തോ

പവി : ഞാനും അമ്മേം ചെറിയും കൂടെ കൊറേ പറഞ്ഞു അച്ഛനെ അതാ ഈ മനംമാറ്റം…

ഞാൻ : ശെരി വാ ഓഡർ ചെയ്യാ എന്തായാലും ശബളം ഒന്നും ഇല്ല

പവി : അമ്മേ മോൻ അറുപത്തി ഒമ്പതിനായിരം രൂപടെ ഫോൺ ബുക്ക് ചെയ്തു…

അമ്മ : അച്ഛൻ വന്ന് കിട്ടും നോക്കിക്കോ…

ഉച്ചക്ക് അച്ഛൻ വന്നു ഒന്നും പറഞ്ഞില്ല…

കാർഡ് തിരിച്ച് കൊടുത്തു…

അടുത്ത ദിവസം സൂര്യടെ എങ്കെജ്മെന്റിന് പോയി…ഉച്ചക്ക് തിരിച്ച് വന്നു

അച്ഛൻ : മോനെ ഇന്നാ നിന്റെ ഐ ഫോൺ ഒരു ബെൻസ് കൂടെ ഞാൻ നിനക്ക് വേണ്ടി ബുക്ക് ചെയ്തിട്ടുണ്ട് നാളെ വരും ട്ടൊ

ഞാൻ : വേണ്ടായിരുന്നു അച്ഛാ

അച്ഛൻ : എല്ലാരും ഒരേ കുറ്റം പറയല് ഞാൻ നിന്നെ ഒരു പട്ടിയെ പോലെ കാണുന്നു എന്ന് സോറി മോനെ

ഞാൻ : അതൊന്നും ഇല്ലച്ചാ അച്ഛൻ ഒരുപാട് കഷ്ട്ടം അനുഭവിച്ചതല്ലേ സാരം ഇല്ല….

അച്ഛൻ : അതൊക്കെ പോട്ടെ അപ്പൊ നാളെ ബെൻസ് ട്ടൊ”

പവി : ഡാ രാമു…. ഡാ മരപ്പട്ടി…. എണീക്ക്

പവി എന്നെ കുലുക്കി വിളിച്ചു

ഞാൻ : ശോ എന്താടി

പവി : എന്താ മോനൂസെ ഡ്രീമാ 😂

ഞാൻ : അല്ല 😡

ഇന്നാ നിന്റെ ഫോൺ വന്നു… പവി ഒരു പെട്ടി എനിക്ക് നേരെ വീശി

ഞാൻ ആർത്തിയോടെ ബോക്സ്‌ പൊട്ടിച്ചു

അയ്യേ റെഡ്മി 😨 ഇതെങ്ങനെ അപ്പൊ എന്റെ ഐഫോൺ… ഞാൻ അവളെ നോക്കി ചോദിച്ചു….

പൊട്ടി ചിരി ആണ് അവളിൽ ഒണ്ടായത്

പവി : അത് കാൻസൽ ചെയ്തത് മോൻ മറന്നോ അച്ഛൻ വയറ് നെറച്ച് ആപ്പിൾ തന്നത് നീ ഇത്ര പെട്ടെന്ന് മറന്നോ രാമു…. 😂😂😂😂

നാശം പിടിക്കാൻ… 😐

പവി : തൽക്കാലം മോൻ റെശ്മി വച്ച് അഡ്ജസ്റ്റ് ചെയ്യ് ട്ടൊ….

. …

പിന്നെ അങ്ങോട്ട് ഓട്ടം തന്നെ ആയിരുന്നു കല്യാണ തലേന്ന് ഒരു ചെറിയ അടി സീൻ ആയി അത് കഴിഞ്ഞപ്പോ അടുത്ത സീൻ പണ്ടാരത്തിനെ കല്യാണത്തിന് കെട്ടി എടുക്കാൻ അമ്മ ഓഡർ ഇട്ടു എന്തെങ്കിലും എതിർപ്പ് ഒണ്ടേ അച്ഛനെ അറിയിക്കാനും പറഞ്ഞു

പിന്നെ എന്ത് അടുത്ത ദിവസം കാലത്ത് സൂര്യടെ വണ്ടിയും കൊണ്ട് നേരെ വീട്ടി പോയി പോണ വഴി അച്ചുനെ മധു ടീച്ചർടെ വീട്ടിൽ ആക്കി…

വീട്ടിൽ പോയതും ചെറി വെളിയിലേക്ക് വന്നു

ചെറി : നീയാ ഞാൻ വിചാരിച്ചു

ഞാൻ :ഞാൻ വിചാരിച്ചു

ചെറി : നീ ആയിരിക്കും ന്ന് 😂

ഞാൻ : നല്ല കാമടി സിരിക്കട്ടെ

ചെറി : ഇത്ര റിച്ച് ഫ്രണ്ട്സ് ഒണ്ടോ ഉനക്ക്

ഞാൻ : എന്ന നെനച്ചേ s class കൂടെ ഇറ്ക്ക്… നമ്മക്ക് മാത്രം യോഗം ഇല്ലേ…

രാമന് വർഷം കോടികൾ വരും നിന്റെ അച്ഛന് അത്ര ഒന്നും ഇല്ല മോൻ ക്ഷെമിക്ക്

കാലത്ത് തന്നെ തന്ത ഊക്കി വിട്ട് 😊

അല്ലെങ്കിലും എന്തിന് അച്ഛനെ ആശ്രയിക്കണം ബല്ല പണിക്കും പോയാലോ

എന്ത് ജോലിക്ക് പോവാ

ഞാൻ റൂം തൊറന്ന് ഉള്ളിലേക്ക് പോയി….

ഞാൻ : എന്ത് ജോലി കിട്ടും കോൾ സെന്റർ, റിസപ്ഷനിസ്റ്റ്,

ഞാൻ തല ഉയർത്തി ഒന്ന് നോക്കി

😒 ഓ ഇവടെ ഒണ്ടായിരുന്നാ

ആ അടുത്ത സെക്കന്റ്‌ പപ്പ ഓളി ഇട്ട് അലറി…

അവള് ബ്ലാങ്കറ്റ് എടുത്ത് ശരീരം പൊത്തി…

ഞാൻ ബോധ മണ്ഡലത്തിലേക്ക് തിരിച്ച് വന്നു

എല്ലാം ഒറ്റ സെക്കന്റ്‌ കൊണ്ട് നടന്നു…. സോറി സോറി ഞാൻ അറിയാതെ മദർ പ്രോമിസ് ഞാൻ ഒന്നും കണ്ടില്ല സോറി സോറി…. പ്ളീസ് 🙏 ഒച്ച വക്കല്ലേ ആരോടും പറയല്ലേ 😨 പ്ളീസ്…. ഞാൻ കണ്ടില്ല പപ്പ പ്ളീസ് ഞാൻ വേറെ കാര്യം ആലോചിച്ച് നടന്ന് വന്നതാ സോറി പ്ളീസ്…

Leave a Reply

Your email address will not be published. Required fields are marked *