ഗീതാഗോവിന്ദം – 7അടിപൊളി  

 

“നീ പോടി…”

 

“അല്ല എന്താ അതിനകത്ത് ഇത്ര പേടിക്കാൻ.”

 

“ആ ആർക്കറിയാം. നമ്മളെ ഒക്കെ പണ്ടേ പേടിപ്പിച്ച് വച്ചിരിക്കുവല്ലേ അതിനകത്ത് കേറാതിരിക്കാൻ.”

 

“സസ്പൻസ് അടിച്ചടിച്ചാണ് പണ്ട് നിൻ്റെ ചേച്ചി അതിനകത്ത് കയറിയത്. ആ കൊച്ചിനന്ന് പേടി ഇല്ലായിരുന്നോ എന്തോ..”

 

“അതിനല്ലേ കൂടെ ഒരാളെ കൂടി കൊണ്ട് പോയത്. ” ശർമിചിരി വിഴുങ്ങി.

 

“ആരെ. ഭാമ ചോദിച്ചു…. ”

 

“അത്. അതൊക്കെ നീ വഴിയേ അറിയും. തൽക്കാലം അവർ രണ്ട് പേര് മാത്രമേ അതിനകത്ത് എന്താണെന്ന് കണ്ടിട്ടുള്ളൂ. പക്ഷെ പടിക്കൽ നിന്ന് രണ്ടിൻ്റേം ബോധം തെളിഞ്ഞപ്പൊ ഒറ്റ വക ഓർമ്മയില്ല. ”

 

“ഒരാൾക്ക് പിന്നെ അൾഷിമേഴ്സ് പോലെ ആയി..”

 

“വാട് ദ ഹെല്ല്…?”

 

“ആഹ് അതിനകത്ത് ഹെല്ല് ആണോന്ന് ഡൗട്ട് ഒണ്ട് ”

 

“ഇനി നമ്മൾ കേറുമ്പൊ ഓർമ്മ പോകുവാണെങ്കിൽ ഒരു ബാക്കപ്പ് ആയിട്ട് ഞാനെല്ലാം എൻ്റെ ഡയറിയിൽ കുറിച്ച് വച്ചിട്ടുണ്ട്. ” ആവണി മൊഴിഞ്ഞു..

 

“ഞ്ഞഞ്ഞായി …..😒😒”

 

പടികൾ കേറവേ എവിടെയൊക്കെയോ പലക ഞെരിഞ്ഞമരുന്ന ശബ്ദം ഉയർന്നു. അവർ അതും നിശബ്ദമാക്കിയപ്പോൾ ക്ലോക്കിലെ സൂചി അനങ്ങുന്ന ശബ്ദം മാത്രം അവശേഷിച്ചു ആ വീട്ടിൽ

 

മൂവരുടെയും മനസ്സിൽ ഒരു ത്രില്ല് നുരയുന്നുണ്ടായിരുന്നു. പക്ഷെ ആ ത്രില്ല് മെല്ലെ ഭയമായി മാറുന്നത് അവർ അറിഞ്ഞിരുന്നില്ല.കാരണം അവർ മൂവരെ കൂടാതെ നാലാമതൊരാൾ അവരെ പിന്തുടരുന്നുണ്ടായിരുന്നു. പുറകിൽ കൈകൾ കെട്ടി കൊച്ച് കുട്ടികളുടെ കൗതുകത്തോടെ ചിരിച്ച് അവർ വയ്ക്കുന്ന ഓരോ അടിക്കും സമാന്തരമായി അവരെ നോക്കി ആ രൂപം പിന്തുടർന്നു.

ചുറ്റും ആരുമില്ലെങ്കിലും ആരോ തങ്ങളെ നിരീക്ഷിക്കുന്ന ഒരനുഭൂതി അവർക്കുണ്ടായി. എന്നാലും അവർ അത് പുറത്ത് പറഞ്ഞില്ല.

“എന്താ ഒന്നും മിണ്ടാതെ നടക്കുന്നത്. വല്ലോം മിണ്ടീം പറഞ്ഞു മൊക്കെ പോവാന്നെ” ആവണി ഭയം ഉള്ളിലൊതുക്കി പറഞ്ഞു.

 

“ഏഹ് നീയല്ലെ മിണ്ടാതെ വരാൻ പറഞ്ഞത്. ഇനി എന്താ DJ ഇട്ട് പോണോ..”

