അച്ഛൻ എന്നെ ഒന്ന് നോക്കി…
ഞാൻ : എവടെ ഇപ്പൊ
അമ്മ : റൂമിൽ ഒണ്ട് കഴിച്ചിട്ട് പോയി
തീറ്റ എടുക്കാൻ ഒരു കൊള്ളയും ഇല്ല… ഞാൻ മനസ്സിൽ വിചാരിച്ചു…
റൂമിൽ ചെല്ലുമ്പോ ലൈറ്റ് ഇല്ല
ഞാൻ ലൈറ്റ് ഇട്ടതും പപ്പ ഒന്ന് ഞെട്ടി
ഇവക്ക് ഇത്ര പേടിയോ ശവം 🤡
ഞാൻ : എന്താ വേദന ആണോ
അവള് ഒന്നും മിണ്ടിയില്ല
ഞാൻ : ഏഹ്…
പപ്പ എന്നെ ഒന്ന് തല പൊക്കി നോക്കി
ഞാൻ : വേദന ആണോന്ന്
പപ്പ കണ്ണ് തൊടച്ച് ഇല്ലെന്ന് തല ആട്ടി…
ഞാൻ നേരെ ബാത്ത് റൂമി പോയി തിരിച്ച് വന്നു…
Aswathi calling….
റൂമിൽ കെടക്കുന്ന പപ്പ കണ്ടത് നിർത്താതെ ഉള്ള ശിവടെ ഫോൺ വൈബ്രേഷൻ ആണ്….
സഹി കെട്ട് അവളത് എടുത്ത് നോക്കി
ശിവയും അവന്റെ മുതുകത്ത് ഉപ്പ് ചാക്ക് പോലെ ഇരിക്കുന്ന പെണ്ണും….
അവളത് കട്ടാക്കി… ഫോൺ എടുത്ത് നോക്കി
ഗാലറി മുഴുവൻ ഫോട്ടോസ്
പെട്ടെന്ന് ഒരു ഗ്രൂപ്പ് ഫോട്ടോ അവളുടെ കണ്ണിൽ പെട്ടു…
അതിലെ ഒരു മുഖം പപ്പടെ പിടിച്ച് കുലുക്കി…
ബാത്രൂം ഡോർ അടയുന്ന ശബ്ദം കൂടെ ആയപ്പോ ഞെട്ടി ഫോൺ അവളുടെ കൈയ്യിൽ നിന്ന് താഴേ വീണു…
കുളി കഴിഞ്ഞ് വരുമ്പോ എന്തോ താഴേ വീണ ഒച്ച അങ്ങോട്ട് പോയി നോക്കിയതും ഞാൻ കാണുന്നത് താഴേ കെടക്കുന്ന എന്റെ ഫോൺ
ഡീ നീ എന്റെ ഫോൺ താഴേ ഇട്ടല്ലേ ഡീ ശവമേ മൂന് കൊല്ലം പാത്രം കഴുകിയും വെളമ്പിയും വാങ്ങിയ ഫോണാ അറിയോ ചൂലേ
അവള് കൈ കൊണ്ട് ഇല്ലന്ന് കാട്ടി…
ഞാൻ ഫോൺ നെല്ലത് നിന്ന് എടുത്തു പോയി സൈഡ് കുത്തി ആണ് വീണേ ഫോൺ പോയി
എന്റെ രണ്ട് കൊല്ലത്തെ കാറ്ററിംഗ് വർക്കും അന്ന് കേട്ട തെറി വിളി കഷ്ട്ടപാട് എല്ലാം മനസ്സിൽ ഓടി വന്നു…
ഇവടെ നിന്നാ അടിച്ച് കൊല്ലും ഞാൻ ശവത്തിനെ………..ചെലപ്പോ
> അടുത്ത ദിവസം രാവിലെ
സാർ ഡിസ്‌പ്ലെ പോയി മാറ്റണം ഇതേതാ 12 മിനി ലെ ഒരു പണി ചെയ്യ് സാർ സാർ പോയിട്ട് രണ്ട് ദീസം കഴിഞ്ഞ് വന്നോ സാദനം റെഡി ആവും
ഞാൻ : അല്ല ബ്രോ എത്ര ആവും
അവൻ : ഒരു 17k വരും
ഊമ്പി
അവൻ : എന്താ സാറേ
ഞാൻ : ഏയ് ഒന്നൂല്ലാ ബ്രോ
അവൻ : ഓഡർ ഇട്ടോട്ടെ
നമ്പർ ഇടാ💡
ഞാൻ : അതെ ബ്രോ എനിക്ക് ഇന്ന് വൈകീട്ട് ബാംഗ്ലൂർ പോണം ഇപ്പൊ കിട്ടോ ബ്രോ
അവൻ : അയ്യോ സാദനം വരുത്തണം ബ്രോ എന്താ വച്ചാ ഡിസ്‌പ്ലെ ഉള്ളത് മിനിങ്ങാന്ന് പോയി…
ഞാൻ : അയ്യോ പോയാ തിരിച്ച് വരാനും പറ്റില്ല… ശെരി ഞാൻ വേറെ എവടെ എങ്കിലും കൊടുക്കാ വേറെ വഴി ഇല്ല ഇപ്പൊ…
അവൻ : ശെരി ബ്രോ ഇതാ ഫോൺ… 😊
ഞാൻ : സോറി ബ്രോ…
അവൻ : കൊഴപ്പില്ല…
നൈസിന് അവടെ നിന്ന് വലിഞ്ഞു…
വടിച്ച് നക്കിയാ ഒരു ഏട്ടായിരം കാണും…. ഹും തൽക്കാലം ഫോൺ വേണ്ട… 17k എങ്ങോട്ട് പോവാൻ….