 

“അങ്ങനല്ല ശർമി ഞാൻ പറഞ്ഞത്. ”

“ഏങ്ങനല്ല. ”

 

“ആവണി ചേച്ചിയ്ക്ക് പേടിയായി തുടങ്ങി എന്നാണ് തോന്നുന്നത് ”

 

“ഓ എലിസബത്ത് രാജ്ഞിയ്ക്ക് ഭയമില്ലായിരിക്കും. ” ആവണിയ്ക്ക് ശരിക്കും ദേഷ്യം വന്നു.

 

“പേടിയെന്നുമില്ല.പക്ഷെ… ആരോ നമ്മളെ വാച്ച് ചെയ്യുന്ന പോലെ ഒരു ഫീല്. ”

 

ഭാമ അത് പറഞ്ഞതും ബാക്കി രണ്ട് പേരും ഞെട്ടി.

“മിണ്ടാതെ വാ ശവങ്ങളെ. മുറി തുറന്നില്ല അതിന് മുന്നേ തുടങ്ങി. ” ശർമി ധൈര്യം സംഭരിച്ച് പറഞ്ഞു.

മുകളിലെത്തിയതും മൂവരും യാന്ത്രികമായി പരസ്പരം കൈ പിടിച്ചു. അങ്ങേ തലയ്ക്കലെ മുറിചുവന്ന നിറത്തിൽ തിളങ്ങുന്നത് അവർ കണ്ട് കഴിഞ്ഞിരുന്നു.

“ഇറ്റ് ലുക്ക്സ് ലൈക്ക് എ ലിഫ്റ്റ് ”

 

“അത് വാതിലാടി…. ഇവർ പറയുന്നതില് കാര്യമുണ്ട്. എല്ലാം കൂടെ കണ്ടാൽ ആർക്കായാലും വട്ട് പിടിക്കും ഈ നീണ്ട വഴിയും സൈഡിലെ മുറികളും മിന്നി അണയുന്ന ലൈറ്റും എല്ലാം ഒരു ഹൊറർ മൂട് … ആ വാതിലിന് മുകളിലെ ചുവന്ന വെട്ടം കണ്ടോ വാതിലിനുള്ളിൽ നിന്ന് …. “

ശർമ്മി പറഞ്ഞ് മുഴുവിക്കും മുന്നേ മറ്റൊരാളത് ഇംഗ്ലീഷിൽ മുഴുവിപ്പിച്ചു.

 

“ലൈക്ക് ബ്ലീഡിങ് ഫ്രം ഇൻസൈഡ്, റൈറ്റ് ?”

 

ബ്രിട്ടീഷ് ആക്സന്റിൽ പുറത്ത് വന്ന മുരടിച്ച ആ സ്ത്രീ ശബ്ദം കേട്ടതും പേടിച്ച് ഞെട്ടി അവർ പുറകിലേക്ക് നോക്കി. പുറത്ത് വന്ന നിലവിളി ശർമ്മികടിച്ചമർത്തി. ഒപ്പം ആവണീ ടെയും വാ പൊത്തി. ഭാമ ഷോക്കിലായിരുന്നു.

 

കാരണം ആ ശബ്ദത്തിന് രൂപമില്ലായിരുന്നു.

 

ആരാണ് ഇത്തരത്തിൽ ഇവിടെ ഇംഗ്ലീഷ് സംസാരിക്കുന്നത്. ഭയം ഉള്ളിൽ കുമിഞ്ഞ് കൂടുന്നത് ഭാമ തിരിച്ചറിഞ്ഞു. ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ ശരവേഗത്തിൽ മനസ്സിൽ പാഞ്ഞുവരും തോറും അവരുടെ ഉള്ളിൽ ഭയം നിറഞ്ഞു.

 

“ആരാത്…?” ശർമിയുടെ സ്വരം ഇടറി പുറത്ത് വന്നു.

 

നിശബ്ദത

 

“ആരാന്ന് ചോദിച്ചില്ലേ…” ശർമി സ്വരത്തിന് കടുപ്പം കൂട്ടിയപ്പോൾ അതിഷ്ടപ്പെടാത്ത മട്ടിൽ ഒരു നിഴൽ കൊണിപ്പടിയിൽ നിന്നും പുറകോട്ട് ഒരു പടി കേറി.

 

നേരത്തെ ആ നിഴലിന് ഒരു പ്രത്യേക രൂപമില്ലായിരുന്നു. പക്ഷെ പുറകോട്ടൊരടി വച്ചപ്പോൾ ആ നിഴലിന് സ്ത്രീ രൂപമായി.

 

ആവണി ഒച്ച പുറത്ത് വരാതിരിക്കാൻ വാ പൊത്തി.കാരണം നേരത്തത്തെ ആ സ്വരം അവളെ വല്ലാതെ ഭയപ്പെടുത്തിയിരുന്നു. ഇവിടെ ആർക്കും ആ ശബ്ദം ഇല്ല എന്ന് അവൾക്കുറപ്പായിരുന്നു.

 

പിന്നെ ആരാണിത്. ഒരു തരം പൈശാചികമായ ശബ്ദം

 

പുറകിലേക്ക് കാല് വച്ച നിഴലിനെ കണ്ടപ്പോൾ പോകാനൊരുങ്ങിയ മാരണത്തെയാണ് താൻ തിരിച്ച് വിളിച്ചതെന്നോർത്ത് ശർമി സ്വയം ശപിച്ചു.

 

പക്ഷെ ഭാമയ്ക്ക് ഉത്തരങ്ങൾ വേണമായിരുന്നു. ഭയം അവളെയും കീഴ്പ്പെടുത്തുമെന്ന് അവൾക്കറിയാം. പക്ഷെ ഇതിനെല്ലാം ഒരു എക്സ്പ്ലനേഷൻ ലഭിച്ചാൽ ഭയത്തെ ഇല്ലാതാക്കാം.

“ഹു ആർ യു …? ” മുമ്പിലേക്ക് നടന്ന് ഭാമ ചോദിച്ചു.

 

ഇവളെന്ത് ഭാവിച്ചാണെന്ന് കരുതി അവർ ഭാമയെ തടയാൻ ശ്രമിച്ചെങ്കിലും മുമ്പിലേക്ക് പോവാൻ ഭയന്ന് അവർ അവിടെ തന്നെ നിന്നു.

“പറ … എന്താ നീ ഒന്നും മിണ്ടാത്തത്?”

 

നിശ്ചലമായ നിഴലിനെ നോക്കി ഭാമ ചോദിച്ചു. താൻ മുമ്പിലേക്ക് പോകുമ്പോഴും നിഴൽമുകളിലേക്ക് വരാത്തത് അതിശയത്തോടൊപ്പം അല്പം ധൈര്യവും ഭാമയ്ക്ക് നൽകി.

 

എന്നാൽ അടുത്ത ഒരടി ഭാമ വച്ചതും നിഴൽ ഒരടി താഴെക്ക് വച്ചു. പരീക്ഷണാർത്ഥം ഭാമ വീണ്ടും നിഴലിനരികിലേക്ക് അടി വച്ചു. നിഴൽ അകലേയ്ക്കും.

 

“വൗ….നിനക്കും ഭയമാണല്ലേ…. ” ഭാമ കളിയാക്കി ചിരിച്ചു.

 

“You fear this door more than we do. യു ഫിയർ ദിസ് ഡോർ മോർദാൻ വീ ഡു ..” അതാണ് നീ ഇരുട്ടിൽ ഒളിച്ച് നിൽക്കുന്നത്.

 

“യൂ വിൽ സഫർ……..! ”

 

ഭാമ പടികൾക്കരികിലേക്ക് ഓടി ചെന്നതും ആ രൂപം അവിടെ നിന്നും ഓടി അകന്നു.

കോണി പടികൾക്ക് മുകളിൽ നിന്ന് താഴോട്ട് നോക്കിയ ഭാമയുടെ മുഖത്ത് സംശയങ്ങൾ നിറഞ്ഞു .

 

“എന്താടി ആരാത് …” പേടിച്ചരണ്ട് കെട്ടിപിടിച്ചോടി വന്ന ശർമീം ആവണീം ചോദിച്ചു.

 

“അ… അറിയില്ല ചേച്ചി…. ഞാൻ ഞാൻ ശരിക്കും കണ്ടില്ല. അത് ഓടി പോയി. ”

 

“വേണ്ട. ഇനി ഒരു നിമിഷം ഇവിടെ നിക്കണ്ട. വാ നമ്മുക്ക് പോവാം. ആ താക്കോല് നീ എടുത്തടുത്ത് തന്നെ വെച്ചേക്ക് . ഞാനില്ല ഇനി ഈ പണിക്ക് ….. ” ആവണി പറഞ്ഞു.

 

“ശരിയാ തത്കാലം നമ്മുക്ക് പോവാം.” ശർമി സംഭ്രമിച്ച് നിന്ന ഭാമയുടെ കൈകൾ വലിച്ച് കൊണ്ട് പോയി. അന്ന് മൂവരും ഒരുമിച്ചാണ് കിടന്നത്…