ഉച്ച വരെ കറങ്ങി തിരിഞ്ഞ് നേരെ വീട്ടി പോയി…
വൈകുന്നേരം വരെ പവിടെ റൂമിൽ കേറി നല്ല ഒറക്കം ഒറങ്ങി…
വൈകീട്ട് വീണ്ടും പിള്ളേരെ കാണാൻ പോയി…
സൂര്യ (ഇന്ദ്രന്റെ കൂട്ടുകാരൻ ) : ബ്രോ നിശ്ചയം ആണ് നീ വരണം
ഞാൻ : പിന്നെന്താ നമ്മക്ക് പൊളിക്കാ ഡാ…
ഇന്ദ്രൻ അങ്ങോട്ട് വന്നു
ഇന്ദ്രൻ : നിന്നെ ഫോൺ എന്തായി
ഞാൻ : അത് പൊട്ടി….കൊടുത്തിട്ടുണ്ട്…
എന്താ ഡാ ഒരു സങ്കടം പോലെ അവൻ എന്റെ കൂടെ നടന്നോണ്ട് ചോദിച്ചു…
എന്ത് പറയാൻ ഡാ ഇന്നലെ ഞാനും അവളും അടി ആയി ഞാൻ മടിച്ച് മടിച്ച് പറഞ്ഞു
എന്നിട്ട് അവൻ ഒരു അത്ഭുതവും ഇല്ലാതെ ചോദിച്ചു
അവള് ഒന്ന് തന്നു… ഞാൻ ചുറ്റും നോക്കി പറഞ്ഞു
ശേ 😂😂😂😂 അവൻ ഒടുക്കത്തെ ചിരി ചിരിച്ചു
ചിരിക്കാതെ മൈരേ
നീ വല്ലതും
ഞാൻ : ഞാൻ കൊഞ്ഞിക്ക് പിടിച്ച് പൊക്കി…
ഇന്ദ്രൻ : എടാ മൈരേ നീ ഒന്ന് മൂഡ് കളി കാര്യം ആവും ട്ടാ രണ്ടെണ്ണം കൊള്ള് സീൻ ഇല്ല തിരിച്ച് അടിക്കല്ലേ രാമു… അവള് കൊണ്ട് കേസ് കൊടുത്താ നീ മൂഞ്ചി…ട്ടാ കേട്ടോ
ഞാൻ : ആഹ് കേട്ടു…
ഇന്ദ്രൻ : ഡാ നീ എന്റെ ആരാ
ഞാൻ :👀
ഇന്ദ്രൻ : പറ
ഞാൻ : നിന്റെ നാശം തൊടങ്ങിയത് ഇന്നാ എന്നല്ലേ എല്ലാരും വിചാരിക്കുന്നത് എന്നാ അത് തൊടങ്ങിയത് എനിക്ക് വേണ്ടി അങ്ങനെ അല്ലെ ഇന്ദ്രു 🤏
ഇന്ദ്രൻ : പോ മൈരേ അവള് ആര് എന്റെ പവി എന്റെ സുന്ദരി കുട്ടി അവക്ക് വേണ്ടി ഞാൻ വരണ്ടേ നായിന്റെ മോനെ….
